എടിഎമ്മിൽ നിന്നും ദിനം പ്രതി പിൻവലിക്കാവുന്ന തുകയിൽ വീണ്ടും ഇളവ്.
ന്യൂഡൽഹി: ദിനം പ്രതി എടിഎം ഉപയോഗിച്ച് പിൻവലിക്കാവുന്ന തുകയിൽ രണ്ടാഴ്ചക്കകം മാറ്റം വരുത്തുമെന്ന് റിപ്പോർട്ട്. നിലവിൽ ഒരു ദിവസം 10,000 രൂപയും ആഴ്ച്ചയിൽ 24,000 രൂപയുമാണ് പിൻവലിക്കാൻ പറ്റുന്നത്. ഇനി 24,000 രൂപയും ഒന്നിച്ച് പിൻവലിക്കാൻ പറ്റുന്ന രീതിയിലാണ് നിയന്ത്രണത്തിൽ മാറ്റം വരുത്തുന്നത്. എന്നാൽ ആഴ്ച്ചയിൽ 24,000 രൂപ എന്ന നിയന്ത്രണം ഫെബ്രുവരി അവസാനം വരെ തുടരും.
നവംബർ 8-നാണ് സർക്കാർ 86 ശതമാനം വരുന്ന 500,1000 നോട്ടുകൾ നിരോധിച്ചത്. 50 ദിവസമാണ് സർക്കാർ നിയന്ത്രണത്തിന് വേണ്ടി ജനങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ 50 ദിവസം കഴിഞ്ഞിട്ടും നിയന്ത്രണം ഒഴിവാക്കാൻ പറ്റിയില്ല.
പെട്ടെന്ന് തന്നെ ബാങ്കിലെ ഇടപാടുകൾ പരിശോധിച്ച് ഫെബ്രുവരി അവസാനത്തോടെ നിയന്ത്രണം മാറ്റുമെന്നാണ് ആർബിഐ പറയുന്നത്.
ന്യൂഡൽഹി: ഇന്ത്യൻ ജനത ഇന്ന് റിപ്പബ്ലിക്ക് ദിനത്തിന്റെ ആഘോഷത്തിലാണ്. 68-ആം റിപ്പബ്ലിക്ക് ദിനമാണ് ഇന്ന്. രാജ്‌പഥിൽ രാഷ്‌ട്രപതി പ്രണബ്മുഖർജി പതാക ഉയർത്തുന്നതോടെ ഔപചാരികമായി റിപ്പബ്ലിക്ക് ദിനാഘോഷത്തിന് തുടക്കമാകും.
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസേനാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനാണ് ഈ റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥി.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സൈനികരുടെ ആദര സൂചകമായി അമർ ജ്യോതിയിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. പരേഡിൽ കരാനാവികവ്യോമ സേനയ്ക്ക് പുറമെ അർദ്ധ സൈനിക വിഭാകങ്ങളും അണി നിരക്കും. ആദ്യമായി യുഎഇയിൽ നിന്നുള്ള സൈനികരും പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിശ്ചല ദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.
സംസ്ഥാനത്തും ആഘോഷങ്ങളോടെ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. ഗവർണർ പി.സദാശിവം രാവിലെ 8.30 ന് പതാക ഉയർത്തി. ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ആഘോഷം നടന്നു.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഒന്നര മണിക്കൂര്‍ നേരം തിലക് പാലത്തിലൂടെ ട്രെയിനുകള്‍ ഓടില്ല. രാവിലെ 10.30 മുതല്‍ 12 മണി വരെയാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം.
ഗാസിയാബാദ്-ന്യൂദല്‍ഹി-ഗാസിയബാദ് എമു തീവണ്ടികളും ഈ സമയങ്ങളില്‍ നിര്‍ത്തിയിടും. മറ്റുള്ള സര്‍വ്വീസുകളും ഭാഗികമായി നിര്‍ത്തും. ചില ട്രെയിനുകള്‍ പഴയ ദല്‍ഹി സ്റ്റേഷനിലേയ്ക്ക് വഴി തിരിച്ച് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഝലം, കേരള, കര്‍ണാടക, അമൃത്സര്‍ പശ്ചിം എന്നീ എക്‌സ്പ്രസുകളും നിര്‍ത്തിയിടും. റിപ്പബ്ലിക്ക് ദിന പരേഡുകള്‍ക്ക് ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങും.
ലോകത്തെ ഏറ്റവും വലിയ അംബരചുംബിയായ കെട്ടിടം ബുർജ് ഖലീഫയിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ത്രിവർണ പതാകയുടെ വർണങ്ങളിൽ പ്രകാശിപ്പിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം:എ.കെ ആന്റണി.
കൊച്ചി: വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസി ജോസ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നി അദ്ദേഹം.
സാശ്രയ, എയ്ഡഡ് മേഖലയിൽ അഴിമതി മാത്രമാണ് നടക്കുന്നത്. ചില മാനേജ്‌മെന്റ് വിദ്യാർത്ഥികളിൽ നിന്നും പിടിച്ചു പറിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ വിജിലൻസ് അന്വേഷണം അത്യാവശ്യമാണ്. വിദ്യാഭ്യാസം കച്ചവടം മാത്രമായി മാറിയിരിക്കുന്നു. വിജിലൻസിന്റെ അഴിമതി വിരുദ്ധ പ്രവർത്തനം ആരംഭിക്കേണ്ടത് ക്യാംപസുകളിൽ നിന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്: ഇന്നലെ ഏർണ്ണാകുളത്ത് നിന്നും പൂനെയിലേക് യാത്ര തിരിച്ച 22149 Ern – Pune എസ് പ്രസിലെ S1 കോച്ചിലെ, ബാത്ത് റൂമിനോട് ചേർന്ന ചുമർ പാടെ ഇളകി പോയ നിലയിൽ കണ്ടെത്തി. 91388 എന്ന കംപാർട്ട്മെന്റൽ യാത്ര ചെയ്ത നൂറോളം ദീർഘ ദൂര യാത്രക്കാർക്കാണ് ഭീതി നിറച്ച ദുരിതയാത്ര റെയിൽവെ സമ്മാനിച്ചത്. കാല പഴക്കത്താൽ ഇളകി പോയ ഭിത്തിക്ക് പകരം വച്ച് പിടിപ്പിച്ചതാകട്ടെ കനം കുറഞ്ഞ തകിടുകളും. ഈ തകിടുകൾക്കിടയിൽ കൂടി കോച്ചിനകത്ത് നിന്നു കൊണ്ടു തന്നെ താഴെ യാത്ര ചെയ്യുന്ന റെയിൽവേ ട്രാക്ക് കാണുന്നത് സ്ത്രീകളിലും കുട്ടികളിലും ഭീതിയുണ്ടാക്കി. ദൂരയാത്രാ വണ്ടി ആയതിനാലും സ്ഥിരമായി ഒരേ യാത്രക്കാർ ഇല്ലാത്തനാലും ഇത്തരം വണ്ടികളുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട അധികാരികളുടെ മുൻപിൽ സാധാരണയായി എത്താറില്ല. റെയിൽ പാളത്തിലെ വിള്ളലുകളും കാലപ്പഴക്കം വന്ന് ട്രാക്കുകളും അപകടം വിളിച്ച് വരുത്തുമ്പോഴാണ് യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ പൊട്ടിപൊളിഞ്ഞ കംപാർട്ടുമെൻറുകളിൽ യാത്രക്കാർക്ക് ഇൻഷൂറും ഏർപ്പെടുത്തി ഇത്തരം വണ്ടികൾ ദീർഘ ദൂര യാത്രകൾ ചെയ്യുന്നത്.
തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബസുകൾ 19 ന് സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചു. നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ഫെബ്രുവരി 2 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താനും തീരുമാനിച്ചു.
ഡീസൽ വില വർധിച്ചതാണ് ബസുടമകൾ ഇങ്ങിനിയൊരു ആവശ്യം ഉന്നയിക്കാൻ കാരണം. ഇപ്പോൾ മിനിമം ടിക്കറ്റ് രൂപ 7 എന്നതിൽ നിന്നും 9 രൂപയാക്കി മാറ്റണം എന്നാണ് ബസുടമകളുടെ ആവശ്യം. ഡിസംബറിൽ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിയ അക്രമങ്ങളെ പ്രതിഷേധിച്ചു കൊണ്ട് സ്വാശ്രയ കോളേജുകൾ അടച്ചിടാൻ കോളേജുകളുടെ സംഘടന തീരുമാനിച്ചതിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി.
സ്വാശ്രയ കോളേജുകളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതി രൂപീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ചു.കഴിഞ്ഞ കുറെ വർഷങ്ങളായി പല സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അകാരണമായി ഉപദ്രവിക്കുന്ന പ്രവണത മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നു എന്ന വിവാദത്തിന്റെ പശ്ചാതലത്തിൽ കൂടിയായിരിക്കും അന്വേഷണം.
വിദ്യാത്ഥികളുടെ പരാതികൾ പരിശോധിക്കാൻ ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഓംബുഡസ്മാനെ നിയമിക്കുവാനും സാങ്കേതിക സർവ്വകലാശാല അധികൃതർ തീരുമാനിച്ചു.
തിരുവനന്തപുരം: തൃശ്ശൂർ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ വിദ്യാർത്ഥി സംഘടനകളുടെ അക്രമത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ 120 സ്വാശ്രയ കോളേജുകളും ഇന്ന് അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സ്വാശ്രയ കോളേജുകളുടെ സംഘടന അറിയിച്ചു.പ്രശന പരിഹാരം ഉടനെ ഉണ്ടാക്കിയില്ലെങ്കിൽ അനശ്ചിത കാലത്തേക്ക് കോളേജുകൾ അടച്ചിട്ട് കൊണ്ടുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും സംഘടന സർക്കാറിനെ അറിയിച്ചു.
ന്യൂഡൽഹി: ഇന്ന് മുതൽ രാജ്യത്ത് നടത്താൻ തീരുമാനിച്ച കാർഡ് ബഹിഷ്കരണം പമ്പുടമകളുടെ സംഘടന താത്കാലികമായി മാറ്റിവെച്ചു. ജനുവരി 13 വരെ പുതിയ ചാർജ്ജുകൾ ഈടാക്കില്ല എന്ന് ബാങ്കുകൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഈ പിൻമാറ്റം. ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളുപയോഗിച്ച് ഇന്ധനം വാങ്ങുമ്പോൾ കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവീസ് ചാർജ്ജ് ഈടാക്കുന്നതിനു് പുറമെ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും കൂടി ഇടപാട് തുകയുടെ ഒരു ശതമാതം വീതം ട്രാൻസാക്ഷൻ ഫീ ഇനത്തിൽ ജനുവരി 9 മുതൽ പണം ബാങ്കുകൾ എടുക്കുമെന്ന പുതിയ സർക്കുലർ ഇറക്കിയിരുന്നു. പെട്രോൾ പമ്പുകളുടെ ലാഭം ഇന്ധനങ്ങളുടെ വിലയെ അടിസ്ഥാനമാക്കി അല്ലാത്തതു കൊണ്ടും ലിറ്റർ അടിസ്ഥാനത്തിലുള്ള കമ്മീഷൻ വ്യവസ്ഥയിൽ ആയതിനാലും ഇത്തരം ചാർജ്ജുകൾ പമ്പുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നതിലാണ് ഇത്തരത്തിലേക്കുള്ള ഒരു സമരത്തിന് സംഘടനയെ നിർബന്ധിതമാക്കിയിരിക്കുന്നത് എന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു
ന്യൂഡൽഹി: ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ വഴി ഇന്ധനം വാങ്ങുമ്പോൾ 1 ശതമാനം ട്രാൻസാക്ഷൻ ചാർജ്ജ് പമ്പ് ഉടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാൻ പുതിയ നീക്കം ബാങ്കുകൾ തുടങ്ങിയതിൽ പ്രതിഷേധിച്ച് രാജ്യത്തെ പെട്രോൾ പമ്പുകൾ ജനുവരി 9 മുതൽ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവ്വീസ് ചാർജായി ഭീമമായ തുക ഈടാക്കുന്നതിന് പുറമെയാണ് പുതിയ ട്രാൻസാക്ഷൻ ഫീ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാനുള്ള നീക്കം ബാങ്കുകൾ നടത്തി കൊണ്ടിരിക്കുന്നത്.
കറൻസി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുവാൻ കേവലം 0.75 ശതമാനം ഇളവ് കാർഡുടമകൾക്ക് നൽകുകയും മറുഭാഗത്ത് ഇത്തരത്തിലുള്ള അപ്രത്യക്ഷ ചാർജുകൾ കൊണ്ടുവരികയും ചെയ്യുന്നതിന് എതിരായി രാജ്യമാകെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനത്തിനെതിരെ പമ്പുടമകളുടെ സംഘടന ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വന്നിരിക്കുന്നത് .കമ്പനികൾ ഏക പക്ഷീയമായി തീരുമാനിക്കുന്ന പരിമിതമായ ലാഭവിഹിതത്തിൽ നിന്നും ഇത്തരം ചാർജുകൾ കൂടി നൽകി മുന്നോട്ട് പോകുവാൻ സാധിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
പാല: ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന കാരണം പറഞ്ഞു മൂന്ന് വിദ്യാർത്ഥികളെ പാല പോലീസ് ക്രൂര മർദ്ദനത്തിന് വിധേയരാക്കി.
പാലാ സ്റ്റേഷനിലെ എസ്.ഐ ജി അനൂപാണ് ഈരാറ്റുപേട്ട സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ 5 മണിക്കൂറോളം ക്രൂര മർദ്ദനത്തിനും വംശീയ അധിക്ഷേപത്തിനും വിധേയരാക്കിയത്.
ജോർജ് കോളേജ് ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികളായ അൻവർഷ,ഷെബിൻ,അൽഫാസ് എന്നിവരാണ് പോലീസിന്റെ ക്രൂരതക്ക് ഇരയായത്.പിഴ മാത്രം ചുമത്തേണ്ടിയിരുന്ന കുറ്റത്തിനാണ് പീഡനവും ആക്ഷേപവും വിദ്യാർത്ഥികൾ കേൾക്കേണ്ടി വന്നത്.