കൊച്ചി; കേരളത്തിൽ വീണ്ടും ചുംബന സമരം.മറൈൻ ഡ്രൈവിലെ ശിവസേനയുടെ ഗുണ്ടായിസത്തെ തുടർന്ന് മറൈൻ ഡ്രൈവിൽ ഇന്ന് വീണ്ടും ചുംബന സമരം. ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ഇന്നലെ പോലീസ് ചൂരൽ കൊണ്ട് അടിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ചുംബന സമരം. വൈകിട് നാല് മണിക്കാണ് ചുംബന സമരം. ഇതിനു മുൻപും കേരളത്തിൽ ചുംബന സമരം അരങ്ങേറിയിട്ടുണ്ട്. സമരത്തെ പോലീസ് അടിച്ചമർത്തുമോ എന്നാണ് അറിയാനുള്ളത്.
സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകനായ വി പി ഷാജിയാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഗോവയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ കേരളാ ടീമിനെ നയിക്കുന്നത് ഉസ്മാനാണ്.
കേരളാ റ്റീം : മിഥുൻ വി, അജ്മൽ, എസ്.മെൽബിൻ, എം നജേഷ്, എസ് രാഹുൽ, വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസൺ, ഷെറിൻ സാം, മുഹമ്മദ് പാറോക്കോട്ടിൽ, ജിഷ്ണു ബാലകൃഷ്ണൻ, നിഷോൻ സേവിയർ, ജിജോ ജോസഫ്, അസറുദ്ധീൻ, ഉസ്മാൻ, ജോബി ജസ്റ്റിൻ, എൽദോസ് ജോർജ് , ജിപ്‌സം, സഹൽ അബ്ദുൽ സമദ്.
മട്ടന്നൂർ ഉരുവച്ചാലിലും പുലി ഇറങ്ങിയതായി അഭ്യൂഹം
ഉരുവച്ചാൽ : മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ മണക്കയിൽ കശുമാവിൻ തോട്ടത്തിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാരും അധികൃതരും ചേർന്ന് തിരച്ചിൽ നടത്തി. ഇന്നലെ ഉച്ച കഴിഞ്ഞാണ് പുലിയെ കണ്ടെന്ന വാർത്ത പരന്നത്. തോട്ടത്തിൽ കശുവണ്ടി പെറുക്കാനെത്തിയ ഖാദർ എന്ന ആളാണ് പുലിയെ കണ്ടതെന്ന് പറയുന്നു. പുലിയെ കണ്ട ഇയാൾ ബോധം കേട്ടതായും പറയുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കാട്ടുപന്നിയുടെ കാൽ പാടുകൾ കണ്ടെത്തിയതായും ഖാദർ കണ്ടത് പന്നിയെ ആകാനാണ് സാധ്യത എന്നും അധികൃതർ പറഞ്ഞു. എന്തായാലും ഇതോടെ ജനം ഭീതിയിലാണ്.
പുലിപ്പേടി ഒഴിയാതെ കണ്ണൂർ നഗരം
കണ്ണൂർ : നാട്ടിൽ ഭീതിപരതിയ പുലിയെ പിടി കൂടിയിട്ടും കണ്ണൂർ നഗരത്തിനടുത്തുള്ള തായത്തെരുവും പ്രദേശങ്ങളും ഇപ്പോഴും പുലിപ്പേടിയിൽ. കഴിഞ്ഞ ദിവസം കുറുവ പ്രദേശത്തു പുലിയെ കണ്ടതായുള്ള വാർത്ത പരന്നതോടെയാണ് വീണ്ടും പുലിഭീതി പടർന്നത്. സന്ധ്യയോടെ തന്നെ വാതിലെല്ലാം കുറ്റിയിട്ട് വീട്ടിനകത്തു ഇരിക്കുകയാണ് വീട്ടുകാർ. കുഞ്ഞുങ്ങളെ കളിയ്ക്കാൻ പോലും പുറത്തു വിടാറില്ലെന്നു നാട്ടുകാർ പറഞ്ഞു.
ഇതിനിടെ തയേതെരു റെയിൽവേ ഗേറ്റിനു സമീപം പുലിയുടെ കാൽപ്പാട് കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിൽ അത് നായയുടേതാണെന്നായിരുന്നു കണ്ടെത്തൽ. ഞാറാഴ്ച പിടികൂടിയ പുലിയുടെ കൂടെ മറ്റൊരു പുലിയെയും കണ്ടതായുള്ള സംശയവും പ്രചരിക്കുന്നുണ്ട്. ഇത് ഭീതി അധികരിച്ചിട്ടുണ്ട് . എന്നാൽ വനപാലകർ വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
എസ് എസ് എൽ സി; ജില്ലയിൽ 36,119 പേർ പരീക്ഷാ ഹാളിലേക്ക്
കണ്ണൂർ : എസ് എസ് എൽ സി പരീക്ഷാ ഇന്നാരംഭിക്കും. മലയാളം ഒന്നാം പേപ്പറാണ് ഇന്ന് പരീക്ഷ. ജില്ലയിൽ അകെ 36,119 വിദ്യാർഥികൾ പരീക്ഷാ എഴുത്തും. ഇതിൽ 18,391 പേർ ആൺകുട്ടികളും 17,728 പേർ പെൺകുട്ടികളുമാണ്.. ഇതുകൂടാതെ 55 കുട്ടികൾ പ്രൈവറ്റ് ആയും പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയ്ക്കിടയിലെ ക്രമക്കേടുകൾ തടയുന്നതിനായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാന തലത്തിലുള്ള മിന്നൽ സ്‌ക്വാഡും പരിശോധന നടത്തും. എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം കൊയ്യുന്ന ജില്ലകളിലൊന്നാണ് കണ്ണൂർ. പരീക്ഷയോടനുബന്ധിച്ച സർക്കാർ സ്കൂളുകളിൽ പ്രത്യേക പഠന ക്യാമ്പുകളും രാത്രി ക്ലാസ്സുകളും ഒരുക്കിയിരുന്നു.
കോളയ്ക്കും പെപ്സിയ്ക്കും എതിരെ വ്യാപാരികൾ
തിരുവനന്തപുരം : കോളയ്ക്കും പെപ്സിയ്ക്കും എതിരെ വ്യാപാരികൾ രംഗത്ത്. തമിഴ്നാടിനു പിന്നാലെ കേരളത്തിലും നിരോധനം. കമ്പനികളുടെ ജല ചൂഷണത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. അടുത്ത ചൊവ്വാഴ്ചമുതൽ വ്യാപാരം നിർത്തിവെക്കുമെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കി. അതേസമയം കമ്പനികളുമായി ചർച്ചയ്ക്കില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും വ്യാപാരികൾ പ്രതികരിച്ചു. കോളയ്ക്കും പെപ്സിയ്കും പകരം കേരളാ പാനീയങ്ങൾ വിൽക്കാനാണ് തീരുമാനിച്ചത്. സർക്കാരുമായി ഇത് സംബന്ധിച്ച ഉടൻ ചർച്ച നടത്തും.
വനിതാ ദിനത്തിൽ കടവന്ത്ര പോലീസ് സ്റ്റേഷൻ ചാർജ് വനിതകൾക്ക്
കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് കടവത്ര സ്റ്റേഷന്റെ ചുമതല വനിതകൾക്ക് പോലീസ് മാതൃകയായി. സ്റ്റേഷനിലെ ഡി ജി ചുമതല, പാറാവു തുടങ്ങിയ ചുമതലകളെല്ലാം വനിതാ പോലീസ് ഉദ്യോഗസ്ഥർ വഹിക്കും. എസ് ഐ ട്രീസയ്ക്കാണ് പ്രധാന ചുമതല. ഓരോ ജില്ലയിലും ഇത്തരത്തിൽ ഓരോ പോലീസ് സ്റ്റേഷനുകൾ വനിതകൾക്ക് പ്രധാന ചുമതല നൽകിയിട്ടുണ്ട്.
ട്രയിനിലെ സ്ഫോടനത്തെ കുറിച്ച് നിർണായക വിവരം നൽകിയത് കേരളാ പോലീസ്

വനിതാദിനത്തിൽ എയർ ഇന്ത്യ വിമാനങ്ങൾ പറത്തുന്നത് വനിതകൾ
മുംബൈ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഒൻപതു വിമാനങ്ങൾ പറത്തുന്നത് വനിതാ പൈലറ്റുമാരാണ്. കൊച്ചി, തിരുവനന്തപുരം , കോഴിക്കോട്, ചെന്നൈ , മുംബൈ ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായ് , ഷാർജ, ദമാം എന്നിവിടങ്ങളിലേക്കാണ് വനിതാ പൈലറ്റുമാർ വിമാനങ്ങൾ പറത്തുക. 14 വനിതാ പൈലറ്റുമാരും 34 വനിതാ ക്യാബിൻ ക്രൂമാരും ചേർന്നാണ് വിമാനങ്ങൾ പറത്തുന്നത്.
കേരളത്തിലും പെപ്സിയും കൊക്കകോളയും നിർത്തലാക്കുന്നു
കോഴിക്കോട് : തമിഴ്നാടിനു പിന്നാലെ കേരളത്തിലും പെപ്സി കൊക്കക്കോള നിരോധനം. ശീതളപാനീയ കമ്പനിക്കാർ നടത്തുന്ന ജലചൂഷണത്തെ തുടർന്നാണ് നടപടി. കൂടാതെ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിലും കമ്പനികൾ തീരെ ശ്രദ്ധിക്കുന്നില്ലെന്നും പരാതി ഉണ്ട്. കോളയ്ക്കു പകരം നാടൻ പാനീയങ്ങളും കരിക്കും വില്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. നിരോധനത്തെ കുറിച്ചുള്ള അന്തിമ തീരുമാനം അടുത്ത ആഴ്ച ചേരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യോഗത്തിൽ ഉണ്ടാവും.