ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനെ പട്ടാപകല്‍ തട്ടികൊണ്ട് പോയി വധിക്കാന്‍ ശ്രമം

keralanews murder attempt on dyfi worker

ആലക്കോട്: ആലക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പട്ടാപകല്‍ തട്ടികൊണ്ട് പോയി വധിക്കാന്‍ ശ്രമം. നടുവില്‍ സ്വദേശി പുതിയകത്ത് ഷാക്കിറി (20) നെയാണ് ഒരു സംഘം തട്ടി കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ചത്. സംഘത്തിന്റെ വാഹനത്തില്‍ നിന്നുംചാടി രക്ഷപ്പെട്ട ഷാക്കിറിനെ പരിക്കുകളോടെ തളിപറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ പിന്‍ഭാഗത്ത് വെട്ടേറ്റ ഷാക്കീറിന്റെ ശരീരമാസകലം ചതവും പറ്റിയിട്ടുണ്ട്.

നടുവില്‍ ടൗണില്‍ നില്‍ക്കുകയായിരുന്ന ഷാക്കിറിനെ കെ എല്‍ 13 എ 3400 ജീപ്പിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി യുവാവിനെ കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സമാധാന ചര്‍ച്ച അവസാനിച്ച് മണിക്കൂറുകള്‍ കഴിയുമ്പോഴാണ് സംഭവം. ഇത് നാട്ടുകാരില്‍ ഭീതി ഉളവാക്കുന്നു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സിപിഎം ആരോപിച്ചു

കണ്ണൂർ ജില്ലയില്‍ പെട്രോള്‍ പമ്പ് സമരം തുടരും

keralanews petrol pump strike continues

കണ്ണൂർ:  ജില്ലയില്‍ പെട്രോള്‍ പമ്പ് സമരം തുടരും. ഇന്ന് കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പെട്രോള്‍ പമ്പ് തൊഴിലാളികള്‍ നടത്തി വരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലയില്‍ ഇന്ധക്ഷാമം രൂക്ഷമായി.

ഇതുസംബന്ധിച്ച് ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇന്നലെയും ഇന്നുമായി തുറന്നു പ്രവൃത്തിക്കുന്ന പമ്പുകളില്‍ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. ഇന്ധന സ്റ്റോക്ക് തീര്‍ന്നതോടെ പല സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയ്ക്കകത്ത് മാത്രം സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലാണ് ഇന്ധനം കാലിയായത്.

ആര്‍ദ്രം പദ്ധതിക്ക് നാളെ തുടക്കം

keralanews aardram project tomorrow onwards

ആരോഗ്യരംഗത്തെ സമഗ്ര മാറ്റത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിക്ക് നാളെ(16.02.2017) തുടക്കമാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ പകല്‍ 11ന് ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉദ്ഘാടന ദിനംതന്നെ ആരോഗ്യസഭ ചേരും. മൂന്ന് മണിക്കാണ് ആരോഗ്യ സഭ. ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യരംഗത്തെ എല്ലാ തലങ്ങളും രോഗീസൗഹൃദമാക്കുന്നതും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതുമാണ് പദ്ധതി. മിഷന്റെ ഭാഗമായി ആശുപത്രികളില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്മയുള്ളതും സൗഹാര്‍ദപരവുമായ സേവനം ഉറപ്പാക്കും. ഒപി വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ആധുനികവല്‍ക്കരിച്ച രജിസ്‌ട്രേഷന്‍, ടോക്കണ്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വകാര്യത ഉറപ്പാക്കുന്ന കണ്‍സള്‍ട്ടേഷന്‍ മുറികള്‍ എന്നിവ ഒരുക്കും. അത്യാഹിത വിഭാഗം, ഐപി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പ്രസവമുറി, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയിലെ സൗകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കും. കൂടാതെ, വ്യത്യസ്ത സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജില്ല, താലൂക്ക്, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്തുതല ആരോഗ്യസസ്ഥാപനങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ പുനഃക്രമീകരിക്കും. ആശുപത്രിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ പ്രധാനപ്പെട്ട രോഗങ്ങള്‍ക്ക് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ തയ്യാറാക്കാനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും.

മാലിന്യം, തെരുവുനായ ശല്യം, പകര്‍ച്ചവ്യാധി, കുടിവെള്ള മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നഗര കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. രണ്ടു ഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2020 ലക്ഷ്യമിട്ട് ഹ്രസ്വകാല പദ്ധതികളും 2030ല്‍ പൂര്‍ത്തിയാക്കേണ്ട ദീര്‍ഘകാല പദ്ധതികളും. കൂടാതെ പകര്‍ച്ചവ്യാധി നിയന്ത്രണം, മറ്റ് രോഗനിയന്ത്രണം, പാലിയേറ്റീവ് കെയര്‍, വയോജന പരിപാലനം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ലഹരി മുക്തമാക്കല്‍ തുടങ്ങിയവയൊക്കെ അതതു വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തും.

കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കർശന നിർദേശങ്ങളുമായി മുഖ്യമന്ത്രി

keralanews kannur can be brought back to normalcy CM

കണ്ണൂര്‍ : രാഷ്ട്രീയ സംഘര്‍ഷം തുടര്‍ക്കഥയായ കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.  സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാരാഷ്ട്രീയ പാര്‍ട്ടികളും മുന്‍കൈയ്യെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെയും, ബി ജെ പിയുടെയും, ആര്‍.എസ്.എസിന്റെയും പ്രമുഖ നേതാക്കളോടായിരുന്നു പിണറായിയുടെ അഭ്യര്‍ത്ഥന.

അക്രമം തടയാന്‍ പോലീസ് പോലീസാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊലീസ് സമ്മര്‍ദ്ദത്തിന് വഴങ്ങരുത്. ഉന്നത ഇടപെടലില്‍ പോലീസ് സ്‌റ്റേഷനുകൡ നിന്ന് പ്രതികളെ വിട്ടയക്കുന്ന പതിവ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആയുധനിര്മാണവും ശേഖരവും തടയുന്നതിനായി പൊലീസ് കര്‍ശന നടപടി എടുക്കണം. ആരാധനാലയങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍, കടകള്‍ എന്നിവയ്ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ഇല്ലാതാക്കണം. കണ്ണൂരിലെ പൊലീസ് മേധാവികളുടെ സ്ഥലം മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാരാണ് പൊലീസുകാരുടെ സ്ഥലം മാറ്റത്തെക്കുറിച്ച് തീരുമാനിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ കണ്ണൂരില്‍ കൊലപാതക പരമ്പരകളാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുമ്പ് നിരവധി തവണ സര്‍വ്വകക്ഷിയോഗം നടന്നിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വ കക്ഷിയോഗം ചേരുന്നത്.

ശബരിമലയിൽ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ അനുമതി

keralanews greenfield airport at sabarimala
തിരുവനന്തപുരം: ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് അംഗീകാരം. വിമാനത്താവളം എവിടെയായിരിക്കും എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മുത്തലാഖ്: പരിശോധിക്കുക നിയമവശം മാത്രം

keralanews muthalakh consideration is only for rules

ന്യൂഡല്‍ഹി:   മുത്തലാഖ്, നിക്കാഹ്,    ബഹുഭാര്യത്വം എന്നീ പ്രശന്ങ്ങളില്‍ മെയ് 11 മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി  തീരുമാനം. ഇത്തരം കാര്യങ്ങളില്‍   നിയമവശം മാത്രമാണ് പരിശോധിക്കുകയെന്നും  സുപ്രീം കോടതി പറഞ്ഞു.

മുത്തലാഖിന് ഇരകളായവരുടെ കേസുകളുടെ ചുരുക്കരൂപം സമര്‍പ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.  .മുത്തലാഖ് പോലുള്ള ആചാരങ്ങള്‍ക്ക് നിയമസാധുതയുണ്ടോ എന്നത് മാത്രമേ പരിശോധിക്കൂ.

എന്നാല്‍ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗസമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് മുത്തലാഖ് പോലുള്ള ആചാരങ്ങളെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഈ വാദമാണ് സുപ്രീം കോടതിയില്‍ കേന്ദ്രം ഉന്നയിച്ചത്.

പുതിയ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ യുവതീ യുവാക്കള്‍ക്ക് അവസരം

keralanews full moon productions requires artists

തിരുവനന്തപുരം:  ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ മലയാള ചിത്രത്തിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു. ഒപ്പം 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അവസരം നല്‍കുന്നു. അഭിനയശേഷിക്കാണ് മുന്‍ഗണന. നൃത്തം, മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള പരിചയം, സംഘട്ടന രംഗങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷി എന്നിവയും പരിഗണിക്കുന്നു.

സിനിമാസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നവാഗതര്‍ക്കും അപേക്ഷിക്കാമെന്ന് ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഫോട്ടോകളും അപേക്ഷകളും അയയ്‌ക്കേണ്ട വിലാസം: hadronmedia@gmail.com

ചരിത്രം ഇന്ത്യക്ക് വഴിമാറുന്നു, ഫെബ്രുവരി 15 ന് അത് സംഭവിക്കും

keralanews ISRO to launch record 104 satellites on February 15

ബംഗളൂരു: ഇന്ത്യക്ക് ലോകത്തിന്റ മുന്നിൽ ഇനി തലയെടുപ്പോടെ നിൽക്കാം. ചരിത്രം ഇന്ത്യക്ക് മുന്നിൽ വഴിമാറുന്നത് കാണാൻ കുറച്ച് മണിക്കൂറുകൾ  കൂടി കാത്തിരുന്നാൽ മതിയാകും. 2017 ഫെബ്രുവരി 15 ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്കാണ്. ഇന്ത്യയുടെ ബഹിരാകേശ വിക്ഷേപണ നിലയമായ ഐ എസ് ആർ ഒ വമ്പൻ ദൗത്യത്തിനാണ് ചുക്കാൻ പിടിക്കാൻ പോകുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഫെബ്രുവരി 15ന് രാവിലെ 9 ന് ഒരു റോക്കറ്റിൽ നിന്ന് 104 ഉപഗ്രഹങ്ങളാണ്‌ ഇന്ത്യ വിക്ഷേപിക്കാൻ പോകുന്നത്. പല മുൻ നിര ബഹിരാകാശ ഏജൻസികളും ഏറ്റെടുക്കാൻ മടിച്ച ഈ ദൗത്യം ഏറ്റെടുക്കാൻ ഇന്ത്യ സധൈര്യം മുന്നോട്ട് വരികയായിരുന്നു.

ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു റോക്കറ്റിനുള്ളിൽ 104 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്കയക്കുന്നത്. വളരെ കുറഞ്ഞ സമയ വ്യത്യാസത്തിലായിരിക്കും ഓരോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലേക്ക് വിന്യസിക്കപ്പെടുക. എല്ലാം നല്ല പോലെ നടക്കുകയാന്നെങ്കിൽ ഫെബ്രുവരി 15 ലോകത്തിന്റെ മുന്നിൽ ഇന്ത്യക്ക് സ്വന്തം കഴിവ് കാണിക്കാൻ കഴിയുന്ന ദിവസമായേക്കും ഒപ്പം ചരിത്രത്തിൽ ഇന്ത്യയുടെ പേര് മറ്റു മുൻ നിര രാജ്യങ്ങളേക്കാൾ മുകളിൽ രേഖപ്പെടുത്താനും ഈ ദിവസം സഹായകമാകും.

ബഹിരാക്ഷ വിപണിയിൽ ഏറ്റവും ചിലവ് കുറഞ്ഞ സേവനങ്ങൾക്ക് പേര് കേട്ട ഐ എസ് ആർ ഒ യുടെ ഈ ദൗത്യം വിജയിക്കുമോ എന്ന കാര്യത്തിൽ ഒരു പക്ഷെ ഇന്ത്യയേക്കാൾ ഉറ്റു നോക്കുന്നത് മറ്റുള്ള വൻകിട രാജ്യങ്ങളാണ്. വളരെ അസൂയയോടെ ഇന്ത്യയുടെ ശ്രമത്തെ നോക്കിക്കാണുന്ന അവർക്ക് മുന്നിൽ ഇന്ത്യ തലയെടുപ്പോടെ നിവർന്ന് നിൽക്കുന്ന ദിവസമാകും ഫെബ്രുവരി 15 എന്ന് വിദഗ്ദ്ധർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.

സിനിമയുടെ ഭാഗമായി ചിത്രീകരിക്കപ്പെട്ട ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്നു നിര്‍ബന്ധമില്ല

keralanews no need to stand up for national anthem in a cinema hall
ന്യൂഡല്‍ഹി: സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന രംഗങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. അതേസമയം, സിനിമയ്ക്കു മുന്പു ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ദീപക് മിശ്രയും അമിത് ഘോഷും അടങ്ങിയ ബഞ്ചിന്റേതാണ് വിധി.
സിനിമയുടെ ഭാഗമായി ചിത്രീകരിക്കപ്പെട്ട ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്നു നിര്‍ബന്ധമില്ലെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തീയറ്ററില്‍ സിനിമയ്ക്കു മുന്പു ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പുതിയ നിര്‍ദേശം. നേരത്തെ, ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങള്‍ രാജ്യത്ത് ഉയര്‍ന്നിരുന്നു. ഇതിനിടെ, തീയേറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരേ പോലീസ് കേസെടുക്കാന്‍ തുടങ്ങിയതോടെ സംഭവം വിവാദമായി.

പമ്പുകൾ അടഞ്ഞുതന്നെ കിടക്കുന്നു

keralanews petrol pump strike in kannur second day

കണ്ണൂർ: തൊഴിലാളികള്‍ അനിശ്ചിതക്കാല സമരം തുടങ്ങിയതോടെ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും അടഞ്ഞു കിടന്നു. തൊഴിലാളികള്‍ ജോലിക്കെത്താതിരുന്നപ്പോള്‍ പല ഉടമകള്‍ക്കും പമ്പുകള്‍ അടച്ചിടേണ്ടി വന്നു. പെട്രോള്‍ പമ്പ് തൊഴിലാളികളെ കൂടാതെ പാചകവാതക വിതരണ തൊഴിലാളികളും പണിമുടക്കിലാണ്. സമരത്തിന് ഹൈക്കോടതി വിലക്കുള്ളതിനാല്‍ പലരും അവധിയെന്ന നിലയിലാണ് സമരം നടത്തുന്നത്. പലരുടെയും വാഹനങ്ങളിലെ ഇന്ധനം കാലിയായതോടെ മിക്കവരും ഇന്നത്തെ യാത്ര ബസ്സുകളിലാക്കി.

നിലവില്‍ 286 രൂപ 26 പൈസയാണ് പമ്പുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളിയ്ക്ക് ലഭിക്കുന്നത്. പാചകവാത തൊഴിലാളിയ്ക്ക് ലഭിക്കുന്നതാകട്ടെ 308 രൂപയും. അടിയിക്കിടെ സാധനങ്ങളുടെ വില കുത്തനെ കുതിച്ചുക്കയറുമ്പോള്‍ നിലിവലെ ശമ്പളം കൊണ്ട് ദൈനദിന കാര്യങ്ങള്‍ നിറവേറ്റാന്‍ പോലും സാധിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.പ്രതിദിനം 600 രൂപ വേതനം അനുവദിക്കുക, പ്രതിവര്‍ഷം 300 രൂപ സര്‍വീസ് വെയിറ്റേജ് അനുവദിക്കുക, പരിധി നോക്കാതെ ഇഎസ്‌ഐ, ഇപിഎഫ് എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.