വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം 25ന്

keralanews quiz competetion

കാസർഗോഡ്: ക്വിസ് മത്സരത്തിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്വിസ് മത്സരത്തിൽ താല്പര്യമുള്ള  വിദ്യാർത്ഥികളെ ഒരു കുടകീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.

ജില്ലാതല മത്സരത്തിൽ ഒരേ സ്കൂളിലെ രണ്ട് പേര് വീതമുള്ള ടീമുകൾക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തിലെ വിജയികൾക്ക് സംസ്ഥാന തലത്തിലേക്കും തുടർന്നുള്ള വിജയികൾക്ക് ഗ്രാൻഡ് ഫിനാലെയിലും പങ്കെടുക്കാം. കാസർഗോഡ് ജില്ലാതല മത്സരം 25ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

പോലീസ് സർക്കാരിന്റെ നയമനുസരിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

keralanews police move according to governement pinarayi vijayan

തിരുവനന്തപുരം : പോലീസ് സർക്കാരിന്റെ നയമനുസരിച്ച് വേണം പ്രവർത്തിക്കാൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നൽകിയത് പോലീസ് സർക്കാരിന്റെ നയമനുസരിച് പ്രവർത്തിക്കണം. കേസന്വേഷണത്തിൽ ജാഗ്രത പുലർത്തണം. പോലീസിന്റെ പ്രവർത്തനങ്ങൾ വ്യാപകമായി വിമര്ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യ മന്ത്രിയുടെ നിർദേശം.

ഒരുതരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്കപ്പ് മർദനം പോലുള്ള പ്രാകൃത നിയമങ്ങൾ ഒരു തരത്തിലും അനുവദിക്കില്ല. പോലീസിന്റെ പ്രവർത്തനം കൂടുതൽ ജനോപകാരപ്രദവും സ്ത്രീ സൗഹൃദവുമാകണമെന്നു മുഖ്യമന്ത്രി കൂട്ടി ചേർത്തു. തിരുവനതപുരം റേഞ്ചിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഇതേ മാതൃകയിൽ കണ്ണൂർ , മലപ്പുറം , എറണാകുളം എന്നിവിടങ്ങളിലും റേഞ്ച് അടിസ്ഥാനത്തിൽ യോഗം വിളിച്ചു ചേർക്കും.

ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല: ടിപ്പ് കൊടുക്കാം

keralanews restaurants cannot force customers to pay service-charge

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് റസ്റ്റോറന്റുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത് നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മാത്രമല്ല എത്രയാണ് സര്‍വീസ് ചാര്‍ജ് എന്ന് ഹോട്ടലുകളോ റസ്‌റ്റോറന്റുകളോ നിശ്ചയിക്കാന്‍ പാടില്ല. സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരല്ലെങ്കില്‍ അത് നല്‍കേണ്ടതില്ല എന്നും വ്യക്തമാക്കി ബോര്‍ഡ് വയ്ക്കണമെന്നും പറയുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെങ്കിലും അത് ജീവനക്കാരിലേക്ക് എത്താറില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രം നടപടി എടുത്തത്.

പപ്പുവിന്റെ പ്രയാണം ആരംഭിച്ചു

keralanews pappu zebra traffic symbol

കണ്ണൂർ : അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഓവർടേക്കിങ്  തുടങ്ങി അപകടത്തിനിടയാക്കുന്ന കാരണങ്ങളെ കുറിച്ചു പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി  കേരളാ യാത്ര ജില്ലയിൽ പര്യടനം ആരംഭിച്ചു. ജനമൈത്രി പോലീസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യ ചിഹ്നം പപ്പു സീബ്രയുടെ ട്രാഫിക് ബോധവൽക്കരണം  നൽകുന്നത്. പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തു പയ്യന്നൂർ സബ് ഇൻസ്‌പെക്ടർ  കെ കെ അശോകൻ പര്യടനം ഉദ്‌ഘാടനം ചെയ്തു. സി പി ഓ ബാബു ക്ലാസ്സെടുത്തു. വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും പൊതു ജനങ്ങൾക്കും ട്രാഫിക് അറിവുകൾ പങ്കുവെച്ച് കേരളാ പോലീസ് തിയേറ്റർ വിഭാഗം തെരുവ് നാടകം അവതരിപ്പിച്ചു.

എൽ ഡി സി മാതൃക പരീക്ഷ ഞായറാഴ്ച

keralanews ldc model exam

പിണറായി: പിണറായി ഗ്രാന്മ സാംസ്‌കാരിക വേദി പി എസ് സി എൽ  ഡി ക്ലാർക്ക് മാതൃകാ പരീക്ഷ നടത്തുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് പരീക്ഷ . മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളാണ് പരീക്ഷ കേന്ദ്രം. ഫോൺ:0490-2382181.

സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റ് തലശ്ശേരിയിൽ

keralanews children s fest

തലശ്ശേരി : സാമൂഹിക നീതി വകുപ്പിലെ ബാലനീതി സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് ചിൽഡ്രൻസ് ഫെസ്റ്റ്22  മുതൽ 24 വരെ തലശ്ശേരിയിൽ നടക്കും. ചിറക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ശനിയാഴ്ച രാവിലെ 9 30നു മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും.

വെള്ളക്കരം അടച്ചില്ല : ചങ്കയത്തോട് കോളനിയിൽ കുടിവെള്ളം നിലച്ചു

keralanews iritty no drinking water in chankayathod colony

ഇരിട്ടി: വെള്ളക്കരം കുടിശ്ശിക ആയതിനെ തുടർന്ന് ആറളം പഞ്ചായത്തിലെ ചങ്കയത്തോട് പട്ടികവർഗ കോളനി നിവാസികൾക്കുള്ള കുടിവെള്ള വിതരണം നിർത്തിയത് കോളനി നിവാസികളെ ദുരിതത്തിലാക്കുന്നു. മുപ്പത് കുട്ടികൾ പഠിക്കുന്ന അങ്കണവാടിക്കും ഇതോടെ വെള്ളം ലഭിക്കാതെയായി. കോളനിയിലെ ഇരുപത്തി അഞ്ചു വീടുകളിലായി നൂറിലധികം പേരാണ് കഴിയുന്നത്. കിണറുകളെല്ലാം വറ്റിയതോടെ പുഴവക്കിലെ കുഴികളിൽ നിന്നാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. ഇത് വൻ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിച്ച് കൊണ്ടിരിക്കുന്നത്. കോളനിക്കായി സർക്കാർ ചിലവിൽ കുടിവെള്ളം വേണമെന്നാണ് ഇവരുടെ ആവശ്യം.  പട്ടിക വർഗ വിഭാഗക്കാർക്ക് കുടിവെള്ള പദ്ധതി ഉണ്ടായിട്ടും അതൊന്നും കോളനി വാസികൾക്ക് ലഭിക്കുന്നില്ല.

മിഷനറി ട്രെയിനിങ് ക്യാമ്പിന് പൊട്ടംപ്ലാവിൽ ഇന്ന് തുടക്കം

keralanews missionary training camp

പൊട്ടംപ്ലാവ്: ദൈവ വിശ്വാസവും സഭാ സ്നേഹവുമുള്ള കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ  സംഘടിപ്പിക്കുന്ന മിഷനറി ട്രെയിനിങ് ക്യാമ്പ് ഇന്ന് മുതൽ ചെമ്പേരി മേഖലയിലെ പൊട്ടംപ്ലാവിൽ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ ചെമ്പേരി ഫൊറോനാ വികാരി റവ.ഡോ. ജോസഫ് കരിനാട്ട് ഉദ്‌ഘാടനം ചെയ്യും. 24 നു രാവിലെ ക്യാമ്പ് സമാപിക്കും.

സുരക്ഷാ ഏജൻസികളുടെ സംയുക്ത പരിശോധന തുടങ്ങി

keralanews kannur airport

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര ഏജൻസികളുടെ സംയുക്ത സുരക്ഷാ പരിശോധന തുടങ്ങി. രണ്ടു ദിവസത്തെ പരിശോധന ഇന്ന് സമാപിക്കും. വിമാനത്താവളത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് ഇന്നലെ ഉച്ച മുതൽ പരിശോധന ആരംഭിച്ചത്. സുരക്ഷാ സംവിധാനങ്ങളും നിർമാണ പ്രവർത്തനങ്ങളും സംഘം പരിശോധിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ മൂന്നാംഘട്ടമാണിത്. ടെർമിനൽ കെട്ടിടം, റൺവേ, വിവിധ റോഡുകൾ, പ്രവേശന കവാടം തുടങ്ങിയവയെല്ലാം പരിശോധിച്ചു.

മുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ല: കുഞ്ഞാലിക്കുട്ടി

keralanews about muslim league kunjalikkutty

മലപ്പുറം : മുസ്ലിം ലീഗ് വർഗീയ  പാർട്ടി അല്ലെന്നു പി കെ കുഞ്ഞാലിക്കുട്ടി. ഇടത് നേതാക്കളുടെ  വിമർശനം മലപ്പുറത്തെ കുറിച്ച് അറിയാത്തതുകൊണ്ടാണെന്നു മുസ്‌ലിൽ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഓരോ നേതാക്കളുടെ അഭിപ്രായത്തിനും മറുപടി പറയാനില്ല. ഹൈന്ദവ ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നിലും ലീഗിന് മുന്നേറ്റമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.