വർധ ചുഴലിക്കാറ്റ് ചെന്നൈയിലേക്ക്,കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട വർധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട വർധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.

ചെന്നൈ:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.ഇതിനെ തുടർന്ന് കനത്ത മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റു നാശ നഷ്ടങ്ങൾ ഉണ്ടാക്കും.

ചെന്നൈക്കും നെല്ലൂരിനും ഇടയ്ക്ക് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണി കഴിയുന്നതോടെ വർധ തീരത്തേക്ക് കടക്കും.തുടർന്ന് 24 മണിക്കൂർ ചെന്നൈ,കാഞ്ചീപുരം,തിരുവണ്ണാമല എന്നിവിടങ്ങളിൽ 15 മുതൽ 25 സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നു റിപ്പോർട്ട്.

ചെന്നൈ ഉൾപ്പെടെയുള്ള 4 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിദേശിച്ചിട്ടുണ്ട്.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കാറ് മറിഞ്ഞു

വാഹനം ക്രയിൻ ഉപയോഗിച്ച് കരക്ക്‌ കയറ്റി.
വാഹനം ക്രയിൻ ഉപയോഗിച്ച് കരക്ക്‌ കയറ്റി.

കണ്ണൂർ:മുഴപ്പിലങ്ങാട് ബീച്ചിൽ വൈകീട്ട് നാല്‌ മണിക്ക് കടലിലേക്ക് കാർ മറിഞ്ഞു.അമിത വേഗതയിൽ ബീച്ചിൽ വാഹനം ഓടിക്കുകയായിരുന്നു.വാഹനത്തിൽ 4 തമിഴ്നാട് സ്വദേശികളായിരുന്നു.നാട്ടുകാർ കൂടി പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ എത്തിച്ചു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട്.വൈകുന്നേര സമയങ്ങളിൽ ഇവിടെ വളരെ കൂടുതലായി തിരക്ക് അനുഭവപ്പെടാറുണ്ട്.സന്ദർകർക്കു വേണ്ട സുരക്ഷ അധികൃതർ ഒരുക്കാത്തത് കാരണം പലപ്പോഴും അപകടം സംഭവിക്കാറുണ്ട്.

തിരക്ക് സമയങ്ങളിൽ വാഹനങ്ങളെ നിയന്ത്രിച്ചും ഫീസ് ഈടാക്കിയും വാഹനങ്ങളുടെ സ്പീഡ് നിശ്ചിത പരിധിയിലാക്കിയുമൊക്കെ നിയന്ത്രണം ഏർപ്പെടുത്തി എങ്കിലും അപകടം തുടരുകയാണ്.

 

സ്വർണ്ണ വിലയിൽ വൻ ഇടിവ്

സ്വർണ്ണ വിലയിൽ ഇടിവ്.
സ്വർണ്ണ വിലയിൽ ഇടിവ്.

കൊച്ചി:സ്വർണ്ണ വിലയിൽ വൻ ഇടിവ്.കൈയിൽ വെക്കാനുള്ള സ്വർണത്തിന് നിയന്ത്രണം വന്നതോടെയാണ് വിലയിടിയാൻ തുടങ്ങിയത്.

പവന് 160 രൂപ കുറഞ്ഞു  21360-എത്തി.ഗ്രാമിന് 2670 രൂപയാണ് ഇപ്പോൾ.

കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ചവറയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു.
ചവറയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു.

ചവറ:കൊല്ലം ജില്ലയിലെ ചവറ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.

നാല് പേരുടെ നില അതീവ ഗുരുതരമാണ്.വൈദ്യുതി പോസ്റ്റിന് ഇടിച്ച്‌ ബസ് മറിയുകയായിയുരുന്നു.ഇന്ന് രാവിലെയാണ് ആക്സിഡന്റ് സംഭവിച്ചത്.

മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങിയില്ലെങ്കിൽ സൗജന്യ റേഷൻ റദ്ദാവും

മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു സൗജന്യ റേഷനില്ല.
മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു സൗജന്യ റേഷനില്ല.

തിരുവനന്തപുരം: മൂന്ന് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ലെങ്കില്‍ സൗജന്യറേഷന്‍ റദ്ദാവും. അര്‍ഹതപ്പെട്ടവരുടെ അവസരം നിഷേധിക്കപ്പെടുന്നതിനെത്തുടര്‍ന്നാണിത്. ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് സംസ്ഥാനത്ത് 1.54 കോടിപേര്‍ക്കേ സൗജന്യറേഷന്‍ ലഭിക്കൂ. ഭക്ഷ്യഭദ്രത പൂര്‍ണമായി നടപ്പാവുന്നതോടെ ഇത് നിലവില്‍വരും.

മുന്‍ഗണനാപ്പട്ടികയില്‍പ്പെട്ട ആരെങ്കിലും തുടര്‍ച്ചയായി റേഷന്‍ വാങ്ങാതിരുന്നാല്‍ പുറത്ത് നില്‍ക്കുന്നവര്‍ പട്ടികയിലെത്തും.

മുന്‍ഗണനാപ്പട്ടികയിലുള്ളവരെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച നിയമാവലികളുടെ പരിധി കടന്നാല്‍ ഇവര്‍ പുറത്താകും.

അഥവാ ഒരുമാസം വാങ്ങാൻ പറ്റിയില്ല എങ്കിൽ അത് അടുത്തമാസം വാങ്ങാം. കാര്യം കൃത്യമായി ബോധ്യപ്പെടുത്തിയാല്‍ മതി.

മൂന്ന് മാസം റേഷൻ വാങ്ങാത്ത കാർഡുകൾക്കു സൗജന്യ റേഷൻ ഒഴിവാക്കിയാലും കാര്‍ഡ് നഷ്ടമാകില്ല. മുമ്പ് ബി.പി.എല്‍. പട്ടികയിലുള്ളവരില്‍ പലരും മറ്റ് ആനുകൂല്യങ്ങള്‍ക്കായാണ് കാര്‍ഡ് ഉപയോഗിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് പുതിയ പദ്ധതി ആലോചിക്കുന്നത്.

മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് പുറത്തായാല്‍ സബ്‌സിഡി നിരക്കില്‍ റേഷന്‍ വാങ്ങാം. അര്‍ഹതയില്ലാത്ത ആരും സൗജന്യറേഷന്‍ വാങ്ങരുതെന്ന് കേന്ദ്രം. ഇതിനായി വിവരസങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തും. സ്മാര്‍ട്ട് കാര്‍ഡ് നിലവില്‍വരുന്നതോടെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കടകളില്‍ റേഷന്‍ വന്ന വിവരവും അര്‍ഹതപ്പെട്ടവര്‍ റേഷന്‍ വാങ്ങിയ വിവരവും അപ്പപ്പോള്‍ അറിയാനാകും. ഇതിനായി കാര്‍ഡുടമകളുടെ വിരലടയാളം, കണ്ണിലെ കൃഷ്ണമണി അടയാളം തുടങ്ങിയ തിരിച്ചറിയല്‍ സംവിധാനത്തിന് ഉപയോഗിക്കും.

കുട്ടികളെ തട്ടിക്കൊണ്ടു പോകൽ ഒരു തുടർക്കഥയാകുന്നു

ബാല്യത്തിൽ ഭിക്ഷ യാചിക്കുന്ന കുട്ടികൾ.
ബാല്യത്തിൽ ഭിക്ഷ യാചിക്കുന്ന കുട്ടികൾ.

തിരുവനന്തപുരം:ഓരോ വർഷങ്ങൾ കഴിയുന്തോറും കുട്ടികളെ കാണാതാകുന്ന റിപ്പോർട്ടുകൾ കൂടി വരികയാണ്.2011-ൽ 952,2012-ൽ 1079,2103-ൽ 1208,2014-ൽ 1229,2015-ൽ 1630 കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്നും ഒരു തുടർകഥ പോലെ തുടരുകയാണ്.

എന്നാൽ വാട്ട്സ്അപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പലപ്പോഴും കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു.ശരിയായ സന്ദേശങ്ങൾ മാത്രമേ കൈമാറേണ്ടതുള്ളൂ.നമുക്ക് കിട്ടുന്ന സന്ദേശം ശരിയാണോ എന്നറിഞ്ഞതിന് ശേഷം മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്താൽ സമൂഹത്തിൽ ഉണ്ടാകുന്ന ആവശ്യമില്ലാത്ത ടെൻഷൻ നമുക്ക് ഒഴിവാക്കാൻ കഴിയും.

മലപ്പുറത്ത് വ്യാജ വാർത്തകൾ വർദ്ധിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷന്റെ കുറിപ്പിൽ നിന്നും.
മലപ്പുറത്ത് വ്യാജ വാർത്തകൾ വർദ്ധിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷന്റെ കുറിപ്പിൽ നിന്നും.

നമ്മൾ തന്നെയാണ് കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്.ശരിക്കും എന്തിനാണ് ഇവർ നമ്മുടെ പിഞ്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്.അവരുടെ ആ ലക്ഷ്യങ്ങളെയാണ് നമ്മൾ തടയേണ്ടത്.

എന്തിനാണ് ഇവർ കുട്ടികളെ ഉപയോഗിക്കുന്നത് യാചനയ്ക്കും,അവയവ മാറ്റത്തിനും,സെക്സ് റാക്കറ്റിനുമൊക്കെ വേണ്ടിയാണ് നമുടെ പിഞ്ചോമനകളെ ഇവർ ഉപയോഗിക്കുന്നത്.

യാചനയെ പ്രോത്സാഹിപ്പിക്കുന്നത് നമ്മളല്ലേ?അതായതു നമ്മുടെ കുട്ടികളെ ഇങ്ങിനെ തെരുവിലേക്ക് അയക്കാൻ ഉള്ള കാരണക്കാർ നമ്മൾ തന്നെയാണ്.നമുക്ക് മുൻപിൽ വന്നു കൈനീട്ടുന്ന പിഞ്ചുക്കൽ അവർക്ക് വേണ്ടിയാണോ അത് ചെയ്യുന്നത്.അല്ല,അവരെ കൊണ്ട് ചിലർ അത് ചെയ്യിക്കുന്നതാണ്.എവിടെ നിന്നെങ്കിലും തട്ടികൊണ്ട് പോന്ന കുട്ടികൾ ആകില്ലേ അത്.ഇതി നമ്മൾ എന്തിന് പ്രോത്സാഹിപ്പിക്കുന്നു.അവർക്കു ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്താൽ അത് അവർക്കു കിട്ടും.അല്ലാതെ പണം കൊടുത്ത് യാചനയെ പ്രോത്സാഹിപ്പിക്കരുത്.നമ്മുടെ മക്കളെ തട്ടി കൊണ്ട് പോകുന്ന ക്രൂരന്മാർ നമ്മുടെ പണം കൊണ്ട് തന്നെ വളർന്ന് പന്തലിക്കുന്നു.

പലപ്പോഴും ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും നമ്മൾ കാണുന്ന ഒരു കാഴ്ചയുണ്ട്.ഒരു സ്ത്രീയും അവരുടെ കെയിൽ തുണിയിൽ കിടത്തിയ ഒരു കുഞ്ഞും.നമ്മൾ രാവിലെ കാണുമ്പോഴും വൈകുന്നേരം കാണുമ്പോഴും ഒക്കെ ഈ കുഞ്ഞുങ്ങൾ ഉറങ്ങുകയാവും.ഇത്ര നിശബ്ദമായി ഏത് നേരവും ഉറങ്ങാൻ ഈ കുട്ടികൾക്ക് ഇവർ എന്താണ് നൽകിയത്.പലതരം മയക്കു മരുന്നുകളും നൽകി ഉറക്കി കിടത്തുന്ന ഈ കുഞ്ഞുങ്ങൾ ഇവരുടേതാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

പല തെരുവുകളും ഇന്ന് അറിയപ്പെടുന്നതു ‘ചുവന്ന തെരുവുകൾ’ എന്ന പേരിലാണ്.അധികാരികൾ അതിനെതിരെ കണ്ണടക്കുന്നത് കൊണ്ടാകാം അവിടെ അവർ അങ്ങിനെയുള്ള വ്യാപാരം നടത്തുന്നത്. പെൺകുട്ടികളെ വില്പന നടത്തി പണക്കാർക്ക് കാഴ്ച്ച വെക്കുന്നു.എത്ര മാത്രം വേദനാജനകമായ കാര്യങ്ങളാണ് നമ്മുടെ ചുറ്റും നടക്കുന്നത്.പ്രായ പൂർത്തി പോലുമാകാത്ത പെൺകുട്ടികളെ കാമഭ്രാന്തനമാരുടെ മുഞ്ഞിലേക്ക് എറിഞ്ഞു കൊടുക്കുകയല്ലേ ചെയ്യുന്നത്.എന്ത് കൊണ്ട് അധികാരികൾ ഇതിനെതിരെ മൗനം പാലിക്കുന്നു.

അവയവ ദാനത്തിന് വേണ്ടിയും ഇവർ കുട്ടികളെ ഉപയോഗിക്കുന്നു.എംബിബിഎസ് പഠിക്കുമ്പോൾ മെഡിക്കൽ എത്തിക്സ് എന്താണെന്ന് പഠിച്ച ഡോക്ടർമാർ തന്നെ ഇതിന് കൂട്ടു നിൽക്കുന്നു എന്നതാണ് ഏറെ ആശ്‌ചര്യം.

നമ്മൾ ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കേണ്ടതുണ്ട്.സമൂഹത്തിൽ നമ്മുടെ കൺമുൻപിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അനീതികൾക്കെതിരെ നമ്മൾ കാത് കൂർപ്പിച്ചിരിക്കണം.കുറ്റക്കാരെ നീതി പീഠത്തിനു മുൻപിൽ എത്തിക്കണം.

images-48

 

മാവോയിസ്‌റ്റ് ആക്രമണം:അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

നിലമ്പുർ മാവോയിസ്റ്റ് ആക്രമണം ഇനി കളക്ടർ അന്വേഷിക്കും.
നിലമ്പുർ മാവോയിസ്റ്റ് ആക്രമണം ഇനി കളക്ടർ അന്വേഷിക്കും.

മഞ്ചേരി:നിലമ്പുർ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനെ പറ്റി അന്വേഷിച്ച് കൊണ്ടിരുന്ന ആർഡിഒ ജാഫർ മാലിക്കിനെ അന്വേഷണത്തിൽ നിന്നും മാറ്റി.ഇനി ജില്ലാ കളക്ടർ മജിത് മീണയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും.

സംസ്ഥാന സർക്കാരാണ് ജാഫറിനെ അന്വേഷണ ചുമതല ഏൽപിച്ചത്.എന്നാൽ ഇൻക്വസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ തന്നെ അന്വേഷണം ഏൽപിച്ചതിൽ പ്രതിഷേധം വന്നിരുന്നു.ഇതേ തുടർന്നാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

നിലമ്പുർ നടന്ന ആക്രമണത്തിൽ മാവോയിസ്റ്റുകളായ കുപ്പുദേവരാജ്,അജിത എന്നിവർ കൊല്ലപ്പെട്ടിരുന്നു.എന്നാൽ മാവോയിസ്റ്റ് ആക്രമണം വ്യാജമാണെന്നും റിപ്പോർട്ടുണ്ട്.

സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണം:സുപ്രീംകോടതി

സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുപ്രീം കോടതി.
സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി:സഹകരണ മേഖലയുടെ അവസ്ഥ ഗുരുതരമെന്നു സുപ്രീംകോടതി.സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉടൻ നടപടി എടുക്കണം.

സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയും എങ്കിൽ ഉടൻ ചെയ്യണം.നോട്ട് നിരോധിച്ചത് കാരണം ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകയാണെന്നും കോടതി നിരീക്ഷിച്ചു.

ഇന്ധനം,എയർ ടിക്കറ്റ്സ് പർച്ചസ് ചെയ്യാൻ 500 രൂപയുടെ പഴയ നോട്ടുപയോഗം ഡിസംബർ 2 വരെ

പമ്പുകളിൽ പഴയ 500 എടുക്കുന്നത് ഡിസംബർ രണ്ട് വരെ മാത്രം.
പമ്പുകളിൽ പഴയ 500 എടുക്കുന്നത് ഡിസംബർ രണ്ട് വരെ മാത്രം.

ന്യൂഡൽഹി:പെട്രോൾ പമ്പുകളിലും എയർടിക്കറ്റ്സ് വാങ്ങാനും പഴയ 500 രൂപ നോട്ടുകൾ ഡിസംബർ 2 വരെ മാത്രം.ഡിസംബർ 15 വരെ ആക്കിയതാണ് ഇപ്പൊൾ രണ്ടു വരെ ആക്കി ചുരുക്കിയത്.

നവംബർ 8 ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ചപ്പോൾ 500 രൂപ നോട്ടുകൾ ബില്ലുകൾ അടക്കാനും പെട്രോൾ വാങ്ങാനും ഉപയോഗിക്കാൻ 72 മണിക്കൂർ അനുവാദം നൽകിയിരുന്നു.

പെട്രോൾ പമ്പുകളിലും എയർടിക്കറ്റ്സിനും വേണ്ടി പഴയ 500 രൂപ എടുക്കാൻ ഉള്ള കാലാവധി ഡിസംബർ 15 വരെ നീട്ടിയത് ഇപ്പോൾ ഡിസംബർ 2 വരെയായി.ഡിസംബർ 3 മുതൽ ഈ നിയമം നടപ്പിൽ വരും.

ഇതോടെ 500, 1000 രൂപ നോട്ടുകൾ ഡിസംബർ 3 മുതൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെ പണമിടപാടിന് മാത്രമേ ഉപയോഗിക്കുവാൻ സാധിക്കു.റെയിൽവേ സ്റ്റേഷനിലും ബസ് ടിക്കറ്റ്സിന് വേണ്ടിയും ഉപയോഗിക്കാം.

 

പ്രാഥമിക സംഘങ്ങളിലെ അംഗങ്ങൾക്ക് ജില്ലാ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പണം പിൻവലിക്കാം

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കൈവസി നിർബന്ധമാക്കും.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കൈവൈസി നിർബന്ധമാക്കും.

തിരുവനന്തപുരം:പ്രാഥമിക സംഘങ്ങളിലെ അംഗങ്ങൾക്ക് ജില്ലാ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പണം പിൻവലിക്കാൻ ഉള്ള പദ്ധതിയുമായി കേരള സർക്കാർ.കൈവൈസിയുടെ പേരിൽ സഹകരണ മേഖലയെ കഷ്ട്ടപ്പെടുത്തുന്നത് ഇല്ലാതാക്കും.

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ ആർക്കും നഷ്ടമാകില്ല.സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

സഹകരണ മേഖലയുടെ പ്രശ്നങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും പണം നഷ്ടപ്പെടുമെന്ന് ഭയം ആർക്കും വേണ്ടെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പ്രാഥമിക സഹകരണ മേഖലയിൽ കൈവസി നിർബന്ധമാക്കും.ജില്ലാ സഹകരണ ബാങ്ക് വഴി 24000 രൂപ വരെ പിൻവലിക്കാൻ ഉള്ള നടപടി എടുക്കും.