കണ്ണൂർ : സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ഐ എസ് കേരളം ഡിവിഷന്റെ പേരിൽ കണ്ണൂർ ഡി വൈ എസ് പി ഓഫീസിലേക്കാണ് സന്ദേശം ലഭിച്ചത്. കണ്ണൂർ ഡി വൈ എസ് പി സദാനന്ദൻ വധിക്കുമെന്നും കത്തിലുണ്ട്. ജയരാജനെന്ന കുറ്റവാളി ഇനിയും ജീവിച്ചിരിക്കുന്നത് ആപത്താണെന്നു കത്തിൽ ഭീഷണിയുണ്ട്.
തൃശൂർ ജില്ലയിൽ വീണ്ടും ഭൂചലനം; വീടിന് കേടുപാട്
തൃശൂർ: തൃശൂർ ജില്ലയിലെ വരവൂർ, കടവല്ലൂർ മേഖലകളിൽ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 11.45ഒാടെയാണ് ഭൂചലനം ഉണ്ടായത്. നാലു മിനിറ്റ് നീണ്ടു നിന്ന ചലനത്തിൽ വലിയ മുഴക്കം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. നെല്ലുവായിൽ ഒരു വീടിന് കേടുപാട് സംഭവിച്ചു.നേരത്തെ, ജനുവരി ഒന്നിനും തൃശൂർ ജില്ലയിൽ ഭുചലനം ഉണ്ടായിരുന്നു. ഇൗ സ്ഥലങ്ങളിൽ തന്നെയായിരുന്നു അന്നും ഭൂചലനം ഉണ്ടായത്. അഞ്ചു മാസങ്ങൾക്കിടെ അഞ്ചാം തവണയാണ് ഭൂചലനം ഉണ്ടാവുന്നത്
തിരിച്ചുവിളിച്ചതിനു നന്ദി; പക്ഷെ വരില്ല -കെ.എം മാണി
മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് ചെയർമാൻ കെ.എം മാണി. ദുഃഖത്തോ ടെയാണ് യു.ഡി.എഫില്‍ നിന്ന് ഇറങ്ങിപ്പോയത്. ഉടന്‍ മടങ്ങി പോകില്ലെന്നും മാണി പറഞ്ഞു. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നത്. വ്യക്തിപരമായ പിന്തുണയാണിതെന്നും മാണി കൂട്ടിച്ചേർത്തു. യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.എം. മാണിയും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതിനെതിരെ അദ്ദേഹം പ്രതികരിച്ചതിങ്ങനെ ആയിരുന്നു.
പിണറായി വിജയന്‍ ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത മുഖ്യമന്ത്രി; ഉണ്ണിത്താൻ
തളിപ്പറമ്പ്: പിണറായി വിജയന്‍ ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം.എരുവാട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ സാമാജികരെ എടോ, പോടോ, പണിനോക്കെടോ എന്നുവിളിക്കുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ജാഥയുടെ ഉദ്ഘാടനം തളിപ്പറമ്പില്‍ രാഹുല്‍ ദാമോദരന് പതാക കൈമാറി ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദനന്‍ നിര്‍വഹിച്ചു. ജാഥയ്ക്ക് . വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടായിരുന്നു.
ചിറ്റാരിപ്പറമ്പില്‍ പൊതുശ്മശാനം ഉദ്ഘാടനം ചെയ്തു
ചിറ്റാരിപ്പറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പതിനഞ്ചാംമൈലില്‍ നിര്‍മിച്ച പൊതുശ്മശാനം ‘പ്രശാന്തം’ ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. 30 ലക്ഷം ചെലവിട്ടാണ് നവീന രീതിയിലുള്ള ശ്മശാനം നിര്‍മിച്ചത്. ചിരട്ട ഉപയോഗിച്ച് ഒരേ സമയം രണ്ടുപേരെ സംസ്‌കരിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭ അധ്യക്ഷയായിരുന്നു. ടി.രാജീവന്‍, വൈസ് പ്രസിഡന്റ് വി.പദ്മനാഭന്‍, എം.ചന്ദ്രന്‍, ആര്‍.ഷീല, അജിത രവീന്ദ്രന്‍ എന്നിവർ സംസാരിച്ചു. ശ്മശാനത്തിന് സമീപത്തായി അനുശോചന ഹാളും നിര്‍മിച്ചിട്ടുണ്ട്.
മിഷേലിന്റെ മരണം: ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിൽ
കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി. അറസ്റ്റിലായ ക്രോണിൻ താമസിച്ച മുറിയും ഇയാളുടെ കമ്പ്യൂട്ടറുകളും സംഘം പരിശോധിക്കും. സംഭവദിവസം ക്രോണിൻ ഛത്തീസ്ഗഡിൽ ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നണ്ട്.സുരക്ഷാ കാരണങ്ങളാൽ ക്രോണിനെ കൂടാതെയാണ് സംഘം ഛത്തീസ്‌ഗഡിലെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണും ബാഗും കണ്ടെടുക്കുന്നതിനായി ഗോശ്രീ പാലത്തിനു സമീപം കായലിൽ വീണ്ടും തെരച്ചിൽ നടത്തിയേക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ സൂചന നൽകി.
കേരള കോണ്‍ഗ്രസ്സ് യുഡിഎഫിലേക്ക് മടങ്ങിവരണം; ഉമ്മൻ ചാണ്ടി
മലപ്പുറം: കേരള കോണ്‍ഗ്രസ്സ് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മടങ്ങി വരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കായി കേരള കോണ്‍ഗ്രസ്സ് കണ്‍വെന്‍ഷന്‍ വിളിച്ചത് ശുഭസൂചകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളിയെ ‘ മീശ വയ്പിക്കണമെന്ന്’ ഉറച്ച് സംഘപരിവാർ പ്രവർത്തകർ
മലപ്പുറം: മലപ്പുറത്തെ അങ്കത്തട്ടാക്കി ബി ജെ പി – ആർ എസ് എസ് പ്രവർത്തകർ. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വൻ തോൽവി ഉണ്ടാവുമെന്നും ഫലം മറിച്ചായാൽ താൻ വീണ്ടും മീശ വയ്ക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചതിലാണ് പ്രവർത്തകരുടെയും നേതാക്കളുടെയും രോക്ഷം മുഴുവൻ. വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ ഫലത്തിലൂടെ ചുട്ട മറുപടി നൽകാൻ തയ്യാറെടുക്കുകയാണ് ബി ജെ പി പ്രവർത്തകർ. കഴിഞ്ഞ തവണ 64,705 വോട്ട് മണ്ഡലത്തിൽ സമാഹരിച്ച എൻ.ശ്രീപ്രകാശ് തന്നെയാണ് ഇത്തവണയും ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വൻ പരാജയമാണ് കാത്തിരിക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രവചനം പാളുകയും ബി ജെ പി വോട്ടിങ്ങ് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്താൽ വെള്ളാപ്പള്ളി മീശ വയ്ക്കേണ്ടി വരും.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി
തൃശൂര്‍: പാലക്കാട് ലക്കടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ റിമാന്‍ഡിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൃഷ്ണദാസിനെ കൂടാതെ ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാരന്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, എന്നിവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിമുഴക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാത്ത വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. തിങ്കളാഴ്ചയാണ് തൃശൂര്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്.
മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു; കാസർഗോഡ് ഹർത്താൽ
കാസര്‍ഗോഡ്: ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കര്‍ണാടകത്തിലെ കുടക് സ്വദേശി റിയാസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.