സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം

keralanews santhosh trophy

ബാംബോലി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കേരളത്തിന് വിജയത്തുടക്കം. കേരളത്തിനായി ജോബി ജസ്റ്റിന്‍ ഹാട്രിക് നേടിയപ്പോള്‍ റെയില്‍വേസിനായി മലയാളി താരം രാജേഷ് ഇരട്ടഗോള്‍ നേടി.ഗോവയില്‍ റെയില്‍വേസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ പഞ്ചാബിനോട് റെയില്‍വേസ് 2-1ന് പരാജയപ്പെട്ടിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ: സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

keralanews kerala school student commit suicide

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചതില്‍ മനംനൊന്താണ് വര്‍ക്കല അയിരൂര്‍ എം.ജി.എം സ്‌കൂള്‍ വിദ്യാര്‍ഥി വര്‍ക്കല മരക്കടമുക്ക് സ്വദേശി അര്‍ജുന്‍ (17)  ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ 10 ന് നടന്ന ഐ.പി (ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ്) പരീക്ഷയ്ക്ക് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചെന്നാണ്  ആരോപണം. അര്‍ജുന്‍ പരീക്ഷയില്‍ ക്രമക്കേട് കാട്ടിയതിന് തെളിവുണ്ടെന്നും കുട്ടിയെ പരീക്ഷകളില്‍നിന്ന് വിലക്കുമെന്നും ക്രിമിനല്‍ കേസെടുപ്പിക്കുമെന്നും മാതാവിനേയും മാതൃസഹോദരിയേയും സാക്ഷിയാക്കി വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇയാളുടെ ഭീഷണിയെ തുടര്‍ന്നുണ്ടായ മനോവിഷമത്താലും ഭയത്താലുമാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് അര്‍ജുന്റെ മാതാവ് വര്‍ക്കല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോപ്പിയടിക്കരുതെന്ന് പറയുക മാത്രമാണ് ചെയ്തതെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാർഥി

keralanews pk kunjalikkutty as candidate in malappuram

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഈ മാസം 20-ന് നാമനിര്‍ദേശം നൽകും. പി.കെ കുഞ്ഞാലിക്കുട്ടിയെ കഴിഞ്ഞമാസം ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. കൂടാതെ അദ്ദേഹത്തിന് ജനങ്ങളിലുള്ള സ്വാധീനവും കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും ഉചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

മലപ്പുറം എം.പിയായിരുന്ന ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായത്. ഇ.അഹമ്മദിന്റെ മകള്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും അവസാനം കുഞ്ഞാലിക്കട്ടിക്ക് തന്നെ നറുക്ക്  വീഴുകയായിരുന്നു.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിബിഐ ഹൈക്കോടതിയില്‍

PINARAYI VIJAYAN CPM STATE SECRETARY

 

കൊച്ചി: പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ കേസ്. 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിൽ നിന്ന് പലരെയും കുറ്റ വിമുക്തമാക്കിയെങ്കിലും അതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

നിലനില്‍ക്കുന്ന കുറ്റങ്ങളും തെളിവുകളും സാക്ഷികളും സംബന്ധിച്ച കുറിപ്പ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റായി അടക്കമുള്ളവര്‍ കേസില്‍ സാക്ഷികളാണ്

ബിയർ ലോറി മറിഞ്ഞു; നാട്ടുകാർക്ക് ബിയർ ചാകര

keralanews beer lorry accident in peravoor

പേരാവൂർ : ബിയർ കയറ്റി വന്ന ലോറി ചുരത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞു മുന്ന് പേർക്ക് . നിടുംപൊയിൽ-ബാവലി അന്ത:സംസ്ഥാന പാതയിൽ ഇരുപത്തിനാലാം മെയിലിനു സമീപം സെമിനാരി വില്ലയ്ക്കടുത്താണ് അപകടം. കർണാടകത്തിൽ നിന്നും കാസർഗോഡ് ബിവറേജസ് കോർപറേഷന്റെ ഡിപ്പോയിലേക്കു കൊണ്ടുപോവുകയായിരുന്ന  ബിയർ ലോറി ആണ് മറിഞ്ഞത്. 25000 ബിയർ കുപ്പികളാണ് ഉണ്ടായിരുന്നത്. ലോറി ഡ്രൈവർ  രങ്കപ്പ(38), ക്ളീനർ നാരായണി(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. ലോറി മറിഞ്ഞ ഉടനെ തീപിടുത്തവും ഉണ്ടായി. പേരാവൂർ അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

കർഷക കോൺഗ്രസ് ജില്ലാ സമ്മേളനം ഇന്ന് മുതൽ

keralanews farmers congress meeting

കണ്ണൂർ: കർഷക കോൺഗ്രസ്സ് ജില്ലാ സമ്മേളനം ഇന്നുമുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കും. 17 നു വൈകുനേരം 5നു മട്ടന്നൂർ കെ പി നൂറുദ്ധീൻ നഗറിൽ കർഷക റാലിയും പൊതുസമ്മേളനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നാളെ   വൈകുനേരം  5നു മട്ടന്നൂരിലെ  സമ്മേളന  നഗരിയിൽ  ജില്ലാ പ്രസിഡന്റ്  കെ സി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 18നു രാവിലെ 10നു കണ്ണൂർ കെ കെ ഓഡിറ്റോറിയത്തിൽ സംസ്ഥാന ക്യാമ്പ് കെ പി സി സി ജനറൽ സെക്രട്ടറി പി രാമകൃഷ്ണൻ ഉല്ഘാടനം ചെയ്യും. 19നു രാവിലെ 10നു മട്ടന്നൂർ ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

സ്റ്റേഡിയം കോർണറിലെ കംഫർട്ട് സ്റ്റേഷൻ തുറക്കും

keralanews kannur corporation meeting

കണ്ണൂർ: കണ്ണൂരിൽ നടന്ന കോർപറേഷൻ യോഗത്തിൽ പല പ്രധാന വിഷയങ്ങളും ചർച്ചയിൽ വന്നു. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പൊതു ശുചി മുറികൾ ഇല്ലാത്തതു പ്രധാന ചർച്ചാവിഷയമായി. ജനുവരി  22നു അടച്ചുപൂട്ടിയ കംഫർട്ട് സ്റ്റേഷൻ ഉടൻ തുറന്നു കൊടുക്കണമെന്ന് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ മോഹനനായിരുന്നു ആവശ്യപ്പെട്ടത്.  എത്രയും പെട്ടെന്ന് കംഫർട്ട്  സ്റ്റേഷൻ തുറന്നു കൊടുക്കാമെന്നു മേയർ ഇ പി ലത ഉറപ്പ് നൽകിയതോടെയാണ്‌ ബഹളം അടങ്ങിയത്.

നിരവധി നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് സി സി ടി വി ക്യാമെറകൾ സ്ഥാപിക്കണമെന്നും ആറുമാസമായി വാടക പ്രശ്നത്തിന്റെ പേരിൽ അടച്ചു പൂട്ടിയ മാവേലി സ്റ്റോർ തുറന്നു പ്രവർത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം ഉയർന്നു.  പയ്യാമ്പലം പാർക്ക്  ഉടൻ തുറക്കുമെന്നും മഴക്കാലം ആരംഭിക്കുന്നതിനു മുൻപായി പകർച്ച വ്യാധികൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.

നിയമസഭ തന്റെ അമ്മത്തൊട്ടിൽ; കെ എം മാണി

keralanews k m mani 50 years in legislative assebly

തിരുവനന്തപുരം : നിയമസഭയിൽ മാണി അരനൂറ്റാണ്ട് തികയ്ക്കുന്നു. മാണിക്ക്  അനുമോദനങ്ങളുടെ പ്രവാഹം. ആർക്കും മാറ്റി നിർത്താനാവാത്ത പ്രമാണിയാണ് മാണി എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാത്തിനും മറുപടിയായി നിയമസഭ തന്റെ അമ്മത്തൊട്ടിലാണെന്നായിരുന്നു മാണിയുടെ പ്രതികരണം.

പി കെ ദാസ് ആശുപത്രിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ജീവനക്കാരി മരിച്ചു

keralanews p k das hospital incident

പാലക്കാട് : തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി സൗമ്യ മരിച്ചു. നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള പി കെ ദാസ്  ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ഫെബ്രുവരി  നാലിന് ആത്മഹത്യ ശ്രെമം നടത്തിയ  സൗമ്യ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായിരുനെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ വീണ്ടും അഡ്മിറ്റ് ആവുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം മരണപ്പെടുകയായിരുന്നു. പി കെ ദാസ് ആശുപത്രിയിലെ റേഡിയോളജി വിഭാഗം ജീവനക്കാരിയായിരുന്നു സൗമ്യ.

സൗമ്യയ്‌ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരി ഇപ്പോഴും ചികിത്സയിലാണ്. ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണം വ്യക്തമല്ല. ഇവരുടെ സർട്ടിഫിക്കറ്റ് ആശുപത്രി അധികൃതർ നൽകാത്തതിൽ ആണെന്നും,  അതല്ല പരസ്പരം പിരിയാനാവാത്തതിലാണ് ആസിഡ് കഴിച്ചതെന്നും പറയപ്പെടുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്

ഇരിട്ടി പാലത്തിൽ പെരുമ്പാമ്പ്

keralanews python snake on iritty bridge

ഇരിട്ടി : ഇരിട്ടി പാലത്തിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകുന്നേരം വാഹനത്തിലൂടെ കടന്നുപോയവരാണ് പാമ്പിനെ ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് വനപാലകർ വന്നു പാമ്പിനെ പിടിച്ചുകൊണ്ടു പോയതായാണ് റിപ്പോർട്ട്. പുഴയിൽ നിന്ന് കയറിവന്നതാവാം പാമ്പെന്നു നാട്ടുകാർ പറഞ്ഞു.