തിരുവനന്തപുരം:പിണറായി മന്ത്രി സഭയിൽ എംഎം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ഇന്ന് വൈകിട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വൈദ്യുതി മന്ത്രി ആകാനാണ് സാധ്യത.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പ്രവർത്തകരും മണിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.ഇപി ജയരാജൻ ചടങ്ങിൽ പങ്കെടുത്തില്ല.അദ്ദേഹം രാജി വെച്ചതിനെ തുടർന്നാണ് മന്ത്രി സഭയിൽ ഒഴിവു വന്നതും മണിക്ക് മന്ത്രി സ്ഥാനം കിട്ടിയതും.ബന്ധു നിയമന പ്രശ്ണത്തെ തുടർന്നായിരുന്നു ജയരാജൻ രാജി വെച്ചത്.
തിരുവന്തപുരം:ടാങ്കർ തൊഴിലാളികളുടെ നിരന്തര സമരത്തെ തുടർന്ന് നാളെ സംസ്ഥാനത്തെ പെട്രോൾ ഉടമകൾ സമരത്തിൽ .ടെൻഡർ വ്യവസ്ഥകൾക്ക് എതിരെയാണ് തൊഴിലാളികൾ സമരം നടത്തുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തുന്ന നാലാമത്തെ സമരമാണ് ഐഒസിയുടെ ഇരുമ്പനം പ്ലാന്റിൽ.ഐഒസിക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് എച്പിസി,ബിപിസി പമ്പുകളിൽ നാളെ മുതൽ ഇന്ധനം വാങ്ങണ്ട എന്ന് തീരുമാനിച്ചു.
ജനങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും. എങ്കിലും ചില പെട്രോൾ പമ്പുകൾ അടച്ചിടും.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഐഒസി ഇരുമ്പനം ടെർമിനലിൽ നടന്നു വരുന്ന ടാങ്കർ തൊഴിലാളി- ട്രാൻസ്പോർട്ടർ സമരം രമ്യമായി പരിഹരിക്കാൻ എകെഎഫ്പിടി ചർച്ച നടത്തിയെങ്കിലും ചർച്ച പരാചയപ്പെടുകയിയിരുന്നു.സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യൻ,ട്രഷറർ റാംകുമാർ,ഇടപ്പള്ളി മോഹൻ,ടോമി തോമസ്,എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് കോമു,സെക്രട്ടറി ബെൽരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കടുത്തു.
തിരുവനന്തപുരം:500 രൂപ നോട്ടുകൾ ആദ്യം എടിഎമ്മുകളിൽ നൽകാൻ തീരുമാനം. ബാങ്കുകളിൽ പിന്നീട് മാത്രമേ 500 രൂപ നോട്ടുകൾ ലഭിക്കു.
ആദ്യം ബാങ്കുകളിൽ നൽകാനായിരുന്നു തീരുമാനിച്ചത്.ഇനി എടിഎം വഴി തന്നെ നമുക്ക് പുതിയ 500 രൂപ നോട്ടുകൾ ലഭിക്കും എന്നാണ് റിപ്പോർട്ട്.500,1000 രൂപ അസാധുവാക്കിയതിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പെട്ടെന്ന് തന്നെ തീരുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം: ഇന്ന് മുതല്‍, റിസേര്‍വ് ബാങ്ക് മേഖലാ ആസ്ഥാനത്തെത്തിയ 500 രൂപ നോട്ടുകള്‍ ബാങ്ക് കൌണ്ടര്‍ വഴി നല്‍കപ്പെടും. 23 ന് മുന്നായി എല്ലാ ബാങ്കിലും സമാഹാരിചിരിക്കുന്ന 500,1000 രൂപയുടെ നിരോധിക്കപെട്ട നോട്ടുകള്‍ റിസേര്‍വ് ബാങ്കുകളില്‍ എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്, അതിനു ആനുപാതികമായായിരിക്കും പുതിയ നോട്ടുകള്‍ നല്‍കുക.
എന്നാല്‍ എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ വിതരന്നം ചെയ്യുന്നത് ഇനിയും വൈകും.ഇനിയും അതിനുള്ള സംവിധാനം ആകാത്തതാണ് കാരണം.ബാങ്ക് അധികൃതര്‍ വന്നു സ്വകര്യം ഒരുക്കേണ്ടതുണ്ട്.
ആഗ്ര: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വെറുതേയാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 ദിവസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണഗതിയിലാകും. ഇത്തരത്തിലൊരു നടപടിയെടുത്തത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കള്ളപ്പണക്കാരും വ്യാജനോട്ടുകാരും മയക്കുമരുന്നു സംഘങ്ങളും മറ്റും തെറ്റായി ഉപയോഗിക്കുന്നുണ്ട്, അത് തടയേണ്ടതുണ്ടെന്നും പ്രധാനമന്ത്രി.ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് കുറച്ചു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് പക്ഷേ, ആ തീരുമാനത്തിലൂടെ നിരവധി കള്ളപ്പണക്കാരാണ് പരാജയപ്പെടുന്നത്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും കള്ളപ്പണമില്ല. സത്യസന്ധരായ അവരെ സഹായിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ ജനങ്ങൾക്ക് അസൗകര്യമുണ്ടായേക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, എന്നിട്ടും ഞങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ സർക്കാർ പാവപ്പെട്ടവന്റേതാണെന്ന് ആവർത്തിച്ച മോദി, 2022 ൽ മുഴുവൻ ഇന്ത്യക്കാർക്കും വീട് ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലേറി 6 മാസത്തിനിടെ പിണറായി മന്ത്രിസഭയിൽ അഴിച്ചുപണി. ഇ പി ജയരാജന്റെ രാജിവെപ്പിനെ തുടർന്നുള്ള വ്യവസായ വകുപ്പിലെ ഒഴിവിനെ തുടർന്നാണ് ഇത്. നിലവിൽ സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന എ സി മൊയ്തീനാണ് ഇനി വ്യവസായ വകുപ്പ്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പൻചാൽ എംൽഎയും ആയ എംഎം മണിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുക.
ഇപ്പോൾ വൈദ്യുതി വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് സഹകരണ വകുപ്പ് നൽകും, ദേവസ്വം വകുപ്പും സുരേന്ദ്രന് തന്നെയാണ്
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ ഓയിൽ കമ്പനികളുടെ ദ്വൈവാര വിശകനത്തിന്റെ അടിസ്ഥാനത്തിൽ നവമ്പർ 15 നു അർദ്ധ രാത്രി മുതൽ പെട്രോൾ , ഡീസൽ വില കുറച്ചു .
നവംബർ 15 വരെ കേരളത്തിലെ ശരാശരി വില പെട്രോളിന് 70 രൂപ 10 പൈസയും ഡീസലിന് 61 രൂപ 20 പൈസയും ആണ് .നവംബർ 16 മുതൽ പെട്രോൾ വിലയിൽ ഒരു രൂപ നാല്പത്തിയേഴു പൈസയും ഡീസൽ വിലയിൽ ഒരു രൂപ അമ്പത്തിമൂന്നു പൈസയും കുറച്ചിരിക്കുന്നു.
പനാജി : ആണവ ഭീഷണി നേരിടുന്നതിനുവേണ്ടി എസ് 400 ട്രയംഫ് , കാമോവ്226 ചോപ്പ്ർ, ചരക്ക് കപ്പൽ എന്നിവ റഷ്യയിൽ നിന്നും വാങ്ങുവാനുള്ള കരാർ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു.
ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പുവെച്ചത്.
600 കി .മി ദൂരെ നിന്നും ആണവ ആയുധങ്ങളെയും യുദ്ധവിമാനങ്ങളെയും തിരിച്ചറിയുവാനും 400 കി.മി. ദൂരെ പരിധിയിൽ വെച്ച തന്നെ നശിപ്പിക്കുവാൻ ശേഷിയുള്ളവയാണ് എസ് 400 ട്രയംഫ്.