തിരുവനന്തപുരം:ടൂറിസം ഡയറക്ടർ ബാലകിരണിനെ കിയാൽ(കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്)ന്റെ മാനേജിങ് ഡയറക്ടർ ആയി നിയമിച്ചു.ടൂറിസം ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും.നിലവിൽ കിയാൽ എം ഡി ആയിരുന്ന വി മുരളീധരൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.സി ബി ഐ അന്വേഷണത്തെ തുടർന്നാണ് തുളസിദാസ് രാജി വെച്ചത്.താൻ ചുമതല വഹിക്കുന്ന കാലത്തു എയർ ഇന്ത്യയിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കിയാലിന്റെ എം ഡി ആയി പ്രവർത്തിക്കുന്നത് ധാര്മികതയല്ലെന്നു പറഞ്ഞാണ് അദ്ദേഹം സർക്കാരിന് രാജിക്കത്തുനൽകിയത്.രാജി ചൊവ്വാഴ്ച മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
ആറളം ഫാം സ്കൂളിൽ ശീതികരിച്ച സ്മാർട്ട് ക്ലാസ്സ്‌റൂം വരുന്നു
ഇരിട്ടി:ആറളം ഫാം സ്കൂളിൽ ശീതികരിച്ച സ്മാർട്ട് ക്ലാസ്സ്‌റൂം വരുന്നു.അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ്റൂമിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി.ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആദിവാസി പുനരധിവാസമിഷനും ജില്ലാപഞ്ചായത്തും ചേർന്നാണ് എം പി ഫണ്ട് ഉപയോഗിച്ച് 10 ലക്ഷത്തോളം രൂപ ചിലവഴിച്ചു ശീതികരിച്ച സ്മാർട്ക്ലാസ്സ്റൂം നിർമിക്കുന്നത്.കെൽട്രോണും നിർമ്മിതികേന്ദ്രയും ചേർന്നാണ് ഇത് ഒരുക്കുന്നത്.അന്താരാഷ്ട്രനിലവാരമുള്ള സ്മാർട്ട് ബോർഡ്,ശബ്ദസംവിധാനം തുടങ്ങിയവ ക്ലാസ്റൂമിന്റെ പ്രത്യേകതയാണ്.അമ്പതു പേർക്ക് ഇരിക്കാനുള്ള കസേരയും മറ്റു സംവിധാനങ്ങളും പൂർത്തിയായി.50 പേർക്ക് ഒരു മണിക്കൂർ ഐ ടി പഠനം എന്ന രീതിയിലാണ് സൗകര്യം ലഭിക്കുക.
മോഷ്ടാക്കളെ നേരിടാൻ തളിപ്പറമ്പിൽ ‘ഓപ്പറേഷൻ മൺസൂൺ’
തളിപ്പറമ്പ:കടകൾ കുത്തിത്തുറക്കാനെത്തുന്ന മോഷ്ടാക്കളെ നേരിടാൻ തളിപ്പറമ്പിലെ പോലീസും വ്യാപാരികളും കൈകോർക്കുന്നു. ‘ഓപ്പറേഷൻ മൺസൂൺ’എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.നഗരത്തിലെ വെളിച്ചക്കുറവും മഴയുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ കവർച്ചക്കാർക്ക് വഴിയൊരുക്കിയിരുന്നു.ഏറെ വിസ്തൃതിയുള്ള ടൗണിലെ എല്ലാ കടകളും നിരീക്ഷിക്കാൻ ആവശ്യമായ പോലീസും ഇവിടെ ഇല്ല.ഇത്തവണ വ്യാപാരികളുടെ സഹായത്തോടെ കാവൽക്കാരെ ഒരുക്കിയാണ് മോഷ്ട്ടാക്കളെ നേരിടാൻ ഒരുങ്ങുന്നത്.രണ്ടുപേരടങ്ങുന്ന അഞ്ചു ഗ്രൂപ്പ് കാവൽക്കാരാണ് പോലീസിന്റെ നിർദേശമനുസരിച്ചു ടൗണിൽ പുലരുവോളം നിരീക്ഷണത്തിനുണ്ടാവുക.കാവൽക്കർക്കു വേണ്ടുന്ന ടോർച്,മഴക്കോട്ട് എന്നിവ വ്യാപാരികൾ നൽകും.
മെട്രോ ഉദ്ഘാടന വേദിയില്‍ മൊബൈലിന് വിലക്ക്

പൊട്ടിക്കാത്ത മദ്യകുപ്പിയില്‍ ചത്ത പാറ്റ
ഒറ്റപ്പാലം:ഒറ്റപ്പാലത്തെ ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ നിന്ന് ചത്ത പാറ്റയെ കിട്ടിയതായി പരാതി.ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശികള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഒറ്റപ്പാലത്തെ ഔട്ട് ലെറ്റില്‍ നിന്നാണ് മദ്യം വാങ്ങിയത്. ഒയാസിസ് ഡിസ്ടിലറീസില്‍ നിന്ന് നിര്‍മ്മിച്ച എവരി ഡേ ഗോള്‍ഡ് ക്ലാസിക് ബ്രാണ്ടിയാണ് ഇവര്‍ 220 രൂപ നല്‍കി വാങ്ങിയത്.മദ്യപിക്കാന്‍ ഒരുങ്ങിയപ്പോഴാണ് പൊട്ടിക്കാത്ത കുപ്പിയില്‍ ചത്ത പ്രാണിയെ കണ്ടത്.തുടര്‍ന്ന് കുപ്പിക്ക് മുകളില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ച് കാര്യമറിയിച്ചു. പല തവണ വിളിച്ചെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല.ഇതിന് ശേഷം മദ്യ കമ്പനിയുടെ പ്രതിനിധി നേരിട്ട് വന്ന് അയ്യായിരം രൂപ വരെ നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞു.ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കാനാണ് മദ്യം വാങ്ങിയവരുടെ തീരുമാനം
സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തുറന്നു
കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ കുട്ടികള്‍ക്കായുള്ള നവീകരിച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കെട്ടിടം തിങ്കളാഴ്ച തുറന്നുകൊടുത്തു. ഹോസ്റ്റലിലെ അസൗകര്യത്തെത്തുടര്‍ന്ന് നിരവധി കുട്ടികളെ യാത്രിനിവാസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്കും എട്ടാംതരത്തില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുമായാണ് ഹോസ്റ്റല്‍ തുറന്നുകൊടുത്തത്. 161 ഹോസ്റ്റല്‍ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.60 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. എട്ട് കുളിമുറികളും എട്ട് കക്കൂസുകളും പുതുതായി നിര്‍മിച്ചു. പഴയബ്ലോക്കിലെ രണ്ട് കുളിമുറികള്‍ നവീകരിക്കുകയും ചെയ്തു. നിലം ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്.അറ്റകുറ്റപ്പണികള്‍ ഇനിയും ബാക്കിയുണ്ട്. കുട്ടികള്‍ക്ക് തുണിയലക്കിയിടാനായി കെട്ടിടത്തിന് പുറകില്‍ സൗകര്യമൊരുക്കും. ഡൈനിങ് ഹാളും സ്റ്റഡിറൂമും ഒന്നരമാസത്തിനകം പൂര്‍ത്തിയാക്കും. കെട്ടിടത്തിന് ഒരുനിലകൂടി നിര്‍മിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറായി. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈമാസം അവസാനം നടത്താനാണ് ആലോചിക്കുന്നത്. ഇതിനകം ബാക്കിയുള്ള അറ്റകുറ്റപ്പണികൂടി പൂര്‍ത്തിയാക്കും.
സ്‌കൂള്‍ ചടങ്ങില്‍ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും തമ്മില്‍ പൊരിഞ്ഞ തല്ല്

ഓപ്പറേഷൻ ഗുരുകുലം പദ്ധതി മാതൃകയിൽ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധ പ്രവർത്തനത്തിന് നിർദ്ദേശം

ജിഷ്ണു കേസ്:സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചെന്നു മുഖ്യമന്ത്രി
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി ബി ഐ ക്കു വിടണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ഇക്കാര്യത്തിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ജിഷ്ണുവിന്റെ പിതാവിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊട്ടിയൂർ തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ട്,19 പേർക്ക് പരിക്ക്
ഇരിട്ടി:കൊട്ടിയൂർ തീർത്ഥാടകാർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട്19 പേർക്ക് പരിക്ക്.എതിരെവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.ഇന്നലെ വൈകിട്ട് വിളക്കോടിനടുത്തുവെച്ചാണ് അപകടം. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽ പെട്ടത്,ട്രാവലറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.