ശ്രീകണ്ഠപുരം: വൻ കവർച്ച സംഘത്തിലെ കണ്ണിയായ ഒരു യുവാവ് കൂടി അറസ്റ്റിൽ.ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീകണ്ഠപുരം കോട്ടൂർ റബ്‌കോയിലും വിളക്കന്നൂരിൽ മലകവർച്ച കേസിലും പ്രതിയായ യുവാവാണ് അറസ്റ്റിലായത്. നടുവിൽ ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന ഇടക്കെപ്പറമ്പിൽ അർജുനെയാണ്( 19)ശ്രീകണ്ഠപുരം പോലീസ് അറസ്റ്റു ചെയ്തത്
വർക്ക്ഷോപ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
കണ്ണൂർ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ് കേരളയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. 15വര്ഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിക്കുന്നതിനും ബസ് ബോഡി നിർമാണം ഉൾപ്പെടെയുള്ള വാഹന റിപ്പയറിങ് ജോലികൾ കുത്തക കമ്പനികൾക്ക് തീറെഴുതാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുമാണ് സമരം.തിരുവനന്തപുരം ഒഴികെയുള്ള മുഴുവൻ ജില്ലകളിലും നടന്ന സമരത്തിന്റെ ഭാഗമായാണ് കണ്ണൂരിലും തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്..
സമ്പൂർണ കിണർ റീചാർജിങ്: ഇന്ന് യോഗം
കണ്ണൂർ: ജില്ലയെ സമ്പൂർണ്ണ കിണർ റീചാർജിങ് ജില്ലയാക്കി മാറ്റുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആലോചനാ യോഗം ഇന്ന് രാവിലെ 10:30നു ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.
അക്കൗണ്ട് ക്ലാർക്ക് നിയമനം
കണ്ണൂർ: ആർ എം എസ് എ ജില്ലാ ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് അക്കൗണ്ട് കം കമ്പ്യൂട്ടർ ഓപ്പറേറ്ററെ നിയമിക്കുന്നു. ഇന്റർവ്യൂ 22 രാവിലെ ആർ എം എസ് എ ജില്ലാ ഓഫീസിൽ നടക്കും. ബികോം, അക്കൗണ്ട് സോഫ്റ്റർ പരിജ്ഞാനം, പി ജി ഡി സി എ , എം എസ് ഓഫീസ് എന്നിവയാണ് യോഗ്യത. പ്രായപരിധി 21-35വയസ്സ്.
കേന്ദ്ര സർക്കാർ സ്കോളർഷിപ് നൽകുന്നു
ന്യൂഡൽഹി: പത്താം ക്ലാസ് 75% നു മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്കോളർഷിപ് നൽകുന്നു. 10,000രൂപയുടെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഫോറം അതാതു മുൻസിപ്പാലിറ്റിയിൽ ലഭ്യമാണ്. കൂടാതെ പ്ലസ്ടുവിന് 85%മാർക്കിന് മുകളിൽ ലഭിച്ചവർക്ക് 25000രൂപയുടെ സ്കോളർഷിപ്പും ലഭിക്കുന്നതാണ്.
വ്യാപാരികൾ ശുചീകരണം നടത്തി
മട്ടന്നൂർ: നഗരത്തിൽ ഡെങ്കിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിൽ വ്യാപാരികൾ കട അടച്ചു ശുചീകരണ പ്രവർത്തനം നടത്തി. കൊതുകു പെരുകാനും ഡെങ്കിപ്പനി പടർന്നു പിടിക്കാനും ഇടയായ തലശ്ശേരി റോഡിലെ ഷോപ്പിംഗ് കോംപ്ലക്സ് സമീപത്തെ ഹോട്ടൽ വ്യാപാര സ്ഥാപനങ്ങൾ എന്നിവ അടച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പനി ബാധിച്ചവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
രാമന്തളിയിൽ ഇന്ന് ഹർത്താൽ
പയ്യന്നൂർ: രാമന്തളിയിലെ ജനങ്ങളുടെകുടിവെള്ളം മുട്ടിച്ച നേവൽ അക്കാഡമിയുടെ ജനദ്രോഹ നടപടിക്കെതിരെ റോഡ് ഉപരോധ സമരം നടത്തിയ 54 പേർ അറസ്റ്റിൽ. 50 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു റോഡ് ഉപരോധിച്ചവരെയാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്. സമരം നടത്തുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചു രാമന്തളി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുനേരം ആറുവരെയാണ് ഹർത്താൽ.
കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നതിന് വിമാന കമ്പനികളുമായി ചർച്ച നടത്തും
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നതിനായി വിമാന കമ്പനികളുമായി ഏപ്രിൽ 27 നു കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും. ചർച്ചയിൽ കണ്ണൂർ എയർപോർട്ട് കമ്പനി പ്രതിനിധികൾ പങ്കെടുക്കും. വലിയ വിമാനം ഇറങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. ഇക്കാര്യത്തിൽ പിണറായി വിജയന് ഉറപ്പു നൽകുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായാൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ചർച്ച ചെയ്തു കാര്യങ്ങൾ വേഗത്തിലാക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.
ഭാവനയെ ഉപദ്രവിച്ചതിനു പിന്നിൽ പ്രമുഖ നടിയുടെ ബ്യുട്ടീഷൻ
കൊച്ചി: കൊച്ചിയിൽ ക്വട്ടേഷൻ സംഘം തന്നെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ആരാണെന്നു തനിക്കറിയാമെന്നും ഭാവന. നടി അക്രമിക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസം തന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ചത് ഒരു സ്ത്രീ ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷെ തെളിവുകൾ പൂർണമല്ലാത്തതിനാൽ പേര് പറയുന്നില്ല എന്നും ഭാവന പറയുന്നു. ഒരു സൂപ്പർ നടിയുടെ മേക്കപ്പ് നിർവഹിക്കുന്ന ബ്യുട്ടീഷൻ ആയ സ്ത്രീയാണ് ക്വട്ടേഷന് പിന്നിലെന്നാണ് സിനിമാക്കാർ നൽകുന്ന സൂചന. സിനിമയിൽ സജീവമല്ലാത്ത നടിയുടെ ആവശ്യപ്രകാരമായിരുന്നു ക്വട്ടേഷൻ എന്നും ആണ് ഇപ്പോൾ കരുതപ്പെടുന്നത്. എന്നാൽ ഇതിനു പിന്നിലെ ലക്‌ഷ്യം എന്താണെന്നു ഇനിയും വെളിപ്പെട്ടിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏഴ് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. സുനിലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണം തുടരും.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് 375 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. കേസില്‍ 165 സാക്ഷികളുണ്ട്.