തിരുവനന്തപുരം:ട്രോളിംഗ് സമയത്തു മത്സ്യത്തിൽ ഫോർമാലിൻ തളിക്കുന്നത് വ്യാപകമാകുന്നു.സാധാരണ ഗതിയിൽ മൽസ്യം കേടുകൂടാതെ സൂക്ഷിക്കാൻ അമോണിയയാണ് ഉപയോഗിക്കുന്നത്.ഇത് ചേർത്താൽ നാലോ അഞ്ചോ ദിവസം വരെ മൽസ്യം കേടുകൂടാതെയിരിക്കും.ഇപ്പോൾ ട്രോളിങ് സമയമായിട്ടും മൽസ്യ വിപണി സജീവമാണ്.ആഴ്ചകൾക്കു മുൻപ് പിടിച്ച മത്സ്യത്തെ കൊടും വിഷമായ ഫോർമാലിൻ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുന്നു.മൂന്നും നാലും ദിവസം വരെ മൽസ്യംകേടുകൂടാതെ സൂക്ഷിക്കാം എന്നതാണ് ഫോർമാലിന്റെ സവിശേഷത.ശവം കേടുകൂടാതെ സൂക്ഷിക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്.ഇത് സ്ഥിരമായി ശരീരത്തിനുള്ളിൽ ചെന്നാൽ ക്യാൻസർ ഉറപ്പാണെന്ന് ഡോക്ടർമാർ പറയുന്നു. ഹോട്ടലുകൾ തന്നെയാണ് ഇത്തരം മൽസ്യങ്ങളുടെ ആവശ്യക്കാർ.കുറഞ്ഞ വിലക്ക് ഇത്തരം മൽസ്യങ്ങൾ ലഭിക്കുന്നു.ഇവ ആഴ്ചകളോളം സൂക്ഷിക്കാനും കഴിയുന്നു.
കേരളാ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:ഈ വർഷത്തെ കേരളാ എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.കോഴിക്കോട് സ്വദേശി ഷാഫിൽ മഹീൻ ഒന്നാം സ്ഥാനം നേടി.കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നാം റാങ്കും നേടി.ആദ്യ പത്തു റാങ്കുകളും ആൺകുട്ടികൾ സ്വന്തമാക്കി.ഫലം www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.പരീക്ഷാ എഴുതിയവരുടെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
പയ്യന്നൂർ:വാടക കെട്ടിടത്തിന് മുകളിൽ ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ.ഉത്തർപ്രദേശ് സ്വദേശിയും തേപ്പ് ജോലിക്കാരനുമായ അർജുൻ സിംഗ് ആണ് അറസ്റ്റിലായത്.സഹോദരനോടൊപ്പം രാമന്തളിയിലെ വാടക കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്നു ഇയാൾ.ടെറസിൽ എട്ടു ഗ്രോബാഗുകളിലായാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്.മൂന്നു മാസം പ്രായമായവയാണ് ചെടികൾ.
മെട്രോ ആദ്യദിന കളക്ഷൻ 20 ലക്ഷം

തെരുവ് നായ്ക്കളുടെ കടിയേറ്റു

ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി:ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.മംഗള എക്‌സ്പ്രസിന്റെ ജനറൽ കംപാർട്മെന്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു
ഉപയോഗശൂന്യമായി പുതിയതെരുവിലെ ഷി ടോയ്‌ലറ്റ്
കണ്ണൂർ:ചിറക്കൽ പഞ്ചായത്തിനരികിൽ വില്ലേജോഫീസിനു സമീപം സ്ഥാപിച്ച ഷി ടോയ്‌ലറ്റ് ഉപയോഗസൂന്യമാകുന്നു.ആഴ്ചയിൽ ഒരിക്കൽ മാത്രം ജലഅതോറിറ്റിയുടെ വെള്ളം ലഭിക്കുന്നതിനാൽ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയാതെ നശിക്കുകയാണ്.പുതിയതെരുവിലെ പ്രധാന ബസ് കാത്തിരുപ്പു കേന്ദ്രത്തിനടുത്താണ് ടോയ്‌ലറ്റ് ഉള്ളതെങ്കിലും ഇവിടേയ്ക്ക് വരാൻ സ്ത്രീകൾ മടിക്കുകയാണ്.
പുതുവൈപ്പിൽ സമരം തുടരുമെന്ന് സമരസമിതി
കൊച്ചി:സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് പുതുവൈപ്പിനിലെ സമരസമിതിയുടെ തീരുമാനം. ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.മുൻവിധികളോടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് സമരസമിതിയുടെ നിലപാട്.പുതുവൈപ്പിൽ നിർമാണത്തിലിരിക്കുന്ന ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടണം. അല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സമരസമിതി തറപ്പിച്ച് പറയുന്ന
ജേക്കബ് തോമസ് ഐ എം ജി ഡയറക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം:മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ എം ജി ഡയറക്ടറായി ചുമതലയേറ്റു.ഒരു വർഷത്തേക്കാണ് നിയമനം.സർക്കാർ ജീവനക്കാർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ എം ജി.രണ്ടു മാസത്തെ അവധിക്കു ശേഷമാണു ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചത്.വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സർക്കാർ നിർദേശപ്രകാരമായിരുന്നു നിർബന്ധിത അവധിയെടുത്ത്.
നോട്ട് തട്ടിപ്പിനെത്തിയ ഘാനക്കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍
