തിരുവനന്തപുരം:സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരാൻ തീരുമാനം.
സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രതിനിധികളും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ചർച്ചയിൽ പങ്കെടുക്കും.രാവിലെ 11 മണിക്ക് കോബാങ്ക് ടവറിൽ വെച്ചാണ് ചർച്ച നടത്തുന്നത്.
നിയമസഭാ പ്രമേയം പാസ്സാക്കിയിട്ടും ഹർത്താൽ നടത്തിയിട്ടുമൊന്നും ഫലം ഇല്ലാത്ത സാഹചര്യത്തിലാണ് ചർച്ച നടത്താൻ തീരുമാനിച്ചത്.
ദയവു ചെയ്തു സുഖ വിവരം അറിയാൻ ആരും കാൾ ചെയ്യരുത്:വാവ സുരേഷ്.
ആലപ്പുഴ:പാമ്പുപിടിയിൽ പ്രശസ്തി കേട്ട വാവ സുരേഷിന് പാമ്പു കടിയേറ്റു.തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇങ്ങനെ പോസ്റ്റ് ചെയ്യാൻ ഉള്ള കാരണം രണ്ടു ദിവസമായി നിലക്കാത്ത കാൾ ആണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ദയവു ചെയ്‌തു അത്യാവശ്യത്തിനല്ലാതെ സുഖ വിവരം ചോദിച്ചു ആരും കാൾ ചെയ്യരുത്.
എന്റെ സേവനം ഇനിയും തുടരും.28 വർഷമായി പാമ്പു പിടി തുടരുന്ന വാവ സുരേഷ് പറഞ്ഞു.പാമ്പു പിടിത്തത്തിനിടയിൽ 3000ത്തിലധികം തവണ ഇദ്ദേഹത്തിന് കടിയേറ്റിട്ടുണ്ട്.ആരോടും പാമ്പു പിടിത്തത്തിനു വേണ്ടി അദ്ദേഹം പണം വാങ്ങാറില്ല.
തിരുവനന്തപുരം:തീവ്രനിലപാടുള്ള മാവോയിസ്റ്റുകളെ കീഴടങ്ങാൻ അനുവദിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
നിലമ്പുരിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്നാണ് തെറ്റാണു എന്നും കോടിയേരി പറഞ്ഞു.ചർച്ചയ്ക്ക് സർക്കാർ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്.
സിപിഐ,സിപിഎം ഇത് രണ്ടും രണ്ടു പാർട്ടികളാണ്,അപ്പോൾ അഭിപ്രായങ്ങളും വ്യത്യസ്തമായിരിക്കും.മാവോയിസ്റ്റുകളെ വിഷയത്തിൽ രണ്ടു പാർട്ടിയും രണ്ടു അഭിപ്രായങ്ങൾ പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കുകയായിരുന്നു.
തിരുവനന്തപുരം:സംസ്ഥാനത്തു എൽഡിഎഫ് ഹർത്താൽ തുടങ്ങി.ഇന്ന് രാവിലെ ആറ് മുതലാണ് ഹർത്താൽ.കേന്ദ്രസർക്കാറിന്റെ നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി ഇടത് പക്ഷ പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.
ബാങ്കുകളെയും ശബരിമല,ഗുരുവായൂർ തീർത്ഥാടന കേന്ദ്രങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ ബസ്സുകൾ പൂർണമായും, കെഎസ്ആർസിടി ബസുകൾ ഭാഗികമായും സർവ്വീസ് നടത്തുന്നുണ്ട്. മിക്കവാറും ജില്ലകളിലും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്ന് പ്രവർത്തിച്ചില്ല.
റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും Read more
കുട്ടികളെ തട്ടി കൊണ്ട് പോകാൻ എത്തിയ സംഘം ആണെന്ന് തെറ്റിദ്ധരിച്ചു ഇന്ന് പുതിയങ്ങാടി തടിച്ചു കൂടിയ ജനം.
പുതിയങ്ങാടി:കുട്ടികൾ ഓമ്നി വാൻ കണ്ട മാത്രയിൽ തന്നെ ഓടുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഇന്ന് പുതിയങ്ങാടി കർട്ടൺ തൊഴിലാളികൾ ഓമ്നി വാനിൽ എത്തിയത് കണ്ടു അവിടെ ഉണ്ടായിരുന്ന കുട്ടികൾ, തട്ടികൊണ്ടു പോകുവാൻ എത്തിയ സംഘമാണ് എന്ന് കരുതി ഓടുകയാണ് ഉണ്ടായത്.ഇത് കണ്ട നാട്ടുകാർ തെറ്റിദ്ധരിച്ച് തൊഴിലാളികളെ പിടികൂടി.
ഓമ്നി വാനിൽ എത്തിയവരെ നാട്ടുകാർ കൈയേറ്റം ചെയ്തു.പിന്നീട് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് നിരപരാധികൾ ആണെന്ന് മനസ്സിലായത്. കർട്ടൻ പണി എടുത്തതിന്റെ പണം വാങ്ങുവാൻ വന്നതായിരുന്നു സംഘം.
നാട്ടിൽ തട്ടി കൊണ്ട് പോകൽ വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സാധാരണമായിരിക്കുകയാണ്. പലപ്പോഴും ഓമ്നി വാൻ ആണ് ഇതിനു ഉപയോഗിക്കുന്നത് എന്നത് കൊണ്ടാകാം കുട്ടികൾ ഓമ്നി വാൻ കാണുമ്പോൾ തന്നെ ഭയപെടുന്നത്. ഓമ്നി വാൻ ഉടമസ്ഥരും ഡ്രൈവർമാരും ഇത്തരം സംഭവങ്ങളെ തുടർന്ന് ഭയചകിതരാണ്. തട്ടി കൊണ്ട് പോകൽ കൂടുന്നത് കൊണ്ട് ഇപ്പോൾ എടുത്ത് എവിടെയും പോകാൻ പറ്റാത്ത അവസ്ഥയാണ് എന്ന ദു:ഖത്തിലാണവർ.
കുറച്ചു ദിവസങ്ങൾക്കു മുൻപ് കാസർഗോഡ് നിന്നും ഉള്ള ഒരു വിദ്യാർത്ഥിയെ വീട്ടിൽ നിന്നും പഠന സ്ഥലത്തേക്കു മടങ്ങുന്ന വഴി കാണാതായിട്ടും ഇത് വരെ ഒരു വിവരവും ലഭിച്ചില്ല. ഇത്തരം സംഭവങ്ങൾ കേരളത്തിലുടനീളം നടക്കുന്നതായാണ് സോഷ്യൽ മീഡിയകൾ നൽകുന്ന സൂചന. കുട്ടികളെ സ്കൂളിലേക്ക് വിടാൻ മാതാപിതാകളിലും ഭയം ഉണ്ടായിരിക്കുന്ന ഈ സന്ദർഭത്തിൽ അധികൃതർ തന്നെ നേരിട്ട് ഇടപെടണമെന്നും വ്യാജ വാർത്തകളാണെങ്കിൽ അവ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി എടുക്കണം എന്നും തടിച്ചു കൂടിയ നാട്ടുകാർ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടവരുടെ ശരീരം നിറയെ വെടിയുണ്ടകൾ ഏറ്റതായി ഫോറൻസിക് റിപ്പോർട്ട്.
കോഴിക്കോട്/കരുവല്ലായി:മാവോയിസ്റ്റുകളെ വെടി വെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലിൽ ആണോ എന്ന് സംശയം.വ്യാഴാഴ്ച്ച പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.അജിത,കുപ്പം ദേവരാജൻ,പരമേശ്വരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
എന്നാൽ ഒരു ഏറ്റു മുട്ടൽ നടന്നതായി തോന്നുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇവർക്കു 26 വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്.ആന്തരാവയവങ്ങൾ തകർനതായും റിപ്പോർട്ടിലുണ്ട്.മരിച്ച അജിതയുടെ ശരീരത്തിൽ 19മുറിവുകൾ ഉണ്ട്.ഭൂരിഭാഗവും നെഞ്ചിലായിരുന്നു.
കൂപ്പുസ്വാമിയുടെ ശരീരത്തിൽ നിന്നും 14 വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളത്.ഒരു ഏറ്റു മുട്ടൽ നടന്നതായി സൂചനയൊന്നും ഇല്ല.
ഇതോടെ നിലമ്പൂരിൽ നടന്നത് പോലീസിന്റെ വ്യാജ ആക്രമണം ആയിരുന്നു എന്ന സംശയം ശക്തം.
കൊച്ചി:ക്യുബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ വിയോഗത്തെ തുടര്‍ന്ന് കേരളത്തില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു സിപിഐ(എം).കാസ്ട്രോയുടെ മരണം കാലഘട്ടത്തിന്റെ മരണമാണ്,അദ്ധേഹത്തെ പോലൊരു വിപ്ലവകാരിക്ക് ഒരിക്കലും മരണമില്ല. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെചൂരി അനുസ്മരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍,ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ എന്നിവര്‍ അനുശോചിച്ചു.
സോഷ്യലിസത്തിന് വേണ്ടിയും സാമ്രാജ്യത്യ അനീതികള്‍ക്കും എതിരെയുള്ള പോരാട്ടങ്ങള്‍ക്കും ഇനിയും ദിശാബോധം നല്‍കുന്ന വെളിച്ചം ആയിരിക്കും കാസ്ട്രോയെന്ന് കോടിയേരി പറഞ്ഞു.
കണ്ണൂർ:തലശ്ശേരി എംൽഎ എഎൻ ഷംസീറിന് മൂന്ന് മാസം തടവും 2000 രൂപ പിഴയും.2012-ൽ വിദ്യാർത്ഥികളെ പോലീസ് മർദിച്ചതിനെതിരെ എസ്ഫ്ഐ കളക്ടറേറ്റിൽ നടത്തിയ മാർച്ചിൽ പോലീസിനെതിരെ ഭീഷണി മുഴക്കിയതിനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി.
ഞങ്ങളെ തല്ലിയാൽ പോലീസിനെ തിരിച്ചു തല്ലും എന്നായിരുന്നു പ്രസംഗത്തിലെ പരാമർശം.അദ്ദേഹം കോടതിയിൽ നിന്നും ജാമ്യം വാങ്ങിയിട്ടുണ്ട്.വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം:കറൻസി നിരോധിച്ചതിനെതിരെ തിങ്കളാഴ്ച്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ.രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.ബാങ്കുകളെയും മറ്റു അവശ്യ സേവനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയെ സഹകരണ മേഖലയുടെ പ്രശ്ണങ്ങൾ ചർച്ച ചെയ്യാൻ കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ച സംസ്ഥാന സർക്കാരിന്റെ ആവശ്യം പ്രധാനമന്ത്രി നിരസിച്ചിരുന്നു.എന്നെ കാണാൻ വരണ്ട എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഡിസംബർ 30 വരെ പഴയ നോട്ടുകൾ എടുക്കണം എന്ന ആവശ്യവും ഉന്നയിച്ചാണ് സംസ്ഥാനത്ത് ഹർത്താൽ.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളും ട്രെയിൻ തടയാനും ഒക്കെ ഇന്നലെ തന്നെ സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു.എങ്ങനെ പ്രക്ഷോഭം വേണമെന്നതു ഓരോ സംസ്ഥാനവും തീരുമാനിച്ചോ എന്നായിരുന്നു നിർദ്ദേശം.ഇതേ തുടർന്നാണ് സംസ്ഥാനത്ത് ഹർത്താൽ നടത്താൻ തീരുമാനിച്ചത്.
വ്യഴാഴ്ച്ച മുതൽ ഡിസംബർ 30 വരെ രാജ്യമെങ്ങും പ്രക്ഷോഭം നടത്താൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.