നാവിക അക്കാദമി മാലിന്യ പ്രശ്നം : വിദഗ്ദ്ധ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായി

രാമന്തളി : നാവിക അക്കാദമി മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പയ്യന്നൂരിൽ എത്തി. ജില്ല കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നേവൽ അധികാരികളുമായി നടന്ന ചർച്ചയിൽ പ്രശ്നം പഠിക്കാൻ സംസ്ഥാന ഗവർമെൻറ്.കമ്മിറ്റി പ്രശ്നം പഠിച്ച് സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരമുള്ള നിർദ്ദേശങ്ങൾ എന്തായാലും അത് നേവൽ അധികാരികൾ അംഗീകരിക്കും എന്ന ഉറപ്പിൻ മേൽ യോഗം പിരിഞ്ഞു .FB_IMG_1490876326611

തോമസ് ചാണ്ടി മന്ത്രിയാകും

keralanews thomas chandi will be minister

തിരുവനന്തപുരം: എൻ സി പി യുടെ മന്ത്രിയായി തോമസ് ചാണ്ടി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേക്കും. ഇക്കാര്യവുമായി ബന്ധപ്പെട്ടു എൻ സി പി നേതാക്കൾ വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കാണും. വെള്ളിയാഴ്ചത്തെ സി പി എം സെക്രട്ടേറിയറ്റ്  യോഗവും ഇക്കാര്യം ചർച്ചചെയ്യുമെന്നാണ് അറിയുന്നത്

മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി

keralanews no vehicle bendh in malappuram

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ നാളെ നടക്കുന്ന മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി. 24 മണിക്കൂറാണ് പണിമുടക്ക്.

മന്ത്രവാദത്തിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് മദ്രസ അദ്ധ്യാപകൻ പണം തട്ടിയെടുത്തു

keralanews conjuration in iritty

ഇരിട്ടി: മന്ത്രവാദത്തിന്റെ മറവിൽ  മദ്രസ അദ്ധ്യാപകൻ വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഇരിട്ടിയ്ക്കടുത്ത പെരുവംപറമ്പിലെ കൈപ്പയിൽ മുഹമ്മെതാണ് അമ്പലമുക്കിൽ താമസിക്കുന്ന മദ്രസ അദ്ധ്യാപകൻ കെ പി നൗഷാദിനെതിരെ ഇരിട്ടി ഡി വൈ എസ് പി യ്ക്ക് രേഖാമൂലം പരാതി നൽകിയത്.  തലവേദനയ്ക്ക് മരുന്ന് കഴിയ്ക്കുന്ന തന്റെ ഭാര്യയ്ക്ക് രോഗം ശമിക്കാത്തതിനെ തുടർന്ന് മന്ത്ര ചികിത്സ തനിക്കറിയാമെന്നും  തന്റെ മന്ത്രവാദ ചികിത്സയിലൂടെ ഒട്ടനവധി രോഗങ്ങൾക്ക് ശമനം ഉണ്ടായതായും  മദ്രസ അധ്യാപകനായ നൗഷാദ് തെറ്റി ധരിപ്പിച്ചുവത്രെ.

വൻ തുക രോഗ ശമനത്തിനായി മദ്രസ അധ്യാപകന് നൽകിയിട്ടും രോഗം ശമിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പു മനസ്സിലായത്. സമാനമായ രീതിയിൽ ഇയാൾ ഇത്തരത്തിൽ പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി പരാതിയിൽ പറയുന്നു.

വിഎസിനെതിരെ എംഎം മണി; ഇതിനേക്കാള്‍ മര്യാദ ഉമ്മന്‍ചാണ്ടി കാണിച്ചിട്ടുണ്ട്

keralanews mm mani vs vs achuthanandan

മൂന്നാര്‍: മൂന്നാറിലെ ഭൂമി കയ്യേറ്റത്തില്‍ വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി വൈദ്യുത മന്ത്രി എംഎം മണി. രാജേന്ദ്രന്‍ എംഎല്‍എയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള മാന്യത പോലും വിഎസിനില്ലെന്നും പ്രതികരിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മണി പറഞ്ഞു. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. തങ്ങളെകൊണ്ട് ടാറ്റക്കെതിരെ സമരം ചെയ്യിച്ചിട്ട് പിന്നീട് അതില്‍ നിന്ന് പിന്‍മാറിയ ആളാണ് വിഎസ്. വിഎസ് പറയുന്നതിന് മറുപടി നല്‍കേണ്ടതില്ല. പ്രായമായതിനാല്‍ വിഎസിന് ഇടക്ക് ഓര്‍മപിശക് വരുന്നുണ്ട്. പ്രതികരിക്കകരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കിലും ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നും മണി പറഞ്ഞു.

ഹൈ കോടതി വളപ്പിൽ ആത്മഹത്യ

keralanews suicide in kerala high court

കൊച്ചി: ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്ന് ചാടി 78-കാരന്‍ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശിയായ കെഎം ജോണ്‍സണ്‍ ആണ് മരിച്ചത്. അദാലത്തിന് എത്തിയ ആളെന്ന് സംശയം. വീഴ്ചയില്‍ തത്ക്ഷണം മരിക്കുകയായിരുന്നു. കേസ് തോറ്റതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വാഹനപണിമുടക്ക്‌

keralanews vehicle bandh

തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, ആര്‍.ടി.ഒ. ഓഫീസുകള്‍ മുഖേന വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി. യൂണിയനുകളുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിവരെ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ലൈന്‍ബസ്, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനിലോറി തൊഴിലാളികള്‍ പണിമുടക്കും.

മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

keralanews ezhimala navy academy waste plant

പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയുടെ മാലിന്യ പ്ലാന്റ് ജന ജീവിതത്തിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായുള്ള പരാതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്നിന് പയ്യന്നൂർ ഗസ്റ് ഹൗസിലാണ് ചർച്ച. ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോഡ് എന്നിവയിലെ ഉദ്യോഗസ്ഥർ, നാവിക അക്കാദമി അധികൃതർ,ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

തലശ്ശേരി പുഷ്‌പോത്സവത്തിനു നാളെ തുടക്കം

keralanews tellicherry flower show

തലശ്ശേരി : തലശ്ശേരി പുഷ്‌പോത്സവം നാളെ തുടങ്ങും. വൈകിട് ആറിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മണികണ്ഠൻ ഉത്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മുഖ്യ അതിഥിയാവും.

ശിക്ഷയില്‍ ഇളവ് നല്‍കി തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

keralanews kerala high court

കൊച്ചി: കേരളപ്പിറവിയോടനുബന്ധിച്ച തടവുകാർക്കുള്ള ശിക്ഷ ഇളവ് ഹൈ കോടതി തടഞ്ഞു. ആഘോഷങ്ങളുടെ പേരില്‍ തടവുകാരെ മോചിപ്പിക്കുന്നത് ശരിയാണോയെന്നും കോടതി ആരാഞ്ഞു. കേരളപ്പിറവിയാഘോഷത്തിന്റെ പേരില്‍ തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ തൃശൂരിലെ പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. കൊലപാതകക്കേസുകളിലും പീഡനക്കേസുകളിലും പ്രതികളായവരെ ശിക്ഷായിളവു നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ പുറത്തിറങ്ങുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.