
കോഴിക്കൂട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി

തിരുവനന്തപുരം:സംസ്ഥാന വിത്തുവികസന അതോറിറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ അശോക് കുമാര്‍ തെക്കന്‍, പി.കെ. ബീന എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഭാര്യാഭര്‍ത്താക്കന്മാരായ ഇരുവരും മാറിമാറിയാണ് കഴിഞ്ഞ 10 വര്‍ഷമായി ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നത്.സര്‍ക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പിന്റെ സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയിലാണ് അതീവ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.2007-2016 കാലഘട്ടത്തിലാണ് ക്രമക്കേടുകള്‍ നടന്നത്. വിത്തുവികസന അതോറിറ്റിയുടെ മികച്ച ബീജാങ്കുരണശേഷിയുളള വിത്തുകള്‍ ഉപയോഗിക്കാതെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് വിത്തുവാങ്ങി കര്‍ഷകര്‍ക്ക് നല്‍കുകയാണ് ഇരുവരുടെയും നേതൃത്വത്തില്‍ ചെയ്തത്.ഉപയോഗിക്കാതെ വച്ചതിനാല്‍ വിത്തുവികസന അതോറിറ്റിയുടെ വിത്ത് ബീജാങ്കുരണശേഷി നഷ്ടപ്പെട്ട് ഉപയോഗ ശൂന്യമായി. ഇതുവഴി സര്‍ക്കാറിനു 13.65 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയും അനാസ്ഥയും നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.ഈ കാലയളവില്‍ ക്രമക്കേടുകളില്‍ പങ്കാളികളായ കേരള സംസ്ഥാന വിത്തുവികസന അതോറിറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്ന എം.ഡി. തിലകന്‍, ടി.ഉഷ, ഹണി മാത്യൂസ്, കെ.ജെ അനില്‍, കൃഷി ഓഫീസര്‍മാരായ ഷാജന്‍ മാത്യൂ, എം.എസ് സനീഷ്, വി.വി. രാജീവന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം:ഹരിത കേരളം പദ്ധതിക്ക് പിന്തുണയുമായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍. ചപ്പാത്തിക്കും ചിക്കന്‍ കറിക്കും പിന്നാലെ ജയിലില്‍ പേപ്പര്‍ ബാഗ് നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. അന്തേവാസികള്‍ക്കായി നിരവധി പദ്ധതികള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പുതുതായി പേപ്പര്‍ ബാഗ് നിര്‍മ്മാണവും ആരംഭിച്ചത്. ജയിലും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായിട്ട് കൂടിയാണ് നടപടി.
കണ്ണൂർ:ചാലയിൽ അഞ്ചു മറുനാടൻ തൊഴിലാളികൾക്ക് മന്തുരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി റിപോർട്ടുകൾ.ഒരാഴ്ച മുൻപ് തൊഴിലാളികളിൽ നടത്തിയ രക്തപരിശോധനയിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.തുറസ്സായ സ്ഥലത്തെ മലവിസർജ്ജനവും മാലിന്യവും ചാലയിലെ നാട്ടുകാരെ പകർച്ചവ്യാധിയുടെ ഭീഷണിയിലാക്കിയിരിക്കുകയാണ്.ചെമ്പിലോട് പഞ്ചായത്തിന്റെ കുറച്ചു ഭാഗങ്ങളും കണ്ണൂർ കോർപറേഷന്റെ കുറെ ഭാഗങ്ങളും ഉൾപ്പെട്ട പ്രദേശത്താണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായി അന്യസംസ്ഥാന തൊഴിലാളികൾ തുറസ്സായ സ്ഥലങ്ങളിൽ മലവിസർജനം നടത്തുന്നത്.വയലുകളിലും റോഡരികിലുമാണ് ഭൂരിഭാഗം ആളുകളും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്.സമീപത്തെ തണ്ണീർത്തടങ്ങളിലും മലിനജലം കെട്ടിക്കിടക്കുകയാണ്.ഇതിൽ കൊതുകുകൾ പെറ്റുപെരുകി ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുകയാണ്.
കണ്ണൂർ:ഓട്ടോറിക്ഷകളുടെ കെ.എം.സി നമ്പറുമായി ബന്ധപ്പെട്ടു തൊഴിലാളികൾക്കിടയിൽ നിലനിൽക്കുന്ന പ്രശ്നം ഈ മാസം മുപ്പത്തിനകം പരിഹരിക്കാമെന്ന് മേയർ ഇ.പി ലത ഉറപ്പു നൽകി.സമരസമിതി നേതാക്കളുമായുള്ള ചർച്ചയിലാണ് തീരുമാനം. എന്നാൽ പ്രശ്നം പരിഹരിക്കുന്നത് വരെ കലക്‌ടറേറ്റിനു മുൻപിൽ നടത്തിവരുന്ന സത്യാഗ്രഹ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.പെര്മിറ്റിൽ അനുവദിച്ച സ്ഥലത്തു മാത്രം ഓട്ടോകൾ പാർക്ക് ചെയ്യുക,എല്ലാ ഓട്ടോകളും എല്ലാ സ്റ്റാൻഡിലും പാർക്ക് ചെയ്യാമെന്ന ആർ.ടി.ഓ നിലപാട് തിരുത്തുക കെ.എം.സി ഉള്ള ഓട്ടോകൾക്കു ടൌൺ പെർമിറ്റ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കണ്ണൂർ:പുതിയതെരുവിലെ ഒൻപതു ഹോട്ടലുകളിൽ ആരോഗ്യവകുപ്പധികൃതർ മിന്നൽ പരിശോധന നടത്തി.വ്യഴാഴ്ച നടത്തിയ പരിശോധനയിൽ പഴകിയ പൊറോട്ട,എണ്ണക്കടികൾ,പൂപ്പൽ കയറിയ പൊറോട്ട മാവ്,പഴകിയ ഫ്രൂട് സാലഡ് എന്നിവ കണ്ടെത്തിയതിനെ തുടർന്ന് ഒരു ഹോട്ടൽ അടപ്പിച്ചു.മിക്ക ഹോട്ടലുകളുടെയുംഅടുക്കളയുടെ ചുമരുകൾ ചെളിപിടിച്ചും മാലിന്യം കൂട്ടിയിട്ടു വൃത്തിഹീനമാക്കിയ നിലയിലും കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുക്കുകയും ചെയ്തു.ചിറക്കൽ പഞ്ചായത്തു ഹെൽത്ത് ഇൻസ്‌പെക്ടർമാരായ തമ്പാൻ,സുനിൽ രാജ്,രാജേഷ്,നസീർ,ടൈറ്റിസ് എന്നിവരാണ് പരിശോധന നടത്തിയത്.
കണ്ണൂർ:കൊച്ചി മെട്രോയെ നയിക്കാൻ കണ്ണൂരിന്റെ പതിനൊന്നു പേരും.പൈലറ്,സ്റ്റേഷൻ കൺട്രോൾ എന്നീ റോളുകളിലാണ് കണ്ണൂരിന്റെ സാന്നിധ്യം.ദേശീയ തലത്തിൽ നടത്തിയ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയാണ് ഈ പതിനൊന്നു പേരും മെട്രോയിൽ ജോലിക്കെത്തിയത്.വള്യായി ഈസ്റ്റിലെ വി.രെജുൽ,വട്ടിപ്രം സ്വദേശി ടി.റെനീഷ്,മട്ടന്നൂർ പഴശ്ശിയിലെ ജ്യോതിഷ് മോഹൻ,മമ്പറത്തെ വി.നവനീത്,കോളയട്ടെ പി.രാഗേഷ്,കൂത്തുപറമ്പ് നീർവേലിയിലെ വിജയ് പങ്കജ്,ശ്രീകണ്ഠപുരം സ്വദേശികളായ കെ.പി.ജിഷിൻ,വിനീത് ശങ്കർ,പയ്യന്നൂരിലെ എ.കെ ഷിനു,പെരളശ്ശേരിയിലെ എ.ആർ രഞ്ജിത്ത്,എന്നിവരാണ് മെട്രോയിൽ ജോലി നോക്കുന്ന കണ്ണൂരുകാർ.എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്ക് പിണറായിയിലെ കെ.വി രമ്യക്കായിരുന്നു. ഏഴുമാസത്തോളം മെട്രോയിൽ ജോലി ചെയ്ത രമ്യ മറ്റൊരു ജോലി കിട്ടിയപ്പോൾ അങ്ങോട്ട് മാറുകയായിരുന്നു
ദോഹ: അവധിയാഘോഷിക്കാനായി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.ദോഹയില്‍നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഈദുല്‍ ഫിത്തര്‍ ദിനമായ ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്.ഖത്തറിന് മേല്‍ യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്കുള്ള യാത്ര ഭൂരിഭാഗം പേരും റദ്ദാക്കിയിരുന്നു.ഈ സാഹചര്യത്തില്‍ നിലവിലെ ദോഹയില്‍ നിന്നുള്ള വിമാനങ്ങളില്‍ തിരക്ക് അനിയന്ത്രിതമാകുമെന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി.വ്യാഴാഴ്ച സ്‌കൂള്‍ അവധി കൂടി തുടങ്ങുന്നതോടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം പ്രതിദിനം 800നും 1,500നും ഇടയിലാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം പരിഗണിച്ച് അധിക വിമാനങ്ങള്‍ അനുവദിക്കണമെന്ന് പ്രവാസി അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.186 യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
കോഴിക്കോട്:കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ കെഎസ്ആര്‍ടിസി ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ചു. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.രാമനാട്ടുകരയിലെ ഭവന്‍സ് പബ്ലിക് സ്കൂളിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്