നടിയെ തട്ടിക്കൊണ്ടു പോകൽ; ക്വട്ടേഷൻ ആണെന്ന് പ്രതി

keralanews actress kidnapping

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റിലെത്തിച്ചു ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയത്, നടി പറഞ്ഞു.  അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്നു കുത്തിവച്ച് ഉപദ്രവിക്കുമെന്നും ഇവർ നടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

പള്‍സര്‍ സുനിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം. പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പ്രതികള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം സംഭവത്തില്‍ അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ അവസാനം വിളിച്ചിരിക്കുന്നത് ഒരു നിര്‍മാതാവാണെന്ന്  പോലീസ് കണ്ടെത്തിയിരുന്നു.
സിനിമ  ലോകത്തെ പിടിച്ചുകുലുക്കിയ ഈ സംഭവത്തോട് വളരെ ശക്തമായാണ് നടീനടന്മാരുടെ പ്രതികരണങ്ങൾ.

 

ജനസംവാദ സദസ്സ് നാളെ

keralanews debate by cherupuzha block committee on tomorrow

ചെറുപുഴ: കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദിയെ തുരത്തു, രാജ്യത്തെ രക്ഷിക്കൂ, ഇടതു ഭരണത്തിനെതിരെ പ്രതികരിക്കൂ തുടങ്ങിയ മുദ്രാ വാക്യങ്ങൾ ഉയർത്തി ജനസംവാദ സദസ്സ് നാളെ നാലിനുനടക്കും. കെ സി അബു ഉത്ഘാടനം ചെയ്യും. കെ കെ സുരേഷ് കുമാർ അധ്യക്ഷത വഹിക്കും.

വാർഷിക പൊതുയോഗം ചേർന്നു

keralanews anniversary meeting in dreamland auditoriyam therthalli

തേർത്തല്ലി: തേർത്തല്ലി ഡ്രീംലാൻഡ്  ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം ജോസ് മൈലാടൂർ ഉദഘാടനം ചെയ്തു. കുമാരൻ പോത്തേര അധ്യക്ഷത വഹിച്ചു. സെക്രട്ടറി  മൊയ്‌ദു കരയിൽ,  ജില്ലാ കൗൺസിൽ അംഗം പി വി ജോർജ് പടന്നമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കരയിൽ മൊയ്‌ദു സെക്രട്ടറി, വി വി കേളു ഓഡിറ്റർ, മൈക്കിൾ മലയിൽ സംസ്ഥാന കൌൺസിൽ അംഗം എന്നിവരെ തിരഞ്ഞെടുത്തു.

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു

keralanews former chief justice of india altmas kabir passed away
കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ (68) അന്തരിച്ചു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 1973 ല്‍ കൊല്‍ക്കത്ത ജില്ലാ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അല്‍തമാസ് കബീര്‍ 1990 കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി.
2012 സെപ്റ്റംബര്‍ 29 നാണ് ഇദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. 2013 ജൂലൈ എട്ടിന് വിരമിച്ചു. മനുഷ്യാവകാശം, തിരഞ്ഞെടുപ്പ്, നിയമം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക വിധികള്‍ പ്രഖ്യാപിച്ച ജഡ്ജിയായിരുന്നു അല്‍തമാസ് കബീര്‍.

മുല്ലപ്പള്ളി സി പി എമ്മിനെതിരെ

keralanews mullappally against cpm

തലശ്ശേരി: അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം അവസാനിപ്പിക്കാൻ സി പി എം നേതൃത്വം തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം പി.  കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും അക്രമ രാഷ്ട്രീയമാണ് സി പി എം അനുവർത്തിക്കുന്നത്.  മടപ്പള്ളി ഗവ. കോളേജിൽ കെ സ് യു  സംഘടനാ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് എസ് എഫ് ഐ ആക്രമണത്തിൽ പരിക്കേറ്റ്‌ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ സന്ദര്ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ് പി കെ കുഞ്ഞാലിക്കുട്ടി

keralanews Kunhalikutty ready to contest from Malappuram

മലപ്പുറം:  പാര്‍ട്ടി പറഞ്ഞാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെന്ന് ആവര്‍ത്തിച്ച് മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. മികവുറ്റ നിരവധി നേതാക്കള്‍ ലീഗിലുണ്ട്. അവസരം ലഭിക്കുമ്പോഴെ എല്ലാവര്‍ക്കും മികവ് തെളിയിക്കാന്‍ സാധിക്കൂ,  കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുമുമ്പും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടെ മലപ്പുറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിരുന്നു.

അതിനിടെ ചെന്നൈയില്‍ ചേരുന്ന മുസ് ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ദേശീയ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റായി തമിഴ്‌നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീനെ തെരഞ്ഞെടുത്തിട്ടുണ്ട്.അതേസമയം താന്‍ ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും സംസ്ഥാന നേതൃത്വത്തിന് ക്ഷീണം സംഭവിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൾസർ സുനി; ഒരു സ്ഥിരം ക്രിമിനൽ

keralanews pulsar suni a fraud
കൊച്ചി: നടിയെ തട്ടിക്കൊണ്ട‌ു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ കുമാർ (പൾസർ സുനി–35) മുൻപും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി വിവരം. 2010 ൽ ഇയാൾ മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോർട്ടാണ് പുറത്തു വന്നത്. എന്നാൽ മാനഹാനി ഭയന്ന് അന്ന് നടി സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാത്തത് കാരണം സുനി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞ ദിവസം  യുവ നടിയെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതി തയ്യാറാക്കിയതിൽ മുഖ്യ സൂത്രധാരൻ സുനിയാണ്. ഒരു മാസം മുൻപേ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് കിട്ടിയ വിവരം.  ഇതുമായി ബന്ധപ്പെട്ട പോലീസ് പിടികൂടിയ മൂന്നുപേരും കുപ്രസിദ്ധ ഗുണ്ടകളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. ശക്തമായ രാഷ്ട്രീയ സമർദ്ദമുള്ളതിനാൽ എത്രയും വേഗം പ്രതികളെ പിടികൂടി മുഖം രക്ഷിക്കാനാണ് സർക്കാരിന്റെയും പോലീസിന്റെയും ശ്രമം.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു

keralanews kalabhavan mani death case

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നുവെന്നു റിപ്പോർട്ട്. അന്വേഷണം ആരംഭിച്ച ഒരുവര്ഷമായിട്ടും കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ലഭിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഈ തെളിവുകൾ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നു തെളിയിക്കാൻ അപര്യാപ്തവുമാണ്. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം പോലീസ് കേസ് അവസാനിപ്പിക്കും. കേസ്ഏതെങ്കിലും ദേശീയ ഏജൻസി അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് പോലീസ് എന്നാണ് സൂചന.എന്നാല്‍ കൊലപാതകമാണെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് മണിയുടെ കുടുംബം.തെളിവില്ലെന്ന് പറയുന്നത് ശരിയല്ല. നുണ പരിശോധനയില്‍ വിശ്വാസമില്ല. പോലീസിന്റെ നിലപാട് കാത്തിരിക്കുകയായിരുന്നെന്നും കോടതി വഴി നീതി തേടുമെന്നും മണിയുടെ സഹോദരൻ പ്രതികരിച്ചു.

നടിയെ തട്ടികൊണ്ടുപോയ സംഭവം രണ്ടു പേര് കൂടി പിടിയിൽ

keralanews more persons arrested in relationwith absconding film star
കൊച്ചി : മലയാളി  നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേര് കൂടി പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളാണ് പിടിയിലായത്. കേസിൽ പ്രതിയായ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിനെ പൊലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട ഇവരെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പിടികൂടിയത്.
സംഭവത്തിൽ ആകെ ഏഴു പ്രതികളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. നടിയുടെ മുൻ ഡ്രൈവർ പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽ കുമാറാണ് (പൾസർ സുനി) മുഖ്യപ്രതിയെന്നാണ് വിവരം. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണു കേസെടുത്തത്.
മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷകളിലും പേരെടുത്ത നടി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് വെള്ളിയാഴ്ച രാത്രി ഒന്‍പതേകാലോടെ അങ്കമാലിക്ക് സമീപം അത്താണിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്.

റോഡിന്റെ അറ്റകുറ്റ പണിക്കിടെ കുടിവെള്ള പൈപ്പുപൊട്ടി പെട്രോൾ പമ്പ് മുങ്ങി

keralanews leakage in main pipe line during road maintenance

തിരുവല്ല: കെ സ് ടി പി യുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ കുടിവെള്ള പൈപ്പുപൊട്ടി സമീപത്തെ പെട്രോൾ പമ്പിൽ വെള്ളം കയറി. ഇതേ തുടർന്ന് ചങ്ങനാശ്ശേരിയിലും സമീപത്തെ വില്ലേജുകളിലും രണ്ടു ദിവസത്തേക്ക് കുടിവെള്ളം മുടങ്ങും.

റോഡ് താഴ്ത്തുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പണികൾ നടത്തവേ വെള്ളിയാഴ്ച വൈകിട്ട്  ആറുമണിയോടെ ആയിരുന്നു 450 എം എം ഡക്ട് അയൺ കുടിവെള്ള പൈപ്പ്  പൊട്ടിയത് . പെട്രോൾ പമ്പിന് 50 മീറ്റർ മാറിയാണ് പൈപ്പിൽ പൊട്ടലുണ്ടായത്.  പമ്പിലെ പെട്രോൾ – ഡീസൽ ടാങ്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പമ്പ് അടച്ചിട്ടു.

പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണികൾ തീർക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് അധികാരികൾ പറയുന്നത്. ചങ്ങനാശ്ശേരി നഗരസഭാ, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.