ബിനാലെ സന്ദർശിക്കാൻ രാഷ്‌ട്രപതി കൊച്ചിയിൽ

keralanews Indian President to visit Kochi for musiris biennale

കൊച്ചി: ഇന്ത്യയിൽ നടക്കുന്ന ആദ്യ ബിനാലെയുടെ മൂന്നാം പതിപ്പായ കൊച്ചി മുസിരിസ് ബിനാലെ 2016- 2017 സന്ദർശിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി കൊച്ചിയിലെത്തുമെന്ന് റിപ്പോർട്ട്. 108 ദിവസം നീണ്ട് നിൽക്കുന്ന മുസിരിസ് ബിനാലെ ഡിസംബർ 12 നാണ് തുടങ്ങിയത്. ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ’ എന്നതാണ് കലാകാരൻ സുദർശൻ ഷെട്ടി കൊച്ചി ബിനാലെക്ക് നൽകിയ തലക്കെട്ട്.

ചിത്ര ശാലകളുടെ പ്രദർശനമാണ് കൂടുതലും ഉള്ളതെങ്കിലും ഛായാഗ്രഹണം, കവിത സംഗീതം എന്നീ മേഖലയിലെ കലാകാരന്മാരും അണി നിരക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നീ വേദികളിലായി പുരോഗമിക്കുന്ന ബിനാലെ രാഷ്ട്രപതിയുടെ വരവോടെ കൂടുതൽ ശ്രദ്ധയാകർഷിക്കുമെന്നാണ് കരുതുന്നത്. കെ വി തോമസ് എം പി യാണ് പ്രസിഡന്റിനെ കൊച്ചിയിലേക്ക് ക്ഷണിച്ചതെന്ന് അറിയുന്നു. മാർച്ച് രണ്ടിനായിരിക്കും പ്രണാബ് മുഖർജി കൊച്ചിക്കാരുടെ ബിനാലെ വേദി സന്ദർശിക്കാനെത്തുക.

വിദേശത്തുനിന്നുള്ള ഫോൺ കോളുകൾ സൂക്ഷിക്കുക

keralanews Prank call from foreign will empty your pocket

തൃശൂർ:ഫോൺ വിളിച്ച് ബാലൻസ് ചോർത്തുന്ന സംഘം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ഫോൺ വിളികളെ ഇനി സൂക്ഷ്മമായി പരിശോധിച്ച ശേഷം വേണം എടുക്കാൻ. കാരണം ഫോണെടുത്ത് പണം നഷ്ടപ്പെട്ടവർ നിരവധിയാണ്. കാലങ്ങളായി നടന്നുവരുന്ന ഇന്റർനെറ്റ് തട്ടിപ്പുകൾ പുതിയ രീതിയിൽ ഇരകളെ പിടിക്കാനിറങ്ങിയതായി സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫോണെടുക്കുന്നതോടെ മൊബൈലിലെ ഡാറ്റകൾ എ ടി എം പിൻ നമ്പറുകൾ, അക്കൗണ്ട് നമ്പറുകൾ തുടങ്ങി എല്ലാ രഹസ്യങ്ങളും നിമിഷ നേരം കൊണ്ട് മറുതലക്കൽ എത്തുന്ന ‘മായാജാലമാണ്’ ഇവർ പയറ്റുന്നത്. ഫോൺ എടുക്കുന്ന ആളിന്റെ അശ്രദ്ധയും സാങ്കേതിക വിദ്യയും ഒപ്പം ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ വിളിക്കുന്ന കോൾ എടുത്ത് സംസാരിച്ചാൽ പിന്നെ കാശ് പോയ വിവരമാണ് കിട്ടുക. മിസ് കോൾ കണ്ടാൽ തിരിച്ചുവിളിക്കുന്നവർക്കും ഭീമമായ സംഖ്യയാണ് നഷ്ടമാകുന്നത്

ഫോണെടുക്കാതിരുന്നാൽ പണം നഷ്ടമാകില്ലെന്ന് കരുതേണ്ട, ഫോണെടുക്കാതെ ബെല്ലടിച്ചത് കൊണ്ടും ചിലർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നത്.  ഇതെങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. സേവന ദാതാക്കൾ ഇല്ലാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബാലൻസ് ചോർത്തുന്നതായുള്ള ആരോപണങ്ങൾ പലപ്പോഴും ഉയർന്നുവരാറുണ്ട്. അങ്ങനെ സംഭവിക്കുന്നതാണോ എന്ന കാര്യവും പരിശോധിക്കേണ്ടതായിട്ടുണ്ട്.  മറ്റ് ചിലർക്ക് തിരിച്ച് അതേ നമ്പറിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടവർ മാനഹാനി കാരണം മിണ്ടാതിരിക്കുന്നതിനാൽ തന്നെ എത്ര പേർക്ക് പണം നഷ്ടമായെന്ന് ഇത് വരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഗൾഫിൽ നിന്നുള്ള ബന്ധുവിന്റെ കോൾ ആയിരിക്കും എന്ന നിഗമനത്തിലാണ് തട്ടിപ്പിനിരയായ ഒരാൾ സംസാരിച്ചു തുടങ്ങിയത്. പിന്നീടാണ് ഫോൺ ബാലൻസ് ചോർന്നു പോയ വിവരം മനസ്സിലായത്.

ഏറ്റവും ഒടുവിൽ വ്യാഴാച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരേയാണ് ഇത്തരം ഫോണുകൾ പലർക്കും കോളുകൾ വന്ന് തുടങ്ങിയത്. എന്നാൽ എല്ലാ നെറ്റ് വർക്കിലേക്കും കോളുകൾ വന്നിട്ടില്ല. പ്രീ പെയ്ഡ് വരിക്കാരായ ബി എസ് എൻ എൽ ഉപഭോക്താക്കൾക്കാണ് കോളുകൾ വന്നത്.

പരിചയമില്ലാത്ത സ്ത്രീ ശബ്ദമായിരിക്കും മറുവശത്തുണ്ടാകുക. പ്രാദേശിക ഭാഷ മുതൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംസാരിക്കും. കസ്റ്റമറെ വശീകരിക്കാൻ വേണ്ടിയാണ് സ്ത്രീ ശബ്ദത്തിൽ വിളിക്കുന്നതെന്ന് പോലീസ് പറയുന്നു. വോയിസ് ഓവർ ഇന്റർനെറ്റ് കോൾ ആയത് കൊണ്ട് തന്നെ ഇത്തരം കോളുകൾ ട്രെയിസ് ചെയ്യാനോ കണ്ട് പിടിക്കാനോ പറ്റില്ലെന്ന് പോലീസ് പറയുന്നു. അതിനാൽ ഇത്തരം കോളുകൾ എടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സൈബർ പോലീസും ബി എസ് എൻ എൽഉം ഒരുപോലെ വ്യക്തമാക്കുന്നു. മുമ്പും ഇത്തരത്തിൽ തട്ടിപ്പ് കോളുകൾ ബി എസ് എൻ എൽ ഉൾപ്പെടെ മറ്റു നെറ്റ് വർക്കുകളിലേക്കും വന്നിട്ടുണ്ട്.

ഈ നമ്പറിൽ നിന്നുള്ള ഫോണുകളാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക

+447, +381, +255 ഈ നമ്പറിൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് കൂടുതലും ഫോണുകൾ വരുന്നത്. ഈ നമ്പറുകളോ ഇതിന് സമാനമായ നമ്പറുകളോ ആണെങ്കിൽ കോളുകൾ എടുക്കാതിരിക്കാൻ ശ്രമിക്കണം. വിളി വരുമ്പോൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് യു കെ, സെർബിയ, ടാൻസാനിയ എന്നീ രാജ്യങ്ങളുടെ പേരുകളാണ് തെളിഞ്ഞ് വരുന്നത്. അത് കൊണ്ട് തന്നെ ഇത്തരം കോളുകൾ പെട്ടെന്ന് തന്നെ മനസ്സിലാക്കി ഫോൺ എടുക്കാതിരിക്കുകയോ ഓഫ് ചെയ്ത് വെക്കുകയോ ചെയ്യാവുന്നതാണ്. ആ രാജ്യങ്ങളിൽ ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടാൽ തിരിച്ചറിയാൻ എളുപ്പമാകും. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എ ടി എം പിൻ നമ്പറുകൾ ഫോണിൽ സേവ് ചെയ്ത് വെക്കരുത്. പിന്നെ മൊബൈലിൽ വരുന്ന മെസേജുകൾക്ക് ഒരിക്കലും മറുപടി കൊടുക്കരുത് . പ്രത്യേകിച്ച് വൺ ടൈം പാസ്‌വേഡ് (OTP) ചോദിച്ചുള്ള സന്ദേശമാണെങ്കിൽ.

അതേസമയം തട്ടിപ്പിനിരയായവരുടെ എണ്ണം വർദ്ധിച്ചതോടെ വിദേശങ്ങളിൽ നിന്നുള്ള മിസ് കോളുകൾക്ക് മറുപടി നൽകരുതെന്ന മുന്നറിയിപ്പുമായി ബി എസ് എൻ എൽ വരിക്കാർക്ക് മെസ്സേജ് അയക്കുന്നുണ്ട്

വായിക്കുക ഈ ബംഗാളി സ്ത്രീയുടെ നന്മ

കൊച്ചി: ബംഗാളികളെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളില്‍ ചിലര്‍ക്ക് പുച്ഛ മനോഭാവമാണ്. ജോലി തേടി ഇവിടെ വരുന്ന ബംഗാളികള്‍ അടക്കമുള്ള അന്യസംസ്ഥാനക്കാരെ വൃത്തിയില്ലാത്തവരായും സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരായും വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ അവരെ ഒന്നടങ്കം അടിച്ചാക്ഷേപിക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കുക. അവയവ ദാനം മഹത് ദാനമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ മിക്കവരും പിന്‍വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഒരു പരിചയവുമില്ലാത്ത രണ്ട് മലയാളികള്‍ക്ക് വൃക്ക നല്‍കി ബംഗാളി സ്ത്രീ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത സ്വദേശിനിയായ കജോരി ബോസ് എന്ന 55 കാരിയാണ് ഈ സല്‍പ്രവര്‍ത്തി ചെയ്തത്. കേരളത്തിന് പുറത്ത് നിന്നുള്ള ആദ്യത്തെ അവയവ ദാതാവാണ് കജോരി.

‘രണ്ട് പേരുടെ ജീവന്‍ രക്ഷിക്കുന്നത് നിസാര കാര്യമല്ലെന്നും ഭാര്യയുടെ ഓര്‍മ്മകള്‍ ഇവരിലൂടെ ജീവിക്കുമെന്നും ദേവി പ്രസാദ് പറഞ്ഞു. മാത്രവുമല്ല, അവയവ ദാനത്തിന് അതിര്‍ വരമ്പുകളില്ലെന്നും ഇത് മുന്‍ നിര്‍ത്തി ഏത് ദേശക്കാര്‍ക്കും അവയവ ദാനം ചെയ്യാനുള്ള മനസ്സ് ആര്‍ജിച്ചെടുക്കാന്‍ എല്ലാവരും കൈക്കൊള്ളുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം സ്വദേശിയായ ഫിലിപ്പ് (55), കൊച്ചികാരനായ മേക്കര്‍ ടി എം എന്നിവര്‍ക്കാണ് കജോരിയുടെ വൃക്ക മാറ്റിവെച്ചത്.

ആലപ്പുഴയില്‍ അവധിയാഘോഷിക്കാനെത്തിയതായിരുന്നു കജോരിയും ഭര്‍ത്താവ് ദേവി പ്രസാദും. എന്നാല്‍ ഹൗസ് ബോട്ടില്‍ വെച്ച് കജോരിക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പെട്ടെന്ന് തന്നെ കജോരിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവ് ദേവി പ്രസാദിന്റെ ആഗ്രഹത്തെ തുടര്‍ന്നാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത്.

നന്മയും തിന്മയും ഉള്ളവര്‍ എല്ലാ ഭാഷക്കാരിലുമുണ്ട്. കേരളത്തില്‍ തൊഴിലെടുക്കുന്ന ബംഗാളികള്‍ അടക്കമുള്ള അന്യ സംസ്ഥാനക്കാരില്‍ വലിയൊരു ശതമാനവും നിരുപദ്രവകാരികളാണ്. ഇവര്‍ ഇവിടെ ജോലി ചെയ്യുന്നതു കൊണ്ടാണ് മലയാളികളെല്ലാം കഞ്ഞികുടിച്ച് കഴിയുന്നതെന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്.

keralanews bengal woman dies on holiday donate kidneys

 

ശശികല അടവ് മാറ്റുന്നു: ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരെ നിരാഹാരം നടത്തും

ചെന്നൈ:മാറിമറിയുന്ന തമിഴ്‍നാട് രാഷ്ട്രീയം ഇനിയും ആർക്കൊപ്പമെന്ന് തീരുമാനമായിട്ടില്ല. ശശികലയും പനീർ സെലവവും മുഖ്യമന്ത്രി പദത്തിനായി നടത്തുന്ന ശ്രമങ്ങൾ എങ്ങുമെത്താതിരിക്കുമ്പോൾ കൂടുതൽ എം എൽ എ മാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ശശികല പുതിയ തന്ത്രങ്ങൾ മെനയുന്നുവെന്ന് റിപ്പോർട്ട്. രാജ്ഭവന് മുന്നിൽ നിരാഹാര സമരം നടത്താനാണ് ശശികലയുടെ പുതിയ തീരുമാനം.

keralanews sasikala to start starvation against Gevernor for not taking action

നേരത്തെ 131 എം എൽ എ മാർ തന്റെ കൂടെയുണ്ടെന്ന് ശശികല ഗവർണർ വിദ്യാ സാഗറിനെ അറിയിച്ചിരുന്നു. അത് പ്രകാരം ശശികലക്ക് മുഖ്യമന്ത്രിയാകാമെന്നും അവർ ധരിച്ചു. എന്നാൽ പനീർ സെൽവവും ഗവർണറെ കാണുകയും വേണ്ടി വന്നാൽ തനിക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന് അറിയിക്കുകയും ചെയ്തതോടെ ഒരു തീരുമാനമെടുക്കാൻ കഴിയാതെ ഗവർണർ കുഴങ്ങി.

എം എൽ എ മാർ കാലു മാറുമെന്നുള്ള ഭയവും പനീർ സെൽവത്തിന് വർദ്ധിച്ച് വരുന്ന ജനപിന്തുണയും കണ്ട് ശശികല പേടിച്ചതായാണ് തമിഴ്‌നാട്ടിൽ നിന്നുള്ള വിവരം. ഇനിയും സത്യ പ്രതിജ്ഞ വൈകുകയാണെങ്കിൽ അത് തനിക്ക് ഭീഷണിയാകുമെന്ന് മനസിസിലാക്കാക്കിയ അവർ രാജ്ഭവന് മുന്നിൽ നിരാഹാര സമരം നടത്താൻ തീരുമാനിക്കുകയാണ്. ഇത് പ്രകാരം രാജ്ഭവനിൽ കടുത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

വാട്‌സ് ആപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്തവര്‍ക്ക് വാട്‌സ് ആപ്പ് നഷ്ടപ്പെടും….

keralanews fact behind two step verification in whatsapp

വാട്‌സ് ആപ്പിന് പുതിയതായി അവതരിപ്പിച്ച ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേഷന്‍ ചെയ്തവര്‍ക്ക് വാട്‌സ് ആപ്പ് നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ടെക് വിദഗ്ധരാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പുമായി രംഗത്തുവന്നത്. ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഒരു പാസ് കോഡ് നല്‍കിയാണ് ആക്ടിവേറ്റ് ചെയ്യുന്നത്. അതിനു ശേഷം ഒരു ഇ മെയില്‍ അഡ്രസ് കൂടി നല്‍കണം. ഇത് ഓപ്ഷണലാണ്. പക്ഷെ എന്തെങ്കിലും കാരണത്താല്‍ പാസ് കോഡ് മറന്നു പോയാല്‍ ബാക്കപ്പ് മെയില്‍ അയയ്ക്കുന്നത് ഇമെയിലിലേക്കാവും. എന്നാല്‍ പാസ് കോഡ് മറന്നുപോകുകയും ബാക്കപ്പ് ഇമെയില്‍ ലഭിയ്ക്കാതിരിക്കുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ വാട്‌സ്ആപ്പ് ഡിലീറ്റാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ വേരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ആകുകയും പഴയ ചാറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്യും.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വാട്‌സ്ആപ്പ് ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചത്.

ആർ ടി ഓഫീസിൽ ബഹളം: 50 ബസുടമകൾക്കെതിരെ കേസെടുത്തു.

keralanews case charged on 50 bus owners

കണ്ണൂർ : സമയത്തർക്കവുമായി ബന്ധപ്പെട്ട് ആർ ടി ഒയെ ഉപരോധിച്ച സംഭവത്തിലും ആർ ടി ഓഫീസിൽ ബഹളം വെച്ച്‌ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബസുടമകൾക്കെതിരെ പോലീസ് കേസെടുത്തു. ആർ ടി ഓ കെ എം ഉമ്മറിന്റെ  പരാതിയിലാണ് കണ്ടാലറിയാവുന്ന അൻപതോളം ബസുടമകൾക്കെതിരെ ടൗൺ പോലീസ് കേസ് എടുത്തത്. സമയ നിർണയ പ്രശ്നവുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയ ബസുടമകൾ തന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു എന്നാണ് ആർ ടി ഓ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഒരേ റൂട്ടിൽ ഒന്നിലധികം ബസുകൾക്ക് ഒന്നും രണ്ടും  മിനിറ്റുകളുടെ വ്യത്യാസത്തിൽ താത്കാലിക പെര്മിറ്റു നൽകുകയും ഒരു ബസിനു സ്ഥിരം പെര്മിറ്റു നല്കിയതുമാണ് യോഗത്തിനെത്തിയ ബസുടമകൾ ചോദ്യം ചെയ്തത്.

എന്നാൽ ആർ ടി ഓഫീസിലെ ജീവനക്കാർ കൈയേറ്റം ചെയ്തെന്നാരോപിച്ച് നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുക്കാത്തതിൽ ബസുടമകൾ പ്രതിഷേധം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആർ ടി ഓഫീസിലേക്ക് ഈ മാസം 21  നു മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.

ഇരുചക്ര വാഹനങ്ങളിൽ പുറകിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കി

keralanews must need helmet to sit on the back seat of two wheelers (2)

തിരുവനതപുരം: ഇരുചക്ര വാഹനങ്ങളിൽ ലിഫ്റ്റ് ചോദിക്കുന്നവർ കൈയിൽ ഒരു ഹെൽമറ്റും കരുതി വേണം ബൈക്കിനു കൈ കാണിക്കാൻ. ഇനി ഏതെങ്കിലും ബൈക്കുകാരന് വഴിയിൽ കാത്തു നിൽക്കുന്ന ഒരാൾക്ക് ലിഫ്റ്റ് കൊടുക്കണമെന്ന് തോന്നിയാൽ ഹെൽമെറ്റ്കാരന്റെ കൈയിൽ രണ്ടു ഹെൽമെറ്റ് ഉണ്ടെന്നു ഉറപ്പുവരുത്തണം. ഒന്ന് അയാൾക്കും മറ്റൊന്ന് പിന്നിൽ കയറുന്ന ആൾക്കും. ചുരുക്കിപ്പറഞ്ഞാൽ പിൻസീറ്റിലിരിക്കുന്നവർക്കും ഇനിമുതൽ ഹെൽമറ്റ് നിർബന്ധമാണെന്ന് സാരം.

ദക്ഷിണ മേഖല എ ഡി ജി പി സന്ധ്യയുടെ ഉത്തരവിനനുസരിച്ചാണ് സംസ്ഥാന പോലീസ് ഇത് പ്രാവർത്തികമാക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച എ ഡി ജി പിയുടെ ഉത്തരവുകൾ സംസ്ഥാന പോലീസ് സ്റ്റേഷനുകളിൽ എത്തി. അതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന കർശനമാക്കാനും തീരുമാനിച്ചു.

ഹെൽമറ്റില്ലാതെ യാത്രചെയ്താൽ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാൾക്കാണ് ഇതിന്റെ ഉത്തരവാദിത്തം. നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

പയ്യാമ്പലം പാർക്ക് പോലീസ് പൂട്ടിച്ചു

keralanews payyambalam park sealed by police

കണ്ണൂർ : അനുമതി ഇല്ലാതെയും സുരക്ഷയില്ലാതെയും പ്രവർത്തിക്കുന്നു എന്ന കുറ്റം ചുമത്തി ജില്ലാ ടുറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം പാർക്ക്  കോപ്പറേഷൻ സെക്രട്ടറി പൂട്ടിച്ചു. കോർപറേഷന്റെ അനുമതിയില്ലാതെ നിർമാണം നടത്തിയെന്നും വിനോദ നികുതി നല്കുന്നില്ലെന്നുമുള്ള കുറ്റവും നടപടിക്ക് കാരണമായി പറയുന്നുണ്ട്. പാർക്ക് നടത്തിപ്പുകാർ തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലുള്ളതെന്നും ആക്ഷേപമുണ്ട്. പാർക്ക് നടത്തിപ്പിനെ കുറിച്ച വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇതേക്കുറിച്ചു കോപ്പറേഷൻ പോലീസിൽ നിന്ന് വിജിലൻസ് അന്വേഷണം തേടിയിരുന്നു.

സുരക്ഷാ ഇല്ലാതെയാണ് വിനോദ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് കോപ്പറേഷന്റെ പരിശോധന റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ചു പാർക് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി. വെള്ളിയാഴ്ച സെക്രട്ടറി  ഉത്തരവനുസരിച് പാർക് പൂട്ടുകയും ചെയ്തു.  രണ്ടുപേർ ചേർന്നാണ് പാർക് നടത്തിയിരുന്നതെങ്കിലും ഇതിൽ ഒരാളുടെ പേരിലാണ് കരാർ ഉള്ളത്. പാർക് നടത്തിപ്പിന്റെ ഒരു ഘട്ടത്തിലും നികുതി നൽകിയിട്ടില്ല.

ദളിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

keralanews two rss workers under remand

തലശ്ശേരി : ദേശീയപാതയില്‍ തലായിയില്‍ ദളിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇനുവരി 19ന് ഉച്ഛയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കില്‍ ചുവപ്പ് മുണ്ടുടുത്ത് യാത്ര ചെയ്യുകയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ഉടുമുണ്ടഴിച്ച് റോഡിലൂടെ നടത്തിയെന്നാണ് പരാതി.

മാഹിയിലെബന്ധുവീട്ടിലേക്ക് പോകുന്നവഴി 30 ഓളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളെ ബൈക്കില്‍ നിന്ന് വലിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഉടുമുണ്ടു പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിയുകയും ചെയ്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ടെമ്പിള്‍ഗേറ്റ് അടിയേരി ഹൗസില്‍ എ. ശ്രീഷ് (36), നങ്ങാറത്ത്പീടിക ശിവദത്തില്‍ ടി.കെ. വികാസ് (37) എന്നിവരേയാണ് തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. ദളിത് പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 10 ആര്‍എസ്എസ്-ബിജെപിക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇത് വീഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ദളിത് മര്‍ദ്ദനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.

കണ്ണൂർ എസ്‌ പിയെ വീണ്ടും മാറ്റി

keralanews t siva vikram as kannur new sp

കണ്ണൂർ: കലോത്സവ നാളിൽ കണ്ണൂരിന്റെ മുഖം കെടുത്തുന്ന കൊലപാതകവും തുടർന്നുണ്ടായ നാടകീയ രംഗങ്ങളും സർക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയപ്പോൾ ജില്ലാ പോലീസ് മേധാവി ആയിരുന്ന കെ പി ഫിലിപ്പിനെ  സ്ഥലം മാറ്റി. വയനാട് എസ്‌ പി ആയിരുന്ന ടി ശിവ വിക്രമിനാണ് ഇനി കണ്ണൂർ ജില്ലാ പോലീസ് ചീഫ് സ്ഥാനം.

ചുമതല ഏറ്റു ഒരു മാസം പിന്നിട്ടപ്പോഴേക്കുമാണ് സ്ഥലം മാറ്റം എന്നതും ശ്രെധേയമാണ്. സ്ഥലം മാറ്റിയ എസ്‌ പി കെ പി ഫിലിപ്പിന് കലോത്സവ നാളിലെ കൊലപാതകവും വിലാപ യാത്രയും കൈകാര്യം  ചെയുനതിൽ വീഴ്ചപറ്റിയെന്നു ആഭ്യന്തര വകുപ്പ് വിലയിരുത്തിയിരുന്നു. ഇടയ്ക്കിടെ പോലിസ് മേധാവികളെ മാറ്റുന്നത് പോലീസ് സേനയ്ക്കിടയിലും അമര്ഷത്തിനു കാരണമാവുന്നു.