ലൈസന്‍സ് സമ്പ്രദായം പിന്‍വലിക്കണം

keralanews kseb pcc line workers union

കണ്ണൂര്‍: വൈദ്യുതി ബോര്‍ഡില്‍ കരാര്‍ പണികള്‍ ചെയ്യാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്ന് കെ.എസ്.ഇ.ബി. പി.സി.സി. ലൈന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. വന്‍കിട കരാറുകാരെ കുടിയിരുത്താന്‍ വേണ്ടിയാണ് ഈ നടപടിയെന്ന് യൂണിയന്‍ ആരോപിച്ചു. ഈ നടപടിയിലൂടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്ന് പിന്തള്ളപ്പെടുമെന്ന് ജില്ലാ പ്രവര്‍ത്തകയോഗം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി എസ്.സീതിലാല്‍ ഉദ്ഘാടനം ചെയ്തു. അനൂപ് ജോണ്‍ എരിമറ്റം അധ്യക്ഷത വഹിച്ചു.

തെരുവുനായ്ക്കള്‍ ആടിനെ കൊന്നു

keralanews dogs attacked and killed pregnant goat

നടുവില്‍: ടെക്‌നിക്കല്‍ ഹൈസ്‌കൂളിനടുത്ത് പന്താണ്ട ശാന്തയുടെ പറമ്പില്‍ മേയാന്‍ കെട്ടിയിട്ട ഗര്‍ഭിണിയായ ആടിനെ തെരുവുനായകള്‍ കടിച്ചുകൊന്നു. നടുവില്‍ പ്രദേശത്ത് തെരുവുനായശല്യം കൂടിയിട്ടുണ്ട്.

മയ്യിലില്‍ ഓട്ടുറുമശല്യം വ്യാപകമാവുന്നു

keralanews insect bite

മയ്യില്‍: പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ ഓട്ടുറുമശല്യം വ്യാപകമാവുന്നു. കടിയേറ്റ് ചികിത്സതേടുന്നവരും വര്‍ധിച്ചു. കഴുത്തിലാണ് ഇവ കൂടുതലായും പറ്റിപ്പിടിക്കുന്നത്. ചെവിയില്‍ പഞ്ഞി വെച്ചാണ് ഈ പ്രദേശങ്ങളിലുള്ളവര്‍ ഇപ്പോള്‍ കഴിയുന്നത്. പകല്‍സമയത്ത് വീടിന് മുകളില്‍ കൂട്ടമായി പറ്റിപ്പിടിച്ചുകിടക്കുന്ന ഇവയെ കീടനാശിനി പ്രയോഗത്തിലൂടെ നശിപ്പിക്കാന്‍ പഞ്ചായത്തുതന്നെ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൊമ്പിളൈ ഒരുമയുടെ സമരപന്തൽ പൊളിച്ച സംഭവം: 20 പേർക്കെതിരെ കേസ്

keralanews pombilai orumai strike

മൂന്നാർ: സ്ത്രീവിരുദ്ധ   പരാമർശത്തിന്റെ പേരിൽ മൂന്നാറിൽ  സമരം  നടത്തിയ പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ സമര പന്തൽ പൊളിച്ച സംഭവത്തിൽ 20പേർക്കെതിരെ കേസെടുത്തു. അതെ സമയം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ   നേതാവ് രമേശ് ചെന്നിത്തല ഇടുക്കി  എസ് പി ക്ക് കത്ത്  നൽകിയിട്ടുണ്ട്. സി പി എം ആണ് പ്രശ്നത്തിന് പിന്നിലെന്ന് ഗോമതി അഗസ്റ്റിൻ ആരോപിച്ചിരുന്നു.

രമേശ് ചെന്നിത്തല ശനിയാഴ്ച രാഹുൽ ഗാന്ധിയെ കാണും

keralanews chennithala rahul gandhi meeting

തിരുവനന്തപുരം: കൊണ്ഗ്രെസ്സ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച ഡൽഹിയിൽ എത്തും. കൊണ്ഗ്രെസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തും. പുതിയ കെ പി സി സി പ്രസിഡന്റ് നിയമനവും കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കാം.

മണി വിഷയത്തിൽ സി പി എം നിലപാട് പാർട്ടി പ്രവർത്തകരോടുള്ള അവഹേളനം: പി സി ജോർജ്

keralanews pc george vs mm mani

കോട്ടയം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എം എം മണിയുടെ കാര്യത്തിൽ സി പി എമ്മിന്റെ നിലപാട് പാർട്ടി  പ്രവർത്തകരോടുള്ള അവഹേളനമാണെന്ന് പി സി ജോർജ്. സംസ്ഥാന സമിതിയിൽ വിമർശിക്കുകയും മന്ത്രിസഭയിൽ സംരക്ഷിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. സെൻ കുമാർ വിഷയത്തിൽ പുനഃപരിശോധന ഹർജി നല്കാൻ പോകുന്നത് എൽ ഡി എഫ് സർക്കാരിന്റെ അന്ത്യം കുറിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ വ്യാജൻ തലശ്ശേരിയിൽ വിപണി കയ്യടക്കുന്നു

keralnews kuttiyattur mango

തലശ്ശേരി : കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ വ്യാജൻ തലശ്ശേരി മാർക്കറ്റ്  കയ്യടക്കുന്നു. തറയിൽ വൈക്കോൽ വിരിച്ചു മാങ്ങ നിരത്തിയ ശേഷം വീണ്ടും വൈക്കോൽ പൊതിഞ്ഞാണ് കുറ്റിയാട്ടൂർ മാങ്ങ പഴുപ്പിച്ച് മാർക്കെറ്റിലെത്തിക്കുന്നത്. മാങ്ങകൾ നാലു ദിവസങ്ങൾക്കു ശേഷം മാത്രമാണ് പഴുക്കുന്നത്. കുറ്റിയാട്ടൂർ മാങ്ങ മാർക്കെറ്റിൽ പൊതുവിൽ സ്വീകാര്യമായതോടെ വ്യാജമാങ്ങകൾ കുറ്റിയാട്ടൂർ മാങ്ങയെന്ന പേരിലാണ് തലശേരിയിൽ വ്യാപകമായി വിൽപ്പന നടത്തുന്നത്. യഥാർത്ഥ കുറ്റിയാട്ടൂർ മാങ്ങയുടെ വില 60മുതൽ 70രൂപ വരെയാണ്. വ്യാജ മാങ്ങകൾ പഴുപ്പിക്കാനുപയോഗിക്കുന്നത് മാരകമായ വിഷാംശമുള്ള പൊടികളും സ്പ്രേകളുമാണെന്നു ഇതിനോടകം തന്നെ  സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ആറളത്ത് വീണ്ടും കാട്ടാന ടാപ്പിംഗ് തൊഴിലാളിയെ തുരത്തി ഓടിച്ചു

keralanews aralam farm alephant attack

ഇരിട്ടി: ആറളം പഞ്ചായത്തിലെ മാഞ്ചോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ടാപ്പിംഗ് തൊഴിലാളിയെ തുരത്തി ഓടിച്ചു. ഇയാൾ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ തകർത്തു. ആറളം അയ്യങ്കുന്ന് പഞ്ചായത്തിലെ നാലോളം ഗ്രാമങ്ങളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കുട്ടിക്കൊമ്പനെ വനപാലകരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് കയറ്റിവിടാനായത്.

രാമന്തളിയിലെ മാലിന്യ പ്ലാന്റ്: നാവിക അക്കാദമിക്കെതിരെ ഹരിത ട്രൈബ്യുണൽ

keralanews ramanthali waste plant green tribyunal responses

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്നവർക്ക് ആശ്വാസമായി ഹരിത ട്രൈബ്യുണൽ ഉത്തരവ്. അനുമതിയില്ലാതെ മാലിന്യപ്ലാന്റ് പ്രവർത്തിക്കാൻ നാവിക അക്കാദമിക് പ്രത്യേക അധികാരമില്ലെന്ന് ഗ്രീൻ ട്രൈബ്യുണലിന്റെ ചെന്നൈ  ബെഞ്ച് ഉത്തരവിറക്കി.  രണ്ടു മാസത്തോളമായി സമരം ചെയുന്ന പ്രദേശ വാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ട്രൈബ്യുണലിന്റെ ഈ ഉത്തരവ്.

വീണുകിട്ടിയ പേഴ്‌സ് തിരികെ നൽകിയില്ല: തളിപ്പറമ്പിൽ പോലീസുകാരന് സസ്‌പെൻഷൻ

keralanews police officer suspended

തളിപ്പറമ്പ്: സിനിമ തീയേറ്ററിൽ നിന്ന് വീണികിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു കൊടുക്കുന്നതിൽ അലംഭാവം കാട്ടിയ സീനിയർ സിവിൽ പോലീസ് ഓഫീസറെ ജില്ലാ  പോലീസ്  അധികാരി അന്വേഷണ വിധേയമായി സസ്‌പെൻഡ്  ചെയ്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഓ ഉണ്ടപറമ്പിലെ മുഹമ്മദ് സലീമിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഈ മാസം 12നു നഗരത്തിലെ ക്ലാസിക് തീയേറ്ററിൽ വെച്ചായിരുന്നു സംഭവം. സിനിമ കാണാനെത്തിയ സലീമിന്റെ ബന്ധു കൂടിയായ ഒരാളുടെ പേഴ്‌സ് നഷ്ട്ടപ്പെട്ട് തീയേറ്ററിനകത്തു നിന്നും സലീമിന് കിട്ടിയിട്ടും തിരിച്ചു കൊടുക്കുന്നതിൽ അലംഭാവം കാണിച്ചു എന്ന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് അന്വേഷണം നടത്തി റിപ്പോർട്ട് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.