കാസറഗോഡ്: കളനാട് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെ മാരുതി സ്വിഫ്റ്റ് കാർ ഓട്ടോയുമായി കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. KSTP യുടെ പുതിയ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയ കാരണം ചന്ദ്രഗിരി സംസ്ഥാന പാതയിൽ അപകടം അനുദിനം കൂടി വരികയാണ്. ഉദുമയിൽ ഡിവൈഡർ നിർമ്മിക്കാത്തതും മേൽപ്പറമ്പിൽ ദേളി ഭാഗത്തേക്ക് പോകുന്ന റോഡിന് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്തതും ഇനിയും അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത നിലനിർത്തുന്നു എന്ന് പൊതുജനങ്ങൾ ആശങ്കപ്പെടുന്നു.
ആര്‍.എസ്.എസ്. നേതാവിന്റെ വീടിനുനേരേ ബോംബേറ്

പുതുവൈപ്പിനിലെ ഐ.ഓ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം:പുതുവൈപ്പിനിലെ ഐ.ഓ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ദേശിയ തലത്തിൽ പ്രാധാന്യമുള്ള പദ്ധതിയാണിത്.ജനങ്ങളുടെ ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ട്.എന്നാൽ അതിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കില്ല.പദ്ധതി ഉപേക്ഷിച്ചാൽ അതുനൽകുന്ന സന്ദേശം നെഗറ്റീവായിരിക്കും.ഇപ്പോൾ ഈ പദ്ധതിയുമായി ബന്ധപെട്ടു ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമൊന്നും കാണുന്നില്ല.പാരിസ്ഥിതിക അനുമതിയിൽ പറഞ്ഞ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ല എന്നതാണ് ആക്ഷേപം.അത് പരിശോധിക്കാൻ സംവിധാനം ഒരുക്കും.അത് പരിശോധിക്കും വരെ നിർമാണം നിർത്തണമെന്ന് ഐ.ഓ.സി യോട് അഭ്യർത്ഥിച്ചിട്ടുണ്ട്.അവർ അത് അംഗീകരിച്ചിട്ടുണ്ട്.അതുവരെ തുടർ പ്രവർത്തനങ്ങൾ നിർത്തി വെക്കും.സമരസമിതിയും ഇതിനോട് സഹകരിക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.
തയ്യിലിൽ 14 പേർക്ക് തെരുവുനായയുടെ കടിയേറ്റു
കണ്ണൂർ:തയ്യിലിൽ തെരുവുനായ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 14 പേർക്കു പരുക്ക്. രണ്ടു നായ്ക്കൾ ചേർന്നുള്ള ആക്രമണത്തിൽ പരുക്കേറ്റ വഴിയാത്രക്കാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ ഉച്ചയോടെയാണു തെരുവുപട്ടികളുടെ ആക്രമണമുണ്ടായത്. വഴിയിലൂടെ നടന്നു പോയവരെയുംഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തവരെയുമാണ് ഇവ ആക്രമിച്ചത്.കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ കടിച്ചു കീറിയതിനെ തുടർന്നു രോഷാകുലരായ ജനക്കൂട്ടം നായ്ക്കളിൽ ഒന്നിനെ തല്ലിക്കൊന്നു. കാലിനാണു മിക്കവർക്കും പരുക്കേറ്റത്. കേരള ഗ്രാമീൺ ബാങ്ക് തയ്യിൽ ബ്രാഞ്ച് മാനേജർ സുരേഷ് ഭട്ടിനും കാലിനു കടിയേറ്റു. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് ഇദ്ദേഹത്തിന്റെ കാൽ തെരുവുനായ കടിച്ചുപറിച്ചത്.
ബീഫ് ഫെസ്റ്റ് നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് പാല്‍പ്പായസ ഫെസ്റ്റ് നടത്തി

കണ്ണൂർ അഗ്നിരക്ഷാ സേനക്ക് പുതിയകെട്ടിടം
കണ്ണൂർ:കണ്ണൂർ അഗ്നിരക്ഷാ സേനക്ക് പുതിയ കെട്ടിടം വരുന്നു.കേന്ദ്രീയ വിദ്യാലയത്തിന് സമീപം പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം 27 നു രാവിലെ 11.30 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.പഴയ കെട്ടിടം കാലപ്പഴക്കത്താൽ നശിച്ചതിനെ തുടർന്ന് 2015 സെപ്റ്റംബറിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിടുന്നത്.ഒൻപതു കോടി രൂപയാണ് നിർമാണ ചെലവ്.24 സ്റ്റാഫ് കോർട്ടേഴ്‌സ്,ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ,ജില്ലാ മേധാവിയുടെഓഫീസ് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഇരുപതു മാസം കൊണ്ട് പണി പൂർത്തിയാക്കിയത്.കണ്ണൂർ കോർപറേഷനും 14 സമീപ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ ഫയർ സ്റ്റേഷന്റെ പ്രവർത്തന പരിധി.ഓരോവർഷവും ശരാശരി 500 അപകടങ്ങളും അഗ്നിബാധ ദുരന്തങ്ങളും കൈകാര്യം ചെയ്തു വരുന്നു.കൂടാതെ വി.വി.ഐ.പി സന്ദർശനത്തിന്റെ ഭാഗമായുള്ള സ്റ്റാൻഡ് ബൈ ഡ്യൂട്ടികൾ,മോക് ഡ്രില്ലുകൾ,സുരക്ഷാബോധവൽക്കരണ ക്ലാസുകൾ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷാമാനദണ്ഡ പരിശോധനകൾ എന്നിവയും നടത്തി വരുന്നു.
ആരോഗ്യവകുപ്പിന്റെ പരിശോധന;കൊട്ടിയൂരിൽ ഒരു ഹോട്ടൽ അടപ്പിച്ചു
കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ്നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി കണ്ടെത്തിയ ഒരു ഹോട്ടൽ അടപ്പിച്ചു.തമ്പീസ് ഹോട്ടലാണ് അടപ്പിച്ചത്.മറ്റു എട്ടു കടകളിൽ പരിശോധന നടത്തുകയും നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തു.വരും ദിവസങ്ങളിൽ വീണ്ടും റെയ്‌ഡ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഞ്ചാവ് വിൽപ്പന;മൂന്നുപേർ പിടിയിൽ
പാപ്പിനിശ്ശേരി:വിൽപ്പന നടത്തുന്നതിനിടെ കഞ്ചാവ് സഹിതം മൂന്നുപേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.ഇരുപതു ഗ്രാം കഞ്ചാവുമായി സി.നസറുദീൻ,അമ്പതു ഗ്രാം വീതം കഞ്ചാവുമായി സി.റെയിസ്,കെ.പി നിയാസ് എന്നിവരെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്.പാപ്പിനിശ്ശേരിയിലും സമീപപപ്രദേശങ്ങളിലും ഉള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സൂചന.പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
കോഴിക്കോട്:കുറ്റ്യാടിയിൽ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു.ബി.ജെ.പി പ്രവർത്തകനെ അജ്ഞാതർ ആക്രമിക്കുകയായിരുന്നു.രാജനാണ് ഇന്നലെ വൈകിട്ട് വെട്ടേറ്റത്.ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് രാജനെ ആക്രമിച്ചത്.വെട്ടിയ ശേഷം അക്രമികൾ ബൈക്കിൽ തന്നെ രക്ഷപെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
ഗുഡ്സ് ട്രെയിനിൽ നിന്നും പെട്രോൾ ചോരുന്നു
കായംകുളം:കായംകുളം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്നും പെട്രോൾ ചോർന്നു.പെട്രോളുമായി വന്ന ഗുഡ്സ് ട്രയിനിലെ ടാങ്കറിൽ നിന്നാണ് ഇന്ധനം ചോരുന്നത്.പെട്രോളുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഗുഡ്സ് ട്രെയിൻ.മറ്റു ട്രയിനിലെ യാത്രക്കാരാണ് ഇന്ധനം ചോരുന്നത് കണ്ടതും റയിൽവെയുടെ ശ്രദ്ധയിൽ പെടുത്തിയതും.ചോർച്ചയടക്കാൻ ശ്രമം തുടരുകയാണെന്നും ഭയപ്പെടാനില്ലെന്നും അധികൃതർ അറിയിച്ചു.