കാസർഗോഡ്:പാകിസ്ഥാൻ ജയിച്ചതിൻറെ ആഹ്‌ളാദം പരസ്യമായി പ്രകടിപ്പിച്ച 23 പേർക്കെതിരെ പോലീസ് കേസെടുത്തു.കാസർഗോഡ് ബദിയഡുക്കയിലാണ് സംഭവം. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാൻ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ളാദപ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.കുംബഡാജെ പഞ്ചായത്ത് മുൻ പ്രെസിഡന്റും ബി.ജെ.പി നേതാവുമായ രാജേഷ് ഷെട്ടി നൽകിയ പരാതിയെ തുടർന്ന് പോലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് രെജിസ്റ്റർ ചെയ്യുകയായിരുന്നു.കർണാടകയിലെ കുടകിലും സമാനമായ പരാതിയെ തുടർന്നു പോലീസ് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലത്ത് മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു
കൊല്ലം:കൊല്ലം കുണ്ടറയിൽ മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധനെ ഗുണ്ടകൾ വളഞ്ഞിട്ട് മർദിച്ചു. അതിർത്തിക്കല്ല് ഇളക്കി മാറ്റാൻ ശ്രമിച്ചന്ന് ആരോപിച്ചായിരുന്നു മർദനം. പരിക്കെറ്റ വൃദ്ധനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അതേസമയം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കുണ്ടറ പൊലീസ് സ്വീകരിച്ചത്.കൊല്ലം കുണ്ടറയിൽ ഇന്ന് രാവിലെയാണ് മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധനെ ഒരു സംഘം വളഞ്ഞിട്ട് മർദിച്ചത്. വൃദ്ധന് മർദനമെറ്റന്ന വിവരം അറിഞ്ഞത്തിയ പൊലീസ് ഇയാളെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ വീണ് പരിക്കേറ്റെന്നാണ് പൊലീസ് ആശുപത്രിയിൽ വിവരം അറിയിച്ചത്.ഗുരുതുരമായി പരിക്കേറ്റ വൃദ്ധന്‍ ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെട്രോൾ / ഡീസൽ വീട്ടുപടിക്കലെത്തും
ബംഗളൂരു: പെട്രോൾ / ഡീസൽ ഡോർ ഡെലിവറിയുമായി ഒരു സ്വകാര്യ സംരഭം ബാഗളൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കമ്പനിയുടെ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഉപഭോക്താവിന് ഇന്ധനം ബുക്ക് ചെയ്യാം. നഗരത്തിലെ കോറമംഗല, ബെല്ലാന്തൂർ, HSR ലേ ഔട്ട് ,ബൊമ്മനഹള്ളി തുടങ്ങി ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ ഇപ്പോൾ ഈ സേവനം ലഭിക്കുകയുള്ളൂ.
അതാത് ദിവസത്തെ പ്രാദേശിക വിലയോടൊപ്പാം ആദ്യത്തെ ഒരു ലിറ്റർ മുതൽ 99 ലിറ്റർ വരെ 99 രൂപ ഡെലിവറി ചാർജ്ജ് നൽക്കണം. കൂടാതെ നൂറ് ലിറ്ററിന് മുകളിൽ വാങ്ങിക്കുന്ന ഓരോ ലിറ്ററിനും ഒരു രൂപ വെച്ച് ഡെലിവറിച്ചാർജാണ് ഉപഭോക്താവ് നൽകേണ്ടി വരിക .അതായത് 300 ലിറ്റർ ഡീസർ ഒരു ബസ് അല്ലെങ്കിൽ ട്രക്ക് ഉടമ വാങ്ങുമ്പോൾ 300 രൂപ ഡെലിവറി ചാർജ് ഇനത്തിൽ നഷ്ടമാകും.
ടി.വി.രാജേഷിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് 8 കോളജുകളിൽ പെൺസൗഹൃദ മുറികൾ

കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞു
കോഴിക്കോട്:കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്.മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.ഇരുപതോളവും പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നു.
എം.ബി.ബി.എസ് പരീക്ഷാഫലം ചോർന്നു
തിരുവനന്തപുരം:ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന 2012 എം.ബി.ബി.എസ് ബാച്ചിന്റെ പരീക്ഷാഫലം ചോർന്നതായി പരാതി.കോലഞ്ചേരി മലങ്കര ഓർത്തഡോൿസ് സിറിയൻ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. പരിയാരം സഹകരണ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്.ഫലം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ പരാതിയുമായി ആരോഗ്യസർവ്വകലാശാല അധികൃതരെ സമീപിച്ചു.. തുടർന്ന് ആരോഗ്യസർവ്വകലാശാല അധികൃതർ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.അതേസമയം സർവകലാശാലയുടെ വെബ്സൈറ്റ് വഴിയാണ് ഫലം ചോർന്നതെന്നാണ് സൂചന.
റംസാൻ പ്രമാണിച്ചു ശമ്പളം മുൻകൂർ നൽകും
തിരുവനന്തപുരം:റംസാൻ പ്രമാണിച്ചു ആവശ്യപ്പെടുന്നവർക്കു ശമ്പളം മുൻകൂർ നൽകുമെന്ന് സർക്കാർ അറിയിച്ചു.എല്ലാ വിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും നേരത്തെ ശമ്പളം വിതരണം നൽകാനാണ് സർക്കാർ തീരുമാനം.ഈ മാസം 23 മുതൽ ശമ്പള വിതരണം ആരംഭിക്കുന്നതാണ്.
കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന
കോഴിക്കോട്: ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെയാണ് ഇത്. കോഴിക്കോട്ടുനിന്നുള്ള പച്ചക്കറി ഇറക്കുമതിയാണ് ഖത്തര്‍ പ്രധാനമായും ആശ്രയിക്കുന്നത്.നേരത്തെ നാല് ടണ്ണിൽ താഴെയുണ്ടായിരുന്ന പ്രതിദിന കയറ്റുമതി ഖത്തർ പ്രതിസന്ധിയോടെ എട്ടു മുതൽ പതിനഞ്ചു ടൺ വരെ ആയി ഉയർന്നുകോഴിക്കോടിനു പുറമെ കൊച്ചിയെക്കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ കോഴിക്കോട്ടെ കയറ്റുമതിക്കാര്‍ സാധനങ്ങള്‍ കയറ്റുന്നത്.കോഴിക്കോട്ടുനിന്ന് വലിയ വിമാനങ്ങള്‍ ഇല്ലാത്തതാണ് കൊച്ചിയെ പ്രധാനമായും ആശ്രയിക്കാന്‍ കാരണമായിരിക്കുന്നത്. ഖത്തര്‍ എയര്‍, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍ എന്നീ വിമാനക്കമ്പനികള്‍ വഴിയാണ് ഇപ്പോള്‍ കോഴിക്കോട്ടുനിന്നുള്ള കയറ്റുമതി.കൊച്ചിയിലെത്തുമ്പോള്‍ ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നീ വിമാനക്കമ്പനികളും ഇവയോടൊപ്പം ചേരും.തേങ്ങ, ചെറുനാരങ്ങ, മാങ്ങ, വിവിധയിനം പച്ചക്കറികള്‍, സവാള എന്നിവയാണ് പ്രധാനമായും കോഴിക്കോട് വിമാനത്താവളം വഴി ഖത്തറിലേക്കയയ്ക്കുന്നത്.
കാലവർഷം ശക്തമാകും
തിരുവനന്തപുരം:സംസ്ഥാനത്തു രണ്ടു ദിവസത്തിനകം വീണ്ടും കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മൂലം വരും ദിവസങ്ങളിൽ സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും.
എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം
കോഴിക്കോട്:എസ്.എഫ്.ഐ പ്രവർത്തകർ കോഴിക്കോട് ഭവൻസ് ലോ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും മാനേജ്‌മന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നു എന്ന് ആരോപിച്ചാണ് എസ് എഫ് ഐ ക്കാരുടെ പ്രതിഷേധം.പ്രവർത്തകർ കോളേജിന്റെ വാതിലുകൾ അടിച്ചു തകർത്തു.