രാമന്തളി മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണം

keralanews ramanthali strike

പയ്യന്നൂർ: രാമന്തളി പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാരിന്റെയും നാവിക കേന്ദ്രം മേധാവികളുടെയും നിലപാടിൽ മാറ്റം വരുത്തണമെന്നും ജനങ്ങളുന്നയിക്കുന്ന  ആവശ്യത്തിന്മേൽ ഉടൻ പരിഹാരം കാണണമെന്നും പയ്യന്നൂർ പീപ്പിൾസ് മൂവേമെന്റ് ഫോർ പീസ് ആവശ്യപ്പെട്ടു. തദ്ദേശവാസികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനും സമരത്തിൽ പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു.

കോൺഗ്രസ് അയ്യങ്കുന്ന്‌ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം നാളെ

keralanews ayyenkunnu congress committee office

ഇരിട്ടി: അയ്യങ്കുന്ന്‌ മണ്ഡലം കൊണ്ഗ്രെസ്സ് കമ്മിറ്റി ഓഫീസിനു വേണ്ടി അങ്ങാടിക്കടവിൽ നിർമിച്ച രാജീവ്  ഭവന്റെ ഉദ്‌ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ചടങ്ങിൽ കൊണ്ഗ്രെസ്സ് മണ്ഡലം പ്രസിഡന്റ് പി സി ജോസ് അധ്യക്ഷത വഹിക്കും.

ജില്ലയിലെ സ്വകാര്യ ബസ് സമരം : കൺവെൻഷൻ നടത്തി

കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് 20 ശതമാനം കസ്റ്റമറി ബോണസും 5 ശതമാനം എക്സഗ്രെഷ്യയും അനുവദിക്കുക, വർധിപ്പിച്ച രണ്ടു ഗഡു ഡി എ 627 രൂപ കുടിശിക സഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മെയ് നാലു മുതൽ കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കും. പണി മുടക്കുമായി ബന്ധപ്പെട്ട്. സി കണ്ണൻ  സ്മാരക മന്ദിരത്തിൽ തൊഴിലായി യൂണിയൻസ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ നടന്നു. കെ കെ നാരായണൻ ഉദ്‌ഘാടനം ചെയ്തു.

സൗമ്യ വധം: തിരുത്തൽ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് അവശ്യപ്പെട്ടുള്ള സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തിരുത്തൽ ഹർജി ആയതിനാൽ പരസ്യമായ വാദം കേൾക്കൽ ഉണ്ടാവില്ല. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേംബറിലാണ് ഹർജി പരിഗണിക്കുക.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു

keralanews minister s car in accident

തിരുവനന്തപുരം: കോൺഗ്രസ്  എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിപ്പെട്ടു. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ വെച്ചാണ് തിരുവഞ്ചൂർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

റോഡു യാത്രകളിൽ വി വി ഐ പി സംസ്കാരത്തിന് അവസാനം

keralanews no beacon light or special number plate

തിരുവനന്തപുരം: വി വി ഐ പി സംസ്കാരത്തിന് അവസാനമിടാൻ ബീക്കൺ ലൈറ്റുകൾ മന്ത്രിമാരുൾപ്പെടെ ഉള്ളവരുടെ കാറുകളിൽ നിരോധിച്ചത് കേന്ദ്ര  സർക്കാരാണ്. പ്രധാന മന്ത്രി മോദിയുടെ തീരുമാനം എത്തിയപ്പോൾ തന്നെ കേരളത്തിൽ തോമസ്   ഐസക്കിനെ പോലെയുള്ളവർ തീരുമാനം നടപ്പിലാക്കി. ഇപ്പോഴിതാ സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളിൽ  നിന്ന് ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനവുമായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ രജിസ്റ്റർ നമ്പർകൂടി വെക്കാനും തീരുമാനമായി.

ഫലത്തിൽ ഈ തീരുമാനം തിരിച്ചടി ആകുന്നത് പോലീസുകാർക്ക് തന്നെയാണ് കൂടുതൽ ഉത്തര വാദിത്തത്തോടെ പ്രവർത്തിക്കാൻ ട്രാഫിക് പോലീസ് നിർബന്ധിതമാകും. മന്ത്രിമാരുടെയും വി ഐ പിയുടെയും വാഹനം തിരിച്ചറിയുന്നതും സൗകര്യം ഒരുക്കുന്നതും ചുവന്ന ബീക്കൺ ലൈറ്റും സ്പെഷ്യൽ നമ്പർപ്ലേറ്റും കണ്ടിട്ടാണ്. ഈ സാഹചര്യത്തിൽ കുറ്റവും കുറവും വി ഐ പിയുടെ റോഡ് യാത്രയിൽ ഉണ്ടാവാനിടയുണ്ട്. ഈ അലംഭാവത്തിന് പോലീസും ഉദ്യോഗസ്ഥരുമാവും ഉത്തരം പറയേണ്ടി വരിക. ഇത്തരമൊരു സാഹചര്യമാണ് പുതിയ തീരുമാനം ഉണ്ടാക്കുന്നത്.

എം എം മണിയെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം

keralanews mm mani case

തിരുവനതപുരം:  മന്ത്രി എം എം മണിയെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം. പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മോശം പരാമർശം നടത്തിയതിനെതിരെയാണ് ബഹിഷ്കരണം. ഇതിന്റെ ഭാഗമായി മണിയോട് സഭയിൽ ചോദ്യങ്ങൾ ചോദിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനം എടുത്തു. സംഭവത്തിൽ മണിക്കെതിരെ ഇന്ന് സി പി എം  സംസ്ഥാന സമിതി തീരുമാനം എടുക്കാൻ ഇരിക്കവേ ആണ് എം എം മണിക്കെതിരെ പ്രതിപക്ഷം നീക്കം നടത്തിയിരിക്കുന്നത്.

യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

keralanews ramesh chennithala sitaram yechuri mm mani

തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ മന്ത്രി സഭയില്‍ നിന്ന്  പുറത്താക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയ എം എം മണിക്ക് മന്ത്രി എന്ന നിലയില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക കൂടെയാണ് മന്ത്രി എം എം മണിചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.

ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൂവാലന് കമ്പി കുത്തികയറിയുള്ള പരിക്ക്

keralanews man disturbed girl in bus

കോട്ടയം : ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൂവാലന് കമ്പി കുത്തികയറിയുള്ള പരിക്ക്. കോട്ടയം നഗരത്തിലാണ് സംഭവം. പൂവാലൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കമ്പി കുത്തികയറിയത്. തണ്ണീർമുക്കം സ്വദേശി ഹരിദാസിനാണ് (തമ്പി-50)പരിക്കേറ്റത്. സി എം എസ് കോളജിനു മുന്നിലായിരുന്നു സംഭവം. ഇയാളുടെ താടിയ്ക്ക് താഴെയായി ആഴത്തിൽ മുറിവുണ്ട്,. പോലീസ് ഇയാളെ മെഡിക്കൽ  കോളജിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

മന്ത്രി മണിയുടെ കുടുംബാംഗങ്ങൾ സ്വത്തു സമ്പാദിച്ചത് അന്വേഷിക്കണം: ബിജെപി

keralanews mt ramesh mm mani reletvies property

കോട്ടയം ∙ മന്ത്രി എം.എം.മണിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. മണിയുടെ സഹോദരന്റെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിന് പരാതി നൽകും. മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം മണിയെ ഭയപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ഭൂമി കയ്യേറ്റത്തിലും പെമ്പിളൈ ഒരുമൈ ക്കും എതിരായ പ്രസ്താവനയിലൂടെ സ്ത്രീ സമൂഹത്തെ അപമാനിച്ചതിനും മണിയെ മുഖ്യമന്ത്രി ന്യായീകരിക്കില്ലായിരുന്നുവെന്നും രമേശ് ആരോപിച്ചു.