കോട്ടയം:കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നിസാര്‍, നസീര്‍ എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.ഇരട്ട സഹോദരങ്ങളെ കൂടാതെ മാതാവ് മാത്രമാണ് വീട്ടിൽ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ബാങ്കില്‍നിന്നും ലോണെടുത്തതിന് ഇവര്‍ക്ക് ജപ്തി നോട്ടിസ് ലഭിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.ക്രെയിന്‍ സര്‍വീസ് നടത്തിവരുന്ന ജോലി ചെയ്തിരുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു:കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍.കേരളത്തിനു പുറമെ കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രക്കാര്‍ക്കും കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബഡമാക്കിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം പോയതൊടെ കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്.അതിര്‍ത്തികളില്‍ പരിശോധന കർശനമാക്കിയിട്ടുണ്ട്.നേരത്തെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമോ അല്ലെങ്കില്‍ കോവിഷീല്‍ഡ് ഒരു ഡോസെടുത്ത് സര്‍ട്ടിഫിക്കറ്റോ മാത്രമാണ് സംസ്ഥാനത്തേക്ക് കടക്കാനുള്ള നിബന്ധനയാക്കി നിശ്ചയിച്ചിരുന്നത്.ഇനി മുതല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മതിയാകില്ല. കര്‍ണാടകയില്‍ നേരിയ തോതില്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണിത് പുതിയ തീരുമാനം. ഇന്നലെ 1900- ഓളം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് അതിര്‍ത്തികളില്‍ പരിശോധന നിര്‍ബന്ധമാക്കാനുള്ള പ്രധാന കാരണം.
സംസ്ഥാനത്ത് ഇന്ന് 20,624 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31; 80 മരണം;16,865 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,624 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂർ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂർ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസർഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 112 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,487 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3360, തൃശൂർ 2680, പാലക്കാട് 1587, കോഴിക്കോട് 2090, എറണാകുളം 2025, കൊല്ലം 1366, കണ്ണൂർ 1176, ആലപ്പുഴ 1106, കോട്ടയം 1045, തിരുവനന്തപുരം 879, കാസർഗോഡ് 693, പത്തനംതിട്ട 602, വയനാട് 515, ഇടുക്കി 363 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.98 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 20, കാസർഗോഡ് 18, പത്തനംതിട്ട, കണ്ണൂർ 13 വീതം, വയനാട് 7, എറണാകുളം, തൃശൂർ 6 വീതം, കൊല്ലം 5, കോട്ടയം 4, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1266, കൊല്ലം 1428, പത്തനംതിട്ട 469, ആലപ്പുഴ 1278, കോട്ടയം 841, ഇടുക്കി 325, എറണാകുളം 1135, തൃശൂർ 2432, പാലക്കാട് 1295, മലപ്പുറം 2655, കോഴിക്കോട് 1689, വയനാട് 407, കണ്ണൂർ 844, കാസർഗോഡ് 801 എന്നിങ്ങനേയാണ് രോഗമുക്തിയായത്.ടി.പി.ആർ. 5ന് താഴെയുള്ള 62, ടി.പി.ആർ. 5നും 10നും ഇടയ്‌ക്കുള്ള 294, ടി.പി.ആർ. 10നും 15നും ഇടയ്‌ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 323 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
രണ്ടാം തരംഗത്തില്‍ നിന്നും നമ്മൾ പൂര്‍ണമായി മോചിതരായിട്ടില്ല;മൂന്നാം തരംഗം മുന്നില്‍, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.രണ്ടാം തരംഗത്തില്‍ നിന്നും നാം പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്‌ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്‍കി പ്രതിരോധം തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണ്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്‌സിന്‍ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതാണ്. വാക്‌സിന്‍ എടുത്താലും മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി വ്യക്തമാക്കി. ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോക യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മൂന്നാം തരംഗമുണ്ടായാല്‍ ഓക്‌സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനത്തിന്റെ പദ്ധതികള്‍, സി.എസ്.ആര്‍. ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവയുപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ മന്ത്രി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും.
പേരാവൂരിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ കോവിഡ് രോഗിയായ യുവാവ് തൂങ്ങി മരിച്ചു
കണ്ണൂർ: പേരാവൂരിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ കോവിഡ് രോഗിയായ യുവാവ് തൂങ്ങി മരിച്ചു മണത്തണ കുണ്ടം കാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷിനെ (28)യാണ് ശനിയാഴ്‌ച്ച പുലര്‍ച്ചെ ശൗചാലയത്തിന് സമീപത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച യുവാവ് വീട്ടില്‍ ചികിത്സയിലായിരുന്നു വെള്ളിയാഴ്‌ച്ച രാത്രി ഒന്‍പതു മണിയോടെയാണ് ഇയാളെ പേരാവൂര്‍ സി.എഫ് എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ചത്.മൃതദേഹം പേരാവുര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. കുണ്ടേം കാവ് കോളനിയിലെ ചന്ദ്രന്‍ -സുമതി ദമ്പതികളുടെ മകനാണ്. രേഷ്മ, രമിത, രമ്യ എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വാക്‌സിൻ നൽകിയത് 4.96 ലക്ഷം പേർക്ക്;ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്‌സിൻ നൽകിയ ദിവസം
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 4,96,619 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്‌സിൻ നൽകിയ ദിവസമായിരുന്നു വെള്ളിയാഴ്ച.വെള്ളിയാഴ്ച 1,753 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 97,507 പേർക്ക് വാക്‌സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുമ്പിൽ. തൃശൂർ ജില്ലയിൽ 51,982 പേർക്ക് വാക്‌സിൻ നൽകി. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 40,000ലധികം പേർക്ക് വാക്‌സിൻ നൽകി.സംസ്ഥാനത്ത് 1,37,96,668 പേർക്ക് ഒന്നാം ഡോസും 59,65,991 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,97,62,659 പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്.സംസ്ഥാനത്ത് ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയിരുന്നു.
കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു
കണ്ണൂര്‍: കാല്‍ടെക്സ് ജംഗ്ഷനില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാല്‍ടെക്സ് ജംഗ്ഷനിലെ സിഗ്നലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു.വണ്ടിയില്‍ നിന്ന് തെറിച്ചു റോഡിലേക്ക് വീണ പ്രീതിയുടെ മുകളിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഇരുചക്ര വാഹനത്തില്‍ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകം;മാനസയെ വകവരുത്തിയത് അതിപ്രഹരിശേഷിയുള്ള പിസ്റ്റൾ ഉപയോഗിച്ച്; തോക്കിന്റെ ഉറവിടമന്വേഷിച്ച് അന്വേഷണസംഘം കണ്ണൂരിൽ
കൊച്ചി: കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് അതിപ്രഹരിശേഷിയുള്ള പിസ്റ്റൾ. ഇരുവരും വെടിയേറ്റു കിടന്നിരുന്ന മുറിയില്‍ നിന്നാണ് പൊലീസിന് തോക്ക് ലഭിച്ചത്. തോക്കില്‍ 10 മുതല്‍ 12വരെ ബൂള്ളറ്റുകള്‍ നിറയ്ക്കാന്‍ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. രക്തത്തില്‍ മുങ്ങിയ അവസ്ഥയില്‍ ആയിരുന്നതിനാല്‍ ഇതിന്റെ പഴക്കമോ മറ്റ് കാര്യങ്ങളോ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ബാലസ്റ്റിക് പരിശോധന നിര്‍ണ്ണായകമാകും. അതിശക്ത പ്രഹരശേഷിയുള്ളതാണ് കണ്ടെടുത്ത തോക്കെന്നും ഇത് ഓണ്‍ലൈനായി വാങ്ങാന്‍ കഴിയില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.കണ്ണൂരില്‍ നിന്നായിരിക്കാം രാഖില്‍ തോക്കു സംഘടിപ്പിച്ചന്നാണ് പൊലീസിന്റെ സംശയം. ഇതെക്കുറിച്ചന്വേഷിക്കാന്‍ അന്വേഷണസംഘം കണ്ണൂരിലെത്തും. ലൈസന്‍സുള്ള പിസ്റ്റള്‍ ആണോ അതോ മറ്റേതെങ്കിലും വഴി കൈക്കലാക്കിയതാണോ എന്നാണ് അന്വേഷിക്കുന്നത്. കോതമംഗലത്തുനിന്നു ദിവസങ്ങളോളം മാനസയെ നിരീക്ഷിച്ച ശേഷം കണ്ണൂരില്‍ തിരിച്ചെത്തി തോക്ക് സംഘടിപ്പിച്ചാണു രാഖില്‍ എത്തിയെന്നാണു പൊലീസിന്റെ നിഗമനം. ദിവസങ്ങളോളം ആസൂത്രണംചെയ്തു നടത്തിയ കൊലപാതകമാണ് മാനസയുടേതെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അൻപത് മീറ്റര്‍ മാറിയുള്ള വാടകമുറി രാഖില്‍ കണ്ടെത്തി. ഇവിടന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ജൂലായ് നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖില്‍ നെല്ലിക്കുഴിയിലെത്തിയതും വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചതും. കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്ചയാണ് കോതമംഗലത്ത് വീണ്ടും എത്തുന്നത്. ഒരു ബാഗും കൊണ്ടുവന്നു. ഇതില്‍ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണു നിഗമനം.
ദിവസങ്ങളോളം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം;കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
കൊച്ചി:കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ദിവസങ്ങളോളം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസിന്റെ നിഗമനം.വിശദമായ അന്വേഷണത്തിനായി പോലീസ് ബാലിസ്റ്റിക് സംഘത്തിന്റെ സഹായം തേടി. റൂറൽ എസ്പി കെ കാർത്തിക് ആണ് ഇക്കാര്യം അറിയിച്ചത്.വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടിവെച്ച് കൊന്നത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ.കണ്ണൂർ സ്വദേശികളായ രാഖിലും മാനസയും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇവിടെ നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.നിരവധി തവണ രാഖിൽ മാനസയെ ശല്യം ചെയ്യുകയും, ഇതേ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. കോതമംഗലത്തുള്ള താമസ സ്ഥലത്ത് എത്തിയാണ് രാഖിൽ മാനസയ്‌ക്ക് നേരെ വെടിയുതിർത്തത്.മൂന്ന് സഹപാഠികളോടൊപ്പം മാനസ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഖില്‍ എത്തിയത്. രാഖിലിനെ കണ്ടയുടനെ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ച് മാനസ ക്ഷുഭിതയായി. മാനസയെ മുറിയിലേക്ക് രാഖില്‍ പിടിച്ചുവലിച്ച് കൊണ്ടുപോയതോടെ സഹപാഠികള്‍ വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി താഴേക്ക് ഇറങ്ങിയോടി. ഈ സമയത്താണ് വെടിയൊച്ച കേട്ടത്. തുടര്‍ന്ന് വീട്ടുടമസ്ഥയും മകനും മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറുമ്പോൾ ഇരുവരും ചോരയില്‍ കുളിച്ച നിലയിലായിരുന്നു.രണ്ട് വെടിയുണ്ടകളാണ് മാനസയുടെ ശരീരത്തിൽ ഏറ്റത്. തലയിലും വയറിലുമാണ് ഇത്. തലയിലേറ്റ വെടിയുണ്ട തലയോട്ടി തകർത്ത് പുറത്തുവന്നിട്ടുണ്ട്. കൃത്യത്തിന് ശേഷം തലയിൽ വെടി വെച്ച് രാഖിലും ജീവനൊടുക്കുകയായിരുന്നു.
കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
എറണാകുളം:കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് രാഗിന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.കണ്ണൂര്‍ സ്വദേശനിയാണ് മാനസ. രാഗിനും കണ്ണൂര്‍ സ്വദേശിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്.ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.