ഫെബ്രവരി 28ന് ബാങ്ക് പണിമുടക്ക്

images (2)

ഡൽഹി/തിരുവനന്തപുരം: രാജ്യത്തെ പൊതു മേഖല ബാങ്കുകളുടെ നിലനിൽപ്പിനെയും ബിസിനസ്സ് വളർച്ചയേയും  പ്രതികൂലമായി ബാധിക്കുന്നതും ജനദ്രോഹപരവുമായ നടപടികൾക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ( AIBEA, AIBOC ,NCBE, AIBOA, BEFI, INBEF, INBOC,NOBW, NOBO ) ഫെബ്രവരി 28ന് രാജ്യവ്യാപകമായി പണിമുടക്കുന്നു.

images (3)

വൻകിട കോർപ്പറേറ്റുകളുടെ കിട്ടാകടം വർദ്ധിച്ചുവരികയും ഇത്തരം വൻ തുകകൾ തിരിച്ച് പിടിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ തന്നെ സാമ്പത്തിക ഭദ്രതയെ പൂർണ്ണമായും നശിപ്പിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

ബാങ്കുകളുടെ മൊത്തം വായ്പയിൽ 9 ലക്ഷം കോടി രൂപയോളം കിട്ടാകടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ തുകയിൽ 70% വും വൻകിട കോർപ്പറേറ്റുകളാണ് വായ്പയായി എടുത്തിരിക്കുന്നതും തിരിച്ചടക്കുന്നതിൽ വിമുഖത കാട്ടുന്നതും എന്ന് സoഘടന ഭാരവാഹികൾ അറിയിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ബാങ്കുകൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടവും അറ്റാദായത്തിൽ നിന്നും കരുതൽ ധനം കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടികളും ഈ മേഘലെയും ബാങ്ക് ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.കഴിഞ്ഞ ബഡ്ജറ്റിന് മുന്നോടിയായ സാമ്പത്തിക സർവ്വേ ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിതിട്ടും കേന്ദ്ര സർക്കാർ വേണ്ട നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ അവസരത്തിലാണ് വിഷയം അധികാരികളുടെ മുന്നിൽ എത്തിക്കാനും പൊതുജനങ്ങൾക്ക് സമീപഭാവിയിൽ രാജ്യത്ത് വരാനിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെ പറ്റി മുൻ ധാരണ നൽകുവാനും വേണ്ടിയാണ് വിവിധ സംഘടനകൾ ഒരുമിച്ച് ഇങ്ങനെയൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് AIBOC സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി ജോൺ അറിയിച്ചു.IMG-20170227-WA0015

നോട്ട് നിരോധനത്തിലൂടെ ബാങ്കുകൾക്ക് ഉണ്ടായിരിക്കുന്ന ഭീമമായ സാമ്പത്തീക നഷ്ടം നികത്തുക, ജീവനക്കാർക്ക് ഉണ്ടായ അതിക ജോലി ഭാരത്തിന് നീതി പൂർവ്വമായ ആനുകൂല്യങ്ങൾ നൽകുക, തൊഴിൽ മേഖലയിലെ ഏകപക്ഷീയമായി നടപ്പിലാക്കുകയും കിട്ടാകടങ്ങളുടെ കണക്കുകൾ കാണിച്ച് ബാങ്കുകൾ നഷsത്തിലാണെന്ന വ്യാജേനയുള്ള ബാങ്ക് ലയനങ്ങളും ,സംഘടനാ പ്രവർത്തങ്ങളുടെ തടയിടലും നിർത്തലാക്കുക, പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിക്കുവാനുള്ള നീക്കങ്ങളും അവസാനിപ്പിക്കുക, കേന്ദ്ര സംസ്ഥാന സർക്കാർ പെൻഷനേഴ്സിന് ലഭിക്കുന്നത് പോലുള്ള പെൻഷൻ വർദ്ധനവ് നടപ്പിലാക്കുക, 2017 നവംബറിൽ  കാലഹരണപെടുന്ന ശബള പരിഷകരണവുമായി ബന്ധ പ്പെട്ട ചർച്ചകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി സംഘടനകൾ മുന്നോട്ട് വെക്കുന്നു.

നടിയെ ആക്രമിച്ചത് സൂപ്പർ സ്റ്റാർ തന്നെ ; വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

keralanews actress attack case

കൊച്ചി: സിനിമ മേഖലയിലെ നിരവധി ഞെട്ടിക്കുന്നവാർത്തകൾ പുറത്തെത്തിച്ച  സിനിമ   മാധ്യമ പ്രവർത്തകൻ പല്ലിശ്ശേരിയാണ് നടിയെ ആക്രമിച്ചത് പ്രമുഖ നടൻ തന്നെ എന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. ഈ ലേഖനത്തിൽ തട്ടിക്കൊണ്ടു പോകലിൽ എന്താണ് സംഭവിച്ചത് എന്ന് വിശദമാക്കുന്നുണ്ട്. സൂപ്പർ താര ബന്ധം അരയ്ക്കിട്ടുറപ്പിക്കുന്ന തരത്തിലാണ് റിപ്പോർട്ടിങ്

പഞ്ചായത്തംഗത്തിനു നാടിൻറെ അന്ത്യാഞ്ജലി

bb

പയ്യാവൂർ : കഴിഞ്ഞ ദിവസം  അന്തരിച്ച പയ്യാവൂർ ഗ്രാമപഞ്ചായത്തംഗമായ പൊക്കിളി കുഞ്ഞിരാമന് നാടിൻറെ അന്ത്യാഞ്ജലി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. പയ്യാവൂർ ദേവസ്വം ശ്‌മശാനത്തിൽ നടന്ന സംസ്കാരത്തിന് ശേഷം സംഘടിപ്പിച്ച അനുശോചനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പ്,  ജില്ലാ പഞ്ചായത്തംഗം പി കെ സരസ്വതി, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

കുഞ്ഞാലിക്കുട്ടി മലപ്പുറത്തു സ്ഥാനാർഥി

keralanews kunjalikkutty in malappuram

മലപ്പുറം: ദേശീയ ജനറൽ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ ഇന്നലെ ചെന്നൈയിൽ ചേർന്ന മുസ്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തതോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വവും ഉറപ്പായി. ഇ അഹമ്മദിന്റെ പകരക്കാരനായി കുഞ്ഞാലിക്കുട്ടിയെ ഉയർത്തികൊണ്ടുവരാനാണ് യോഗത്തിൽ തീരുമാനമായത്. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പാർട്ടിക്കുള്ളിൽ തുടങ്ങി. ഉപതിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം നേടുകയാണ് ലക്‌ഷ്യം. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം.

ജിഷ്ണുവിന്റെ വീട് സന്ദർശിക്കാത്ത ഒരേ ഒരു വ്യക്തി മുഖ്യമന്ത്രി

keralanews pampaadi nehru college case

കോഴിക്കോട്: പാമ്പാടി നെഹ്‌റു  കോളജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിയ്ക്കാത്ത ഒരേ ഒരു വ്യക്തി മുഖ്യമന്ത്രിയാണെന്നു വിമർശിച്ചു കൊണ്ട് കെ പി സി സി പ്രസിഡന്റ്  വി എം സുധീരൻ. ജിഷുവിന്റെ വീട്ടിൽ മൂന്നാം തവണയും സന്ദർശനം നടത്തിയ ശേഷമായിരുന്നു ഈ വിമർശനം. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് വടകരയിൽ നടത്തിയ ഏക  ദിന സത്യാഗ്രഹം ഉത്ഘാടനം ചെയ്തു കൊണ്ട് സുധീരൻ ആവശ്യപ്പെട്ടു.

പട്ടണമധ്യത്തില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ അന്യസംസ്ഥാന തൊഴിലാളികൾ

keralanews mattanur interstate labourers under dirty situation
മട്ടന്നൂര്‍: ജില്ലാ ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മുന്‍വശം മട്ടന്നൂര്‍-തലശ്ശേരി അന്തസ്സംസ്ഥാനപാതയോട് ചേര്‍ന്ന് പണിയുന്ന കെട്ടിടത്തിലാണ് അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാരും സമീപവാസികളും പ്രതിഷേധത്തിലാണ്.
ഞായറാഴ്ച നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ മട്ടന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വെള്ളത്തിന്റെയും ആഹാര പദാര്ഥങ്ങളുടെയും സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. ഇന്ന്  നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ കെട്ടിടം സന്ദര്‍ശിച്ചേക്കും.

പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നു

keralanews pattiam gopalan memorial gava higher secandary sch ool towards-international level
ചെറുവാഞ്ചേരി: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സമഗ്ര ജനകീയ വികസനപദ്ധതിയായ ‘മുന്നേറ്റം’ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്തു. ഇതിന്റെ ഭാഗമായി പല വികസന പ്രവർത്തനങ്ങൾക്കും തുടക്കമായി. ചീരാറ്റയിലെ പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്രപദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണ്. ജില്ലയില്‍ കൊളവല്ലൂര്‍ ഡിവിഷനില്‍നിന്ന് തിരഞ്ഞടുത്ത ഏക വിദ്യാലയമാണിത്. വിവിധ മേഖലകളില്‍നിന്നുള്ളവര്‍ സഹായങ്ങള്‍ വാഗ്ദാനംചെയ്തു. സ്‌കൂള്‍ അധ്യാപികയായ ടി.കെ.പ്രീത തന്റെ സ്വര്‍ണവള സ്‌കൂളില്‍വച്ചുതന്നെ മന്ത്രിക്കു കൈമാറി.

വീട്ടുകിണറിലെ വെള്ളത്തിന് പാലിന്റെ നിറം

keralanews colour change of well water
പേരാവൂര്‍: മണത്തണ കൊട്ടംചുരത്തെ വീട്ടുകിണറിലെ വെള്ളത്തിന് പാലിന്റെ നിറമായി. കൂട്ടേന്റവിട രവീന്ദ്രന്റെ വീട് കിണറിലെ വെള്ളത്തിനാണ് നിറം മാറ്റം ഉണ്ടായത്. ഞാറാഴ്ച ഉച്ചയോടെ ആണ് വെള്ളത്തിന് നേരിയ നിറം മാറ്റം കാണാൻ തുടങ്ങിയത്. ഇതേ തുടർന്ന് വീട്ടുകാർ കിണർ വൃത്തിയാക്കി. എന്നാൽ വീണ്ടും പാൽ നിറമുള്ള വെള്ളം ഉറവകളിലൂടെ  വരാൻ തുടങ്ങി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കുകയും  ചെയ്തു. ഇതിന്റെ റിസൾട്ട് വരുന്ന വരെ വെള്ളം ഉപയോഗിക്കരുതെന്നു നിർദേശം നൽകുകയും ചെയ്തു.

വെള്ളം വറ്റുന്ന സമയമായതിനാല്‍ ഭൂമിക്കടിയിലെ വെള്ള കളിമണ്ണ് സമീപത്തെ ഉറവകളിലേക്ക് പരക്കുകയും സമീപത്തെ താഴ്ന്നയിടങ്ങളിലെ കിണറുകളിലേക്ക് എത്തുകയും ചെയ്യും . അതാവാം നിറം മാറ്റത്തിനു കാരണമെന്നും ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ വെള്ളം പൂർവ്വസ്ഥിതിയിലാവുകയും ചെയ്യുമെന്നും ഹൈഡ്രോ ജിയോളജിസ്റ്റും ജലനിധി മുന്‍ റീജണല്‍ ഡയറക്ടറുമായിരുന്ന ഇ.വി.കൃഷ്ണന്‍ പറഞ്ഞു.

നിയമസഭയിൽ പ്രതിപക്ഷ ബഹളം

keralanews problems in kerala legislative assembly

തിരുവനന്തപുരം : സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ  പരാജയമാണെന്നാരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള റദ് ചെയ്യണമെന്നാരോപിച്ഛ്  പ്രതിപക്ഷം നടുത്തളത്തിൽ നിന്ന് ബഹളം വെക്കുകയാണ്.

എട്ടു മാസത്തിനിടെ സംസ്ഥാനത്ത പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. പീഡന കേസുകൾ 1100 , സദാചാര ഗുണ്ടകളുടെ ആക്രമണങ്ങൾ, ഇതൊക്കെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ്. മാത്രമല്ല സ്ത്രീ സുരക്ഷ ലക്ഷ്യമിട്ടു സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ കാവലാൾ, പിങ്ക് പോലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല.

മദ്യ വില്പനശാല മാറ്റുന്നതിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

keralanews kannur women protest
പുതിയതെരു: പുതിയതെരു ഹൈവേ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല ചിറക്കല്‍ ഗേറ്റിനുസമീപത്തേക്ക് മാറ്റുന്നതിനെതിരെ സ്ത്രീകളുടെ  പ്രതിഷേധം. ചിറക്കല്‍ ഗേറ്റിന് സമീപം പോസ്റ്റർ പതിച്ചായിരുന്നു പ്രതിഷേധം. സമരത്തിന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രൂപ ഗോപാലന്‍, എ.പി.സമീറ, കെ.ബാലകൃഷ്ണന്‍, സമരസമിതി വനിതാ കണ്‍വീനര്‍ മനോറാണി, ശ്രീജ, ടി.പി.ജാബിത തുടങ്ങിയവര്‍ പ്രസംഗിച്ചു. സമരസമിതി ചെയര്‍മാന്‍ സുരേഷ് വര്‍മ അധ്യക്ഷതവഹിച്ചു.