സമരം ശക്തമാക്കും: ലോറി ഉടമകൾ

keralanews lorry strike continues

കോഴിക്കോട്: ഡല്‍ഹിയിലും ഹൈദരാബാദിലും നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിൽ ലോറി സമരം ശക്തമാക്കാന്‍ ഉടമകളുടെ തീരുമാനം.ചരക്കുമായി എത്തുന്ന ലോറികള്‍ തടയുമെന്നും ശനിയാഴ്ച രാത്രിമുതല്‍ സമരം രാജ്യവ്യാപകമാക്കുമെന്നും ലോറി ഉടമകൾ പറഞ്ഞു.ഇതോടെ ലോറി സമരം സംസ്ഥാനത്തെ വിഷു വിപണിയെ ബാധിക്കുമെന്ന് ഉറപ്പായി.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, ആര്‍.ടി.ഒ ഫീസുകള്‍ കുറയ്ക്കുക, ടോളുകള്‍ കുറയ്ക്കുക, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഓടാന്‍ ഓടാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോറി ഉടമകളുടെ സമരം. അതിനിടെ ഒരുവിഭാഗം ലോറി ഉടമകള്‍ സമരത്തില്‍നിന്ന് പിന്മാറിയിരുന്നു.

മിനി ജോബ് ഡ്രൈവ്‌

keralanews mini job drive

കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററും മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയും ചേര്‍ന്ന് മിനി ജോബ് ഡ്രൈവ് നടത്തുന്നു. കണ്ണൂര്‍ മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ 11-ന് രാവിലെ 10 മുതല്‍ 1.30 വരെയാണ് പരിപാടി. 35 വയസ്സില്‍ കുറവുള്ള ഉദ്യോഗാര്‍ഥികള്‍ 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ നേരിട്ട് ഹാജരായി എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ചെയ്യണം. ആജീവനാന്ത രജിസ്‌ട്രേഷനാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 04972 707610, 8156955083.

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

PINARAYI VIJAYAN CPM STATE SECRETARY

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഖില്‍ കൃഷ്ണനാണ് അറസ്റ്റിലായത്. തൊടുപുഴ കോലാനി സ്വദേശിയാണ്. മുഖ്യമന്ത്രിയെ കൊല്ലാന്‍ ഈഒരു ഐഎസ് ഭീകരവാദിയുമില്ലേ എന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് അക്രമത്തെ തുടര്‍ന്നായിരുന്നു അഖിലിന്റെ പോസ്റ്റ്.

തലശ്ശേരിയില്‍ അഖിലേന്ത്യാ പ്രദര്‍ശനം

keralanews all india exhibition in tellichery

തലശ്ശേരി: തലശ്ശേരി നഗരസഭ നൂറ്റമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ അഖിലേന്ത്യാ പ്രദര്‍ശനം നടത്തുന്നു. പ്രദർശനം ശനിയാഴ്ച ആറുമണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. 13 മുതല്‍ പ്രദര്‍ശനം തുടങ്ങും. പോലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന, സാംസ്‌കാരിക വകുപ്പ്, ഫിഷറീസ് വകുപ്പ്, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവയുടെ പ്രദര്‍ശനമുണ്ടാകും. പ്രദര്‍ശനനഗരിയില്‍ പ്രവേശനത്തിന് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

കണ്ണൂരിൽ ഗതാഗതകുരുക്ക്

keralanews kannur trafic jam

കണ്ണൂർ: ദേശീയപാതയിൽ വെള്ളിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ കണ്ണൂർ നഗരം  ശ്വാസം മുട്ടി. രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയായതോടെയാണ് കടുത്തത്. ട്രാഫിക് സംവിധാനം മുഴുവൻ താളം തെറ്റി .കാൽടെക്സിൽ നിന്ന് താഴെചൊവ്വയിലെത്താൻ രണ്ടുമണിക്കൂറെടുത്തു. സമയം പാലിക്കാനാവാതെ ചില ബസ്സുകൾ ഓട്ടം നിർത്തി. താഴെചൊവ്വയിലെ പാലത്തിന്റെ വീതിക്കുറവും കാപ്പാട് റോഡിൽനിന്നും സിറ്റി ഭാഗത്തുനിന്നും വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും ആണ് ഗതാഗതകുരുക്ക് ഇത്ര രൂക്ഷമാകാൻ കാരണം

ചേട്ടന് വേണ്ടി മരിക്കാനും തയ്യാര്‍

keralanews avishna jishnu s sister

കോഴിക്കോട് : നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ. ചേട്ടന് വേണ്ടി മരിക്കാനും തയ്യാറാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. പ്രതികളെ പിടികൂടുന്നതുവരെ സമരം തുടരുമെന്നും അവിഷ്ണ അറിയിച്ചു.അമ്മ മഹിജയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് അവിഷ്ണയും 10 ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് വളയത്തെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ നിരാഹാരസമരം ആരംഭിച്ചത്. ശനിയാഴ്ചയും സമരം തുടരാനാണ് അവിഷ്ണയുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും തീരുമാനം. ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന്‍ അശോകനും ബന്ധുക്കളും തിരുവനന്തപുരത്ത് നിരാഹാരസമരം തുടരുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വീട്ടില്‍ അവിഷ്ണയും ബന്ധുക്കളും നാട്ടുകാരും സമരം നടത്തുന്നത്.

പത്രപ്പരസ്യം അതീവ വേദനാജനകമെന്ന്‌ ജിഷ്ണുവിന്റെ അമ്മ മഹിജ

keralanews mahijas reaction about prd advertisement in jishnu case

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യം വസ്തുതാ വിരുദ്ധമാണെന്നും തന്നോട് ഒരുവാക്കുപോലും ചോദിക്കാതെയാണ് പരസ്യം നല്‍കിയതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാരം കിടക്കുന്ന മഹിജ വ്യക്തമാക്കി. മകന്റെ കാര്യത്തില്‍ സര്‍ക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്ക് എതിരാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ പ്രതികരിച്ചു.

ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ചിട്ടില്ല, ജിഷ്ണുവിന്റെ ബന്ധുക്കളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല, കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ് ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്, ഡിജിപി ഓഫീസിന്റെ  മുന്നിൽ നടന്ന സംഭവങ്ങൾ സർക്കാരിനെതിരെയുള്ള  നീക്കങ്ങളാണ് , ഇതൊക്കെയാണ് പരസ്യത്തിൽ പ്രസ്താവിച്ചിട്ടുള്ളത്.

ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

keralanews plus two student ananthu s case

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തുവിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളും പൊലീസ് പിടിയില്‍. പതിനാറ് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഏഴു പേര്‍ പ്രായ പൂര്‍ത്തിയാകാത്തവരാണ്. ഇവരെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കുകയും മറ്റ് പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

പ്രതികളെല്ലാവരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ചേര്‍ത്തലയില്‍ ഉത്സവപ്പറമ്പില്‍ നടന്ന സംഘര്‍ഷത്തിനിടെ കഴിഞ്ഞ ദിവസമാണ് അനന്തു കൊല്ലപ്പെട്ടത്. നെഞ്ചിലും വയറിനും മാരകമായ മര്‍ദ്ദനമേറ്റ അനന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. വയലാര്‍ രാമവര്‍മ്മ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു അനന്തു. ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിയ അനന്തുവിനെ ഓടിച്ചിട്ട് തല്ലിവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു.

”മക്കള്‍ക്ക് മാതാപിതാക്കള്‍ കരുത്ത് പകര്‍ന്നുനല്‍കണം”: ആര്‍ ശ്രീലേഖ ഐപിഎസ്

keralanews parents children relationship

പത്തനാപുരം : മക്കള്‍ക്ക് മാതാപിതാക്കള്‍ ജീവിതത്തില്‍ കരുത്ത് പകര്‍ന്നു നല്‍കണമെന്ന് സംസ്ഥാന ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ ഐ.പി.എസ്. സ്‌നേഹം, ദയ, നല്ല ശീലം എന്നവയ്‌ക്കെല്ലാം കരുത്ത് പ്രധാനമാണ്. ദുഷ്ട ശക്തികള്‍ക്കെതിരെയും തിന്മകള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കെതിരെയുമുള്ള നീതിയുടെ പാതയില്‍ എനിക്ക് കരുത്താണ് എന്തിനും പ്രചോദനമായത്. പത്തനാപുരം ഗാന്ധിഭവനില്‍ ജില്ലാ ഷെല്‍ട്ടര്‍ ഹോമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍. ശ്രീലേഖ ഐ.പി.എസ്.

സ്ത്രീപീഡനത്തിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിക്കൊണ്ട് മജീഷ്യന്‍ പ്രമോദ് കേരളയുടെ മാജിക് പ്രകടനവും നടന്നു. അക്യുപ്രഷര്‍ മോട്ടീവേറ്റഡ് കൗണ്‍സിലര്‍ അജിത അനില്‍, വിശ്വകുമാര്‍ കൃഷ്ണജീവനം, സുജയ് പി. വ്യാസന്‍ എന്നിവരാണ് മാജിക് പ്രകടനത്തില്‍ പങ്കെടുത്തത്. ഷാഹിദാ കമാല്‍ അധ്യക്ഷത വഹിച്ചു.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി

keralanews jishnu pranoy case mm mani responses

മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളേയും പിടിച്ച ശേഷം മുഖ്യമന്ത്രി തന്നെ കാണാന്‍ വന്നാല്‍ മതിയെ മഹിജയുടെ പ്രതികരണത്തോടായിരുന്നു മണിയുടെ പരിഹാസം. മുഖ്യമന്ത്രി കാണാന്‍ എത്തുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്ന് മണി പറഞ്ഞു.

മഹിജയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച് മണി നേരത്തേയും രംഗത്തെത്തിയിരുന്നു. പൊലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നും അവര്‍ യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കയ്യിലാണെന്നുമായിരുന്നു മണിയുടെ വിമര്‍ശനം.സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തൊക്കെ  ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു.