ഇനിയുള്ള തിരഞ്ഞെടുപ്പ് പുതിയ മെഷ്യനിലൂടെ

keralanews voter verifiable paper audit trial machine

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം സുപ്രീം കോടതിയില്‍ അറിയിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലാണ് ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ഉണ്ടാകും. ഇത് വോട്ടര്‍ കണ്ട് ഉറപ്പു വരുത്തിയശേഷം പേപ്പര്‍ മറ്റൊരു പെട്ടിയിലേക്ക് മാറ്റപ്പെടും.

ഉത്തര്‍പ്രദേശിന്റെ കിം ജോംഗ് ഉന്‍

keralanews yogi adithyanadh s hair style

ലക്നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍ അനുകരിച്ച് കുട്ടികള്‍ മുടിയൊതുക്കണമെന്ന് സ്‌കൂളില്‍ നിര്‍ദ്ദേശം. ലക്‌നൗവിലെ  സ്വകാര്യ സ്‌കൂളിലാണ് ഇത്തരമൊരു നിര്‍ദ്ദേശം.സ്‌കൂളിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഹെയര്‍സ്റ്റൈല്‍ ഇല്ലാതെ വരുന്ന കുട്ടികളെ ക്ലാസില്‍ കയറ്റില്ലെന്നാണത്രെ സ്‌കൂള്‍ അധികൃതരുടെ നിലപാട്. രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതോടെ മാനേജ്‌മെന്റ് ഈസിയായി ആരോപണം നിഷേധിച്ചു.

കോടനാട് കൊലക്കേസ് മുഖ്യപ്രതി കൊല്ലപ്പെട്ടു:രണ്ടാം പ്രതിക്ക് വാഹനാപകടത്തിൽ ഗുരുതര പരുക്ക്

keralanews kodanad murder case

നീലഗിരി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിൽ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസം  ബൈക്ക് അപകടത്തിൽ മരിച്ചതിന് പിന്നാലെ രണ്ടാം പ്രതി കെ വി സത്യനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം പാലക്കാട്ട് അപകടത്തിൽ പെട്ടു. ഇതോടെയാണ് ദുരൂഹത വർധിച്ചത്. ഇന്ന് രാവിലെ അഞ്ചിനാണ് സത്യന്റെ കാർ അപകടത്തിൽപ്പെട്ടത് . ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും മരിച്ചു. ഗുരുതരമായി പരുക്കേറ്റ സത്യൻ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ആത്മഹത്യാ ശ്രമമാണോ എന്നും അന്വേഷിക്കുന്നുണ്ട്.

മൂന്നാറിൽ നിരാഹാരംനടത്തുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റി

keralanews munnar hunger strike (2)

മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരികയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി മന്ത്രി എം എം മണി രാജിവെക്കണം  എന്നാവശ്യപ്പെട്ടാണ് ഇരുവരും സമരം  നടത്തി വന്നിരുന്നത്. ഇരുവരെയും അടിമാലിയിൽ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിട്ടിട്ടുള്ളത്. നിരാഹാരം ഇരിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് മഹിളാ കോൺഗ്രസ്  പ്രവർത്തകർ നിലപാടെടുത്തു. ആശുപത്രിയിലും   നിരാഹാരം തുടരുമെന്നും വൈദ്യ  സഹായം നല്കാൻ അനുവദിക്കില്ലെന്നും ഗോമതി പറഞ്ഞു.

സമരം അറുപത് ദിവസം പിന്നിട്ടു: സുരേഷ്‌ഗോപി നാളെ സമരപ്പന്തൽ സന്ദർശിക്കും

keralanews mp suresh gopi will visit ramanthali

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റിനെതിരെ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം അറുപത് ദിവസം പിന്നിട്ടു. രാമന്തളിയിലെ വീട്ടുകിണറുകൾ മലിനമാകാൻ കാരണമായ  മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി  ഇരുപത്തി എട്ടിനാണ് അക്കാദമി പയ്യന്നൂർ ഗേറ്റിനു മുന്നിൽ പന്തൽകെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്.

രാജ്യസഭാ എം പി കൂടിയായ നടൻ സുരേഷ് ഗോപി മുപ്പതിന് രാവിലെ ഒൻപതിന് രാമന്തളിയിലെത്തും. സമരപ്പന്തൽ സന്ദർശിച്ച് സുരേഷ് ഗോപി അഭിവാദ്യം ചെയ്യും. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുരേഷ് ഗോപി എത്തുന്നത്.  സമര പന്തലിൽ നിധീഷ് കൊടിയത് നടത്തിവരുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു .

കണ്ണൂരിൽ പുലിയിറങ്ങി: കിണറ്റിൽ വീണതായി സംശയം

keralanews leopard near irikkur

ഇരിക്കൂർ: കണ്ണൂരിൽ ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പുലിയിറങ്ങി. പടിയൂർ പഞ്ചായത്തിൽ   തിരൂർ വാർഡിൽ കല്യാട് സിബ്‌ഗെ കോളേജിന് സമീപമാണ് പുലിയിറങ്ങിയത്. പുലി ബ്ലാത്തൂർ  തിരൂർ വളപ്പിലെ കിണറ്റിൽ വീണതായി സംശയമുണ്ട്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം  രാത്രിയിൽ പലരും പുലിയെ കണ്ടതായി പറയുന്നുണ്ട്. രാവിലെ കൃഷി സ്ഥലത്തേക്ക് പോകുന്ന വഴി ചാക്കോ എന്നയാൾ പുലി ഓടിവന്ന് കിണറ്റിൽ വീഴുന്നത് കണ്ടതായി അധികൃതരെ അറിയിക്കുകയായിരുന്നു. കിണറ്റിൽ ഒരു പൊത്തുണ്ട് . പൊത്തിലേക്ക് പുലി കയറിയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. പുലിയാണോ കാട്ടു പൂച്ചയാണോ എന്ന സംശയമുണ്ടെങ്കിലും പുലി തന്നെയാണെന്നാണ് ചാക്കോ ഉറപ്പിച്ചു പറയുന്നത്.  കഴിഞ്ഞ ദിവസം 15കിലോമീറ്റർ മാറിയുള്ള കോളനിക്കു സമീപം  ആളുകൾ പുലിയെ കണ്ടിരുന്നു. പോലീസ് ഇവിടെ  കാവൽ നിൽക്കുകയാണ്. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും തടിച്ചു കുടിയിട്ടുണ്ട്. രണ്ടുമണിക്ക് ഫോറെസ്റ് അധികൃതർ വന്നശേഷം പുലിയെ മയക്കുവെടി വെച്ച് പുറത്തെടുക്കുമെന്നാണ് വിവരം.

കാപ്പിക്കൊപ്പം കഞ്ചാവും നട്ടുവളർത്തി: മധ്യവയസ്കനെ അറസ്റ്റ് ചെയ്തു

keralanews cannabis cultivation man arrested

വയനാട്: അഞ്ചരയേക്കറോളം വരുന്ന കാപ്പിത്തോട്ടത്തിൽ കഞ്ചാവ് ചെടികളും നട്ടു വളർത്തിയ മധ്യവയസ്കനെ എക്സൈസ് ഇന്റലിജൻസ്  വിഭാഗം അറസ്റ്റ് ചെയ്തു. വയനാട് കണിയാമ്പറ്റ കൂടൊത്തുമ്മൽ ചീക്കളൂർ വട്ടപമ്പിൽ ജോർജ്  (67)ആണ് അറസ്റ്റിലായത്. മൂന്നു മാസം പ്രായമുള്ള അഞ്ചടിയോളം ഉയരമുള്ള നാല് ചെടികളാണ് ഉണ്ടായിരുന്നത്. പൂവിട്ട് കായ ഉണ്ടായ നിലയിലാണ് ചെടികൾ.

മെയ് ഒന്നുമുതൽ ഔദ്യോഗിക ഭാഷ മലയാളം: ഉത്തരവ് ലംഘിയ്ക്കുന്നവർക്കെതിരെ നടപടി

keralanews malayalam as the official language from may 1

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ മെയ് ഒന്ന് മുതല്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉത്തരവ്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കണം.

കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങള്‍, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തില്‍ പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കുറിപ്പ് ഫയല്‍ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം.

ഭിന്നലിംഗക്കാർക്ക് തൊഴിൽ സംരംഭം ആരംഭിച്ചാൽ സർക്കാർ സഹായം നൽകുമെന്ന് മന്ത്രിയുടെ വാഗ്ദാനം

keralanews minister ac moideen supports transgenders

തിരുവനന്തപുരം: ട്രാൻസ് ജൻഡർ വിഭാഗങ്ങൾ മികച്ച തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചാൽ സഹായിക്കാൻ സർക്കാർ തയ്യാറാണെന്ന് വ്യവസായ-കായിക-യുവജനക്ഷേമ മന്ത്രി എ സി മൊയ്‌ദീൻ പറഞ്ഞു. സഹതാപത്തെക്കാൾ പരിഗണന അർഹിക്കുന്നവരായാണ് സർക്കാർ ട്രാൻസ് ജൻഡർ വിഭാഗത്തെ കാണുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ട്രാൻസ് ജൻഡർ അത്ലറ്റിക് മീറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മീറ്റിൽ കഴിവ് തെളിയിക്കുന്നവർക്ക് കൂടുതൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരം

keralanews pombilai orumai hunger strike

മൂന്നാർ: മൂന്നാറിൽ നിരാഹാര സമരം  നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരാമെന്നു ഡോക്ടർ. ഇതേതുടർന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ഗോമതിയും കൗസല്യയും സമരപന്തലിൽ നിരാഹാരം തുടരുകയാണ്.  വൈദ്യുതി മന്ത്രി എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നാണ് ഇവർ നിരാഹാര സമരം നടത്തുന്നത്. മന്ത്രി രാജിവെക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ.