തമിഴകത്ത് ഇന്ന് വിശ്വാസവോട്ടെടുപ്പ്

keralanews palaniswami's floor test today

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുപ്പതു വർഷത്തിന് ശേഷം വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങുകയാണ്. 1988 ജനുവരി 27 നാണു അവസാന വിശ്വാസ വോട്ടെടുപ്പ് നടന്നത്. എം ജി ആർ ന്റെ മരണത്തെ തുടർന്ന് രണ്ടായി പിരിഞ്ഞ ജാനകി  പക്ഷവും ജയലളിത പക്ഷവുമാണ് അന്ന് സഭയിൽ ഏറ്റുമുട്ടിയത്. ജാനകി പക്ഷമാണ് അന്ന് വോട്ടെടുപ്പിൽ ജയിച്ചത്.

വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പളനി സ്വാമി ക്യാമ്പിലെ ഒരു എംഎല്‍എ കൂടി കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പൂറത്തെത്തി. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ അരുണ്‍ കുമാര്‍ ആണ് രാവിലെ റിസോര്‍ട്ടില്‍ നിന്ന് പുറത്തെത്തിയത്. എന്നാല്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കാതെ താന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നാണ് അരുണ്‍ കുമാര്‍ അറിയിച്ചത്.ഡി എം കെ വിശ്വാസപ്രമേയത്തെ എതിർക്കും. അതേസമയം, ആരോഗ്യകാരണങ്ങളാൽ പാർട്ടി അധ്യക്ഷൻ എം.കരുണാനിധി സഭയിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ ഒരു വോട്ട് കുറഞ്ഞേക്കും. കോൺഗ്രസ് നിലപാടു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡി എം കെയ്ക്കൊപ്പം നിൽക്കാനാണു സാധ്യത.

നടി ഭാവനയ്ക്കു നേരെ ആക്രമണം, അപമാന ശ്രമം

keralanews malayalam actress bhavana molested
കൊച്ചി: നടി ഭാവനയുടെ കാറിൽ അതിക്രമിച്ചു കയറി അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയ സംഭവത്തിൽ കൊരട്ടി സ്വദേശിയായ ഡ്രൈവർ മാർട്ടിൻ അറസ്റ്റിൽ.ഭാവനയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിത്തന്നെ ഭാവനയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. രാത്രി ഒമ്പത് മണിക്ക് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയില്‍ വച്ച് മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചതായാണ് പരാതി.
തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുമ്പോൾ ഇന്നലെ രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. കാര്‍ അത്താണിയില്‍ എത്തിയപ്പോള്‍ തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഭാവനയുടെ കാറിന് പിന്നില്‍ ചെറുതായി തട്ടി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മൂന്നു പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഭാവനയുടെ കാറിലേക്ക് കയറുകയുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മൂന്നു പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഭാവനയുടെ കാറിലേക്ക് കയറുകയുമായിരുന്നു. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. അക്രമികൾ കടന്നുകളഞ്ഞയുടൻ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിലുള്‍പ്പെട്ട ഡ്രൈവറാണ് സുനില്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. സുനിലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റൂറല്‍ പോലീസ് മേധാവിയുടെ 9497996979 എന്ന നമ്പറില്‍ അറിയിക്കണം എന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

പെട്രോൾ പമ്പ്-ഗ്യാസ് ഏജൻസി തൊഴിലാളികളുടെ പണിമുടക്ക്; തൊഴിൽ വകുപ്പ് പ്രതിക്കൂട്ടിൽ

keralanews gas petrol strike labor department under troublekeralanews gas petrol strike labor department under trouble

കണ്ണൂർ : കണ്ണൂർ ജില്ലയിൽ നാലു ദിവസം  ജനത്തിന് ദുരിതം സമ്മാനിച്ച ഗ്യാസ്- പെട്രോൾ പമ്പ് സമരം നടന്നതിന്റെ ഉത്തരവാദിത്തം തൊഴിൽവകുപ്പിന്. കേരളത്തിലെ മുഴുവൻ പെട്രോൾ പമ്പ് ജീവനക്കാരെയും ഗ്യാസ് ഏജൻസി തൊഴിലാളികളെയും കേരള ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് പരിധിയിൽ ഉൾപ്പെടുത്തി വേതനം ഏകീകരിച്ച ഉത്തരവ് ലേബർ ഉദ്യോഗസ്ഥർ അറിയാതെ പോയത് വിവാദത്തിൽ.

ഗ്യാസ്-പെട്രോൾ പമ്പ് സമരം നാല് നാൾ പിന്നിട്ട് ജില്ലയിലെ വാഹനങ്ങൾ പലതും നിലച്ച ദിവസം കലക്ടറേറ്റിൽ ഉച്ചയ്ക്ക് ചർച്ച നടക്കുമ്പോൾ മാത്രമാണ് സി ഐ ടി യുവിനെ പ്രതിനിധാനം ചെയ്ത് സംസാരിച്ച എം വി ജയരാജൻ 2016 ഡിസംബർ 21  നു ഇറങ്ങിയ ഉത്തരവ് ഉയർത്തിക്കാട്ടിയത്. യോഗത്തിലുണ്ടായിരുന്ന ഓഫീസർമാർക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നെങ്കിലും ഇതിന്റെ പരിധിയിൽ പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും ഉണ്ടായിരുന്നോ എന്ന് നിശ്ചയമില്ലായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ  ശ്രെദ്ധയിലില്ലാതെപോയ ഈ ഉത്തരവനുസരിച്ചാണ് ഇന്നലെ ജില്ലയിലെ സമരം ഒത്തുതീർന്നത്.

നോട്ട് അസാധുവാക്കൽ ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ സാധാരണ ഗതിയിലായി ; ജെയ്‌റ്റിലി

keralanews currency demonetization things became normal within weeks jaitley

ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ നടപടിയുടെ പ്രശ്നങ്ങൾ അവസാനിക്കാൻ ഏതാനും മാസങ്ങൾ എടുക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നടപടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് കാര്യങ്ങൾ സാധാരണ ഗതിയിൽ എത്തിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര  ധനമന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു.

അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കുന്നതിനായി ലോകത്തു തന്നെ നടപ്പാക്കിയതിൽ ഈടാവും വലിയ നീക്കമായിരുന്നു ഇന്ത്യയിൽ നടപ്പിലാക്കിയ അസാധുവാക്കൽ. 2016 നവംബർ 8 നായിരുന്നു കേന്ദ്ര സർക്കാർ 500 1000 നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത് പകരം പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കി.

നോട്ട് അച്ചടിക്കുന്ന  റിസേർവ് ബാങ്കുകളിലും പ്രെസ്സുകളിലും യാതൊരു മുടക്കവും ഇല്ലാതെയാണ് ജോലികൾ നടക്കുന്നത്. . രാജ്യത്തെവിടെയും നോട്ടിന് ക്ഷാമം ഇല്ല. ഒരിടത്തുപോലും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല അദ്ദേഹം പറഞ്ഞു.

പുലിമുരുകൻ സിനിമയിൽ മോഹൻലാൽ പുലിയെ തൊട്ടിട്ടില്ല; മന്ത്രി ജി സുധാകരൻ

keralanews mohanlal never touched tiger during the shooting of pulimurukan minister g sudhakaran

ആലപ്പുഴ: പുലിമുരുകൻ സിനിമയിൽ മോഹൻലാൽ പുലിയെ തൊട്ടിട്ടില്ലെന്നു മന്ത്രി ജി സുധാകരന്റെ വിവാദ പ്രസ്താവന. ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് മോഹൻലാൽ ആരാധകരെ ദേഷ്യം പിടിപ്പിക്കുന്നതരത്തിൽ അദ്ദേഹം പ്രസ്താവിച്ചത്.

ഇന്നത്തെ കാലത്തു സിനിമയുടെ മുടക്കുമുതലിനെ അടിസ്ഥാനപ്പെടുത്തിയാണ് അതിന്റെ നിലവാരം നോക്കുന്നതെന്നും ജീവിത ഗന്ധിയായ സിനിമകളാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇന്നത്തെ നടിമാരും അഭിനയത്തിന്റെ മഹത്വം മറന്നു ഗ്ലാമറസായി ശ്രെദ്ധിക്കപെടാൻ വേണ്ടിയാണു ശ്രെമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുൻപും സിനിമയുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഉന്നയിച്ചിട്ടുള്ള ആളാണ് മന്ത്രി ജി സുധാകരൻ.

സ്വാമിജി മോക്ഷപ്രാപ്തി തേടി യാത്രയായി

keralanews swami nirmalananda giri maharaj passed away

പാലക്കാട്: പ്രമുഖ ആയുർവേദ ചികിത്സകനും സന്യാസിയുമായ ഒറ്റപ്പാലം പാലപ്പുറത്തെ സ്വാമി നിർമലാനന്ദ ഗിരി മഹാരാജ് (86) സമാധിയായി. 1980 ൽ കാശിയിലെ തിലബാൻഡേശ്വരം മഠത്തിലെ അച്യുതാനന്ദ ഗിരിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്. പിന്നീട് തിരിച്ച് കേരളത്തിലെത്തി. അദ്വൈത  ഫിലോസഫിയുടെ പ്രചാരകനായി കാസർഗോഡ് മുതൽ തിരുവനന്തപുരം  വരെയും ഉത്തരേന്ത്യയിലും നിരന്തര പ്രഭാഷണം നടത്തി. കേനോപനിഷത്, തന്ത്ര, ഭഗവത് ഗീതയ്ക്ക് ഒരാമുഖം,ക്ഷേത്രാരാധന തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

അദ്ദേഹം 90  കളിൽ ആണ് ആയുർവേദ ചികിത്സ തുടങ്ങിയത്. ആദ്യം പാലക്കാടും പിന്നീട് ഒറ്റപ്പാലം പാലപ്പുറം പാലിയിൽ മഠത്തിലും  താമസിച്ചു  പ്രഭാഷണവും ചികിത്സയും ഒരുമിച്ചു കൊണ്ടുപോയി. ആത്മീയ രംഗത്തും കാന്‍സര്‍ ചികിത്സാരംഗത്തും സജീവ സാന്നിധ്യമായിരുന്ന നിര്‍മലാനന്ദഗിരി ഒറ്റപ്പാലം കയറംമ്പാറ പാലയില്‍ മഠത്തിലായിരുന്നു വര്‍ഷങ്ങളായി താമസിച്ചിരുന്നത്.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ അസുഖം മൂര്‍ച്ചിച്ചതോടെ പാലക്കാട് തങ്കം ആസ്പത്രിയിലെത്തിച്ചിരുന്നുവെങ്കിലും വൈകുന്നേരം ആറരയോടെ സമാധിയാവുകയായിരുന്നു.

ഭൗതിക ശരീരം ഒറ്റപ്പാലത്തേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ മൂന്നുമണിക്ക്. കണ്ണൂർ  ജില്ലയിലെ ഇരിട്ടിയിലാണ് അദ്ദേഹത്തിന്റെ പൂർവ്വാശ്രമമെന്നു പറയപ്പെടുന്നു

ബാങ്കുമായി ചേർന്നുള്ള റയിൽവെയുടെ തന്ത്രപരമായ നീക്കം

keralanews indian railway and sbi new project

ന്യൂഡൽഹി : ജനറൽ ക്ലാസ് ടിക്കറ്റ് എടുക്കുന്നവർക്ക് ഇന്ത്യൻ റയിൽവേയുടെ പുതിയ സേവനം ഉടൻ. ജനറൽ ടിക്കറ്റ് എളുപ്പം കിട്ടാനുള്ളതാണ് ഈ പുതിയ സേവനം. ഇതോടെ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ നീണ്ട ക്യുവിൽ നിൽക്കേണ്ട അവസ്ഥ അവസാനിക്കും. 2016 ആഗസ്റ്റിൽ തുടക്കമിട്ട പദ്ധതിയുടെ അവസാന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ഇന്ത്യൻ റെയിൽവേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് ഈ പുതിയ പദ്ദതിക്ക് തുടക്കമിട്ടത്. 2017 ഏപ്രിലിൽ പുതിയാവുന്ന പദ്ധതിയുടെ ട്രയൽ ഉടൻ തന്നെ  കൊണ്ടുവരുമെന്നാണറിയുന്നത്.

 

കേരളം കത്തുന്നു അൾട്രാവയലെറ്റിൽ

keralanews kerala under uv light threat

പാലക്കാട് : സൂര്യനിൽ നിന്ന് പതിക്കുന്ന അൾട്രാ വയലറ്റ് രെശ്മിയുടെ അളവിൽ സംസ്ഥാനത്തു വലിയ വർധന. അന്തരീക്ഷ ഈർപ്പം കുറഞ്ഞതും തെളിഞ്ഞ ആകാശവുമാണ് കാരണം എന്നാണ് നിഗമനം. സംസ്ഥാനത്തു മിക്ക ഇടങ്ങളിലും അളവ് 10 യൂണിറ്റിൽ കൂടുതൽ ആണ്. വയനാട്ടിലും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ.

യു വി കൂടിയത് ചൂടിന്റെ തീക്ഷ്ണത വര്ധിപ്പിക്കുന്നതിനൊപ്പം സൂര്യതാപത്തിനും സൂര്യാഘാതത്തിനും വഴിവെക്കുമെന്ന് കാലാവസ്ഥ മാറ്റത്തെക്കുറിച്ച് പഠനം നടത്തുന്ന മണിപ്പാൽ സർവകലാശാല സെന്റര് ഫോർ അറ്റോമിക് ആൻഡ് മോളിക്യൂലർ ഫിസിക്സ് തലവൻ പ്രൊഫെസ്സർ എം കെ സതീഷ്‌കുമാർ പറഞ്ഞു.

പകൽ പത്തിനും മൂന്നിനും ഇടയിലാണ് രശ്മി കുടുതലും പതിക്കുന്നത്. ഈ വെയിൽ പതിനഞ്ചു മിനിറ്റിലധികം തുടർച്ചയായി എല്ക്കുന്നത് തളർച്ചയ്ക്കും ശരീരം കരുവാളിക്കുന്നതിതും തിമിരത്തിനും കാരണമാവും. തീപിടിത്തം വ്യാപകമാവാനും ഇടയുണ്ട്.

അൾട്രാ വയലറ്റിൽ നിന്ന് രക്ഷനേടാൻ
*പകൽ പത്തുമുതൽ നാലു വരെയുള്ള സമയത് കഴിവതും    പുറത്തിറങ്ങാതിരിക്കുക.
*സൺസ്‌ക്രീനുകളും സൺഗ്ലാസുകളും ഉപയോഗിക്കുക.
*തൊപ്പി വെക്കുക.

ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയേറി ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ രക്തക്കറ

keralanews jishnu suicide blood stains found in vice principal's room

തൃശ്ശൂർ: വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നുൾപ്പെടെ രക്തക്കറ കണ്ടെത്തിയതോടെ പാമ്പാടി നെഹ്‌റു  കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ദുരൂഹതയേറി. പോലീസ് പരിശോധനയിൽ വൈസ് പ്രിൻസിപ്പൽ എൻ കെ ശക്തിവേൽ, പി ആർ ഓ സഞ്ജിത് വിശ്വനാഥൻ എന്നിവരുടെ മുറികളിലും ശുചിമുറിയിലും ജിഷ്ണു മരിച്ചുകിടന്ന ഹോസ്റ്റലിലുമാണ് രക്തക്കറ കണ്ടെത്തിയത്. ഇത് പോലീസ് ഫോറൻസിക് പരിശോധനയ്ക്കയച്ചു. വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ ജിഷ്ണുവിന് മർദ്ദനമേറ്റിരുന്നുവെന്നു പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.  ജിഷ്ണുവിന്റെ മരണശേഷം ഇന്ന് കോളേജ് വീണ്ടും തുറക്കാനിരിക്കെ ആണ് ഇന്നലെ പോലീസ് കൂടുതൽ തെളിവ് ശേഖരണത്തിനെത്തിയത്.

കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കുന്നു

keralanews m m hassan to media

കണ്ണൂർ: കണ്ണൂരിലെ സമാധാനശ്രമങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎമ്മിനകത്തെ സര്‍ക്കാര്‍ വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നതായി യുഡിഎഫ് നേതാവ് എംഎം ഹസ്സന്‍ കണ്ണൂര്‍ ഗസറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജില്ലയിലെ സമാധാന ശ്രമങ്ങള്‍ ഇല്ലാതാക്കുന്നത് മുഖ്യമന്ത്രി നോവിച്ചുവിട്ട ഒരു മൂര്‍ഖനാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനു ഉദാഹരണമാണ് സര്‍വ്വകക്ഷി സമാധാനയോഗം കഴിഞ്ഞതിനു ശേഷം ജില്ലയിലുണ്ടായ അക്രമ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം കതിരൂരിലും നടുവിലും ഉണ്ടായ അക്രമങ്ങളുടെ ഉത്തരവാദി ആരാണെന്നും ഹസ്സന്‍ ചോദിച്ചു.