തിരുവനന്തപുരം:സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും.തിങ്കൾ മുതൽ ശനിവരെ രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണിവരെയാണ് പ്രവർത്തന സമയം. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.പരിഷ്‌കരിച്ച നിബന്ധനകൾ പ്രകാരം തിങ്കളാഴ്‌ച്ച മുതൽ കൂടുതൽ കടകൾ തുറന്നതോടെ വ്യാപാര സ്ഥപനങ്ങളിൽ തിരക്കേറിയിരുന്നു. 15നും 22നും ലോക്ഡൗൺ ഒഴിവാക്കിയതിനാൽ ഇനി 28വരെ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും.
സംസ്ഥാനത്ത് ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം;മദ്യം വാങ്ങാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം; കടകളിൽ പോകുന്നവർക്ക് ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ(ഡബ്ല്യൂഐപിആർ) എട്ട് ശതമാനത്തിൽ മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. നിലവിൽ പത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം. ഡബ്ല്യഐപിആർ 14ന് മുകളിലുള്ള ജില്ലകളിൽ 50 ശതമാനം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും.ആദ്യ ഉത്തരവിൽ വാക്‌സിൻ, ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.എന്നാൽ നിലവിൽ നിബന്ധനപാലിക്കാൻ കഴിയുന്നവർ വീട്ടിലില്ലെങ്കിൽ വാക്‌സിൻ എടുക്കാത്തവർക്ക് കടയിൽപോകാം. ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങൾക്ക് അനുമതിയില്ല, ബീച്ചുകളിലും നിയന്ത്രണം ഏർപ്പെടുത്തും. ചിങ്ങം ഒന്നിന് ശബരിമലനട തുറക്കുമ്പോൾ പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. രണ്ടുഡോസ് വാക്‌സിനോ 72 മണിക്കൂറിനുള്ളിലെ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കി. മദ്യം വാങ്ങാൻ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റാണ് വേണ്ടത്. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇളവുണ്ട്. ബെവ് കോ ഔട്ട് ലെറ്റുകൾക്ക് മുന്നിൽ നാളെ മുതൽ ഇക്കാര്യം സൂചിപ്പിച്ചുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്നു ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റിൽ പോകുന്നവർക്കും വാക്‌സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ പരിശോധനാഫലമോ നിർബന്ധമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് 21,119 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91; 18,493 പേർ രോഗമുക്തി നേടി
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 21,119 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂർ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂർ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസർഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,027 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 941 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3546, എറണാകുളം 2456, കോഴിക്കോട് 2296, തൃശൂർ 2221, പാലക്കാട് 1305, കൊല്ലം 1631, കോട്ടയം 1158, ആലപ്പുഴ 1215, കണ്ണൂർ 990, തിരുവനന്തപുരം 948, വയനാട് 704, പത്തനംതിട്ട 670, കാസർഗോഡ് 518, ഇടുക്കി 369 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.111 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 23, പാലക്കാട് 17, കാസർഗോഡ് 14, വയനാട് 12, കോട്ടയം 7, കൊല്ലം, ആലപ്പുഴ, കോഴിക്കോട് 6 വീതം, തിരുവനന്തപുരം 5, എറണാകുളം, തൃശൂർ, മലപ്പുറം 4 വീതം, പത്തനംതിട്ട 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,493 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 861, കൊല്ലം 1365, പത്തനംതിട്ട 510, ആലപ്പുഴ 1291, കോട്ടയം 863, ഇടുക്കി 352, എറണാകുളം 2196, തൃശൂർ 2694, പാലക്കാട് 1480, മലപ്പുറം 2762, കോഴിക്കോട് 2472, വയനാട് 480, കണ്ണൂർ 970, കാസർഗോഡ് 197 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,71,985 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. 10ന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് ഉപാധികളോടെ ജാമ്യം;പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴ അടയ്ക്കണം
കണ്ണൂര്‍: ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.ഉച്ചക്ക് ശേഷം കോടതി കേസ് പരിഗണിച്ചപ്പോഴാണ് ജാമ്യം നല്‍കിയത്. എല്ലാ ബുധനാഴ്‌ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി ഒപ്പിടണമെന്നാണ് കോടതി നിര്‍ദ്ദേശം. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ ജാമ്യം തേടി എബിനും ലിബിനും കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയിരുന്നു. ഇവരെ പൊലീസ് മര്‍ദിച്ചതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ചുമലിലും കൈകള്‍ക്കും പരിക്കേറ്റതായും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനെ ബോധിപ്പിച്ചിരുന്നു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആര്‍.ടി.ഒയും പൊലീസും പ്രവര്‍ത്തിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാം എന്ന് ഇവര്‍ അറിയിച്ചിരുന്നു.അതേസമയം, അനധികൃതമായി വാഹനത്തിന്റെ രൂപം മാറ്റിയതിനും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് യൂടൂബര്‍മാരുടെ വാഹന രജിസ്ട്രേഷന്‍ റദ്ദാക്കി. അപകടകരമായ രീതിയില്‍ വാഹനമോടിച്ചു, റോഡ് നിയമങ്ങള്‍ പാലിച്ചില്ല എന്നീ നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം 51(എ)വകുപ്പ് പ്രകാരമാണ് നടപടി. ഇ ബുള്‍ ജെറ്റ് സഹോദരന്മാർക്കെതിരെ കൂടുതല്‍ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. സൈറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമികാന്വേഷണം നടത്തുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. പഴയ വീഡിയോകളിലെ നിയമലംഘനങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ ബുൾ ജെറ്റ് വിവാദം;പ്രകോപനപരമായ പോസ്റ്റിടുന്നവർക്കെതിരെ നടപടിയുമായി പോലീസ്
കണ്ണൂർ: യൂട്യൂബ് വ്‌ളോഗർമാരായ ഇബുൾജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായ സംഭവത്തിൽ പ്രകോപനപരമായ പോസ്റ്റിടുന്നവർക്കെതിരെ നടപടിയുമായി പോലീസ്.കഴിഞ്ഞദിവസം ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാരായ എബിനും ലിബിനും അറസ്റ്റിലായതിന് പിന്നാലെ കേരളം കത്തിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിന്റെ ഫോളോവേഴ്‌സ് എന്നവകാശപ്പെടുന്നവരാണ് കേരളം കത്തിക്കുമെന്ന് ആഹ്വാനം ചെയ്തത്. വ്‌ളോഗർമാർക്കെതിരെ കേസെടുത്തിരിക്കുന്നത് കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ്. ഇവരെ കൂടാതെ 17 സപ്പോർട്ടർമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പോലീസ് സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷിക്കുകയാണെന്നും പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐപിഎസ് പറഞ്ഞു.കലാപമുണ്ടാക്കുന്നതിനു തുല്യമാണ് ഇവരുടെ ആഹ്വാനമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന റിപ്പോർട്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇത്തരത്തില്‍ പ്രചരണം നടത്തിയവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വ്‌ളോഗര്‍ സഹോദരന്‍മാരുടെ അറസ്റ്റിനെ തുടര്‍ന്ന് തടിച്ചുകൂടിയ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റേഷനിൽ വെച്ച് പോലീസ് മർദ്ദിച്ചുവെന്ന ആരോപണവുമായി ഇവർ എത്തിയിരുന്നു. ഈ ആരോപണം പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു. അറസ്റ്റിനെ എതിർത്തപ്പോൾ ബലം പ്രയോഗിച്ച് നീക്കിയിരുന്നു. അപ്പോൾ ഉണ്ടായ മർദ്ദനമാവാൻ സാദ്ധ്യത ഉണ്ടെന്നും ഇളങ്കോ കൂട്ടിച്ചേർത്തു. ഇവരുടെ കേരളത്തിന് പുറത്ത് നിന്നുള്ള നിയമ ലംഘന വീഡിയോ പരിശോധിക്കും. എവിടെ നിന്നാണെന്ന് പരിശോധിച്ച് അവിടേക്ക് വിവരം കൈമാറും. ഇവർക്കെതിരെ ഉള്ള നടപടിയിൽ എതിരഭിപ്രായം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാന്തര ടെലിഫോൺ എക്‌സചേഞ്ച്; സാമ്പത്തിക സ്രോതസ്സ് കുഴൽപ്പണമെന്ന് ക്രൈംബ്രാഞ്ച്
കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെ വിവിധ ഇടങ്ങളിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്സ് കുഴൽപ്പണമെന്ന് ക്രൈംബ്രാഞ്ച്. ബംഗളൂരു പോലീസിന്റെ പിടിയിലായ മലപ്പുറം സ്വദേശിയായ ഇബ്രാഹിന്റെ ലാപ്‌ടോപ്പ് ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. രാമനാട്ടുകര സ്വർണ്ണക്കടത്ത് സംഘം ആശയവിനിമയത്തിനായി ഉപയോഗിച്ചതും സമാന്തര ടെലിഫോൺ സംവിധാനം തന്നെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഒന്നരക്കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനായി ഇബ്രാഹിം പലയിടങ്ങളിൽ നൽകിയിട്ടുള്ളത്. ബംഗളൂരുവിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച് നോക്കി നടത്തിയവർക്ക് 80,000 രൂപയാണ് മാസ ശമ്പളമായി ഇബ്രാഹിം നൽകിയത്. ഇത്രയും തുക ഇബ്രാഹിമിന് എവിടെ നിന്ന് ലഭിച്ചു എന്നതിലുള്ള അന്വേഷണത്തിലാണ് ഇതിന്റ മറവിൽ വൻതോതിലുള്ള കുഴൽപണമാണെന്ന് തെളിഞ്ഞത്. ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി സമാന്തര ടെലിഫോൺ എക്‌സചേഞ്ചുകൾ സ്ഥാപിക്കുന്നതിനായി സംഘത്തിന് ഇതുവരെ ചെലവ് വന്നത് പത്ത് കോടി രൂപയാണ്. സ്വർണ്ണക്കടത്ത്-ഹവാല സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയുടെ ഫലം വരുന്ന മുറയ്‌ക്ക് സംഭവത്തിന്റെ ദുരൂഹതകൾ അയയുമെന്നാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
പെരിയ ഇരട്ടക്കൊലക്കേസ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി
കാസർകോഡ്:പെരിയ ഇരട്ടക്കൊല കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് കാണാതായി. എട്ടാം പ്രതി സുബീഷിന്റെ വാഹനമാണ് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ നിന്നും കാണാതായത്. ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് സംഭവം. 2019 മേയ് 17ന് വെളുത്തോളിയില്‍ നിന്നും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തതാണ് വാഹനം. കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ശേഷം വാഹനം ബേക്കല്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട 17 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കോടതിയിൽ അപേക്ഷ നൽകി ഫോറൻസിക് പരിശോധന നടത്താൻ സിബിഐ തയ്യാറെടുത്തിരിക്കെയാണ് ബൈക്ക് കാണാതാകുന്നത്. എന്നാൽ ബൈക്ക് കാണാതായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എവിടെയോ വാഹനം ഉണ്ടായേക്കാമെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.
16 കോടിയുടെ തിമിംഗല ഛർദ്ദി വിദേശത്തേയ്‌ക്ക് കടത്താൻ ശ്രമം;ഇരിട്ടി സ്വദേശിയടക്കം നാലുപേര്‍ കുടകില്‍ അറസ്റ്റില്‍
കുടക്:അന്താരാഷ്ട്ര വിപണിയിൽ പതിനാറ് കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസുമായി മലയാളിയടക്കം നാല് പേർ പിടിയിൽ. കുടകിലെ കുശാൽ നഗറിൽ നിന്നാണ് വനം വകുപ്പ് നാല് പേരെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ കെ.എം ജോർജ്, കുടക് സ്വദേശികളായ കെ.എ ഇബ്രാഹിം, ബി.എ റഫീക്ക്, താഹിർ എന്നിവരാണ് പിടിയിലായത്.ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടു. ഗൾഫിലേക്ക് കടത്താനായി എത്തിച്ച ആംബർഗ്രിസ് ആയിരുന്നു ഇത്. 8.2 കിലോ ഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്. കാറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പിടിച്ചെടുത്ത ആംബർഗ്രിസ് വിദഗ്ധ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പിടിയിലായ നാല് പേരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛര്‍ദില്‍ (ആംബര്‍ ഗ്രീസ്) കടത്തുന്ന സംഘം കേരളത്തില്‍ സജീവമാണെന്ന സൂചനയാണ് ഈ കേസും നല്‍കുന്നത്. കഴിഞ്ഞ മാസം തൃശൂരില്‍ നിന്ന് 30 കോടിരൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി 3 പേര്‍ പിടിയിലായിരുന്നു.1972ലെ വന്യജീവി നിയമപ്രകാരം രാജ്യത്ത് ആംബര്‍ഗ്രീസ് വില്‍പന നിരോധിതമാണ്. ഈ നിയമത്തില്‍ വിശദമാക്കുന്നതനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൗശല വസ്തുപോലുള്ളവ നിർമിക്കുന്നതും വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതും കുറ്റകരമാണ്.അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന പ്രകൃതിദത്ത ഉൽപന്നമായ ആംബർഗ്രിസിന് സുഗന്ധലേപന വിപണിയിൽ വൻവിലയാണുള്ളത്. ഇതാണ് ആംബർഗ്രിസ് കള്ളക്കടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.
നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രെയിൻ ട്യൂമർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ശരണ്യ. നിരവധി സീരിയലിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുൻപ് രോഗം വീണ്ടും മൂർച്ഛിക്കുകയായിരുന്നു. കൊറോണയും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. മെയ് 23നാണ് കൊറോണ സ്ഥിരീകരിച്ച ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടർന്ന് പിന്നീട് വെന്റിലേറ്റർ ഐസിയുവിലേക്കും മാറ്റി. ജൂൺ പത്തിന് നെഗറ്റീവ് ആയെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. നിരവധി തവണ ട്യൂമറിനെ തോൽപ്പിച്ച് ശരണ്യ എല്ലാവർക്കും മാതൃകയായിരുന്നു. 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. നിരവധി തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്.തുടര്‍ച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവര്‍ക്ക് സിനിമ- സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപുകളും ചേര്‍ന്ന് വീടു നിര്‍മിച്ചു നല്‍കുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങളും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്ന് 13,049 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23; 20,004 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,049 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂർ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂർ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസർഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1976, തൃശൂർ 1743, കോഴിക്കോട് 1503, പാലക്കാട് 968, എറണാകുളം 1297, കണ്ണൂർ 876, ആലപ്പുഴ 750, കൊല്ലം 734, കോട്ടയം 558, തിരുവനന്തപുരം 500, കാസർഗോഡ് 492, പത്തനംതിട്ട 360, വയനാട് 289, ഇടുക്കി 254 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.58 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 11, തൃശൂർ, കാസർഗോഡ് 9 വീതം, കണ്ണൂർ 8, ആലപ്പുഴ, എറണാകുളം, കോഴിക്കോട് 5 വീതം, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,004 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1061, കൊല്ലം 1215, പത്തനംതിട്ട 590, ആലപ്പുഴ 1066, കോട്ടയം 1264, ഇടുക്കി 426, എറണാകുളം 2394, തൃശൂർ 2717, പാലക്കാട് 1682, മലപ്പുറം 2801, കോഴിക്കോട് 2631, വയനാട് 690, കണ്ണൂർ 840, കാസർഗോഡ് 627 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.