ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് രമേശ് ചെന്നിത്തല

keralanews ramesh chennithala reaponses

ദില്ലി: ഇടത് മുന്നണി കലഹ മുന്നണി ആയി മാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. തെറ്റുകള്‍ ചൂണ്ടികാട്ടുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. കലഹം ഇടതു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു.മൂന്നാറില്‍ വന്‍കിട കയേറ്റക്കരെ സിപിഐഎം സംരക്ഷിക്കുന്നു. സമരങ്ങളെ സിപിഐ എം അസഹിഷ്ണുതയോടെ കാണുന്നു. വിവരാവകാശ നിയമം അട്ടിമറിച്ചു. ഘടക കക്ഷികളെ അനുനയിപ്പിക്കാന്‍ ഒരു ഉപദേഷ്ടാവിനെ കൂടി നിയമിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ദില്ലിയില്‍ ചോദിച്ചു.

പൊലീസ് ആസ്ഥാനത്തെ മഹിജയുടെ സമരം അനാവശ്യം; കോടിയേരി ബാലകൃഷ്ണന്‍

keralanews kodiyeri responses in press meet

കണ്ണൂര്‍: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നിലയുറപ്പിച്ചത് ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജിഷ്ണു കേസില്‍ ഒരു വീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് സംഭവിച്ചില്ല. ആത്മാര്‍ത്ഥമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശക്തിവേലിനെ പൊലീസ് പിടികൂടുകയും ചെയ്തു.എന്നാല്‍ ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കി. ഇതില്‍ സര്‍ക്കാറിന് എന്താണ് ചെയ്യാന്‍ കഴിയുക. കോടിയേരി പറഞ്ഞു.

ജിഷ്ണു കേസിലെ അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച കുടുംബത്തിന് ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പൊലീസ് ആസ്ഥാനത്ത് സമരം സംഘടിപ്പിച്ചതിലൂടെ കേസിന്റെ സ്വഭാവം തന്നെ മാറുന്ന അവസ്ഥയാണുണ്ടായത്. പൊലീസ് ആസ്ഥാനത്തെ മഹിജയുടെ സമരം അനാവശ്യമായിരുന്നു. അതീവ സുരക്ഷാമേഖലയാണ് പൊലീസ് ആസ്ഥാനം. ഇവിടെ നടക്കുന്ന സമരത്തെ സംബന്ധിച്ച് സര്‍ക്കാറിന് മുന്‍കൂറായി വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

മഹിജയുടെ സമരം, മൂന്നാര്‍ കയ്യേറ്റം വിഷയം, നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റമുട്ടല്‍, യുഎപിഎ, വിവരാവകാശ നിയം എന്നു തുടങ്ങി സര്‍ക്കാറിനെതിരെ ഉയര്‍ന്ന വിവാദ വിമര്‍ശനങ്ങളില്‍ സിപിഐക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞാണ് ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്.

നന്ദൻകോട് കൂട്ടക്കൊല: കേഡലുമായി നാളെ പോലീസ് ചെന്നൈയ്ക്ക്

keralanews nandankodu murder case

തിരുവനന്തപുരം: നന്തൻകോഡ് കൂട്ടക്കൊല കേസിലെ പ്രതി കേഡലുമായി പോലീസ് നാളെ ചെന്നൈയിലേക്ക്. സംഭവത്തിന് ശേഷം ചെന്നൈക്ക് പോയ ഇയാൾ റൂമെടുത്ത്  താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവുകൾ ശേഖരിക്കാനായാണിത്. ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുന്നതിനോടൊപ്പം റൂമെടുക്കാനായി നൽകിയ തിരിച്ചറിയൽ രേഖകൾ, റൂമിനുള്ളിൽ ഇയാൾ ഉപേക്ഷിച്ച വസ്ത്രങ്ങൾ, ബാഗ് തുടങ്ങിയവ കണ്ടെടുക്കാൻ കൂടിയാണ് ഇയാളെ ചെന്നൈക്ക് കൊണ്ട് പോകുന്നത്..

പ്രശസ്ത ശില്പി എസ് നന്ദഗോപാൽ അന്തരിച്ചു

keralanews s nandagopal died

ചെന്നൈ : അന്തർദേശീയ പ്രശസ്തി നേടിയ ശില്പിയും പ്രശസ്ത ചിത്രകാരൻ കെ പി എസ് പണിക്കരുടെ പുത്രനുമായ എസ് നന്ദഗോപാൽ(71)  അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ലോഹമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശില്പ മാധ്യമം. ദേശീയ ലളിതകലാ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി  അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

അവധിക്കാല അദ്ധ്യാപക പരിശീലനം

keralanews summer vacation teachers training

ഇരിട്ടി: സർവ ശിക്ഷ അഭിയാൻ ഇരിട്ടി ബി ആർ സി അവധിക്കാല അധ്യാപക പരിശീലനം എൽ പി തലം  പതിനേഴ് മുതൽ കുന്നോത് സെന്റ് ജോസഫ് യുപി  പി സ്കൂളിൽ നടക്കും. യു പി തലം മലയാളം , ഇംഗ്ലീഷ് , സയൻസ്, സോഷ്യൽ സയൻസ് എന്നെ വിഷയങ്ങൾ 18 മുതൽ ഉളിയിൽ ജി യു പി സ്കൂളിലും യു പി തലം ഗണിതം 18 മുതൽ എ ഇ ഓഫീസ് കോൺഫെറൻസ് ഹാളിലും നടക്കും. അദ്ധ്യാപകർ ടെക്സ്റ്റ് ബുക്ക്, ടീച്ചേർസ് ടെക്സ്റ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.

ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

keralanews online photography competition

കണ്ണൂർ : റോഡ് സുരക്ഷ മുഖ്യ പ്രമേയമാക്കി ക്രീയേറ്റീവ്ഫോട്ടോഗ്രാഫേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനത്തിന്റെ മുന്നോടിയായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. ” ട്രാഫിക് ലൈഫ്” എന്നതാണ് വിഷയം. കാമറ, മൊബൈൽ ചിത്രങ്ങൾ എന്നിവ മത്സരത്തിന് അയക്കാം. ക്യാഷ് പ്രൈസിന് പുറമെ മത്സരത്തിൽ പങ്കെടുത്ത ചിത്രങ്ങൾ  28, 29, 30 തീയതികളിൽ കണ്ണൂർ ടൗൺ സ്ക്വാറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കും.  18നകം ഫോട്ടോ ലഭിക്കണം. ഫോൺ:  9744060011, 9446021178.

ഷംനയ്ക്കു നീതി ലഭ്യമാക്കാൻ മന്ത്രിയ്ക്ക് നിവേദനം

keralanews justice for shamna

മട്ടന്നൂർ: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിൽ വിദ്യാർത്ഥിനി ഷംന  മരിച്ച സംഭവത്തിൽ നീതി ലഭ്യമാക്കാൻ ആക്ഷൻ കമ്മിറ്റി ശൈലജയ്ക്കു നിവേദനം നൽകി. ഷംനയുടെ കുടുംബത്തിന് 25  ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ശൈലജ ഉറപ്പു നൽകിയിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ ഗോപി, കൺവീനർ കാഞ്ഞിരോളി രാഘവൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

പരിയാരം മഖാം ഉറൂസ് : ഇന്ന് ആരംഭിക്കും

keralanews pariyaram makham uroos

മട്ടന്നൂർ: ചരിത്ര പ്രസിദ്ധമായ മട്ടന്നൂർ പരിയാരം മഖാം ഉറൂസിനും മതപ്രഭാഷണത്തിനും ഇന്ന്  തുടക്കമാവും. ഇരുപതുവരെ പരിയാരം കൂഫി നഗറിലാണ് പരിപാടി നടക്കുന്നത്. വിവിധ ദിവസങ്ങളിലായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുഹമ്മദ് ഫൈസി ഇർഫാനി, ഹാഫിള് ഷംസീർ, അൻവർ ഹൈദരി എന്നിവർ പരിപാടി ഉത്ഘാടനം ചെയ്യും.

ഡെങ്കി പനി: മട്ടന്നൂരിൽ സ്ഥിതി ഗുരുതരം

keralanews dengue fever in mattannur

മട്ടന്നൂർ: മട്ടന്നൂരിൽ ഡെങ്കി പനി പടരുന്നു. ഈ സാഹചര്യത്തിൽ മട്ടന്നൂർ നഗരത്തിലെ മഹാദേവ ക്ഷേത്ര റോഡിലും പരിസരങ്ങളിലും ആരോഗ്യവകുപ്പധികൃതർ പരിശോധന നടത്തി. കൂടുതൽ പേരിലേക്ക് പനി പടരുന്നതിനാൽ ഗൗരവകരമായ സ്ഥിതിയാണ് ഇവിടെ  ഉള്ളതെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി. പത്തു പേർക്കാണ് നഗരസഭയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാൽപതു വീടുകൾ സന്ദർശിച്ചതിന് പതിമൂന്നു പേർക്ക് പനി ബാധിച്ചതായി കണ്ടെത്തി. അടിയന്തിരമായി മേഖലയിൽ പ്രതിരോധപ്രവർത്തനങ്ങളും ശുചീകരണവും തുടങ്ങും. പനി ബാധിക്കുന്നവർ സർക്കാർ ആശുപത്രികളിൽ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

ശബരിമലയിൽ യുവതികളെ തന്ത്രപരമായി എത്തിച്ച് ആചാരലംഘനം

keralanews women below 50 visited sabarimala

പത്തനംതിട്ട: ശബരിമലയിൽ സന്നിധാന ദർശന ദല്ലാളായ സുനിൽ സ്വാമിയുടെ സ്വാധീനം ഉപയോഗിച്ച് യുവതികൾ ക്ഷേത്ര ദർശനം നടത്തി. പോലീസ് അകമ്പടിയ്ക്കുണ്ടായിരുന്നു. അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ദേവസ്വം ബോർഡ് അധികൃതർ , ഇതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ 11നു രാവിലെയാണ് യുവതികൾ സുനിൽ സ്വാമിയുടെ സ്വാധീനം ഉപയോഗിച്ച് സന്നിധാനം ദർശിച്ചത്.