ക്ഷേത്രോത്സവത്തിനിടെ ബോംബേറ്

keralanews bomb thrown in tellicherry
തലശ്ശേരി: തലശ്ശേരി പൊന്ന്യം കുണ്ടുചിറ കാട്ടില്‍ അടൂട്ട മടപ്പുര ക്ഷേത്രോത്സവ സ്ഥലത്ത് ബോംബെറിഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കൃഷ്ണാലയത്തില്‍ കെ സന്തോഷിന് പരിക്കേറ്റിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം.
സംഭവത്തില്‍ അഞ്ച് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സായത്ത്, വിനോദ് തുടങ്ങി അഞ്ച് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മടപ്പുര ക്ഷേത്രത്തില്‍ ഇന്നലെയാണ് തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ചത്. 15നാണ് ഉത്സവം സമാപിക്കുക.

നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാനയോഗം

keralanews chief minister in kannur on tomorrow
കണ്ണൂർ :ജില്ലയില്‍ അടിക്കിടെ ഉണ്ടാകുന്ന കൊലപാതകങ്ങളും അക്രമങ്ങളും കണക്കിലെടുത്ത് നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സമാധാനയോഗം നടക്കും. ജില്ലയില്‍ നേരത്തെ സമാധാന യോഗങ്ങള്‍ നടന്നെങ്കിലും ഇതിനൊന്നും പരിഹാരമാകാത്ത സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം, ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു.

ചിലയിടങ്ങളില്‍ ഉണ്ടാകുന്ന ഉന്തും തള്ളുമാണ് പലപ്പോഴും വലിയ കുഴപ്പങ്ങളിലേക്ക് പോകുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മുളയിലെ നുള്ളണമെന്നും പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തണമെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സമാധാനയോഗം നടത്താനുള്ള സര്‍ക്കാറിന്റെ തീരുമാനം ഇരുകൈയ്യും നീട്ടിയാണ് ബിജെപി സ്വീകരിച്ചത്.

കുടുംബവഴക്കിനിടെ പിതാവ് മകനെ കുത്തിക്കൊന്നു

കോട്ടയം: മകന്റെ അമിത മദ്യപാനം മൂലം പൊറുതി മുട്ടിയ പിതാവ് കുടുംബ വഴക്കിനിടെ മകനെ കുത്തിക്കൊന്നു. കുറവിലങ്ങാട് കാണില്‍ക്കുളം കോളനിക്കു സമീപം ഇഞ്ചിക്കുടിലില്‍ ദീപുവാണ് (37) പിതാവിന്റെ കുത്തേറ്റ് മരിച്ചത്.

keralanews family says father stabbed his own son to death after heavy drinking

ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. സംഭവത്തില്‍ പിതാവ് ദേവനെ (67) പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനായ ദീപു മദ്യത്തിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ചെത്തുന്ന ദീപു സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

അവിവാഹിതനായ ദീപുവിന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹപ്രായം കഴിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹം ഇതുവരെ നടന്നില്ല. ദീപുവിന്റെ അമിത മദ്യപാനമാണ് പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ കഴിയാത്തതെന്ന് പിതാവ് ബന്ധുക്കളോട് പറയാറുണ്ട്. കഴിഞ്ഞദിവസവും മദ്യപിച്ചെത്തിയ മകനും പിതാവും തമ്മില്‍ ഇതേചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്.

 

മയ്യില്‍ ടൗണില്‍ ഉച്ഛവരെ ഹര്‍ത്താല്‍

keralanews hartal in mayyil town till noon

മയ്യില്‍: ടൗണിലെ വ്യാപാരിയായ കെ.കെ ശശിധരന്റെ നിര്യാണത്തെത്തുടര്‍ന്ന് ടൗണില്‍ ഇന്ന് ഉച്ഛവരെ ഹര്‍ത്താല്‍. മയ്യില്‍ ടൗണിലെ ധന്യ മെഡിക്കല്‍സിലെ ജീവനക്കാരനായിരുന്നു ശശിധരന്‍. ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തില്‍ നടക്കും. ഭാര്യ: സി.കെ.ഗീത (നാറാത്ത്) മക്കള്‍: ധന്യ, വിബിന്‍ (ഗള്‍ഫ്) മരുമകന്‍ : ജയരാജന്‍ (ചേടിച്ചേരി) സഹോദരങ്ങള്‍: രത്‌നവല്ലി , രാമചന്ദ്രന്‍.

വിമാനത്താവളം: റോഡുപണിയിൽ ക്രമക്കേടാരോപിച്ച് 16 ന് മാർച്ച്

keralanews mattannur airport road march on february 16th

മട്ടന്നൂർ: വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് നിർമിക്കുന്നതിൽ ക്രമക്കേടുണ്ടെന്ന പരാതിയുമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 16  ന് കിയാൽ ഓഫീസിലേക്ക് മാർച്ച്  നടത്തും, വിമാനത്താവളത്തിന്റെ പ്രധാനകവാടത്തിനു മുന്നിൽ ഉയർന്ന പ്രദേശമായതിനാൽ കുന്നിടിച്ച് താഴ്ത്തി റോഡ് നിർമിക്കാനാണ് പദ്ധതി തയാറാക്കിയിരുന്നതെന്നും സമീപത്തെ സ്വകാര്യ വ്യക്തിയുടെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി നിർമാണത്തിൽ കൃത്രിമം കാട്ടുന്നുവെന്നുമാണ് പരാതി.  വിമാനത്താവളത്തിനായി ഒട്ടേറെ പെരുത്ത സ്വത്തും കിടപ്പാടവും നഷ്ടപ്പെടുത്തണ്ടി വന്നിരിക്കെ ഒരു വ്യക്തിയുടെ താല്പര്യത്തിനു വഴങ്ങി വാൻ പദ്ധതിയെ അട്ടിമറിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പാറ പൊട്ടിക്കാൻ സ്ഫോടനം നടത്തിയപ്പോൾ കേടുപറ്റിയ വീടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലും അധികൃതർ പക്ഷഭേദം കാട്ടിയതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് കിയാൽ ഓഫീസിനു മുന്നിൽ 16  നും 10  നും മാർച്ചും ധർണയും നടത്തുക.

വ്യാപാരികളെ ലക്ഷ്യമിട്ട് മോഷണം

keralanews 4 suspecious men nearby mayyil town

മയ്യില്‍: മയ്യില്‍ ടൗണില്‍ അസമയത്ത് കാണപ്പെട്ട നാലുപേര്‍ മോഷണ സംഘത്തിലെ കണ്ണികളാണെന്ന് സംശയം വ്യാപകമാകുന്നു. വിവിധയിടങ്ങളില്‍ ഇത്തരം സംഘങ്ങളെ പലരും കണ്ടതോടെയാണ് ഇവര്‍ മോഷണത്തിനെത്തിയവരാണെന്ന സംശയം വ്യാപകമായത്. അസമയത്ത് കടകളിലും മറ്റും ഇവരെ കണ്ടതാണ് സംശയത്തിന് ആക്കംകൂട്ടുന്നത്. ഇതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശത്തെ വ്യാപാരികളും മറ്റും.

ഇന്ന് പുലര്‍ച്ചെയും കഴിഞ്ഞ ദിവസങ്ങളിലും ഇതേ സംഘത്തെ തന്നെ കണ്ടെന്നാണ് പലരും പറയുന്നത്. ഇന്ന് പുലര്‍ച്ചെ എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്നു കുടുംബമാണ് നാലുപേരെ സംശയാസ്പദമായ രീതിയില്‍ മയ്യില്‍ ടൗണിലെ ഒരു കടയക്ക് സമീപം കണ്ടത്. സംശയം തോന്നി കാര്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ വേളം റോഡിലേക്ക് ഓടിപ്പോയി. ഈ സമയത്ത് സ്‌കൂളിന് സമീപം നമ്പര്‍ ഇല്ലാതെ ഒരു ജീപ്പ് കണ്ടതായും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയവരും ഈ ജീപ്പ് കണ്ടിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. ഇതുകാരണം ആശങ്കയിലായിരിക്കുകയാണ് മയ്യില്‍ ബസ് സ്‌ററാന്‍ഡ്, പാവന്നൂര്‍-മെട്ട, കണ്ടക്കൈ റോഡ് ഭാഗങ്ങളിലെ കച്ചവടക്കാര്‍. പലരും മോഷണം ഭയന്ന് സെന്റര്‍ ലോക്ക് ഘടിപ്പിച്ചിട്ടുണ്ട്. ചിലര്‍ കടകള്‍ക്കു മുമ്പില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പരാതി വ്യാപകമായ മയ്യില്‍ പോലീസ് രാത്രികാല നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

പാവപ്പെട്ടവർക്ക് ഇനി എയിംസിലും രക്ഷയില്ല

keralanews AIMS hospital to increase treatment charges

ന്യൂഡല്‍ഹി: സാധാരണക്കാരന് ഇരുട്ടടിയായി കേന്ദ്ര നിയമം, ചികിത്സാ നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തി വരുന്ന ശ്രമങ്ങൾക്ക് സർക്കാർ അനുമതി നൽകി . കേന്ദ്രാനുമതി ലഭിച്ചതോടെ എയിംസ് ചികിത്സാ നിരക്കുകൾ കൂട്ടി തുടങ്ങിയതായി ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു

ബജറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കേന്ദ്രം ചികിത്സാ നിരക്കുകള്‍ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പുതിയ തീരുമാനത്തിനെതിരെ എയിംസിലെ ഫാക്കല്‍റ്റി അംഗങ്ങളിൽ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പാവപ്പെട്ടവരെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളില്‍ നിന്ന് അകറ്റുന്ന നടപടിയാണിതെന്നാണ് അവർ പറയുന്നത്.

അതേസമയം 1996 ലാണ് അവസാനമായി എയിംസ് അധികൃതർ ചികിത്സാ നിരക്കുകൾ വർധിപ്പിച്ചത്. എന്നാൽ 2005 മുതല്‍ ചികിത്സാ നിരക്കുകള്‍ ഉയര്‍ത്താന്‍ എയിംസ് ശ്രമം നടത്തിയിരുന്നെങ്കിലും തീരുമാനവുമായിരുന്നില്ല. 2010 ൽ വീണ്ടും ചികിത്സാ നിരക്കുകൾ വർധിപ്പിക്കണമെന്ന് കാണിച്ച് സർക്കാരിന് നോട്ടീസ് സമർപ്പിച്ചിരുന്നെങ്കിലും വൻ പ്രതിഷേധത്തെ തുടർന്ന് അനുമതി നിഷേധിക്കുകയായിരുന്നു.

തൃശൂര്‍ സ്വദേശിനി മണാലിയില്‍ കൊല്ലപ്പെട്ടതായി വിവരം

 

keralanews missing Thrissur woman suspected killed in Manali

തൃശൂര്‍:  കാണാതായ തൃശൂര്‍ സ്വദേശിനി മണാലിയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തൃശൂര്‍ വലിയാലുക്കല്‍ അബ്ദുല്‍ നിസാര്‍ – ഷര്‍മിള ദമ്പതികളുടെ മകള്‍ ഷിഫ അബ്ദുല്‍ നിസാര്‍ ആണ് കൊല്ലപ്പെട്ടതായി മണാലി പോലീസില്‍ നിന്നും ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്.

മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞാണ് ഷിഫയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ട് നദിക്കരയില്‍ നിന്നും ലഭിച്ചത്. ഇത് മരണത്തിലെ ദുരൂഹത ഇരട്ടിപ്പിക്കുന്നു. ഇവന്റ് മാനേജ്‌മെന്റ് ജോലി ചെയ്തു വരികയായിരുന്നു ഷിഫ. ജോലിയുടെ ഭാഗമായി മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഷിഫ മണാലിയിലെത്തിയത്. ജനുവരി ഏഴിനാണ് ഷിഫ മണാലിയില്‍ നിന്നും അവസാനമായി ഫോണില്‍ ബന്ധുക്കളെ ബന്ധപ്പെട്ടത്. ജനുവരി 15ന് വീട്ടിലെത്തുമെന്നാണ് അന്ന് അറിയച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല.
തുടര്‍ന്ന് ഷിഫയുടെ പിതാവ് ചെന്നൈയിലെ ബന്ധുക്കള്‍ വഴി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ് ഷിഫ കൊല്ലപ്പെട്ടതായുള്ള വിവരം ബന്ധുക്കള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ മണാലിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 29നാണ് മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയില്‍ നിന്നും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹത്തിന് സമീപത്ത് നിന്നും ഷിഫയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും കണ്ടെത്തി. തുടര്‍ന്നാണ് മരിച്ചത് ഷിഫയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. അഴുകിയതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരുന്നു. ഇതേതുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ഫോറന്‍സിക് പരിശോധനയ്ക്കും, ഡി എന്‍ എ പ്രൊഫൈലിങിനും വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ മരിച്ചത് ഷിഫയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.

കൊച്ചി വാട്ടർ മെട്രോ ആദ്യ ഘട്ടം 2018 ൽ പൂർത്തിയാകും

കൊച്ചി: കൊച്ചി നഗര വാസികൾക്കും വേമ്പനാട്ട് കായൽ തീരത്ത് താമസിക്കുന്നവർക്കും അനുഗ്രഹമായി പ്രഖ്യാപിച്ചിട്ടുള്ള കൊച്ചി വാട്ടർ മെട്രോയുടെ ആദ്യം ഘട്ടം 2018 ഓടെ പൂർത്തിയാകും. ഫെബ്രുവരി മാസം അവസാനത്തോടെ വിദഗ്ദ്ധാഭിപ്രായം തേടി പദ്ധതി പെട്ടെന്ന് തന്നെ പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് സംസഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. 2016 ജൂലൈയിൽ പിണറായി വിജയൻ ഉത്‌ഘാടനം നിർവഹിച്ചതിന് ശേഷം പദ്ധതിക്ക് കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.

പ്രധാന ജെട്ടി നിർമ്മാണത്തിന് 50 സെന്റ് മതിയെന്ന് നേരത്തെ പറഞ്ഞത് ഒരു ഏക്കറാക്കി വർധിപ്പിക്കും. ചെറിയ ജെട്ടി നിർമ്മിക്കാൻ 30 സെന്റ് സ്ഥലം ഏറ്റെടുക്കും. 76 കിലോ മീറ്ററുള്ള വാട്ടർ മെട്രോക്ക് 38 ജെട്ടികളാണുണ്ടാകുക. ഇത് 10 ദ്വീപുകളെ ബന്ധിപ്പിക്കും.747 കോടിയാണ് മൊത്തം പദ്ധതിയുടെ ചിലവ്.

keralanews the first phase of the water metrowill become operational by July 2018

കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെ എം ആർ എൽ) ഉടൻ തന്നെ പദ്ധതിയുടെ വിശദാംശങ്ങള്‍ പുനഃ പരിശോധിക്കുമെന്നും ആറ് മാസത്തിനുള്ളിൽ തന്നെ പണി തുടങ്ങുമെന്നും അറിയിച്ചു. മുമ്പ് 2017 ഓടെ ആദ്യ ഘട്ടം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിർമ്മാണപ്രവർത്തി ഇനിയും ആരംഭിക്കാൻ കഴിയാത്തതിനാൽ പറഞ്ഞ സമയത്ത് തീർക്കാൻ കഴിയില്ലെന്ന് കെ എം ആർ എൽ പറഞ്ഞു. മൊത്തം പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

തൃശ്ശൂർ ജില്ലയിൽ ഹർത്താൽ

keralanews BJP worker stabbed to death hartal in Thrissur district today

തൃശൂര്‍:തൃശൂരിൽ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
മുക്കാട്ടുകര സ്വദേശി പൊറാടന്‍ വീട്ടില്‍ നിര്‍മലാണ് (20) മരിച്ചത്. ഞായറാഴ്ച രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്. നിര്‍മൽ മടങ്ങിയ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. കുത്തേറ്റ നിര്‍മലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ മിഥുന്‍ പരിക്കേറ്റ് ചികിത്സയിലാണ്.