കൊച്ചി:കൊച്ചി മെട്രോ റെയിൽ ഈ മാസം 17ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്യും. സുരക്ഷയുടെ ഭാഗമായി ഉത്‌ഘാടനചടങ്ങിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.വെല്ലിങ്ടൺ ഐലൻഡിലെ നാവിക വിമാനത്താവളത്തിലായിരിക്കും പ്രധാനമന്ത്രിയെത്തുക. ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കലൂർ സ്റ്റേഡിയത്തിലെത്തും. ഇതിനു ശേഷം മെട്രോ യാത്രയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുണ്ട്.
കൊച്ചി ബോട്ടപകടം;ഇടിച്ച കപ്പൽ തിരിച്ചറിഞ്ഞു
കൊച്ചി: കൊച്ചി പുതുവൈപ്പിന് സമീപം കപ്പലിടിച്ചു ബോട്ടു തകർന്ന സംഭവത്തിൽ ഇടിച്ച കപ്പലിനെ തിരിച്ചറിഞ്ഞു.പനാമയിൽ നിന്നുള്ള ആംബർ എന്ന ചരക്കുകപ്പലാണ് ഇടിച്ചത്. ഇടിച്ച കപ്പലിനെ കസ്റ്റഡിയിലെടുത്തു.കപ്പൽ ഇപ്പോൾ കൊച്ചിയിലേക്ക് കൊണ്ടുവരികയാണ്.
മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു
കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി. രണ്ടു പേർക്ക് പരിക്ക്.കുളച്ചല്‍ സ്വദേശി തമ്പിദുരൈ, അന്യസംസ്ഥാന തൊഴിലാളിയായ രാഹുല്‍ എന്നിവരാണ് മരിച്ചത്.പുതുവൈപ്പിനില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. മത്സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. ബോട്ടില്‍ 14 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കൊച്ചിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി കടലില്‍ വ്യാപക തിരച്ചില്‍ പുരോഗമിക്കുന്നു. ഇടിച്ചത് പനാമയിൽ നിന്നുള്ള ആംബർ എന്ന കപ്പലാണെന്നു സൂചന ലഭിച്ചിട്ടുണ്ട്.
രണ്ടു മാസം പ്രായമാകാത്ത നായ്ക്കളെ വിൽക്കാൻ പാടില്ല
ന്യൂ ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ നായ്ക്കളുടെ പ്രജനനത്തിനും വില്പനയ്ക്കും കേന്ദ്രസർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിലാണിത്. രണ്ടു മാസത്തിൽ താഴെ പ്രായമുള്ള നായ്ക്കളെ വിൽക്കാൻ പാടില്ല.വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ആരോഗ്യമുള്ള നായക്കുട്ടികളെ മാത്രമേ വിൽക്കാൻ പാടുള്ളു. നായ്ക്കളെയും നായകുട്ടികളെയും പരീക്ഷണങ്ങൾക്കായി വിൽക്കാൻ പാടില്ല. ഇവയ്ക്കു മൈക്രോചിപ് ഘടിപ്പിക്കുകയും ചികിത്സയുടെയും വാക്സിനേഷന്റെയും രേഖകൾ സൂക്ഷിക്കുകയും വേണം.പ്രജനനകേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. പട്ടികളുടെ പ്രായം സംബന്ധിച്ച് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ സൂക്ഷിക്കണം.ശ്വാന പ്രദർശനങ്ങൾ ചട്ടങ്ങൾക്ക് വിധേയമായിരിക്കണം.നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടത് സംസ്ഥാന മൃഗസംരക്ഷണ ബോർഡുകളാണ്
മരക്കൊമ്പില്‍ പുലി തൂക്കിയിട്ട പശുക്കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു

തളിപ്പറമ്പിൽ ദേശീയപാതയിലേക്കു മലിനജല പ്രവാഹം

സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനുള്ള സമയം കഴിഞ്ഞു …

സർവകലാശാലയിൽ ഇനി നാട്ടുമാവിൻ തോട്ടം
കണ്ണൂർ: ഹരിതകേരളം മിഷന്റെ ഭാഗമായി സർവകലാശാല എൻഎസ്എസിന്റെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്ത് ഒരുക്കുന്ന നാട്ടുമാവിൻ തോട്ടം വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ ഭാഗമായി സർവകലാശാലയുടെ ഏഴു ക്യാംപസുകളിലും വിവിധ തോട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.ആദ്യഘട്ടത്തിൽ മാനന്തവാടി ക്യാംപസിൽ ഔഷധസസ്യത്തോട്ടവും നീലേശ്വരം ക്യാംപസിൽ കശുമാവിൻ തോട്ടവും ഉണ്ടാക്കുന്നു. റജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു.
ഫസല്‍വധത്തിന് ആര്‍ എസ് എസിന് പങ്കില്ല
കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനു പങ്കില്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ്. നേരത്തെ താന്‍ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസിന്റെ അനുമതിയോടെയാണെന്ന മൊഴി നല്‍കിയത് പോലീസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണെന്നും സുബീഷ് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് സുബീഷ് തന്റെ കുറ്റസമ്മതമൊഴി നിഷേധിച്ചത്.
മൂന്നു ദിവസം ഭക്ഷണം തരാതെ നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. ജീവന്‍ നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് പോലീസ് പറഞ്ഞുതന്ന മൊഴി ആവര്‍ത്തിച്ചതെന്ന് കഴിഞ്ഞദിവസം പുറത്തു വന്ന വിഡിയോ ദൃശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുബീഷ് പറഞ്ഞു. തന്റെ ചുറ്റിലും പോലീസ് ഉണ്ടായിരുന്നു. അതൊന്നും ദൃശ്യത്തില്‍ ഇല്ല. സ്വന്തം ഇഷ്ടപ്രകാരം ഒന്നും പറഞ്ഞിട്ടില്ലെന്നും സുബീഷ് പറഞ്ഞു.
അതേസമയം, നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടാനുള്ള ആര്‍.എസ്.എസിന്റെ പുതിയ തന്ത്രമാണ് ഇതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
ഇരിട്ടി: നഗരസഭാ ആരോഗ്യ വിഭാഗം ഇരിട്ടി ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 120kg നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.ബസ്സ്റ്റാൻഡ്,പയഞ്ചേരിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്.സ്ഥാപനങ്ങൾക്ക് എതിരെ കേസെടുക്കുന്നതിനായി നോട്ടീസ് നൽകി.പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.