നഗരറോഡുകൾ വീതി കൂട്ടും

Kannur Airport  Annual Report  2013__14.indd

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സമഗ്ര വികസനം ലക്ഷ്യമിട്ട് മട്ടന്നൂർ നഗരസഭയുടെ നാലാമത് ഭരണസമിതിയുടെ അവസാന ബജറ്റ് അവതരിപ്പിച്ചു. 51,82,72,539 വരവും  48,81,02,000ചിലവും 3,01,70,539 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭാ വൈസ് ചെയർമാൻ കെ ശോഭന അവതരിപ്പിച്ചത്. നഗരത്തിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ കേന്ദ്ര  റോഡ് ഫണ്ട് ബോഡിന്റെ ധനസഹായത്തോടെ നഗര റോഡുകൾ വീതി കൂട്ടുകയും അണ്ടർ ഗ്രൗണ്ട്  ഇലക്ട്രിക്ക് കേബിൾ സിസ്റ്റം, റോഡിന്റെ ഇരു വശവും പുൽ തകിടികളും പൂന്തോട്ടങ്ങളും , ആവശ്യത്തിന് പാർക്കിംഗ്   സൗകര്യങ്ങൾ, ബസ് ബേകൾ എന്നിങ്ങനെ സമഗ്ര ഗതാഗത പരിഷ്‌ക്കരണം നടത്താനാണ് ബജറ്റിൽ തീരുമാനിച്ചിരിക്കുന്നത്.

പശ്ചാത്തല മേഖലയ്ക്ക് 5 കോടി, ഉത്പാദന മേഖലയ്ക്ക്  50 ലക്ഷം,പാർപ്പിട പദ്ദതിക്ക് ഒരു കോടി എന്നിങ്ങനെ നീക്കിവെച്ചു. വൃദ്ധർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കെല്ലാമായി 40 ലക്ഷം രൂപയാണ് ചിലവഴിയ്ക്കാനുദ്ദേശിക്കുന്നത്. എസ് എസ് എ ഫണ്ടിന്റെ നഗര സഭ വിഹിതമായി 15 ലക്ഷം രൂപയും പാലിയേറ്റീവ്  പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപയും ആശ്രയ കുടുംബങ്ങളുടെ ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതിന് 20 ലക്ഷം രൂപയും ഭരണ നവീകരണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷവും മാറ്റിവെച്ചതായി വൈസ് ചെയർമാൻ കെ ശോഭന ബജറ്റവതരണത്തിൽ പറഞ്ഞു. നഗരസഭാ ചെയർമാൻ കെ ഭാസ്കരൻ ആമുഖ പ്രസംഗം നടത്തി.

മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി എം.എല്‍.എ

keralanews thomas chandy ak sassendran

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ രാജിവെച്ചതോടെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി എം.എല്‍.എ. ‘എന്‍സിപിയുടെ വകുപ്പ് മറ്റാര്‍ക്കും കൊടുക്കില്ല. മറ്റ് മന്ത്രിമാര്‍ക്ക് കൈമാറേണ്ട ആവശ്യമില്ല. അത് അംഗീകരിക്കില്ല. മുഖ്യമന്ത്രി വകുപ്പ് കൈവശം വയ്ക്കുന്നതില്‍ പ്രശ്‌നമില്ല. ശശീന്ദ്രന്‍ രാജിവച്ചെങ്കിലും പകരം മന്ത്രിയാകാന്‍ പാര്‍ട്ടിയില്‍ ആളുള്ളപ്പോള്‍ പിന്നെ മറ്റൊരാള്‍ക്ക് വകുപ്പ് കൈമാറേണ്ട സാഹചര്യമില്ലല്ലോയെന്നും’ അദ്ദേഹം ചോദിച്ചു.

ശശീന്ദ്രന്‍ തെറ്റു ചെയ്തിട്ടില്ല എന്നു തെളിഞ്ഞാല്‍ ആ സെക്കന്‍ഡില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തും. ഞാന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാണ്. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണ്. അക്കാര്യം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്‍സിപി ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിച്ച് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്

അണ്ടർ 17 ഫിഫ ലോകകപ്പ്; കൊച്ചി

keralanews under 17 fifa world cup cochin

കൊച്ചി: അണ്ടർ 17 ഫിഫ ലോകകപ്പിൽ കൊച്ചിയിൽ വച്ച് എട്ടു മൽസരങ്ങൾ നടക്കും. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ‘ഡി’യിലെ അഞ്ചു മൽസരങ്ങളും ഗ്രൂപ്പ് ‘സി’ യിലെ ഒരു ഒരു മൽസരവും ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവയുമാണു കൊച്ചിയിൽ നടത്തുന്നത്. ഒക്ടോബർ ഏഴ്, 10, 13 ദിവസങ്ങളിൽ രണ്ടു പ്രാഥമിക റൗണ്ട് മൽസരങ്ങൾ വീതം കലൂർ സ്റ്റേഡിയത്തിൽ നടത്തും. വൈകിട്ട് അഞ്ചിനും എട്ടിനുമാണ് മൽസരങ്ങൾ. ഒക്ടോബർ 18ന് പ്രീക്വാർട്ടർ എട്ടുമണിക്കും ക്വാർട്ടർ ഫൈനൽ 22ന് അഞ്ചു മണിക്കും കിക്കോഫ് ചെയ്യും. സെമിഫൈനൽ മുംബൈയിലും ഗുവാഹത്തിലുമാണ്. ഫൈനൽ നേരത്തേ കേട്ടിരുന്നതുപോലെ കൊൽക്കത്തയിലെ നവീകരിച്ച സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.

സര്‍സയ്യിദ് കോളേജ് കാമ്പസില്‍ മാമ്പഴത്തോട്ടം ഒരുക്കുന്നു

keralanews sir sayed college campus mango trees

തളിപ്പറമ്പ്: സര്‍സയ്യിദ് കോളേജ് കാമ്പസില്‍ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി ചേര്‍ന്ന് മാമ്പഴത്തോട്ടം ഒരുക്കുന്നു.ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ വിവിധയിനം മാവുകള്‍ നട്ടു. കേരള കാര്‍ഷിക സര്‍വകലാശാല പടന്നക്കാട്, പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം പിലിക്കോട് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. ശാസ്ത്രദിന പരിപാടികള്‍ കെ.എം.പ്രസീദ് ഉദ്ഘാടനം ചെയ്തു. ടി.കെ.ജേക്കബ്ബ്, അശ്വിന്‍ എന്നിവര്‍ ക്ലാസെടുത്തു.

എസ്എസ്എൽസി ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി

keralanews sslc question paper issue two teachers suspended

തിരുവനന്തപുരം∙ എസ്എസ്എൽസി ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ അധ്യാപകരായ കെ.ജി. വാസു, സുജിത്കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഇവരെ പരീക്ഷാ, മൂല്യനിര്‍ണയ ചുമതലകളില്‍നിന്നു വിലക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു. കണക്കുപരീക്ഷയുടെ ചോദ്യപേപ്പറിൽ മോഡൽ ചോദ്യപേപ്പറിലെ 13 ചോദ്യങ്ങൾ അതേപടി പകർത്തുകയായിരുന്നു. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകൻ സ്വകാര്യ സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നതായി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.

ജനാരോഗ്യ സംരക്ഷണസമിതിയുടെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്

keralanews ramanthaliwaste plant

പയ്യന്നൂർ: രാമന്തളി ജനവാസകേന്ദ്രത്തിലെ നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാര സമരം  അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് അഭിവാദ്യം അർപ്പിക്കുവാനായി വിവിധ സംഘടനകൾ സമരപന്തലിൽ സന്ദർശനം നടത്തുന്നുണ്ട്. ജില്ലാ പ്രസിഡന്റ്  ദാമോദരൻ മാസ്റ്റർ, ടി സി മാധവൻ നമ്പൂതിരി, നാരായണൻ നമ്പുതിരി എന്നിവർ സംസാരിച്ചു.

വേനൽ കടുത്തതോടെ ജില്ലയിൽ പാൽ ക്ഷാമം രൂക്ഷമായി

keralanews summer in kerala reduction in milk production

കണ്ണൂർ: വേനൽ കടുത്തതോടെ ജില്ലയിൽ പായൽ ക്ഷാമം രൂക്ഷമായി. കനത്ത ചൂടും വൈക്കോൽ ക്ഷാമവുമാണ് ഇതിനു കാരണം. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കന്നുകാലികളെ വളർത്തൽ കൂടുതൽ പ്രയാസമായെന്നാണ് കർഷകരുടെ പരാതി. വരൾച്ച തീറ്റപ്പുൽ കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്.

ശശീന്ദ്രന് പകരം പുതിയ മന്ത്രി

keralanews saseendran s case

തിരുവനന്തപുരം: ടെലിഫോൺ സംഭാഷണ കുരുക്കിൽപെട്ട്ട് രാജിവെച്ച എ കെ ശശീന്ദ്രന്റെ ഒഴിവിൽ പുതിയ മന്ത്രി എത്തും. ആരാണെന്ന കാര്യത്തിൽ തീരുമാനമായില്ല. ഇ പി ജയരാജൻ മന്ത്രിയായി തിരിച്ചെത്തുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന വിവരം.

വിദ്യാര്‍ഥികൂട്ടായ്മയില്‍ അര്‍ബുദരോഗികള്‍ക്ക് ഒരുലക്ഷം രൂപ നല്‍കി

keralanews students donate 1 lakh to cancer patients

തലശ്ശേരി: വിദ്യാര്‍ഥികളുടെ കൂട്ടായ സഹകരണത്തോടെ ഒരുലക്ഷം രൂപ അര്‍ബുദരോഗികള്‍ക്കായി സമാഹരിച്ചുനല്‍കി. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജി ബയോകെമിസ്ട്രി സ്റ്റുഡന്റ്‌സ് ആന്‍ഡ് ഗ്രാജ്വേറ്റ്‌സ് സംസ്ഥാനതല വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു തുക സമാഹരിച്ചത്..ഡോ. പിയൂഷ് നമ്പൂതിരി സംഘടനയുടെ വെബ് സൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു. ജിജു ജനാര്‍ദനന്‍, സജി ആന്റണി, സൈറ മുഹമ്മദ്, ദിലീപ്കുമാര്‍, വിപിന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍

keralanews pure water from atmosphere

പയ്യന്നൂര്‍: അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന പുതിയ കണ്ടുപിടിത്തവുമായി കോറോം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാർത്ഥികളാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. കാത്സ്യം ക്ലോറൈഡിന്റെ സഹായത്തോടെ അന്തരീക്ഷ ബാഷ്പം ആഗിരണം ചെയ്ത് അതില്‍ നിന്നാണ് വെള്ളം വേര്‍തിരിച്ചെടുക്കുന്നത്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ നാല് ലിറ്ററോളം ശുദ്ധജലം ഉണ്ടാക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞതും പ്രവര്‍ത്തനക്ഷമതയുള്ളതുമായ സാങ്കേതികവിദ്യയാണ് ഇതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.