സെൻകുമാറിന്റെ പുനർനിയമനത്തിൽ സർക്കാർ സുപ്രീംകോടതിയിലേക്ക്

keralanews senkumar reappointment

തിരുവനന്തപുരം: ടി പി സെൻകുമാർ കേസിൽ വ്യക്തത വരുത്താൻ സംസഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കോടതി വിധിയിൽ വ്യക്തത വേണം എന്നാവശ്യപ്പെട്ട് ഇന്ന് ഹർജിനൽകാനാണ് സർക്കാർ തീരുമാനം.

സെൻകുമാർ സർക്കാർ രേഖകൾ ചോർത്തിയെന്ന് സർക്കാർ സംശയിക്കുന്നു. സെൻകുമാർ ചോർത്തി നൽകിയ രേഖകൾ ചോർത്തിയാണ് പ്രതിപക്ഷം നിയമസഭയിൽ സംസാരിച്ചത്. ഇത് സെൻകുമാറിന്റെ സർക്കാർ വിരുദ്ധ നീക്കമാണെന്ന് സർക്കാർ കരുതുന്നു. ഇങ്ങനെ വിശ്വസിക്കാനാവാത്ത ഒരു ഉദ്യോഗസ്ഥനെ എങ്ങനെ ഡിജിപി സ്ഥാനത്തു നിയയമിക്കുമെന്നാണ് സർക്കാർ ആലോചിക്കുന്നത്.

അതേസമയം സംസ്ഥാന  പോലീസ് മേധാവി ആര് എന്ന് ചോദിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ ബഹളം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്ന ബഹളം.

കെ എസ് ആർ ടി സി മെക്കാനിക്കൽ വിഭാഗം തൊഴിലാളികളുടെ സമരം പിൻവലിച്ചു

keralanews ksrtc strike stopped

തിരുവനന്തപുരം: സംസ്ഥാനത്ത കെ എസ് ആർ ടി സി മെക്കാനിക്കൽ വിഭാഗം തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി തോമസ്  ചാണ്ടി അംഗീകൃത യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

മെക്കാനിക്കൽ വിഭാഗം ജീവനക്കാർക് ഡബിൾ ഡ്യൂട്ടി ഒഴിവാക്കി സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയപ്പോഴുള്ള അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. പരിഷ്‌കാരം നിലവിൽ വന്ന ഇന്നലെ മുതലാണ് പണിമുടക്ക് തുടങ്ങിയത്.

 

ഇറോം ശർമിളയുടെ വിവാഹം ദൈവത്തിന്റെ സ്വന്തം നാട്ടിൽ വെച്ച്

keralanews irom sarmila going to marry

മണിപ്പുർ: മണിപ്പൂരിന്റെ ഉരുക്കു വനിത  ഇറോം ശർമിള ദൈവത്തിന്റെ സ്വന്തം നാട്ടിൽ വെച്ച് വിവാഹിതയാകുന്നു. സുഹൃത്തായ അയർലൻഡ് സ്വദേശി ഡെസ്മണ്ട് കുടിനോയാണ് വരൻ. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ ഫലം കാണുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിവാഹം ഉണ്ടാകുമെന്നും സൂചനയുണ്ട്.

മണിപ്പുർ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിവാഹിതയാകുമെന്ന് ഇറോം ശർമിള നേരത്തെ പ്രഖ്യാപിച്ചിരുന്നു. എട്ടു വർഷത്തെ നീണ്ട പ്രണയത്തിനാണ് ഇപ്പോൾ  പരിസമാപ്തി ആവുന്നത്. അടുത്തിടെ മണിപ്പുർ തിരഞ്ഞെടുപ്പിൽ  പരാജയപ്പെട്ടതിനെ തുടർന്ന് ഇറോം കേരളത്തിൽ എത്തിയിരുന്നു.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാനിരക്കുകള്‍ കുത്തനെ കൂട്ടി

keralanews pariyaram medical college treatment rates increased

പരിയാരം: സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാനിരക്കുകള്‍ കുത്തനെ കൂട്ടി. വടക്കേ മലബാറില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ അഭാവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണജനങ്ങളാണ് ഇതോടെ ദുരിതത്തിലായത്. കഴിഞ്ഞ ദിവസം ഭരണസമിതി ചേര്‍ന്ന് തീരുമാനമെടുത്ത പുതിയ നിരക്ക് ഇന്നലെ മുതൽ   പ്രാബല്യത്തില്‍ വന്നു. ഡോക്ടര്‍മാരുടെ പരിശോധന ഫീസ്, ശസ്ത്രക്രീയഫീസ്, മുറിവാടക തുടങ്ങി എല്ലാവിഭാഗത്തിലും ഫീസ് കുത്തനെ കൂട്ടി. അതായത് ബൈപ്പാസ് ഓപ്പറേഷന് സാധാരണ ഒരു ലക്ഷമായിരുന്നെങ്കില്‍ ഇനി മുപ്പതിനായിരം രൂപ അധികമായി നല്‍കണം. ചികില്‍സാമേഖലയിലെ ചെലവ് വര്‍ധിച്ചതും ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കിയതും കണക്കിലെടുത്താണ് വിലവര്‍ധിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

ഹരിതകേരളം പൊതുസമൂഹം ഏറ്റെടുക്കേണ്ട വലിയ ദൗത്യം: മന്ത്രി മാത്യു ടി. തോമസ്

keralanews green kerala project

പത്തനംതിട്ട: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതി പൊതുസമൂഹം ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. ഇരവിപേരൂര്‍ റൈസിന്റെ വിപണനോദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി ജൈവ കൃഷി രീതി വ്യാപകമാക്കണം. കഴിയുന്നത്ര ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം. വരും തലമുറയ്ക്കായി ജലസംരക്ഷണം ഉറപ്പാക്കണം. കേരളം വലിയ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. മലകള്‍ ഇടിച്ചതും കുളങ്ങളും പാടങ്ങളും നികത്തിയതുംമൂലം ജലം സംരക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. ഇതിനു പരിഹാരം കണ്ടെത്തണം.

ശുദ്ധമായ വായു, ജലം, മണ്ണ്, ഭക്ഷണം, ശുചിത്വമുള്ള നാട് എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമ പറഞ്ഞു. കൃഷിയുണ്ടെങ്കിലേ മണ്ണും ജലവും വായുവും നിലനില്‍ക്കുകയുള്ളൂ. ഇവയുടെ വീണ്ടെടുപ്പാണുണ്ടാകേണ്ടത്. ഇന്നലെ വരെ ചെയ്ത വലിയ തെറ്റുകള്‍ തിരുത്താനുള്ള അവസരമാണ് ഹരിതകേരളം മുന്നോട്ടു വയ്ക്കുന്നത്.

സംസ്ഥാനത്ത് മലേറിയ പടരുന്നു

keralanews malaria spreads

തിരുവനന്തപുരം: സംസ്ഥാനത്ത് മലേറിയ പടരുന്നു. അസുഖബാധിതരുടെ എണ്ണത്തില്‍  വലിയ വര്‍ധനവ് ഉണ്ടായതായി  ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നുമാണ് രോഗം പടര്‍ന്ന് പിടിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. മാലിന്യ നിര്‍മാര്‍ജനത്തിലെ അപാകതയും സ്വയം ചികിത്സ നടത്തുന്നതുമാണ് അസുഖങ്ങള്‍ വ്യാപിക്കാന്‍ കാരണം.

2011 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മലേറിയ ബാധിതരുടെ എണ്ണത്തില്‍ വന്‍കുറവാണ് വന്നത്.  എന്നാല്‍ ഇത്തവണ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളില്‍ അസുഖബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍  21 എണ്ണം,രണ്ടാം സ്ഥാനത്ത് എറണാകുളമാണ് 20 കേസ്സുകള്‍, തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 13 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു.വേണ്ടരീതിയില്‍ പ്രതിരോധ കുത്തിവെപ്പുകളില്ലാത്തതും രോഗം പിടിപെടുന്ന ആദ്യഘട്ടത്തില്‍ ചികിത്സകള്‍ ലഭിക്കാത്തതുമാണ് രോഗം വര്‍ദ്ധിക്കാന്‍ കാരണമെന്ന് നിഗമനം.

ടി പി സെൻകുമാറിന്റെ പുനർനിയമനം: ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി

keralanews senkumar case

തിരുവനന്തപുരം: ടി പി സെൻകുമാറിന്റെ പുനർനിയമനം നടപ്പാക്കാൻ ചീഫ് സെക്രട്ടറി  നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സുപ്രീം കോടതി വിധി അന്തിമമാണ്. ഇത് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരുമാണ്. ഇത് സംബന്ധിച്ച നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെൻകുമാറിന്റെ പുനർ നിയമനം വൈകുന്നതിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതെ സമയം വിധി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇന്നു മുതല്‍ മലയാളം നിര്‍ബന്ധം

keralanews govt sections compulsary malayalam

തിരുവനന്തപുരം: മേയ് ഒന്നുമുതല്‍ സെക്രട്ടേറിയറ്റിലും മറ്റെല്ലാ സര്‍ക്കാര്‍വകുപ്പുകളിലും ഓഫീസ് നടപടികള്‍ക്ക് മലയാളം നിര്‍ബന്ധമാക്കി. സര്‍ക്കുലറുകള്‍, കത്തിടപാടുകള്‍, ഫയല്‍ നടപടികള്‍, റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയെല്ലാം ഇനി മലയാളത്തിലായിരിക്കണം. വകുപ്പുമേധാവികളും ഓഫീസ് മേധാവികളും ഇക്കാര്യം ഉറപ്പുവരുത്തണം. ഭരണഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനംചെയ്ത് വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടിസ്വീകരിക്കും.സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്.

കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍ എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ നിബന്ധനയില്‍ നിന്നൊഴിവാക്കും. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഓദ്യോഗികപദവിയും അടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തിലും തയ്യാറാക്കണം. സംസ്ഥാനത്തിനകത്തെ ആവശ്യത്തിന് മലയാളം മുദ്രകള്‍ ഉപയോഗിക്കണം.ഔദ്യോഗികഭാഷ മലയാളമാക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നിയമനിര്‍മാണം നടത്തിയത്. അതിന്റെ തുടര്‍ച്ചയായി 2015 ജനുവരി മുതല്‍ ഓദ്യോഗികഭാഷ മലയാളമാക്കി ഉത്തരവിറക്കിയെങ്കിലും പല വകുപ്പുകളും അത് പാലിക്കുന്നില്ല.

റേഷൻ സമരത്തിൽ നിന്ന് പിന്തിരിയണം

keralanews kerala state retail ration dealers association

ചക്കരക്കല്ല്: ഒരുവിഭാഗം റേഷന്‍വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ നടത്തുന്ന കടയടപ്പ് സമരത്തില്‍നിന്ന് പിന്മാറണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സമരത്തില്‍നിന്ന് മുഴവന്‍ വ്യാപാരികളും പിന്തിരിയണമെന്നും സ്റ്റോക്ക് എടുത്ത് വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ടി.കെ.പ്രമോദനും ടി.എം.ബഷീറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .

രാമന്തളി മാലിന്യ പ്രശ്‍നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് സുരേഷ് ഗോപി

keralanews ramanthali waste palnt seresh gopi mp responses

പയ്യന്നൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ എനിക്കും നിങ്ങൾക്കും വിശ്വാസമുള്ളതുകൊണ്ട് ആ വിശ്വാസത്തിൽ രാമന്തളി മാലിന്യ പ്രശ്‍നം ഉടൻ ഒത്തു തീർപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുരേഷ് ഗോപി എം പി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ചാണ് ഞാൻ   ഇവിടെ  വന്നത്. അതുകൊണ്ട് തന്നെ  സമരം എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കാമെന്ന വിശ്വാസവുമുണ്ട്. ന്യായമായ ഒരു സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് ഉറപ്പു നല്കുകയുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.