ബ്രിട്ടനിൽ തൂക്കുസഭ

hung parliament in Britain

ലണ്ടൻ: ബ്രിട്ടനിൽ തൂക്കുസഭ. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ കൺസർവറ്റിവ്  പാർട്ടിക്ക് തിരിച്ചടി. സീറ്റ്‌ നില: കൺസർവറ്റിവ് പാർട്ടി:308 സീറ്റ്‌, ലേബർ പാർട്ടി:259 സീറ്റ്‌ ,എസ് എൻ പി:35 സീറ്റ്‌ ,ലിബറൽ പാർട്ടി:12 സീറ്റ്‌.  കേവല ഭൂരിപക്ഷത്തിനു വേണ്ടത് 326  സീറ്റ്‌.

കൊട്ടിയൂരിൽ ഭക്തജന പ്രവാഹം

untitled

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലേക്കു ഭക്തജന പ്രവാഹം. ബുധനാഴ്ച അർദ്ധരാത്രി ഭണ്ഡാരങ്ങൾ അക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ എത്തിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ കൊട്ടിയൂരിലേക്കു ഒഴുകിത്തുടങ്ങി. ആയിരക്കണക്കിന് ഭക്തർ പ്രസാദത്തിനായി മണിക്കൂറുകളോളം വരിനിന്നു. കനത്ത വെയിലിൽ വലഞ്ഞ ഭക്തർക്ക് ദേവസ്വം ഏർപ്പെടുത്തിയ കുടിവെള്ളം ഏറെ ആശ്വാസം നൽകി.

കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ

keralanews hartal in kozhikode

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് സി പി എം ഹർത്താൽ. ഇന്ന് പുലർച്ചെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന ബോംബേറിൽ പ്രതിഷേധിച്ചാണ് ഹർത്താൽ . ആക്രമണത്തിൽ സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ രക്ഷപെട്ടത് തലനാരിഴക്ക്. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് പി മോഹനൻ  മാസ്റ്റർ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ

ആർ എസ് എസ് കാര്യാലയത്തിന് നേരെ കല്ലേറ്

keralanews attack towards-rss office

വടകര: വടകരയിൽ ആർ എസ് എസ് കാര്യാലയത്തിന് നേരെ കല്ലേറ്. സി പി എം പ്രകടനത്തിന് ശേഷമാണു കല്ലേറുണ്ടായത്. പ്രകടനത്തിന് ശേഷം സി പി എം പ്രവർത്തകരാണ് കല്ലെറിഞ്ഞത് എന്നാണ് ആക്ഷേപം .

ബാറുകൾ തുറക്കുന്നു; ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ

keralanews bar reopens

തിരുവനന്തപുരം: ജൂലായ് ഒന്നുമുതൽ ബാറുകൾ വീണ്ടും തുറക്കുന്നു. പ്രവർത്തനസമയം രാവിലെപതിനൊന്നു മുതൽ രാത്രി പതിനൊന്നു വരെ. ടുറിസം മേഖലയിൽ രാവിലെ പത്തു മണി മുതൽ രാത്രി പതിനൊന്നു മണി വരെ. ത്രീ സ്റ്റാർ ഫോർ സ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ്. പാതയോരത്ത്  നിന്നും അഞ്ഞൂറ് മീറ്റർ  അകലെ ബാറുകൾക്ക് പ്രവർത്തിക്കാം. ത്രീ സ്റ്റാറിനും അതിനു മുകളിലും ഉള്ള ബാറുകളിൽ കള്ളും വിതരണം ചെയ്യും. മദ്യമുപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഇരുപത്തി ഒന്നിൽ നിന്നും ഇരുപത്തി മൂന്നാക്കി. വാങ്ങാവുന്ന മദ്യത്തിന്റെ അളവിൽ മാറ്റമില്ല.

കണ്ണൂരിൽ വീണ്ടും ഈത്തപ്പഴമേള

keralanews kozhikodan bakers

കണ്ണൂർ: കോഴിക്കോടൻ ബേക്കേഴ്‌സ് ഒരുക്കുന്ന ആറാമത് ഈത്തപ്പഴമേള മുതൽ കണ്ണൂർ ചേംബർ ഹാളിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവയിനം ഈത്തപ്പഴങ്ങൾ, ഈത്തപ്പഴം  കൊണ്ടുള്ള അച്ചാർ, പായസം, ഹൽവ, ബിസ്ക്കറ്റ്, കേക്ക്, ചോക്ലേറ്റ് എന്നിവയുടെ പ്രദര്ശനവും വില്പനയും നടക്കും. മേളയിൽ നിന്നുള്ള ലാഭവിഹിതം കോഴിക്കോട് മെഡിക്കൽ കോളേജിലെ സാന്ത്വന ചികിത്സ കേന്ദ്രത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് മേള ഉത്ഘാടനം ചെയ്യും.

വാട്ടർ അതോറിട്ടി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

keralanews kerala water authority strike

കണ്ണൂർ: ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച്‌ കേരള  വാട്ടർ അതോറിട്ടി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നു മാസത്തെ കുടിശ്ശിക ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ എം ഡിയുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് ആറ് മാസത്തെ കുടിശ്ശിക ഏപ്രിൽ മുപ്പത്തിനകം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ലഭിച്ചില്ല. മെറ്റീരിയലുകൾക്കും കൂലിയിനത്തിലും ഭീമമായ തുക ചിലവായി. ഫണ്ട് ലഭിക്കാത്തതിനാൽ മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് 25 മുതൽ സമരം  നടത്താൻ ഭാരവാഹികൾ തീരുമാനിച്ചത്.

കുപ് വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍: നാല് സൈനികര്‍ക്ക് വീരമൃത്യു

keralanews kashmir encounter terrorist attcked four soldiers died
ശ്രീനഗര്‍: കശ്മീരിലെ കുപ് വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍.  നാല് സൈനികര്‍ക്ക് വീരമൃത്യു. ഗൂര്‍ഖാ റൈഫിള്‍സിലെ സൈനികരാണ് വീരമൃത്യുവരിച്ചത്. നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മേഖലയില്‍ വന്‍തോതില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു.  കഴിഞ്ഞദിവസം കുപ് വാരയില്‍ സൈന്യം തിരച്ചില്‍ നടത്തിയിരുന്നു സൈന്യം നടത്തിയ തിരച്ചിലില്‍ വന്‍ തോതില്‍ ആയുധങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വെളിച്ചക്കുറവുമുലം തിരച്ചില്‍ അവസാനിപ്പിച്ച സൈന്യം പുലര്‍ച്ചെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് 10 മണിയോടെ ഭീകരരെ കണ്ടെത്തി. സൈനിക സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നാല് ജവാന്‍മാര്‍ വീരമൃത്യുവരിച്ചത്. ആയിരത്തിലധികം സൈനികരാണ് ഇവിടെ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

സർക്കാർ തികഞ്ഞ പരാജയമെന്ന് ചെന്നിത്തല

keralanews chennithala about gov

തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്‍റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ തികഞ്ഞ പരാജയമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടുത്തു പറയാവുന്ന ഒരു നേട്ടവും ഈ സർക്കാരിനില്ല. എല്ലാ അധികാരവും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ഉള്ളത്. മന്ത്രിമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മന്ത്രിസഭയുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിന്‍റെ നേട്ടങ്ങളാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്. അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത് അഴിമതി നടത്തിയതിനാണെന്നും ചെന്നിത്തല പറഞ്ഞു.

മറ്റൊരു മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറായേക്കുമെന്നു അഭ്യൂഹം

keralanews modi govt preparing for surgical strike

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇത്തരമൊരു സൂചന നല്‍കിയത്. ഇന്ത്യാടുഡെ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു സൂചന നൽകിയത്. കശ്മിരിലെ യുവാക്കള്‍ക്ക് മോദി സര്‍ക്കാരിന്റെ വികസന അജണ്ടക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹം. കശ്മീര്‍ സംഘര്‍ഷങ്ങളുടെ അധ്യായം ഉടന്‍ തന്നെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.