
നടൻ ബാബുരാജിന് വെട്ടേറ്റു

തിരുവനന്തപുരം: കള്ളും വൈനും ബിയറും മദ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് നിലപാട് തിരുത്തി സര്‍ക്കാര്‍. ഇത് സംബന്ധിച്ച സുപ്രീംകോടതി സമര്‍പ്പിച്ച ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. തുടര്‍ന്ന് നിലപാട് തള്ളി എക്‌സ്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷണന്‍ രംഗത്തെത്തിയാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. .ദേശീയ പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതില്‍ വ്യക്ത ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കളള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
പാതയോരത്തുള്ള 150 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍ ഇതില്‍ 25 എണ്ണം മാത്രമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155 മദ്യശാലകള്‍ ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്‌കോ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
കൊച്ചി : ഇന്നലെ രാത്രി പത്തരയോടെ കൊച്ചുകടവന്ത്രയ്ക്കു സമീപത്തായിരുന്നു സംഭവം . കാറിലെത്തിയ മൂന്നു യുവാക്കള്‍ മദ്യപിച്ചിരുന്നു എന്ന സംശയത്തില്‍ സൗത്ത് എസ്.ഐ എ സി വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. എന്നാല്‍ കാറോടിച്ചയാള്‍ മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കുകൊണ്ടുപോകുകയായിരുന്നു.വൈദ്യപരിശോധനയ്ക്കെന്നു പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും നേരേ സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങളുരിഞ്ഞു ലോക്കപ്പില്‍ അടച്ചു.
ചീമേനി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചീമേനി കിഴക്കേക്കര സ്വദേശി കെ.കമലാക്ഷന്‍ (44) ആണ് മരിച്ചത്. വീടിന് സഹായധനം കിട്ടാത്തതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ചത്.
പത്ത് വര്‍ഷത്തിലേറെയായി കമലാക്ഷന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണ്. കുറേ വര്‍ഷം കിടപ്പിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇന്ദിര ആവാസ് യോജന പ്രകാരമുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. സഹായധനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പഴയ വീട് പൊളിച്ചുനീക്കി. പുതിയ വീടിന് തറയും പണിതു. എന്നാല്‍ പിന്നീട് പദ്ധതി മാറിയതിനാല്‍ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല.പശു തൊഴുത്തിലാണ് ഇപ്പോള്‍ കമലാക്ഷന്റെ കുടുംബം കഴിയുന്നത്. ഭാര്യ ബീന കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരത്തിലും പ്ലസ് വണ്ണിലും പഠിക്കുന്ന കീര്‍ത്തിയും കാവ്യയുമാണ് മക്കള്‍.
പയ്യന്നൂര്‍: മദ്യപന്മാരെ എതിര്‍ത്താല്‍ ഫലം എന്താണെന്ന് കൈക്കോട്ട് കടവ് ഹൈസ്‌കൂളിലെ അദ്ധ്യാപകനായ എം.മോഹനന്‍ മാഷ് പറഞ്ഞു തരും. മദ്യകുപ്പിയും ഭക്ഷണ അവശിഷ്ടങ്ങളും കണിയായി വീട്ടുപടിക്കല്‍ എത്തുമെന്നാണ് മാഷ് പറയുന്നത്. ഇന്ന് രാവിലെയോടെയാണ് മോഹനന്‍ മാഷിന്റെ വീട്ടുപടിക്കല്‍ മദ്യ കുപ്പിയും ഭക്ഷണ അവശിഷ്ടങ്ങളും കണ്ടത്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള മാഷിന്റെ വീട്ടുവരാന്തയിലാണ് മദ്യപന്മാര്‍ തങ്ങളുടെ പ്രതികാരം തീര്‍ത്തത്.
ഈ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ചെറുപ്പക്കാരെ മദ്യപാനികളാക്കാനുള്ള ശ്രമത്തെ ഈ അദ്ധ്യാപകന്‍ തടഞ്ഞിരുന്നു. ഇതാണ് മദ്യപന്മാരെ ചൊടിപ്പിച്ചത്.
കൊച്ചി: ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചതിനെ തുടർന്ന് കേരളം ചേംബർ ഓഫ് കോമേഴ്‌സ് ആരംഭിച്ച ടി വി ന്യൂ ചാനലിന്റെ ലൈസൻസ് കേന്ദ്ര വാർത്താപ്രക്ഷേപണ മന്ത്രാലയം റദ്ധാക്കി. കേരളത്തിൽ ആദ്യമായാണ് സ്വകാര്യ ചാനലിന്റെ ലൈസൻസ് റദ്ധാക്കുന്നത്
റിയൽ വീഡിയോ ഇമ്പാക്റ്റിന്റെ പേരിൽ 2011 ലാണ് ചാനൽ ലൈസൻസ് നേടിയത്. ലൈസൻസ് സംബന്ധിച്ച് പലതവണ വിശദീകരണം ആവശ്യപ്പെട്ടിട്ടും ചെമ്പാറോ ഡയറക്ടർ കെ ൻ മർസൂക്കോ മറുപടി പറഞ്ഞില്ല.
കഴിഞ്ഞ ഡിസംബർ 26 നാണു ലൈസൻസ് റദ്ധാക്കിയത്. ടി വി നൗ എന്ന പേരിൽ തുടങ്ങിയ വാർത്ത ചാനൽ പിന്നീട് ടി വി ന്യൂ എന്നാക്കുകയായിരുന്നു.
ന്യൂഡല്‍ഹി: കള്ള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയില്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
പാതയോരത്തെ ബാറുകള്‍ക്കും ഈ വിധി ബാധകമാണോയെന്ന് പരിശോധിക്കണം. അതേസമയം ബിയര്‍ മദ്യമല്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും, മദ്യ നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
കുളത്തൂപ്പുഴ: കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ചൊവ്വാഴ്ച സി പി എം ഹര്‍ത്താൽ ആചരിക്കുന്നു. ബി ജെ പി- സി പി എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സി പി എം പ്രവർത്തകരായ അനിൽ കുമാർ, അനസ് എന്നിവർക്ക് പരിക്ക് പറ്റിയതിൽ പ്രതിഷേധിച്ചാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
തിങ്കളാഴ്ചയായിരുന്നു സി പി എം പ്രവർത്തകരും ബി ജെ പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. കുളത്തുപ്പുഴയിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നത് പതിവാണ്. മുമ്പ് നടന്ന അക്രമങ്ങളിൽ രണ്ട് കൂട്ടർക്കും പരിക്ക് പറ്റിയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ ഇരു വിഭാഗങ്ങളുടെ നേതാക്കളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്ങ്ങൾ ഇപ്പോഴും തുടരുന്നു.