തിരുവനന്തപുരം: എട്ടുലക്ഷംപേരെ ഒഴിവാക്കി, പകരം പുതുതായി എട്ടുലക്ഷംപേരെ ഉള്‍പ്പെടുത്തി റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. സൗജന്യ റേഷന്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എട്ടുലക്ഷം പേര്‍ക്ക് മേയ്മുതല്‍ ആനുകൂല്യമുണ്ടാകില്ല. പുറത്തായവരില്‍ അര്‍ഹതയുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ പരാതികള്‍ പരിശോധിച്ച് അര്‍ഹരാണെങ്കില്‍ വീണ്ടും ഉള്‍പ്പെടുത്തും.മുന്‍ഗണനപ്പട്ടിക റേഷന്‍കടകളിലും തദ്ദേശസ്ഥാപനങ്ങളിലും അക്ഷയകേന്ദ്രങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും.
മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തലശേരി സ്വദേശിയേയും ചെന്നൈയില്‍ വിദ്യാര്‍ഥിയായ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരുന്നു. അതിനിടെ മിഷേലിന്റെ മരണം മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പോലീസ്. എന്നാൽ മിഷേല്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളാന്‍ പോലീസ് ധൃതികാണിക്കുകയാണെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
ഇതിനിടെ മിഷേലിന് നീതി ആവശ്യപ്പെട്ട് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ യുവാക്കള്‍ സംഘടിക്കുകയാണ്. മിഷേലിന്റെ നീതിക്കു വേണ്ടി നിവിന്‍ പോളി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. പ്രമുഖര്‍ക്കും സാധാരണക്കാര്‍ക്കും തുല്യവും വേഗമാര്‍ന്നതുമായ നീതി വേണമെന്നാണ് ഏവരുടെയും ആവശ്യം.
ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം എത്രവേണമെങ്കിലും പിന്‍വലിക്കാം
മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം പഴയപടി എത്രവേണമെങ്കിലും പിന്‍വലിക്കാം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ 1000,500 നോട്ടുകള്‍ അസാധുവാക്കിയതിന് പിറകെയാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി എത്താതിരുന്നതായിരുന്നു പ്രധാന കാരണം.
ബി ജെ പി ജയിച്ചത് നോട്ട് നിരോധനം കൊണ്ടല്ലെന്ന് ശിവസേന
മുംബൈ : നോട്ടുനിരോധനം നടപ്പാക്കിയതുകൊണ്ടല്ല മറിച്ച് കർഷകരുടെ വായ്പ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനമാണ് യു പിയിലും ഉത്തരാഖണ്ഡിലും ബി ജെ പിയെ വിജയിപ്പിച്ചതെന്നു ശിവസേന. തിരഞ്ഞെടുപ്പ് പ്രചാരണ സമയത് പ്രധാനമന്ത്രി വായ്‌പ്പ എഴുതി തള്ളുമെന്നു കർഷകർക്ക് വാഗ്ദാനം നൽകിയിരുന്നു. യാദവ ദളിത് വിഭാഗങ്ങൾ അഖിലേഷിനെ ഒരു പാഠം പഠിപ്പിക്കാനാണ് ബി ജെ പിക്ക് വോട്ട് ചജയ്‌തതെന്നും വാർത്തയുണ്ട്.
നടിയെ തട്ടിക്കൊണ്ടുപോയ കേസ്; പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു

പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്‍
കണ്ണൂര്‍: പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്‍. കെപിസിസി പ്രസിഡന്റിനെ രണ്ടുദിവസത്തിനകം തീരുമാനിക്കും. അതേസമയം, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി ഇരുഗ്രൂപ്പുകളും ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ വ്യക്തമാക്കി. സോണിയഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നും താല്‍ക്കാലിക ചുമതല നല്‍കുന്നത് സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
പീഡകര്‍ക്കെതിരെ സിപിഎം യുവജന, വനിതാ കര്‍മ സേനയൊരുക്കുന്നു
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടുക്കാൻ സിപിഎം സംഘടനാ തലത്തിലും സംവിധാനമുണ്ടാക്കുന്നു. ഇത്തരം കേസുകളിലെ പ്രതികളെയും അവര്‍ക്ക് കൂട്ടു നില്‍ക്കുന്നവരെയും സാമൂഹികമായി ഒറ്റപ്പെടുത്താനും വേണ്ടിവന്നാല്‍ ജനകീയ വിചാരണ പോലുള്ള രീതികള്‍ സ്വീകരിക്കാനുമാണ് ആലോചിക്കുന്നത്. പാര്‍ട്ടിയുടെ യുവജന, വനിതാ സംഘടനകളായ ഡിവൈഎഫ്‌ഐയെയും ജനാധിപത്യ മഹിളാ അസോസിയേഷനെയുമാകും ഇതിന്റെ ചുമതല ഏല്‍പ്പിക്കുക.
കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ യുവതി റിമാന്‍ഡില്‍

സദാചാര ഗുണ്ടായിസത്തിനെതിരെ ഡി.വൈ.എഫ്.യുടെ സമരം
കണ്ണൂർ: ആണും പെണ്ണും ഒരുമിച്ചിരുന്നാലോ ഇത്തിരി നേരം സംസാരിച്ചാലോ പൊട്ടിത്തെറിക്കുന്ന അഗ്നിഗോളമല്ല മനുഷ്യശരീരം എന്ന പ്രഖ്യാപനവുമായി ആല്‍മരത്തണലിരുന്ന് പാട്ടുപാടിയും സൗഹൃദം പങ്കുവെച്ചും സദാചാര ഗുണ്ടായിസത്തിനെതിരെ ഡി.വൈ.എഫ്.യുടെ സമരം. കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്കായിരുന്നു സമരവേദി. വൈകീട്ട് നാലുമണിയോടെ നേതാക്കളും പ്രവര്‍ത്തകരും പാര്‍ക്കിലെത്തി. സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള തെരുവുനാടകവും അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും ഇന്ത്യന്‍ മുന്‍ വോളി ടീം ക്യാപ്റ്റന്‍ കിഷോര്‍കുമാര്‍ പരിപാടിയില്‍ പങ്കെടുത്തു.
മലപ്പുറത്തു കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ സംവിധായകൻ കമൽ
മലപ്പുറം: മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ മരണത്തോടെയാണ് മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ സംവിധായകന്‍ കമലിനെ പരിഗണിക്കുന്ന കാര്യം സിപിഎം ആലോചിക്കുന്നുണ്ട്.
.