കണ്ണൂർ ∙ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം സെന്റ് മൈക്കിൾസ് മൈക്കിൾസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷൻ കെ.പി.ജയബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് ചീഫ് ജി.ശിവവിക്രം മുഖ്യാതിഥിയായി. എഡിഎം ഇ.മുഹമ്മദ് യൂസുഫ്, വിദ്യാഭ്യാസ ഉപഡയറക്ടർ എം.ബാബുരാജൻ, കണ്ണൂർ ഡിഇഒ സി.ഐ.വത്സല,പ്രധാനാധ്യാപകൻ ഫാ. ഗ്രേഷ്യസ് എന്നിവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ യോഗ പരിശീലനത്തിന് ഇൻസ്‌ട്രക്ടർ ഫാ. രാജേഷ് നേതൃത്വം നൽകി.
കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്ന് കള്ളനോട്ടും നോട്ടടി യന്ത്രവും പിടിച്ചു
കൊടുങ്ങല്ലൂര്:കൊടുങ്ങല്ലൂര്‍ മതിലകത്തെ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ചു. ബിജെപി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍നിന്നുമാണ് യന്ത്രം പിടിച്ചത്. ഏരാച്ചേരി ഹര്‍ഷന്റെ മക്കളാണ്. രാജേഷിനെമാത്രമെ പൊലീസിന് പിടികൂടാനായുള്ളൂ. രാഗേഷ് ഒളിവിലാണ്. ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇന്ന് വീട്ടില്‍നിന്നും പിടിച്ചത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഇവ. പൊലീസ് പരിശോധന തുടരുകയാണ്. വീട്ടിനകത്താണ് കള്ളനോട്ടടിയന്ത്രം സൂക്ഷിച്ചിരുന്നത്.നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടിച്ചു
അന്യ സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ച രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍
കൊച്ചി:വടുതലയില്‍ താമസമാക്കിയ അന്യ സംസ്ഥാനക്കാരിയായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് ഉത്തര്‍പ്രദേശില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ നോയിഡയില്‍ നിന്നും അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശി ലക്കിശര്‍മ്മ എന്ന മഹേഷ് ഉപാധ്യായയെ ആണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട വടുതല സ്വദേശിനിയായ 20 കാരിയെ ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാം എന്നു മോഹിപ്പിച്ച് നോയിഡയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു തടഞ്ഞുവെച്ചു. മോചന ദ്രവ്യം തന്നില്ലെങ്കില്‍ സെക്‌സ് മാഫിയക്ക് വില്‍ക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തി.
പനി ബാധിച്ചു ഒൻപതു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു
പാലക്കാട്:പട്ടാമ്പിയിൽ പനി ബാധിച്ചു ഒൻപതു മാസം പ്രായമായ കുഞ്ഞു മരിച്ചു.പട്ടാമ്പി ഓങ്ങല്ലൂർ പാറപ്പുറം വയ്യാറ്റുകുണ്ടിൽ താഹിർ മൗലവിയുടെ കുഞ്ഞാണ് മരിച്ചത്.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം നൂറു കടന്നു.
യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
കോഴിക്കോട്:തൊട്ടില്പാലത്തു കടവരാന്തയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മാടത്തിനാൽ സക്കറിയ ആണ് മരിച്ചത്.മൃതദേഹത്തിന് സമീപത്തുനിന്നാണ് തോക്ക് കണ്ടെത്തിയത്.ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പറയാനായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സക്കറിയ അവിവാഹിതനാണ്.
പാലക്കാട് ഇനി സമ്പൂർണ സൗരോർജ നഗരസഭ
പാലക്കാട്:സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ്ജ നഗരസഭയായി പാലക്കാട്. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിര്‍മലാ സീതാരാമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സോളാര്‍ ഉപയോഗിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് 35 ലക്ഷം രൂപയുടെ പദ്ധതി.നഗരസഭാ കെട്ടിടത്തിന്‍റെ മുകളിലായി സ്ഥാപിച്ചിരിക്കുന്ന സോളാര്‍പാനലുകള്‍ ഉപയോഗിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നഗരസഭകാര്യാലയത്തിന്‍റെ ആവശ്യം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ എസ്ഇബിക്ക് നല്‍കും. ലോകബാങ്കിന്‍റെ സഹായത്തോടെ ആണ് സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിച്ചിട്ടുള്ളത്.35 ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ്.നഗരസഭ ഓഫീസില്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ നല്‍കുന്നത്. സോളാര്‍ പദ്ധതി ലക്ഷ്യം കണ്ടതോടെ മൂന്ന് വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരികെ പിടിക്കാനാകും. നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്
ഈ വർഷം പവർകട്ട് ഉണ്ടാവില്ല:എം.എം.മണി
തിരുവനന്തപുരം:സംസ്ഥാനത്തുമഴകുറയുന്നതിൽ ആശങ്ക ഉണ്ടെന്നു വൈദ്യുതി മന്ത്രി എം.എം മണി.അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നതു വൈദ്യുതോല്പാദനത്തെ ബാധിച്ചിട്ടുണ്ട്.മഴ കുറവാണെങ്കിലും ഈ വര്ഷം പവർകട്ട് ഉണ്ടാകില്ല.വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു മാർഗങ്ങൾ തേടുമെന്നും മന്ത്രി പറഞ്ഞു.വരും ആഴ്ചകളിൽ സംസ്ഥാനത്തു കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.
നേഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു
തൃശൂർ:വേതന വർദ്ധനവ് ആവശ്യപ്പെട്ടു തൃശ്ശൂരിലെ നേഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു.മന്ത്രിമാരായ എ.സി മൊയ്‌ദീൻ,വി.എസ് സുനിൽ കുമാർ എന്നിവർ ഇടപെട്ടു നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. സമരം നടത്തിയ ആശുപത്രിയിലെ നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും.വേതന വർദ്ധനവ് നടപ്പാക്കുന്നത് വരെ ഇടക്കാല ആശ്വാസം നൽകാനാണ് തീരുമാനം.
കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ
ശ്രീകണ്ഠപുരം:കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.പയ്യാവൂർ വില്ലജ് ഓഫീസറും ചെങ്ങളായി സ്വദേശിയുമായ എം.പി സൈദ് ആണ് വിജിലൻസിന്റെ പിടിയിലായത്.പൈസക്കരിയിലെ പള്ളിയമാക്കൽ അജിത് കുമാറിനോട് കൈക്കൂലി വാങ്ങുമ്പോഴാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി എ.വി പ്രദീപും സംഘവും ഇയാളെ പിടികൂടിയത്.അജിത്കുമാറിന്റെ കുടുംബസ്വത്തിലുള്ള ഒന്നരയേക്കർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് ശുപാർശ ചെയ്യുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു ഒന്നരവർഷമായി അജിത്തിനെ ഇയാൾ വട്ടംകറക്കുകയായിരുന്നു.ഇതേ തുടർന്ന് അജിത് വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു.അരലക്ഷം രൂപയ്ക്കു ഇടപാട് ഉറപ്പിച്ചശേഷം പൈസക്കരി റോഡിൽ നിന്ന് പണം വാങ്ങുന്നതിനിടയിലാണ് ഇയാൾ വിജിലൻസ് പിടിയിലായത്.മൂന്നു ദിവസമായി ഇയാൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് വിജിലൻസ് വില്ലജ് ഓഫീസിൽ പരിശോധന നടത്തി.തലശ്ശേരി വിജിലൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.കൈക്കൂലി വാങ്ങിയ വില്ലജ് ഓഫീസറെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടർ ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു.
ക്വാറിയിലേക്കുള്ള ദൂരപരിധി കുറച്ചു
തിരുവനന്തപുരം:പൂട്ടിപോയ രണ്ടായിരത്തിലധികം ക്വാറികൾക്ക് തുറന്നു പ്രവർത്തിക്കാൻ അവസരമൊരുക്കി കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭാ അംഗീകരിച്ചു.ജനവാസ കേന്ദ്രങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി അമ്പതു മീറ്ററാക്കി കുറച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഇത് നൂറു മീറ്റർ ആയിരുന്നു.ഇതേ തുടർന്ന് രണ്ടായിരത്തിലധികം ക്വാറികൾ പ്രവർത്തനം നിർത്തി.ഇവയിൽ നിന്നുമുള്ള പ്രവർത്തനം നിലച്ചതോടെ നിർമാണ സാധനങ്ങളുടെ വില കൂടി.ഇതിനെ തുടർന്നാണ് നടപടി പുനഃപരിശോധിക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.കേന്ദ്ര സർക്കാർ 2016-ൽ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റുസംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും ദൂരപരിധി 50 മീറ്റർ ആയി നിജപ്പെടുത്തി.പറ പൊട്ടിക്കാനുള്ള അനുമതിയുടെ കാലാവധി 5 വർഷമായും കൂട്ടി.