പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും

keralanews will resign if party demands

കുഞ്ചിത്തണ്ണി: പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ ഉദ്ദേശ്യമില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും എന്നും വൈദ്യുത മന്ത്രി എം.എം മണി. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടുണ്ട്. പക്ഷെ എത്ര വേട്ടയാടിയാലും പറയാനുള്ളത് ഇനിയും പറയുമെന്നും എം.എ മണി പറഞ്ഞു. സുരേഷ്‌കുമാറിനെ കുറിച്ച് താന്‍ ഇന്നലെ പറഞ്ഞത് തനിക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. അന്ന് മാധ്യമങ്ങള്‍ സുരേഷ് കുമാറിനൊപ്പമാണെങ്കില്‍ ഇന്ന് സബ് കലക്ടര്‍ക്കൊപ്പമാണ്.

എന്നാ നാറ്റിച്ചെന്നാലും ഞാന്‍ പിന്നേയും പിന്നേയും മോളില്‍ നില്‍ക്കും. അത് ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നതു കൊണ്ടാണ്. ജനങ്ങളോടൊപ്പം നില്‍ക്കുന്നതു കൊണ്ടാണ്. ഞാന്‍ വെറും സാധാരണക്കാരനാണ്. 45 വര്‍ഷം പൊതു പ്രവര്‍ത്തനം നടത്തിയ ആളാണ്. എന്റെ സമ്പത്ത് ഈ വീടു മാത്രമാണ്. എല്ലാവരും വന്നാല്‍ ഇതില്‍ ഇരിക്കാന്‍ പോലും സൗകര്യമില്ല. ഞാന്‍ അങ്ങനെയെ ജീവിച്ചിട്ടുള്ളു. പൊതു പ്രവര്‍ത്തനം കൊണ്ട് ഞാന്‍ സമ്പത്തുണ്ടാക്കിയിട്ടില്ല. പിശകുണ്ടെങ്കില്‍ ശൈലി മാറ്റും. വേറൊരു കാര്യമവുമില്ല. ഞാന്‍ ഇവിടെയെങ്ങാനും ജീവിച്ച് പൊക്കോട്ടെ.. മണി പറഞ്ഞു.

മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: രമേശ് ചെന്നിത്തല

keralanews ramesh chennithala s reponds to mm mani case

തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ക്കെതിരെ എംഎം മണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവേ മണി വായില്‍ തോന്നുന്നത് വിളിച്ചു പറയുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനചരിത്രത്തില്‍ ഒരു മന്ത്രിയും സ്ത്രീകളെപ്പറ്റി ഇത്രയും മോശമായി സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ പോലീസ് അടിയന്തരമായി കേസെടുക്കുകയാണ് വേണ്ടത്. ബിജെപിയെ വളര്‍ത്താനുള്ള സിപിഎമ്മിന്റെ കുടിലതന്ത്രത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

സ്ത്രീവിരുദ്ധമായി സംസാരിക്കുന്നത് കമ്യൂണിസ്റ്റുകാരുടെ നിലപാടല്ലെന്ന് വി എസ്

keralanews vs against mm mani

തിരുവനന്തപുരം : മന്ത്രി എം എം മണിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വി എസ് അച്യുതാനന്ദൻ. കൈയേറ്റക്കാരെ ന്യായീകരിക്കുന്നതും സ്ത്രീ വിരുദ്ധമായി സംസാരിക്കുക എന്നതും കമ്മ്യൂണിസ്റ്റുകാരുടെ നിലപാടല്ലെന്നു വി എസ് വ്യക്തമാക്കി. അവകാശത്തിനായി പോരാടിയവരെയാണ് മണി അവഹേളിച്ചതെന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു. അത്തരം നിലപാട് ആരെടുത്തലും സി പി എമ്മിന്  അത് ന്യായീകരിക്കാനാവില്ല. സബ് കലക്ടർക്കെതിരെയുള്ള പരാമർശത്തെ ശക്തമായി എതിർക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയില്‍ നാളെ എന്‍.ഡി.എ ഹര്‍ത്താല്‍

keralanews nda hartal in idukki tomorrow

കട്ടപ്പന: മന്ത്രി എം.എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ എന്‍.ഡി.എ ഹര്‍ത്താല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രസ്താവനയ്ക്ക് പിന്നാലെ മണിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രസ്താവന ശരിയായില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ മണിയുടെ വിശദീകരണത്തിനു ശേഷം പറയാമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രതികരിച്ചു. അതേ സമയം മൂന്നാറില്‍ പൊമ്പളൈ ഒരുമ പ്രതിഷേധം തുടരുകയാണ്. ഇവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.

തമിഴ്നാട്ടിലെ കർഷകർ ഡൽഹിയിൽ നടത്തി വന്നിരുന്ന സമരം താൽക്കാലികമായി പിൻവലിച്ചു

keralanews tamilnadu farmers temporarly withdrawn strike

ഡൽഹി: ഡൽഹിയിൽ തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ഒന്നരമാസമായി നടത്തി വന്നിരുന്ന സമരം താത്കാലികമായി പിൻവലിച്ചു. 25 വരെയാണ് സമരം താൽക്കാലികമായി നിർത്തിയതെന്ന് സമരനേതാക്കൾ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി  പളനിസാമി നൽകിയ ഉറപ്പിനെ തുടർന്നാണ് നടപടി. സമരക്കാരുടെ പ്രശ്നങ്ങൾ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായുള്ള കുടി കാഴ്ച്ചയിൽ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേരത്തെ അറിയിച്ചിരുന്നു. മാർച്ച് 14 മുതലാണ് ജന്തർ മന്ദറിൽ തമിഴ്‌നാട്ടിലെ കർഷകർ സമരം ആരംഭിച്ചത്.

നോർക്ക റൂട്സ് അറ്റസ്റ്റേഷൻ

keralanews norka roots attestation

കണ്ണൂർ : കോഴിക്കോട്  നോർക്ക റൂട്സ് സർട്ടിഫിക്കറ്റ് ഓതെന്റിക്കേഷൻ സെന്ററിൽ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആർ ഡി അറ്റസ്റ്റേഷൻ മെയ് 11 നു രാവിലെ 8 30മുതൽ 12 30 വരെ കലക്ടറേറ്റ് കോൺഫറൻസ്  ഹാളിൽ നടത്തും. അറ്റെസ്റ്റേഷനു വരുന്നവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത പ്രിന്റഡ് അപേക്ഷയുമായി എത്തണം. അപേക്ഷയിൽ ഓഫീസിൽ കണ്ണൂർ എന്നും തീയതി 11057 എന്നും ആയിരിക്കണം. ആ ദിവസം  കോഴിക്കോട് സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. ഫോൺ:049772765310, 04952304885.

ഒരേവേദിയിൽ അഞ്ചു യുവതികൾക്ക് മംഗല്യ ഭാഗ്യം

keralanews communnal marriage

പിലാത്തറ: ഇരട്ടസഹോദരിമാരുൾപ്പെടെ അഞ്ചു യുവതികൾക്ക് അഞ്ചു യുവാക്കൾ മിന്നു ചാർത്തി. പിലാത്തറ “ഹോപ്പിൽ” നടന്ന സമൂഹ വിവാഹത്തിലാണ് പരാധീനതകളാൽ മംഗല്യം നീണ്ടുപോയ യുവതികൾക്ക് മംഗല്യ സൗഭാഗ്യം കൈവന്നത്. രൂപത മെത്രാൻ ഡോ. വര്ഗീസ്   ചക്കാലക്കൽ കാർമികത്വം വഹിച്ച ചടങ്ങിൽ സന്നദ്ധസംഘടനകൾ ഉപഹാരങ്ങളുമായെത്തി.

ഏപ്രിൽ 26 ന് സംസ്ഥാനത്ത് ഹോൺ ഹർത്താൽ

keralanews horn hartal

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് ഹോൺ ഹർത്താൽ. അന്തർദേശീയ ശബ്ദ മലിനീകരണ ബോധവൽക്കരണ ദിനമായ ഏപ്രിൽ 26 ന് ശബ്ദമലിനീകരണത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഹോൺ നിരോധിത ദിവസമായി ആചരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹർത്താൽ വിജയിപ്പിക്കണമെന്നും ഒരു ദിവസം  എല്ലാവരും പൂർണമായി ഹോൺ ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ദേവികുളം സബ് കളക്ടറെ ഊളംപാറയ്ക്കു വിടണമെന്ന് മന്ത്രിഎം എം മണി

keralanews devikulam sub collector must send to oolampara mm mani

തിരുവനന്തപുരം: ദേവികുളം സബ് കളക്ടറെ ഊളംപാറയ്ക്ക്  വിടണമെന്ന് മന്ത്രി എം എം മാണി. നേരെ ചൊവ്വേ പോയാൽ എല്ലാവര്ക്കും നല്ലതാണെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. പാപ്പാത്തിച്ചോലയിൽ കുരിശു പൊളിച്ചത് അയോധ്യയ്ക്ക് സമാനമാണ് .  കലകർ ആർ എസ് എസിനു വേണ്ടി ഉപജാപം നടത്തുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

ഡി വൈ എഫ് ഐ പ്രവര്ത്തകന് വെട്ടേറ്റ സംഭവം: അന്വേഷണം ഊർജിതം

keralanews police investigation on dyfiworker s case

പാപ്പിനിശ്ശേരി: കീച്ചേരി പാലോട്ടുകാവ് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ഡി വൈ എഫ് ഐ പ്രവർത്തകൻ ആകാശ് കണ്ണന് വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി പത്തിന് ശേഷം കീച്ചേരിയിലാണ് പ്രകാശിന് നേരെ ആക്രമണം ഉണ്ടായത്. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും അക്രമികൾ ഓടി ഒളിച്ചിരുന്നു. കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത് .