മികവ്പ്രദർശനം സംഘടിപ്പിക്കുന്നു

keralanews efficiency show

ചെറുപുഴ : നാളെ രാവിലെ പതിനൊന്നു മണിക്ക് പയ്യന്നൂർ ബിആർ  സി , സർവ ശിക്ഷ അഭിയാൻ എന്നിവയുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് തല മികവ് പ്രദർശനം സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് നടക്കുന്ന പ്രദർശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്  ജമീല കോളയത് ഉദ്ഘാടനം ചെയ്യും.

ഇടതുപക്ഷ സർക്കാരിന് എ ബി വി പി യുടെ സമ്മാനം

keralanews abvp s gift to gov

തിരുവനന്തപുരം : നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് പെട്ടന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്റെ ഓഫീസിലെത്തിയ പാഴ്‌സലിൽ ബോംബ് എന്ന വാർത്ത കാട്ടു തീപോലെ പടർന്നത്. ബോംബ് സ്‌ക്വാഡും അഗ്നിശമന സേനയും പാഞ്ഞെത്തി. പോലീസിന്റെ വയർലെസ്സ് സെറ്റുകളിൽ നിന്ന് ബോംബ് സന്ദേശങ്ങൾ പാഞ്ഞു. ബോംബ് സ്‌ക്വാഡ് അംഗങ്ങൾ ബോംബ് നിർവീര്യമാക്കാനുള്ള നടപടികളും ആരംഭിച്ചു. ഒടുവിൽ പാർസൽ തുറന്നതോടെയാണ് ഉദ്വേഗജനകമായ നിമിഷങ്ങൾക്ക് അവസാനമായത്. ഇടതുപക്ഷ സർക്കാരിന് എ ബി വി പിയുടെ സമ്മാനമാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്. സ്ത്രീവിരുദ്ധമുഖമുള്ള സർക്കാർ സാരിയുടുത്തു നടക്കുക എന്ന കുറിപ്പോടെ മുന്ന് സാരിയാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വൻ പരാജയമാണെന്ന് ചർച്ചയ്ക്കിടെയാണ് ഇത്തരമൊരു സമ്മാനം.

ബംഗളുരുവിൽ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

keralanews keralite girl student dies in bengaluru accident

ബംഗളുരു: സുഹൃത്തുക്കളോടൊപ്പം വണ്ടർലാ സന്ദർശിക്കാൻ എത്തിയ മലയാളി  യുവതി ബസ്സിടിച് മരിച്ചു. മലപ്പുറം  പെരുവള്ളൂർ വെണ്ണൻ വീട്ടിൽ അശ്വതി എസ് നായർ(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചങ്ങരംകുളം സ്വതേഷി   ദീപ്തി ദാസിന് പരിക്കേറ്റു.  ഹാസനിൽ ഹസനബാ ഡെന്റൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. വണ്ടര്ലാ സന്ദർശിച്ചു തിരികെ വരുമ്പോൾ വാഹനത്തിൽ കയറാൻ റോഡ് മുറിച്ചു കടക്കവേ ബസ് ഇടിക്കുകയായിരുന്നു.

ഇറോം ശർമിള കേരളത്തിൽ

keralanews irom sharmila in kerala

പാലക്കാട് : ഉരുക്കു വനിത ഇറോം ശർമിള കേരളത്തിൽ എത്തി. ബി ജെ പിയുടെ വിജയം പണക്കൊഴുപ്പിന്റെയും കൈയൂക്കിന്റെയും ആണെന്ന് അവർ പ്രതികരിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒരു മാസം കേരളത്തിൽ ചിലവഴിക്കും. താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും അവർ പ്രതികരിച്ചു.

കേരളത്തിൽ അട്ടപ്പാടിയിലെ ചില സുഹൃത്തുക്കക്കൊപ്പം അവിടെ ആയിരിക്കും വിശ്രമം. കേരളത്തിന്റെ ആതിഥ്യം സ്വീകരിക്കാൻ തനിക്കു ഇഷ്ടമാണെന്നു അവർ പറഞ്ഞു. രാവിലെ അട്ടപ്പാടിയിലെ സുഹൃത്തുക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇറോം ശർമിളയ്ക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്.

മിഷേലിന്റെ മരണം ആത്മഹത്യതന്നെയെന്നു പോലീസ്

keralanews kochi mishel death

കൊച്ചി : കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേലിന്റെ മരണം ആത്മഹത്യതന്നെയെന്നു പോലീസ്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിഗമനത്തിലെത്തിയത്. മിഷേലിന്റെ അകന്ന ബന്ധു കൂടിയാണ് യുവാവ്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. മരിച്ച ദിവസം  52 എസ് എം എസുകളും നാല് കോളുകളും മിഷേലിന്റെ ഫോണിലേക്ക് ഇയാൾ അയച്ചിരുന്നു.

തിരുവനന്തപുരം എം ജി റോഡിൽ തീപിടുത്തം

keralanews got fire

തിരുവനന്തപുരം:  എം ജി റോഡിലെ ആയുർവേദ  കോളേജിന് മുന്നിൽ തീപിടുത്തം. വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനായി അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തിയിട്ടുണ്ട്.

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടക്കും

keralanews kochi metro rail

തിരുവനന്തപുരം: ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള  കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടക്കും.ഉദ്ഘാടനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നിങ്ങിയതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട സ്റ്റേഷനുകളുടെയും പാര്‍ക്കിങ് സ്ഥലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും.

സംവിധായകന്‍ ദീപന്‍ അന്തരിച്ചു

keralanews director deepan died
കൊച്ചി : പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. സംസ്‌കാരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. 2003ല്‍ ലീഡര്‍ എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തതെങ്കിലും പൃഥ്വിരാജിന് ആക്ഷന്‍ നായകനെന്ന ലേബല്‍ നല്‍കിയ പുതിയ മുഖം എന്ന സിനിമയായിരുന്നു സംവിധായകനെന്ന നിലയില്‍ ദീപന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ലീഡര്‍, പുതിയ മുഖം, ഹീറോ, ഡോള്‍ഫിന്‍ ബാര്‍ തുടങ്ങി ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് . ചെറു സിനിമകളുടെ സമാഹാരമായ ഡി കമ്പനി എന്ന സിനിമയില്‍ ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

മാടായിപ്പാറ പരിസ്ഥിതിസമ്മേളനം ആരംഭിച്ചു

keralanews maadayippara pazhayangadi

പഴയങ്ങാടി: 24 കൊല്ലം മുമ്പ് ചുരുക്കംപേര്‍ ചേര്‍ന്ന് രൂപവത്കരിച്ച മാടായി പരിസ്ഥിതി പരിരക്ഷണ സമിതി ഒരിക്കല്‍ക്കൂടി ഒത്തുകൂടി. വെങ്ങര റെയില്‍വേ ഗേറ്റിനടുത്ത് പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഡി.സുരേന്ദ്രനാഥ്, കെ.വി.രാമചന്ദ്രന്‍, പി.നാരായണന്‍കുട്ടി, ടി.പി.അബ്ബാസ് ഹാജി തുഗാങ്ങിയവർ സംസാരിച്ചു. മാടായിപ്പാറ സംരക്ഷണം, ചൈനാക്ലേ ഖനനവിരുദ്ധ പോരാട്ടം എന്നിവയ്ക്ക് ഊര്‍ജം പകര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഐസക് പിലാത്തറ, എ.ദാമോദരന്‍, മഹമൂദ് വാടിക്കല്‍, തുടങ്ങി പ്രമുഖരെ ആദരിച്ചു.  26-ന് വൈകീട്ട് 3.30-ന് വടുകുന്ദ തടാകക്കരയില്‍ സമാപന സമ്മേളനം നടക്കും.

ജലഹസ്തം പരിപാടി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശുദ്ധജല സ്രോതസ്സുകളുടെ നവീകരണം ലക്ഷ്യമിട്ടുനടത്തിയ ജലഹസ്തം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സി.വി.ബാലകൃഷ്ണന്‍ നിർവഹിച്ചു. ഒട്ടേറെ നദികള്‍ നമുക്കുണ്ട്. മനുഷ്യന്‍ വെറും യന്ത്രങ്ങളായി മാറിയതോടെ നദികള്‍ അഴുക്കുചാലുകളായി, അദ്ദേഹം പറഞ്ഞു. അഴീക്കോട് വന്‍കുളം ശുചീകരിച്ചാണ് ജലഹസ്തം തുടങ്ങിയത്. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.രാമകൃഷ്ണന്‍, സുമാബാലകൃഷ്ണന്‍, വി.എ.നാരായണന്‍തുടങ്ങിയവർ സംസാരിച്ചു