ബിജെപിയുടെ വർഗീയതയെ ചെറുക്കാൻ കോൺഗ്രസിനു സാധിക്കില്ല: വൃന്ദാ കാരാട്ട്

keralanews brinda karat ngo union

കണ്ണൂർ∙ ബിജെപിയുടെ വർഗീയ നയങ്ങളെ ചെറുക്കാൻ കോൺഗ്രസിനു സാധിക്കില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിൽ രാവിലെ ബിജെപി പറയുന്നതാണു വൈകിട്ട് ഉമ്മൻ ചാണ്ടി ആവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി വൈകിട്ടു പറയുന്നതു പിറ്റേന്നു ബിജെപി ഏറ്റുപറയും. കോൺഗ്രസില്ലാത്ത ഭാരതമാണു ലക്ഷ്യമെന്നാണു ബിജെപി പറയുന്നത്. സത്യത്തിൽ ബിജെപിയും കോൺഗ്രസും ഒരു  പാർട്ടിയായി മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ത്രിപുരയിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയാണ്.

കേരളത്തിലും ബിജെപിയിൽ ചേരുന്ന നേതാക്കളുടെ പട്ടിക പുറത്തുവന്നത് ലജ്ജാകരമാണെന്നു വൃന്ദ പറഞ്ഞു. അരനൂറ്റാണ്ടു പിന്നിട്ടാലും തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ മോദിക്കു കഴിയില്ല. എന്നാൽ കേരളത്തിൽ സംസ്ഥാന സർക്കാർ തൊഴിലും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. ബിജെപിയുടെ അടുത്ത ലക്ഷ്യം ത്രിപുരയും കേരളവുമാണെന്നാണു പറയുന്നത്. അമിത് ഷായ്ക്ക് സ്വപ്നങ്ങളുണ്ടാവും എന്നാൽ കേരളത്തിലെ ജനങ്ങളുടെ മനസ്സുമാറ്റാനാവില്ലെന്നു വൃന്ദാ കാരാട്ട് പറഞ്ഞു. സമ്മേളനത്തിനു സമാപനം കുറിച്ചു നടന്ന പ്രകടനം നഗരത്തെ ചുവപ്പണിയിച്ചു. വിളക്കുതറ മൈതാനത്തു നിന്ന് ആരംഭിച്ച പ്രകടനം ടൗൺ സ്ക്വയറിൽ സമാപിച്ചു.

വിവാഹമോചനങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മോഡി സര്‍ക്കാര്‍

A veiled Muslim bride waits for the start of a mass marriage ceremony in Ahmedabad, India, October 11, 2015. A total of 65 Muslim couples from various parts of Ahmedabad on Sunday took wedding vows during the mass marriage ceremony organised by a Muslim voluntary organisation, organisers said. REUTERS/Amit Dave

ന്യൂഡല്‍ഹി: മുത്തലാഖ് ഉള്‍പ്പെടെയുള്ള വിവാഹമോചനങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മോഡി സര്‍ക്കാര്‍.ഒരാള്‍ ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുന്നത് നിരോധിക്കാനും വിവാഹമോചനങ്ങള്‍  നിയന്ത്രിക്കാനും  ഇതുവഴി സാധിക്കുമെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു.

മുത്തലാഖ് നിയമം മൂലം നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ചില നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുത്തലാഖ് ഇസ്ലാമിന്റെ ഭാഗമല്ലെന്ന് തെളിയിക്കലാണ് ഇതില്‍ ആദ്യത്തേത്. തലാഖിന്റെ എല്ലാ രൂപങ്ങളും സര്‍ക്കാര്‍ നിരോധിച്ചാല്‍ ഒരു മുസ്ലീം മത വിശ്വാസി വിവാഹത്തില്‍ നിന്നും പുറത്തുവരുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.  അതേസമയം തലാഖുകള്‍ മാത്രമല്ല, വിവാഹങ്ങളും നിയന്ത്രിക്കാനുള്ള സമ്പൂര്‍ണ്ണ നിയമമായിരിക്കും കേന്ദ്രസര്‍ക്കാര്‍ പാസാക്കുകയെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പറഞ്ഞു.

ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലുന്നതിനെ ഒറ്റ പ്രഖ്യാപനമായാണ് പ്രവാചകനും കരുതിയിരുന്നതെന്ന് ഖുര്‍ആന്‍ ഉദ്ധരിച്ച് ഖുര്‍ഷിദ് ചൂണ്ടിക്കാണിച്ചു

ആര്‍എസ്എസ് നേതാവിന്റെ വധം: പ്രതികളെ സംരക്ഷിക്കില്ല; കുമ്മനം പോസ്റ്റ്‌ ചെയ്ത വീഡിയോ വ്യാജം: കോടിയേരി

keralanews kodiyeri pm against kummanam kannur murder

കണ്ണൂർ:  ആർഎസ്എസ് നേതാവിനെ  കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പ്രാദേശികമായി അന്വേഷിച്ച് നടപടിയെടുക്കും. രാഷ്ട്രീയം നോക്കാതെ പൊലീസ് നടപടിയെടുക്കണം. ഇതുപോലെ പ്രതികളെ തള്ളിപ്പറയാൻ ബിജെപി തയാറാകുമോയെന്നും കോടിയേരി ചോദിച്ചു. സിപിഎമ്മിന്റെ ആഹ്ലാദപ്രകടനമെന്നു പറഞ്ഞു കുമ്മനം പ്രചരിപ്പിക്കുന്ന വിഡിയോ വ്യാജമാണ്. എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റേത്. കണ്ണൂരിൽ അഫ്സ്പ നടപ്പാക്കണമെന്നു പറയുന്നത് സിപിഎമ്മിനെ കുടുക്കുന്നതിനാണ്. സിപിഎമ്മിനെ തകർക്കാനുള്ള ബിജെപിയുടെ ശ്രമമാണിത്. കോടിയേരി പറഞ്ഞു.

കൊച്ചി മാളില്‍ തീപിടുത്തം

keralanews kochi oberon mall caught fire
കൊച്ചി: കൊച്ചിയിലെ പ്രശസ്തമായ ഒബ്‌റോണ്‍ മാളില്‍ തീപിടുത്തം. നാലാം നിലയിലെ ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീപിടുത്തം. ഫുഡ് കോര്‍ട്ടിലെ അടുക്കളയില്‍ നിന്നാണ് തീപിടുത്തമെന്ന് പ്രാഥമിക നിഗമനം. മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

keralanews petrol diesel price reduced

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇന്ധനവില കുറഞ്ഞു .രാജ്യത്തെ ഏറ്റവും വലിയ ഇന്ധനക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ . പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയും കുറച്ചതായി അറിയിച്ചു.തിങ്കളാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍വന്നു. ഏപ്രില്‍ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.

ജയിലില്‍ പോകാന്‍ തയ്യാര്‍ ; കുമ്മനം

keralanews kummanam rajasekharan about payyannur murder sfi files complaint

കൊച്ചി∙ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് സമൂഹമാധ്യമത്തിലിട്ട വിഡിയോ യഥാർഥമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അതിന്റെ പേരിൽ കേസെടുക്കുന്നതിൽ ഭയമില്ല. ജയിലിൽ പോകാന്‍ വരെ തയാറാണെന്നും കുമ്മനം പറഞ്ഞു.

അതേസമയം, കുമ്മനത്തിന്റെ പോസ്റ്റിനെതിരെ എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം സിപിഎം പ്രവർത്തകർ ആഘോഷിക്കുന്നുവെന്ന പേരിൽ കുമ്മനം വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്നും ഇതുവഴി കണ്ണൂരിൽ ആർഎസ്എസ് –സിപിഎം സംഘർഷത്തിനു ശ്രമിച്ചെന്നുമാണ് പരാതി.

പി ചിദംബരത്തിന്റെയും മകന്റ്റെയും വീട്ടില്‍ സി ബി ഐ റെയിഡ്

keralanews cbi raids chidambaram and son kartis chennai residences

ചെന്നൈ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിൽ സിബിഐ റെയ്ഡ്. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. സർക്കാർ വിരോധം തീർക്കുകയാണെന്നാണ് ചിദംബരത്തിന്റെ പ്രതികരണം. മകനെയും സുഹൃത്തുക്കളെയും സിബിഐ വേട്ടയാടുകയാണ്. തന്നെ നിശബ്ദനാക്കാനാണ് ശ്രമം. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളടക്കം സർക്കാരിനെതിരെ നിലപാട് എടുക്കുന്നവർക്കെതിരെ കേസുകളെടുക്കുകയാണെന്നും ചിദംബരം പ്രസ്താവനയിൽ പറഞ്ഞു. ചെന്നൈയിലും ഡൽഹിയിലുമാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്

വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സൈബർ ഡോം

keralanews cyber attack cyber dom

തിരുവനന്തപുരം∙ ലോകം മുഴുവൻ ആശങ്ക പടർത്തിയ വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു  സൈബർ ഡോം. ആക്രമണം  ശക്തി താൽക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന മുന്നറിയിപ്പാണ്  സൈബർ ഡോം നല്‍കുന്നത്. . അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നു.

ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്. കേരളപൊലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബർ ഡോം റാൻസംവെയർ ആക്രമണസാധ്യത മുൻകൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ചുള്ളിക്കൊമ്പന് കാവലൊരുക്കി ഏറുമാടം

keralanews aralam farm elephant attacks

പേരാവൂർ: ആറളം ഫാമിൽ മയക്കുവെടി വെച്ച്‌ പിടികൂടിയ ചുള്ളിക്കൊമ്പന് കാവലൊരുക്കാൻ ഏറുമാടം നിർമിച്ച് അധികൃതർ. വലയംചാൽ വനം റേഞ്ച് ഓഫീസിനു സമീപം ചുള്ളിക്കൊമ്പനെ തളച്ച കൂടിനു സമീപത്തായാണ് 24 മണിക്കൂർ നിരീക്ഷണത്തിനായി ഏറുമാടം നിർമ്മിച്ചത്. മയക്കുവെടി വെച്ചപ്പോൾ ചുള്ളികൊമ്പനോടൊപ്പം ഉണ്ടായിരുന്ന ആനക്കൂട്ടങ്ങൾ   കൂട് തകർക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഏറുമാടം നിർമ്മിച്ചത്. കാവലിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ജനകീയ കൂട്ടായ്മയുടെ കരുത്തിൽ കാനാനിപുഴയ്ക്ക് പുനർജനി

keralanews unity ofpeople recover river

കണ്ണൂർ: നാടാകെ കൈ കോർത്തപ്പോൾ പുഴയ്ക്ക് പുനർജനി. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ മാലിന്യ വാഹിനിയായ കാനാനി പുഴയെ ആണ് ആയിരങ്ങൾ അണിനിരന്ന ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്തത്. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽ നിന്ന്  തുടങ്ങി കണ്ണൂർ കോർപറേഷനിലെ മരക്കാർ കണ്ടി വഴി ഒഴുകി അറബി കടലിലേക്ക് ചേരുന്ന 10 കിലോമീറ്റർ ദൂരമാണ് ശുചീകരണത്തിലൂടെ തിരിച്ചു പിടിച്ചത്. വര്ഷങ്ങളോളം  , കൃഷിയ്ക്ക് വേണ്ടിയും ശുദ്ധ ജല സംഭരണിയായും ഉപയോഗിച്ചിരുന്ന പുഴ കാലക്രമത്തിൽ നശിക്കുകയായിരുന്നു. വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുക്കിയ പുഴയെ അയ്യായിരത്തോളം വളണ്ടിയർമാർ അണിനിരന്ന ഒറ്റ ദിവസം കൊണ്ട് പുനരുജ്ജീവിപ്പിക്കുകയായിരുന്നു.