
സംസ്ഥാനത്ത് വീണ്ടും പനി മരണം

തിരുവനന്തപുരം:സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.
തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ 245 ഇനം മരുന്നുകൂടി സൗജന്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക.ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ മരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.ഇതിനായി 125 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.ഇത് നടപ്പിലായാൽ രക്താർബുദം,ഹൃദ്രോഗം,പക്ഷാഘാതം,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കുൾപ്പെടെയുള്ള മരുന്നുകൾ രോഗികൾക്ക് സൗജന്യമായി ലഭിക്കും.
കൊട്ടിയൂര്‍: വൈശാഖോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കയ്യാലകളില്‍ രണ്ട് കയ്യാലകള്‍ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.ക്ഷേത്ര ഊരാളന്മാര്‍ക്ക് വേണ്ടി ഉത്സവകാലത്ത് താത്കാലികമായി നിര്‍മ്മിക്കുന്ന ഓലകൊണ്ട് മേഞ്ഞ കയ്യാലകളാണ് കത്തിനശിച്ചത്. ആക്കല്‍,കുളങ്ങരയേത്ത് തറവാട്ടുകാരുടെ കയ്യാലകള്‍ പൂര്‍ണ്ണമായും നശിച്ചു. ക്ഷേത്ര ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായരുടെ കയ്യാല ഭാഗികമായി നശിച്ച നിലയിലാണ്.ആക്കല്‍ കയ്യാലയിലെ അടുപ്പില്‍ നിന്ന് തീ പടര്‍ന്നതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.പോലീസുകാരും ദര്‍ശനത്തിനെത്തിയ ഭക്തരില്‍ ചിലരും ചേര്‍ന്നാണ് തീയണച്ചത്.
കൊച്ചി:മൽസ്യബന്ധന ബോട്ടിൽ ഇടിച്ച ആംബർ കപ്പൽ തീരം വിടുന്നതിനു വിലക്കേർപ്പെടുത്തുകയും ക്യാപ്റ്റനെയും നാവികനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.ക്യാപ്റ്റൻ ജോർജിയനാക്കിസ്,നാവികൻ സെവാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ബോട്ടിലിടിച്ചു അപകടം ഉണ്ടാക്കിയത് ആംബർ കപ്പൽ തന്നെയാണ് എന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.അന്വേഷണം പൂർത്തിയാകുന്നതുവരെ കപ്പൽ തീരം വിടുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്
ചെങ്ങന്നൂർ:സ്ത്രീധനം കുറഞ്ഞുപോയി എന്നാരോപിച്ചു ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.ഭാര്യയുടെ ദേഹത്തു ആസിഡ് ഒഴിച് പൊള്ളിച്ച ശേഷം ഭർത്താവ് ഒളിവിൽ പോയി.കൊല്ലം ജില്ലയിലെ പിറവന്തൂർ സ്വതേശി ധന്യ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.ഭർത്താവ് ബിനുകുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ:തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹരജി എറണാകുളം സിബിഐ കോടതി തള്ളി.