ഉരുവച്ചാൽ വാർഡിൽ ഉപതിരഞ്ഞെടുപ്പ് മെയ് 17ന്

keralanews mattannur uruvachal by election

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. വാർഡ് കൌൺസിൽ കോടഞ്ചേരി രാജന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നഗരസഭയുടെ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മുഴപ്പിലങ്ങാട് ബോംബേറും ആക്രമണവും: മുഖ്യപ്രതി അറസ്റ്റിൽ

keralanews muzhappilangad case

എടക്കാട്: മുഴപ്പിലങ്ങാട് പാച്ചാക്കര  അങ്കണവാടിക്ക് സമീപം കഴിഞ്ഞ മാസം 27നു രാത്രി ഉണ്ടായ ആക്രമണത്തിലും ബോംബേറിലും മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുഴപ്പിലങ്ങാട് എ ക ജി റോഡിലെ ശാന്ത നിലയത്തിൽ കെ വി രാഹുൽ എന്ന കണ്ണനെയാണ്(19) എടക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ പ്രായപൂർത്തി ആവാത്ത ഒരാളുൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ഇക്കഴിഞ്ഞ മാർച്ച് 27നാണു സി പി എം ബന്ധമുള്ള കഞ്ചാവ് വില്പന സംഘം പാച്ചാക്കര അങ്കണവാടിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുഖംമൂടി ധരിച്ചു ആയുധങ്ങളുമായി എത്തിയ സംഘം ആറു ബൈക്കുകളും വീട്ടുമുറ്റത്തു നിർത്തിയിട്ട ബി എം ഡബ്ലിയു കാറും തകർക്കുകയായിരുന്നു.

ബസിലെ കൊലപാതകം: ക്ളീനറായ പതിനേഴുകാരൻ അറസ്റ്റിൽ

keralanews murder in bus

കണ്ണൂർ : വിഷുത്തലേന്നു   രാത്രി ഓടിക്കൊണ്ടിരുന്ന ബസിൽ വാക്തർക്കത്തിനിടെയുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പതിനേഴുകാരനെ പോലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി  ചാലിൽ മുസ്തഫ മൻസിലിൽ എൻ അറഫാത്ത്(23)  മരിച്ച സംഭവത്തിലാണ് കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിലോടുന്ന ദൃശ്യാ ബസിലെ താൽക്കാലിക ക്ളീനറായ കൂത്തുപറമ്പ് സ്വദേശിയെ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാണണമെന്നാണ് പോലീസ് നിഗമനം.

വയനാട്ടിൽ പ്രണയവിവാഹിതരായ ദമ്പതികൾക്ക് ഊരുവിലക്ക്

keralanews narendra modi s mobile app helps sukanya

വയനാട്: പ്രണയ വിവാഹിതരായ ദമ്പതികൾക്ക് സമുദായം വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ആചാരം ലംഘിച്ച് വിവാഹം രജിസ്റ്റർ ചെയ്തുവെന്ന് പറഞ്ഞാണ് മാനന്തവാടി സ്വദേശികളായ ഒരേ സമുദായങ്ങകളായ അരുൺ, സുകന്യ ദമ്പതികൾക്ക് കഴിഞ്ഞ നാലര വർഷമായി യാദവ സമുദായം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ മൊബൈൽ ആപ്പിലൂടെ സുകന്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടത്. തുടർ നടപടി സ്വീകരിക്കാൻ പരാതി സംസ്ഥാന  സർക്കാരിന് കൈമാറി.

എസ്‌ എൻ ഡി പി വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു

keralanews march to sndp offfice

ഇരിട്ടി: വന്യ ജീവികളുടെ ആക്രമണത്തിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും മേഖലയിൽ വന്യ മൃഗ ശല്യം തടയാൻ ശാശ്വത നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇരിട്ടി എസ്‌ എൻ ഡി പി യൂണിയൻ ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ച് നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പതിനഞ്ചു ലക്ഷം രൂപ വീതം നഷ്ട്ട പരിഹാരം നൽകുക, ആശ്രിതർക്ക് സർക്കാർ സർവീസിൽ നിയമനം നൽകുക, വനത്തിനു ചുറ്റും ആനമതിൽ  നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. സണ്ണി ജോസഫ് എം എൽ എ ഉപരോധം ഉത്ഘാടനം ചെയ്തു.

അപകടത്തിൽ പെട്ടത് തന്റെ കാരവൻ അല്ലെന്നു ദിലീപ്

keralanews the caravan in accident is not mine dileep

മൂലമറ്റം: അപകടത്തിൽ പെട്ടത് തന്റെ കാരവൻ അല്ലെന്നു ദിലീപ് . മൂലമറ്റത്തിനടുത് നടൻ ദിലീപിന്റെ കാരവൻ അപകടത്തിൽ പെട്ടതായി വാർത്ത ഉണ്ടായിരുന്നു. എന്നാൽ തനിക്ക് കാരവൻ ഇല്ലെന്നും മറിഞ്ഞ കാരവന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷൻ കൺട്രോളറാണെന്നും  ദിലീപ് പറഞ്ഞു. സിനിമകളുടെ സെറ്റിൽ വാടകയ്ക്ക് നല്കുന്നതാണിത്. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ സെറ്റിൽ ഈ കാരവൻ ഉപയോഗിച്ചിരുന്നു എന്നും ദിലീപ് വ്യക്തമാക്കി.

ബസ് യാത്രക്കാർക്ക് സമ്മാനം നൽകി

keralanews prize distributed to bus passengers

ചെമ്പേരി: മലയോര മേഖലയിലെ പ്രധാന ജനവാസ കേന്ദ്രങ്ങൾ ബന്ധപ്പെടുത്തി കാഞ്ഞങ്ങാട് നിന്നും ബെംഗളുരുവിലേക്ക് പുതുതായി രാത്രി സർവീസ്  ആരംഭിച്ച കെ എസ്‌ ആർ ടി സി ബസിൽ യാത്ര ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയിരുന്ന സമ്മാന പദ്ധതിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . സർവീസ് തുടങ്ങി  ഒരു മാസക്കാലം ഈ ബസിൽ യാത്ര ചെയ്തവരുടെ മൊബൈൽ നമ്പർ നറുക്കിട്ടെടുത്താണ് വിജയികളെ കണ്ടെത്തിയത്.

മഹിജയുടെ സമരത്തെ വിമർശിച്ച് എളമരം കരീം

keralanews elamaramkareem responses to mahija s strike

കോഴിക്കോട് : ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടു അമ്മ മഹിജയും കുടുംബവും ഡി ജെ പി ഓഫീസിനു മുന്നിൽ സമരം  ചെയ്യാൻ ഏപ്രിൽ 5 തന്നെ  തിരഞ്ഞെടുത്തത് ആദ്യ മന്ത്രിസഭ വാർഷികം അലങ്കോലപ്പെടുത്താനാണെന്നു സി പി ഐ എം നേതാവ് എളമരം കരീം. പാർട്ടി കുടുംബമാണെന്നു പറയുന്നവർ എന്തുകൊണ്ട് സമരത്തെ പറ്റി പാർട്ടിയോട് ആലോചിച്ചില്ല. അതേസമയം എസ്‌ യു സി ഐ നേതാവ് ഷാജർ ഖാനുമായും മിനിയുമായും ആലോചിച്ചു, കരീം പറഞ്ഞു.

കോളിക്കടവിൽ പുലിയെ കണ്ടതായി അഭ്യൂഹം

keralanews leopard in kolikkadavu near iritty

ഇരിട്ടി: കോളിക്കടവ് ചെന്നലോട് പുലിയെ കണ്ടതായി അഭ്യഹം.വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ബൈക്ക് യാത്രക്കാരനാണ് പുലിയെ കണ്ടതായി നാട്ടുകാരോട് പറഞ്ഞത്. ഇതേ തുടർന്ന് നാട്ടുകാർ പരിശോധന നടത്തിയെങ്കിലും വന്യ ജീവികളെ ഒന്നും കണ്ടെത്താനായില്ല. എന്നാൽ ഏതോ ഒരു ജീവിയുടേതെന്നു തോന്നിപ്പിക്കുന്ന കാല്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം മറ്റൊരു ബൈക്ക് യാത്രികനും പുലിയെ കണ്ടതായി പറഞ്ഞു. വിവരമറിഞ്ഞു പോലീസും വനപാലകരും സ്ഥലത്തെത്തിയിരുന്നു. കാൽപ്പാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വന്യജീവി കാട്ടുപൂച്ചയാണെന്നാണ് പ്രാഥമിക വിവരം.

തെളിവെടുപ്പിലും ത്രില്ലോടെ കേഡൽ, കൂട്ടക്കുരുതിയിൽ കുറ്റബോധവുമില്ല

keralanews nandankottu murder

തിരുവനന്തപുരം: നന്ദൻകോട്ട്‌ കൂട്ടക്കുരുതി കേസിൽ അറസ്റ്റിലായ കേഡൽ ജിൻസൺ രാജ പോലീസ് കസ്റ്റഡിയിൽ തുടർച്ചയായി ചോദ്യം ചെയ്യപ്പെടുമ്പോഴും തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോഴുമെല്ലാം ത്രില്ലിൽ പെരുമാറുന്നത് പോലീസിനെ അമ്പരപ്പിക്കുന്നു. പറഞ്ഞ കഥകളെല്ലാം മാറ്റിപ്പറഞ്ഞു പോലീസിനെ വട്ടം കറക്കുന്നു. കൊലപാതകങ്ങളിൽ വിഷമം കാണിക്കാത്ത കേഡൽ ഒരു ഘട്ടത്തിലും കരയുകയോ കുറ്റബോധം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ബാല്യം മുതൽ വീട്ടുകാരുടെ പെരുമാറ്റത്തിലുണ്ടായ വൈരാഗ്യമാവാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. ആ നിലയ്ക്കാണ് അന്വേഷണം തുടരുന്നത്.