തിരുവനന്തപുരം:പെരുമാതുറയിൽ ഉണ്ടായ തീ പിടിത്തത്തിൽ കനത്ത നാശ നഷ്ടം സംഭവിച്ചു. നാല് കുടിലുകൾ കത്തി നശിച്ചു.
പാചക വാതക സിലിണ്ടറിൽ നിന്നും തീ പടർന്നതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവ സ്ഥലത്ത് ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ആളപായം ഒന്നും സംഭവിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്ന് അർദ്ധ രാത്രി നടത്താനിരുന്ന സമരം പിൻവലിച്ചു.
തിരുവനന്തപുരം: ഇന്ന് അർദ്ധ രാത്രി മുതൽ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം പിൻവലിച്ചു. ജീവനക്കാരുടെ ക്ഷാമബത്ത വിതരണ തീരുമാനം പിൻവലിച്ചത് കാരണമായിരുന്നു സിഐടിയു ഒഴികെയുള്ള സംഘടനകൾ ഇന്ന് അർദ്ധ രാത്രി മുതൽ സമരം പ്രഖ്യാപിച്ചത്.
ജീവനക്കാരുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ചർച്ച നടത്തിയതിലൂടെ സമരം പിൻ വലിക്കുകയായിരുന്നു.ഡിസംബറിലേ ശമ്പളത്തിനൊപ്പം കുടിശ്ശിക നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ വേണ്ടെന്നു തീരുമാനിച്ചതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.മന്ത്രി ചർച്ച നടത്തി ഒത്തു തീർപ്പിലെത്തുകയായിരുന്നു.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ കാസര്‍കോട്ട് ജില്ലയിൽ നാളെ ബിജെപി ഹര്‍ത്താല്‍.
കാസർഗോഡ്:ബിജെപി ചീമേനിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് പോകുകയായിരുന്ന നേതാക്കള്‍ക്ക് നേരെ ലക്ഷ്യമിട്ട് സിപിഎം അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീർത്ഥാടകരെയും, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു.
സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് കാസർഗോഡ് ചെറുവത്തൂരിൽ ദേശീയപാത നിരോധിച്ചവരെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
തിരുവനതപുരം:ലോകമെങ്ങും ഇന്ന് സ്നേഹത്തിന്റെയും വിശ്വസത്തിന്റെയും പൂത്തിരി കത്തിച്ച് ക്രിസ്മസ് ദിനമാഘോഷിക്കുന്നു.പള്ളികളിൽ പാതിരാ കുർബാനകളും പ്രാർത്ഥനകളും നടത്തി ക്രിസ്മസ് ദിനത്തെ വരവേറ്റു.
2016 വർഷങ്ങൾക്കു മുൻപ് ബെത്ലഹേമിലെ കാലി തൊഴുത്തിൽ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ഉണ്ണിയേശു പിറന്നു.ഇന്ന് ലോകമെങ്ങും അതിന്റെ ഓർമ്മ പുതുക്കുന്നു.പരസ്പരം കേക്കുകളും സമ്മാനങ്ങളും നൽകി സ്നേഹം കൈമാറി സാഹോദര്യം നിലനിർത്തി ഉണ്ണിയേശുവിനെ വരവേൽക്കുകകയാണ് ഈ ദിനത്തിൽ.
പള്ളികൾക്കുള്ളിൽ പുൽമേടകളുണ്ടാക്കി അതിനുള്ളിൽ ഉണ്ണിയേശുവിനെ കിടത്തി പ്രതേക ശുശ്രൂഷകൾ നടത്തി.വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ആരാധനാ ശുശ്രുഷകൾക്കു ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു.
കുട്ടികൾക്ക് സമ്മാനങ്ങളുമായി ക്രിസ്മസ് അപ്പൂപ്പന്മാർ എത്തുന്നു.ഭൂമിയിൽ സമാധാനവും സന്തോഷവും പ്രഖ്യാപിച്ച യേശുവിന്റെ പിറവി ദിനത്തിൽ എല്ലാ വാഴനക്കാർക്കും ക്രിസ്മസ് ദിനാശംസകൾ.
അത്യാവശ്യ മരുന്നുകളുടെ വില കേന്ദ്ര സർക്കാർ കുറച്ചു.
ന്യൂഡൽഹി:എയ്ഡ്സ്,പ്രമേഹം,ആൻജിന,അണുബാധ,വിഷാദ രോഗം എന്നീ രോഗങ്ങൾകടക്കമുള്ള അത്യാവശ്യ മരുന്നുകളുടെ വിലയിൽ 5 ശതമാനം മുതൽ 44 ശതമാനം വരെ കുറവ് നൽകി കേന്ദ്ര സർക്കാർ.
25 ശതമാനം വിലയാണ് ശരാശരി കുറവ് നൽകിയിരിക്കുന്നത്.അമ്പതിലധികം മരുന്നുകളുടെ വിലയിൽ കുറവ് വന്നിട്ടുണ്ട്.ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി 29-ലധികം ചെറുകിട വില്പന വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്.
800-ലധികം മരുന്നുകളുടെ വിലയിൽ നിയന്ത്രണം കൊണ്ട് വരാൻ ലക്ഷ്യമിടുന്നു എന്നും അത് എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ശ്രമമെന്നും എൻപിപിഎ ചെയർമാൻ ഭൂപേന്ദ്ര സിങ് പറഞ്ഞു.
2015- ലെ കണക്കിൽ 900 അവശ്യ മരുന്നുകൾ ഉണ്ട്.ഇതിന്റെ വിലയിൽ മാറ്റം വരും.എന്നാൽ വില നിയന്ത്രണത്തിൽ വരാത്ത മരുന്നുകളുടെ വില മരുന്ന് കമ്പനികൾക്ക് നിശ്ചയിക്കാം.വർഷം തോറും വിലയിൽ 10 ശതമാനം വർദ്ധനവ് വരുത്താനും മരുന്ന് കമ്പനികൾക്ക് അവകാശമുണ്ട്.
ദുബായ്:ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തുന്ന മലയാളികൾക്ക് ആശ്വാസവുമായി കേരള സർക്കാർ.6 മാസത്തെ നഷ്ടപരിഹാര പാക്കേജാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎഇ സന്ദർശനം നടത്തിയ മുഖ്യ മന്ത്രി ഗൾഫ് മലയാളികൾക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്.ജോലി ചെയ്ത ഓരോ വർഷവും ഒരു മാസത്തെ പെൻഷന് പരിഗണിക്കും.കൂടാതെ ജോബ് പോർട്ടലും അവർക്കു വേണ്ടിയുണ്ടാകും.
കൊച്ചി:ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം ഇനി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശമാണ് കലൂർ സ്റ്റേഡിയത്തിനു ഈ പദവി കിട്ടാൻ കാരണം.
ഐഎസ്എൽ ഫൈനൽ മത്സരത്തിൽ സ്റ്റേഡിയത്തിൽ ആരാധകരുടെ ആവേശമേറിയ ശബ്ദം 128 ഡെസിബെൽ ആയിരുന്നു. ആരോഹെഡ് സ്റ്റേഡിയത്തിൽ 2014 സ്പെറ്റംബർ 29-ന് അമെരിക്കൻ ഫുട്ബോൾ ക്ലബ്ബായ കൻസാസ് സിറ്റി ചീഫ്‌സിന്റെ ആരാധകർ ഉണ്ടാക്കിയ 142.2 ഡെസിബെൽ ആണ് ലോക റെക്കോർഡിൽ ഒന്നാമത്.
ഡൽഹി:ഐഎസ്എൽ സെക്കൻഡ് ഫൈനലിസ്റ്റിനെ അറിയാൻ ഇനിയും സമയമെടുക്കും.ഡൽഹിയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള രണ്ടാമത്തെ സെമി ഫൈനൽ മത്സരം എക്സ്ട്രാ ടൈമിലേക്കു എത്തിച്ചേർന്നു.2-2 എന്ന സമനിലയിലാണ് രണ്ടാം പാതിയും കഴിഞ്ഞപ്പോൾ ഉള്ള ഗോൾ നില.
ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ഇരു ടീമുകളും സമനിലയിൽ ആയിരുന്നു.രണ്ടാം പകുതി അവസാനിക്കാൻ തൊട്ട് മുൻപ് ഡൽഹി നേടിയ രണ്ടാമത്തെ ഗോൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.ഒന്നാം സെമി ഫൈനൽ സ്കോർ കണക്കിലെടുക്കുമ്പോൾ ഇരു ടീമുകളും 2-2 എന്ന നിലയിലാണ്.ഇതോടെ ഫൈനലിസ്റ്റിനെ അറിയാൻ ഇനിയും സമയമെടുക്കും.
ന്യൂഡൽഹി:ഇന്ന് രാത്രി മുതൽ കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുമ്പോൾ .75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
ഇന്ന് രാത്രി മുതൽ ഈ നിഴമം പ്രാബല്യത്തിൽ വരും.ഡിസ്‌കൗണ്ട് ലഭിച്ച ക്യാഷ് മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് തിരിച്ച് ലഭിക്കും.
.75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നവർക്ക് 49 പൈസയും ഒരു ലിറ്റർ ഡീസൽ വാങ്ങുന്നവർക്ക് 41 പൈസയുമാണ് തിരിച്ച് കിട്ടുക. 2000 രൂപക്ക് ഇന്ധനം വാങ്ങുന്നവർക്ക് 15 രൂപ ലഭിക്കും.
ഇംഗ്ലണ്ടിനെ 195 റൺസിന് തോൽവി അറിയിച്ച ഇന്ത്യൻ താരങ്ങൾ.
മംബൈ:ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് ടെസ്റ്റുകളും ഇന്ത്യ തൂത്തു വാരി.ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ 231 റൺസ് ലീഡിനെ മറികടക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യക്കു മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.
രണ്ടാം ഇന്നിങ്സിൽ 195 റൺസിന് ഇംഗ്ലണ്ട് പുറത്തായതോടെ ഇന്നിങ്‌സിനും 36 റൺസിനും ഇന്ത്യൻ പട വിജയം സ്വന്തമാക്കി.
അവശേഷിക്കുന്നത് ഒരു ടെസ്റ്റ് കൂടിയാണ്.ഇന്ത്യ ഇപ്പോൾ 3-0 ന് മുന്നിലാണ്.
അഞ്ചാം ദിവസം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് കളിയാരംഭിക്കുമ്പോൾ 6 വിക്കറ്റിന് 182 റൺസ് എന്ന നിലയിലായിരുന്നു.അഞ്ചാം ദിവസം 13 റൺസ് എടുത്തതോടെ 4 വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി.ഇതോടെ ഇന്ത്യ ഇന്നിങ്‌സ് സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരം 6 വിക്കറ്റ് നേടി.രണ്ട് ഇന്നിങ്‌സുകളിലായി 12 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കി.
ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലിയും 6 വിക്കറ്റുകൽ നേടിയ അശ്വിനും ഇന്ത്യൻ വിജയത്തിന് കാരണമായി.