കണ്ണൂര്‍ ഇനി പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ല

keralanews kannur to be made-plastic-free-district

കണ്ണൂര്‍:  കണ്ണൂരിനെ പ്ലാസ്റ്റിക് കാരിബാഗ്- ഡിസ്‌പോസിബി ള്‍ വിമുക്ത ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി കെ ശ്രീമതി എംപിയാണ് പ്രഖ്യാപനം നടത്തിയത്. തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും പോലിസും ഉള്‍പ്പെടെ ഔദ്യോഗിക സ്ഥാപനങ്ങളും ഒരുമിച്ചുള്ള കൂട്ടായ്മയിലൂടെ പ്ലാസ്റ്റിക് മാലിന്യമുക്ത യത്‌നത്തിലേര്‍പ്പെടുന്ന രാജ്യത്തെ ആദ്യ ജില്ലയാണ് കണ്ണൂരെന്ന് ചടങ്ങില്‍ സംബന്ധിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും തുണി സഞ്ചി മേളകള്‍ നടത്തിവരികയാണ്. ഹരിത കേരള മിഷന്റെ ഭാഗമായി ജില്ലാതലത്തി ല്‍ മൂന്നുദിവസം നടത്തിയ തുണി സഞ്ചി മേളയില്‍ ഒരു ലക്ഷത്തിലധികം സഞ്ചികള്‍ വില്‍പന നടത്താന്‍ കഴിഞ്ഞതും പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. പൊതുചടങ്ങുകളിലും ആഘോഷങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പില്‍ വരുത്തി. ഇതുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച മാലിന്യമില്ലാത്ത മംഗല്യ എന്ന പരിപാടിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ആവിഷ്‌കരിച്ച കലക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ എന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയും വിജയമായി.

ബാറുകൾക്ക് പകരം ദേശീയപാതകൾ റദ്ദാക്കാൻ ഒരുങ്ങി വിവിധ സംസ്ഥാനങ്ങൾ

keralanews denotification of state highways

ന്യൂഡൽഹി: ദേശീയപാതയോരത്തെ ബാറുകൾ പൂട്ടാനുള്ള സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ ദേശീയപാതകൾ ‘റദ്ദാക്കാൻ’ നടപടി തുടങ്ങി. കോടതിയുടെ വിധിക്ക് ഒരു ബദൽ മാർഗം എന്ന നിലയിലാണ് ഈ നടപടി. തുടക്കത്തിൽ പ്രധാന നഗരങ്ങളിലെ സംസ്ഥാനപാതകളാണു റദ്ദാക്കാൻ ഉദ്ദേശിക്കുന്നത്.  കേരളത്തിൽ 72 സംസ്ഥാനപാതകളുണ്ട്. സംസ്ഥാനപാതകൾ റദ്ദാക്കിയാൽ റോഡുകൾ അനാഥമാകും. അവയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലാക്കുകയാണ് ഒരു പരിഹാരം. ഒട്ടനവധി ആളുകൾക്ക് തൊഴിലും നഷ്ടമാവും. ഈ സാഹചര്യത്തിൽ സർക്കാരുമായി ഒരു പുനരാലോചന ഉണ്ടായേക്കും.

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണം

keralanews kalabhavan mani s death

ആലുവ: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് നിവേദനം നല്‍കി. ആലുവ പാലസില്‍ എത്തിയാണ് രാമകൃഷ്ണന്‍ രാജ്‌നാഥ് സിങിനെ കണ്ടത്. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും കുടുംബം നേരത്തേ ആവശ്യമുന്നയിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്.

ഡാം പൊട്ടുമെന്ന പ്രചാരണം; കമ്പനിയുമായി ധാരണയായ ശേഷം

keralanews mullaperiyar dam pc george

കോഴിക്കോട്: മന്ത്രി പി.ജെ. ജോസഫിനെതിരെ  പി.സി. ജോർജ് എംഎൽഎ. മുല്ലപ്പെരിയാറിൽ 1000 കോടിയുടെ പുതിയ ഡാം പണിയാൻ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണ് ഡാം പൊട്ടുമെന്ന് അന്നത്തെ മന്ത്രി പി.ജെ. ജോസഫ് പ്രചരിപ്പിച്ചതെന്നു പി.സി. ജോർജ് എംഎൽഎ. പദ്ധതിയിലൂടെ പണം തട്ടാനുള്ള ശ്രമമായിരുന്നു. പുതിയ ഡാമിന്റെ പേരിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയിൽ ശത്രുതയുണ്ടാക്കി. എന്നാൽ ഡാം ഇതുവരെ പൊട്ടിയതുമില്ല. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയൻ കൺവൻഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുള്ളിപ്പുലി റോഡരികില്‍ ചത്തനിലയില്‍

keralanews dead body of leopard (2)

പേരാവൂര്‍: നിടുമ്പൊയിലിനു സമീപം 29-ാം മൈല്‍ റോഡരികില്‍ ശനിയാഴ്ച വൈകുന്നേരം പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കാലില്‍ മുറിവേറ്റിട്ടുണ്ട് ജഡത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രതീശന്‍, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ചര്‍ രാമചന്ദ്രന്‍ മുട്ടില്‍, തോലമ്പ്ര സെക്ഷന്‍ ഫോറസ്റ്റര്‍ കെ.വി.ആനന്ദന്‍എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

മുള്ളന്‍പന്നിയുടെ ഇറച്ചി ഉണക്കിസൂക്ഷിക്കുന്നതിനിടയില്‍ അറസ്റ്റിലായി

keralanews procupine attack by human

ഇരിട്ടി: മുള്ളന്‍പന്നിയെ വെട്ടയാടിക്കൊന്ന് ഇറച്ചിയാക്കി ഉണക്കി സൂക്ഷിക്കുന്നതിനിടയില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് കളിതട്ടുംപറായിലെ വലിയവീട്ടില്‍ ജെയിംസി(50)നെ പോലീസ് അറസ്റ്റു ചെയ്തു. കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് ആറുകിലോ മുള്ളന്‍പന്നിയുടെ ഉണക്കിയ ഇറച്ചി ലഭിച്ചു.പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുള്ളന്‍പന്നിയെ വേട്ടയാടിക്കൊല്ലുന്നത് മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ദുബൈ ബുര്‍ജ് ഖലീഫക്ക് സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം

keralanews building near burj khaleefa catches fire

ദുബൈ: ദുബൈയില്‍ ബുര്‍ജ് ഖലീഫക്ക് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുര്‍ജ് ഖലീഫക്ക് സമീപമുള്ള എമ്മാര്‍ കെട്ടിടത്തിനാണ് തീപിടിച്ചത്. മൂന്നു മണിക്കൂറിനുള്ളില്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.തീ പൂര്‍ണമായി അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്

ബാഡ്ജ് ഓഫ് ഓണര്‍ വിതരണം നാളെ

keralanews badge of honor distribution

തിരുവനന്തപുരം: കുറ്റാന്വേഷണം, ഇന്റലിജന്‍സ് വിവരശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് 2015ല്‍ മികവു കാട്ടിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ബാഡ്ജ് ഓഫ് ഓണര്‍ വിതരണച്ചടങ്ങ് 3ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപിയ ചേംബറില്‍ നടക്കും. വൈകീട്ട് 4നു നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ബഹുമതികള്‍ വിതരണം ചെയ്യും

പള്‍സ് പോളിയോ രണ്ടാംഘട്ടം ഇന്ന്

keralanews pulse poliosecond stage

തിരുവനന്തപുരം: പള്‍സ് പോളിയോ വിതരണത്തിന്റെ രണ്ടാംഘട്ടം ഇന്ന്. അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേസമയം  തുള്ളിമരുന്ന് നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രത്യേകം സജ്ജീകരിച്ച ഇമ്മ്യൂണൈസേഷന്‍ ബൂത്തുകളിലും നാളെയും മറ്റന്നാളും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തിയും പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും.

പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ കുട്ടത്തോൽവി

keralanews test in driving license

ആലപ്പുഴ: ശനിയാഴ്ച മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കിയ പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ കുട്ടത്തോൽവി. പലയിടത്തും  ഡ്രൈവിങ് സ്‌കൂളുകള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. തോറ്റുപോയവര്‍ക്ക് ഇനി 300 രൂപ അടച്ച് 14 ദിവസത്തിനുശേഷമേ അടുത്ത പരീക്ഷയില്‍ പങ്കെടുക്കാനാവൂ. പുതിയ പരിഷ്‌കാരത്തോട് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവിങ് സ്‌കൂളുകള്‍ക്കും വലിയ എതിര്‍പ്പാണ്.

പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷാസംവിധാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ പറഞ്ഞു. അപകടങ്ങള്‍ പൂര്‍ണമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഒരാഴ്ച പരിശീലിച്ചാല്‍ ഏതൊരാള്‍ക്കും ലളിതമായി ചെയ്യാവുന്നതാണിവയെന്നും അദ്ദേഹം പറഞ്ഞു.