തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യവും പ്രതിരോധ നടപടിയും വിശകലനം ചെയ്യാൻ സർക്കാർ വിളിച്ച വിദഗ്ദ്ധരുടെ യോഗം ഇന്ന്. സംസ്ഥാന മെഡിക്കൽ ബോർഡിന് പുറമെ രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകളും യോഗത്തിൽ പങ്കെടുക്കും. സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്തനിവാരണ വിദഗ്ധർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക.യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായിട്ടും സംസ്ഥാനത്ത് കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ വരുംദിവസങ്ങളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം എന്നതായിരിക്കും പ്രധാന ചര്‍ച്ച.നിലവിലെ നിയന്ത്രണ രീതികള്‍ അപര്യാപ്തമാണെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നാല്‍ സര്‍ക്കാര്‍ പുതിയ മാറ്റങ്ങളിലേക്ക് കടന്നേക്കും. നിലവില്‍ വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ടിപിസി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗവും ഇന്ന് നടക്കും. ഓണക്കാലമായതിനാൽ കഴിഞ്ഞ ആഴ്‌ച്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല.
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;115 മരണം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ശതമാനം; 20,687 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,419 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1521 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3425, എറണാകുളം 3466, കൊല്ലം 3179, കോഴിക്കോട് 3030, തൃശൂര്‍ 2788, പാലക്കാട് 1628, തിരുവനന്തപുരം 1878, കോട്ടയം 1812, കണ്ണൂര്‍ 1846, ആലപ്പുഴ 1786, പത്തനംതിട്ട 1229, വയനാട് 1022, ഇടുക്കി 874, കാസര്‍ഗോഡ് 456 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 17, പാലക്കാട് 15, ഇടുക്കി 12, കാസര്‍ഗോഡ് 10, കൊല്ലം, എറണാകുളം 8 വീതം, തിരുവനന്തപുരം, പത്തനംതിട്ട 7, തൃശൂര്‍ 6, കോഴിക്കോട് 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,687 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1194, കൊല്ലം 1765, പത്തനംതിട്ട 743, ആലപ്പുഴ 1049, കോട്ടയം 1428, ഇടുക്കി 422, എറണാകുളം 2020, തൃശൂര്‍ 2602, പാലക്കാട് 2417, മലപ്പുറം 2532, കോഴിക്കോട് 2709, വയനാട് 526, കണ്ണൂര്‍ 875, കാസര്‍ഗോഡ് 405 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 81 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 215 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി;ശബ്ദസന്ദേശം പുറത്ത്
കണ്ണൂർ: കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി.പയ്യന്നൂര്‍ കോറോം ക്ഷീരസംഘത്തിലെ ഡ്രൈവര്‍ വെള്ളൂര്‍ ചേനോത്തെ കിഴക്കേപുരയില്‍ വിജേഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനീഷ (26)യെയാണ് ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് സുനീഷ, സഹോദരന് അയച്ച ശബ്ദരേഖ പുറത്തുവന്നു.തിങ്കളാഴ്ച വൈകീട്ട് നാലോടെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വര്‍ഷം മുൻപാണ് വിജേഷും സുനീഷയും പ്രണയിച്ച് വിവാഹം കഴിച്ചത്. ഭര്‍ത്താവ് വിജീഷില്‍നിന്ന് നിരന്തരം മര്‍ദ്ദനം നേരിട്ടെന്ന് വ്യക്തമാവുന്ന ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നു. തന്നെ കൂട്ടികൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാവില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിലുണ്ട്. ഗാര്‍ഹിക പീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുൻപ് പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് കേസെടുക്കാതെ ഇരുകുടുംബക്കാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി; കാസര്‍ഗോഡ് സ്വദേശി പിടിയിൽ
മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കാസർകോഡ് സ്വദേശി മുഹമ്മദ് കമറുദ്ദീന്‍ എന്നയാൾ പിടിയിലായി. ഇയാളില്‍ നിന്ന് 1,255 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.പുലര്‍ച്ചെ രണ്ടിന് ഷാര്‍ജയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം;മൂന്നു മാസം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കീഴ്‌ക്കോടതികള്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും കേസിന്റെ ഇപ്പോഴത്തെ നില പരിഗണിച്ചാണ് ഹൈക്കോടതി ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മൂന്നു മാസം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സംസ്ഥാന വിട്ടു പോകരുത്, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. വിവിധ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിക്ക് പങ്കുണ്ടെന്നുമാണ് കസ്റ്റംസ് വാദം.കേസിലെ സുപ്രധാന വിവരങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട് അതിനാല്‍ തനിക്ക് ജാമ്യം അനുവദിച്ചു തരണമെന്നും അര്‍ജുന്റെ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്നതിനായി നെറ്റ് വര്‍ക്ക് ദുര്‍ബലമായ കേന്ദ്രങ്ങളില്‍ സൗജന്യ വൈ ഫൈ കണക്‌ഷനുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
കണ്ണൂർ: ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നെറ്റ് വര്‍ക്ക് ദുര്‍ബലമായ കേന്ദ്രങ്ങളില്‍ സൗജന്യ വൈ ഫൈ കണക്‌ഷനുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നതിനായി കുട്ടികൾ ഫോണുമായി മരത്തിലും ഏറുമാടങ്ങളിലും കയറുന്ന അവസ്ഥയെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈലുമായി മരത്തില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ പന്നിയോട് കോളനിയിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി അനന്തുബാബു വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും ആ മേഖലയിലടക്കം വൈ ഫൈ നെറ്റ് വര്‍ക്ക് ലഭ്യമാവും.മൊബൈല്‍ റേഞ്ചിനായി ഏറുമാടത്തിലും മരത്തിലും കയറുന്ന കണ്ണവം ചെന്നപ്പൊയില്‍ ആദിവാസി കോളനികളിലെ കുട്ടികളുടെ ദുരിതം മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.കേരള വിഷനുമായി സഹകരിച്ച് ഒരു വര്‍ഷത്തേക്ക് ഈ മേഖലയില്‍ സൗജന്യമായാണ് വൈഫൈ കണക്‌ഷന്‍ നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. 30 ലക്ഷം രൂപ ചെലവഴിക്കും. നെറ്റ്‌വര്‍ക്ക് കണക്‌ഷനുള്ള കൂടുതല്‍ സ്വകാര്യ കമ്പനികളെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലമാക്കും. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കും.20 ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കണക്‌ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. ചാനല്‍ പാര്‍ട്‌ണര്‍മാരുടെയും പ്രാദേശിക കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെയും സഹായത്തോടെ ഫൈബര്‍ കണക്‌ഷനുകളാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്.ആലക്കോട് തൂവേങ്ങാട് കോളനി, പയ്യാവൂര്‍ വഞ്ചിയം കോളനി, മാടക്കൊല്ലി, ആടാംപാറത്തട്ട്, കോളാട് പെരുവ കോളനി എന്നിവിടങ്ങളിലെ വീടുകളില്‍ കണക്‌ഷന്‍ ഉടന്‍ കിട്ടും. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ പെരുവ കോളനിയില്‍ 150 എഫ്.ടി.ടി.എച്ച് കണക്‌ഷന്‍ നല്‍കിക്കഴിഞ്ഞു. കണ്ണപുരം, നടുവില്‍ പഞ്ചായത്തുകളിലും ഫൈബര്‍ കണക്‌ഷനായി.
കൊല്ലത്ത് പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കലർന്നു; പമ്പ് പോലീസ് പൂട്ടിച്ചു
കൊല്ലം: കൊല്ലത്ത് പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കലർന്നു. ഓയൂർ വെളിയം മാവിള ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നാണ് വാഹനങ്ങളിൽ വെള്ളം അമിതമായി കലർന്ന പെട്രോൾ അടിച്ച് നൽകിയത്. ഇതിനെതിരെ പരാതികളും പ്രതിഷേധവും ശക്തമായതോടെ പമ്പ് പോലീസ് അടപ്പിച്ചു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ പമ്പിൽ നിന്നും പെട്രോൾ അടിച്ച് പോയ നിരവധി വാഹനങ്ങളാണ് യാത്രയ്‌ക്കിടയിൽ നിന്നുപോയത്. തുടർന്ന് വർക്ക് ഷോപ്പുകളിലെത്തി പരിശോധിച്ചപ്പോഴാണ് പെട്രോൾ ടാങ്കിൽ വെള്ളം കണ്ടെത്തിയത്. എന്നാൽ എവിടെ നിന്നാണ് വാഹനത്തിന്റെ ടാങ്കിനുള്ളിൽ വെള്ളം കയറിയതെന്ന് മനസിലായിരുന്നില്ല. ഒരു പോലീസ് ഉദ്യോഗസ്ഥനും ഈ പമ്പിൽ നിന്ന് ബൈക്കിൽ പെട്രോൾ അടിച്ചിരുന്നു. ഒരു കിലോമീറ്റർ പിന്നിടുന്നതിന് മുൻപ് തന്നെ വാഹനം നിന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോളിനേക്കാൾ കൂടുതൽ വെള്ളമാണ് പമ്പിൽ നിന്ന് അടിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ പൂയപ്പള്ളി സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥരെത്തി പമ്പ് അടപ്പിക്കുകയായിരുന്നു.
പിഎഫും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും;ലിങ്ക് ചെയ്യാത്ത ഇപിഎഫ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ സാധിക്കില്ല
തിരുവനന്തപുരം:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടും(ഇ പി എഫ്) ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും.സെപ്റ്റംബര്‍ ഒന്നുമുതല്‍ ആധാര്‍ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാര്‍ക്ക് പി.എഫ്. നിക്ഷേപം പിന്‍വലിക്കാനും സാധിക്കില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനികൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) നിര്‍ദേശം നല്‍കിയിട്ടുണ്ട്.നേരത്തെ, മേയ് 30 വരെയായിരുന്നു ഇ.പി.എഫും ആധാറും ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീടിത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. പി.എഫ്. ആനുകൂല്യങ്ങള്‍ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇ.പി.എഫ്.ഒ. അറിയിക്കുന്നത്. ഇ.പി.എഫ്.ഒ.യുടെ മെംബര്‍ സേവ പോര്‍ട്ടല്‍ വഴിയോ ഇ-കെ.വൈ.സി. പോര്‍ട്ടല്‍ വഴിയോ ആധാറും യു.എ.എന്നും ബന്ധിപ്പിക്കാം.
ലിങ്ക് ചെയ്യേണ്ട വിധം:
1. വെബ് സൈറ്റ് (epfindia.gov.in/eKYC/) സന്ദര്‍ശിക്കുക.
2. ലിങ്ക് യു.എ.എന്‍. ആധാര്‍ ഓപ്ഷന്‍ ക്ലിക് ചെയ്യുക.
3. യു.എ.എന്‍. നല്‍കി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക.
4. ശേഷം ആധാര്‍ വിവരങ്ങള്‍ നല്‍കി ആധാര്‍ വെരിഫിക്കേഷന്‍ മോഡ് (മൊബൈല്‍ ഒ.ടി.പി. അല്ലെങ്കില്‍ ഇ-മെയില്‍) സെലക്‌ട് ചെയ്യുക.
5. വീണ്ടും ഒരു ഒ.ടി.പി. ആധാര്‍ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂര്‍ത്തിയാക്കാം.
തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച യുവതി മരിച്ചു.വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കൊല്ലപ്പെട്ടത്. അരുണ്‍ എന്നയാളാണ് ഇവരെ അക്രമിച്ചത്. 17 തവണ സൂര്യക്ക് കുത്തേറ്റു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നരക്കായിരുന്നു സംഭവം. വീടിന്റെ അടുക്കള വാതിലിലൂടെ അതിക്രമിച്ച് കയറി അരുണ്‍ സൂര്യ ഗായത്രിയെ കുത്തുകയായിരുന്നു.കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താന്‍ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വയറിലും കഴുത്തിലുമാണ് സൂര്യഗായത്രിക്ക് സാരമായ മുറിവ് പറ്റിയത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി. സൂര്യഗായത്രിയുമായി അരുണിന് മുന്‍പരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.
സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74; 22,563 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസർഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,436 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3164, എറണാകുളം 2268, കോഴിക്കോട് 1869, പാലക്കാട് 1082, തിരുവനന്തപുരം 1596, കൊല്ലം 1610, മലപ്പുറം 1458, ആലപ്പുഴ 1445, കണ്ണൂർ 1111, കോട്ടയം 950, പത്തനംതിട്ട 624, ഇടുക്കി 497, വയനാട് 414, കാസർഗോഡ് 348 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 63 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 14, കൊല്ലം 9, തൃശൂർ, പാലക്കാട് 7 വീതം, വയനാട്, കാസർഗോഡ് 5 വീതം, പത്തനംതിട്ട, ആലപ്പുഴ 4 വീതം, എറണാകുളം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,563 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1409, കൊല്ലം 2595, പത്തനംതിട്ട 775, ആലപ്പുഴ 1246, കോട്ടയം 1601, ഇടുക്കി 559, എറണാകുളം 2477, തൃശൂർ 2662, പാലക്കാട് 2392, മലപ്പുറം 2757, കോഴിക്കോട് 2404, വയനാട് 680, കണ്ണൂർ 615, കാസർഗോഡ് 391 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,96,317 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.