അമ്മയ്ക്കും ഫെഫ്ക്കയ്ക്കും എതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ

keralanews director vinayan against fifka and amma

കൊച്ചി : താര സംഘടനയായ അമ്മയ്ക്കും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക്കയ്ക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, അമ്മ പ്രസിഡന്റ ഇന്നസെന്റ് എന്നിവർ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്രവർത്തിച്ചവരിൽ മോഹൻലാലുമുണ്ട്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിനയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ പൊരുതി നേടിയ ഈ വിജയം നടൻ തിലകന് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ വിലക്കുണ്ടായപ്പോൾ തനിക്കു വേണ്ടി സംസാരിച്ച സുകുമാർ അഴീക്കോടിനെ അധിക്ഷേപിച്ചതായും വിനയൻ പറഞ്ഞു. തനിക്കു നഷ്ട്ടപ്പെട്ട എട്ടര വർഷം തിരിച്ചു തരാൻ ആർക്കും കഴിയില്ല. സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ, സിദ്ധിഖ്,കമൽ എന്നിവർക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് വിനയൻ ഉന്നയിച്ചിരിക്കുന്നത്.

കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സരക്കമ്പം നടത്തി

keralanews kollam malanada fire

കൊല്ലം: കൊല്ലം മലനട ദുര്യോദന ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മത്സക്കമ്പം അരങ്ങേറിയത്‌. കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചാണ് കമ്പം നടത്തിയത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു വര്‍ഷം തികയുമ്പോഴാണ്‌ തൊട്ടടുത്തുള്ള മലനടയില്‍ വന്‍ വെടിക്കെട്ട് നടത്തിയത്. സംഭവം നടക്കുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മരുന്ന് രഹിത ചികിത്സാ സമ്പ്രദായം; സുജോക്ക്

keralanews sujok treatment

മനുഷ്യ ശരീരത്തെ ഉള്ളം കൈയിലേക്ക് കേന്ദ്രീകരിച്ച് ചികില്സിക്കുന്ന മരുന്ന് രഹിത ചികിത്സാ സമ്പ്രദായമാണ് സുജോക്ക്. ഇതിന്റെ ഉപജ്ഞാതാവായ കൊറിയൻ സ്വദേശി പ്രൊഫസർ പാർക്ക്  ജെവുവിന്റെ ഏഴാം ചരമ വാർഷികമാണിന്ന്. ഏതൊരു വേദന മാറാനും ഈചികിത്സയിലുടെ കഴിയും. ഈ ചികിത്സാ രീതിയ്ക് കേരളത്തിലും വൻ പ്രചാരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൂചി ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണിത്. സുജോക്ക് എന്ന വാക്കിനർത്ഥം കൈകാലുകൾ എന്നാണ്. സു എന്നാൽ കൈ എന്നും ജോക്ക് എന്നാൽ കാലുകൾ എന്നും. തള്ള വിരൽ തലയുടെയും ചുണ്ടു വിരലും ചെറു വിരലും കൈകളുടെയും നട് വിരലും മോതിര വിരലും കാലുകളുടെയും പ്രതി രൂപമാണ്. ശരീരത്തിന്റെ മുൻഭാഗം കൈവെള്ളയെയും പിന് ഭാഗം കൈയുടെ പുറകു വശത്തേയും പ്രതിനിധീകരിക്കുന്നു. വിരലുകളിലും കൈവെള്ളകളിലും കൈയുടെ പുറംഭാഗത്തും ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും പ്രതിനിധീകരിക്കുന്നതിനാൽ ആ ഭാഗത്തു സൂചി ഉപയോഗിച്ച് അമർത്തുകയോ മസ്സാജ് ചെയ്യുകയോ ചെയ്‌താൽ വേദന പൂർണ്ണമായും മാറും. ഇതാണ് സുജോക്ക് ചികിത്സാ രീതി.

ഇന്ന് രാത്രി വിളക്കുകൾ അണയ്ക്കൂ…

keralanews earth hour

തിരുവനന്തപുരം: ഉർജ്ജസംരക്ഷണത്തിനായി ലോകമെങ്ങും ഇന്ന് ഭൗമ മണിക്കൂർ ആചരിക്കും. രാത്രി 8:30 മുതൽ 9:30 വരെ ആണ് ഏർത് അവർ ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുക, മലിനീകരണ നിയന്ത്രണത്തെ പിന്തുണയ്ക്കുക, നാളേക്കായി ഊർജം സംരക്ഷിക്കുക എന്നതാണ് സന്ദേശം. ഇന്ന് ഭൗമ മണിക്കൂറിന്റെ പത്താമത് വാർഷികം കൂടിയാണ്. ഭൗമ മണിക്കൂറിൽ പങ്കു ചേരാൻ ഗവർണർ പി സദാശിവം ആഹ്വാനം ചെയ്തിട്ടുണ്ട്.

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആണ് ഭൗമ മണിക്കൂർ സങ്കടിപ്പിക്കുന്നത്. വൈകുനേരങ്ങളിൽ 60 മിനിറ്റു വിളക്കുകൾ അണച്ച് കൊണ്ടുള്ള ഈ പരിപാടി ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിലാണ് ആദ്യം ആചരിക്കപ്പെട്ടത്.

സംസ്ഥാനത്ത് മാർച്ച് 30ന് 24 മണിക്കൂർ വാഹനപണിമുടക്ക്

keralanews vehicle strike on march 30

തിരുവനന്തപുരം: മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം അൻപത് ശതമാനം വരെ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 30ന് 24 മണിക്കൂർ വാഹനപണിമുടക്ക്. വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പ്രീമിയം അന്‍പത് ശതമാനം വർധിപ്പിച്ചാൽ പുതിയ വാഹനം വാങ്ങുന്നവരെയും  നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവരെയും  കാര്യമായി ബാധിക്കും.

ബന്ധു നിയമന വിവാദത്തിൽ യു ഡി എഫ് നേതാക്കൾ നിരപരാധികൾ

keralanews vigilance investigation against udf leaderskeralanews vigilance investigation against udf leaders

കൊച്ചി : ബന്ധു നിയമന വിവാദത്തിൽ യു ഡി എഫ് നേതാക്കൾക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന് വിജിലെൻസ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല എന്നിവർക്കെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്. റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കും.

ട്രെയിനിനു മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവിനു ദാരുണാന്ത്യം

keralanews man burned dead

കോട്ടയം: റയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എന്‍ജിന്‍ മാറ്റിയിടുന്നതിനിടെ ട്രെയിനിനു മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവിനു ദാരുണാന്ത്യം. 36 കാരനായ അന്യ സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് സംശയിക്കുന്നു. ലൈനില്‍ നിന്നു ഷോക്കേറ്റ യുവാവ് ട്രെയിനിനു മുകളില്‍ കത്തിക്കരിഞ്ഞു വീഴുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സ്‌റ്റേഷനുള്ളിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനു സമീപമായിരുന്നു സംഭവം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

നിര്‍മലഗിരി കോളേജില്‍ 2017-18 ജൂലായ് ബാച്ചിലേക്കുള്ള ഇഗ്നോ പ്രവേശനം തുടങ്ങി

keralanews nirmalagiri college ignou study centre

കൂത്തുപറമ്പ്: നിര്‍മലഗിരി കോളേജിലെ ഇഗ്നോ സ്റ്റഡിസെന്ററില്‍ 2017-18 ജൂലായ് ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. പ്രവേശനം ഓൺലൈനാണ്‌. ബിരുദ കോഴ്‌സുകളായ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ടൂറിസം, സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, ബി.കോം., ലൈബ്രറി സയന്‍സ് എന്നിവയും ഇവയുടെ ബിരുദാനന്തര കോഴ്‌സുകളും ഫങ്ഷണല്‍ ഇംഗ്ലീഷ്, ഫുഡ് ആന്‍ഡ് കൗണ്‍സലിങ്, ബിസിനസ് സ്‌കില്‍സ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പ്ലസ്ടു തത്തുല്യ കോഴ്‌സായ ബി.പി.പി., ഡിപ്ലോമ കോഴ്‌സായ പി.ജി.ഡി.ഐ.ബി. എന്നിവയിലാണ് പ്രവേശനം തുടങ്ങിയത്. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 9656709654, 04902366620

തൊഴില്‍രഹിത വേതനം

keralanews wage for unemployment people

മാട്ടൂല്‍: പഞ്ചായത്തില്‍നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ 25, 27 തീയതികളില്‍ തൊഴില്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ് എന്നിവ സഹിതം ഓഫീസിലെത്തി തുക കൈപ്പറ്റണം

ഉമ്മൻ‌ചാണ്ടി സിനിമയിലൂടെ വീണ്ടും മുഖ്യമന്ത്രിയാകുന്നു

keralanews oommenchandynas an actor

കോട്ടയം: ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. സൺ പിക്ചർസിന്റെ ബാനറിൽ സൈമൺ, അജിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന പീറ്റർ എന്ന സിനിമയിലാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി വേഷം അണിയുന്നത്.. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയുടെ മുൻപിൽ മെഴുകുതിരി തെളിയിച്ച് ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ന്യൂ ജനറേഷൻ സിനിമ ആണെങ്കിലും ഉമ്മൻ ചാണ്ടി പതിവ് ശൈലിയിൽ തന്നെ  ആയിരിക്കും. കുട്ടികളുടെ പരാതികളും വിഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. രണ്ടു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ഓണത്തിന് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലും പരിസരങ്ങളിലും ഷൂട്ടിംഗ് ഉണ്ടാവും.