
കാസർകോട് രാത്രി ബൈക്ക് യാത്ര നിരോധിച്ചു

കണ്ണൂര്‍: പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്ന ജോലിമാത്രമുള്ള മുഖ്യമന്ത്രിയായി പിണറായി മാറി എന്നും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍ എം.എല്‍.എ. കുറ്റപ്പെടുത്തി. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റി പൊറുതിമുട്ടിയവരുടെ പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, ജൂബിലി ചാക്കോ, ഒ.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
മട്ടന്നൂര്‍: നഗരസഭയുടെ വ്യാപാരസമുച്ചയവും മറ്റുവികസനപദ്ധതികളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ നഗരസഭയുടെ മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ക്യാരിബാഗ് വിതരണവും പരിസ്ഥിതിസൗഹൃദ വിവാഹ പദ്ധതിയുടെ സ്വര്‍ണാഭരണ വിതരണവും കുടുംബശ്രീവഴിയുള്ള സ്റ്റീല്‍പാത്ര വിതരണവും കിയാല്‍ എം.ഡി. വി.തുളസീദാസ് നിര്‍വഹിച്ചു.
ഇ.പി.ജയരാജന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. മുന്‍ എം.എല്‍.എ. പി.ജയരാജന്‍, നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍, നാസ്സ് ഗ്ലോബല്‍ എം.ഡി. ജോസഫ് ഡാനിയല്‍ എന്നിവർ സംസാരിച്ചു. ഏഴുകോടി രൂപ ചെലവിട്ട് നിര്‍മിച്ച വ്യാപാരസമുച്ചയം രൂപകല്‍പന ചെയ്ത മധുകുമാര്‍, കരാര്‍ കമ്പനിക്കാരായ ഗിരീഷ് എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി അനുമോദിച്ചു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജഗദീശന്റെ മൃതദേഹവും വഹിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ അഞ്ചര വര്‍ഷമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി ജഗദീശന്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 13 മാസത്തെ ശമ്പളം സര്‍ക്കാര്‍ പിടിച്ചു വെച്ചതിൽ മനം നൊന്താണ് ജഗദീശന്റെ ആത്മഹത്യ. ശമ്പളം ചോദിച്ച് ചെന്നപ്പോള്‍ മോശമായ പെരുമാറ്റമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
കൊച്ചി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് ഹൈക്കോടതി. പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഒരുലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യസ്ഥയിലാണ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. നിലവിലുള്ള നിയമമവ്യവസ്ഥയുടെ ലംഘനമാണ് അറസ്റ്റുമായി ബന്ധപ്പെട്ട് നടന്നത്. പ്രതിക്കു ലഭിക്കേണ്ട മുഴുവന്‍ അവകാശങ്ങളും തടയപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥന്‍ അനാവശ്യമായ തിടുക്കം കാട്ടി. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണോദ്യോഗസ്ഥനായ ഫ്രാന്‍സിസ് ഹന്റിക്കെതിരെ കോടതിയലക്ഷ്യം ഉള്‍പ്പെടയുള്ള നടപടികളും സ്വീകരിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
തിരുവനന്തപുരം: പാർട്ടിയിൽ യുവത്വം കൊണ്ടുവരാനായി രാഹുൽ ഗാന്ധി നടപ്പാക്കുന്ന പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് 70 കഴിഞ്ഞവർക്ക് സാധ്യത ഉണ്ടാവില്ല എന്ന് സൂചന. സ്ഥാനങ്ങൾക്ക് പ്രായപരിധി നിശ്ചയിക്കുന്ന രീതി കോൺഗ്രസ്സ് എടുക്കുന്ന ഒരു പ്രധാന പരിഷ്ക്കരണമാണ് . ഇത് പല മുതിർന്ന നേതാക്കളും പാർട്ടി വിട്ടുപോകുന്നതിനു കാരണമാകും. എന്നാൽ രാഹുൽ ഗാന്ധി അതൊന്നും ഗൗനിക്കാതെയാണ് തീരുമാനങ്ങൾ എടുക്കുന്നത്.
ചക്കരക്കൽ: മുഴപ്പാലയിൽ സി പി എം പ്രവര്ത്തകന് വെട്ടേറ്റു. മുഴപ്പാലയിലെ പി സുജയനാണ് (25) ഇന്നലെ വൈകിട് വെട്ടേറ്റത് ബൈക്കിലും കാറിലും വന്ന കോൺഗ്രസ്സുകാരാണ് വെട്ടിയത് എന്നാണ് സി പി എം ആരോപണം. സാരമായി പരിക്ക് പറ്റിയ സുജയനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: ഹയർ സെക്കൻഡറി, പത്താംക്ലാസ് ചോദ്യപ്പേപ്പറുകളിൽ പിശക് വന്ന പശ്ചാത്തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കുക ഇനി സ്കൂൾ അധ്യാപകർ ആയിരിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഹയർ സെക്കൻഡറി, പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഈ ധാരണ. എസ്.സി.ഇ.ആർ.ടി.യ്ക്ക് തന്നെയായിരിക്കും ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം. ചോദ്യപേപ്പറിൽ പിശക് വരുത്തിയ അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്ന് എ.കെ.എസ്.ടി.യു. ആവശ്യപ്പെട്ടു.
മട്ടന്നൂർ : മട്ടന്നൂർ നിടുവോട്ടും കുന്നു വാഹന അപകടത്തിൽ പഴശ്ശി സ്വദേശിയായ മിലിട്ടറിക്കാരൻ മരിച്ചു. മകളുടെ പിറന്നാൾ ദിനമായ ഇന്ന് അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഭാര്യയും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തൃശൂർ: തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തി. മരത്താക്കരയാണ് പ്രഭവ കേന്ദ്രം എന്നാണ് വിവരം. ചൊവ്വാഴ്ചയും പാലക്കാട് തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനമുണ്ടായിരുന്നു.