വൈറസ്സ് ആക്രമണത്തെ തുടർന്ന് ജില്ലാ പോലീസ് ഓഫീസിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം നഷ്ടമായി.

keralanews virus attack towards computers

കണ്ണൂർ:വൈറസ്സ് ആക്രമണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പോലീസ് ഓഫീസിലെ  കംപ്യൂട്ടറുകളുടെ നിയന്ത്രണം നഷ്ടമായി.നിയന്ത്രണം പുറത്തുനിന്നു ഏറ്റെടുക്കുന്ന രീതിയിലുള്ള വൈറസ് 40 കംപ്യൂട്ടറുകളെയാണ് ബാധിച്ചത്.വാണാക്രയ് വിഭാഗത്തിൽ പെട്ട വൈറസുകളാണിവ.പോലീസ് ടെലികമ്മ്യൂണികേഷൻ വിഭാഗം പരിശോധിച്ച് കുറച്ചു കംപ്യൂട്ടറുകളിലെ വൈറസ് ബാധ ഒഴിവാക്കിയിട്ടുണ്ട്.വ്യാഴാഴ്ചയാണ് വൈറസ് ബാധ ശ്രദ്ധയിൽ പെട്ടത്. സംസ്ഥാനത്തെ ഔദ്യോഗിക ശൃംഖല സംവിധാനമായ കേരളാ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്കിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളാണ് വൈറസ് നിയന്ത്രണത്തിലായത്.മറ്റു കംപ്യൂട്ടറുകളിലേക്കു വൈറസ് പടരാൻ സാധ്യതയില്ലെന്നാണ് എൻ.ഐ.സി അധികൃതർ വ്യക്തമാക്കുന്നത്.എസ്.പി ഓഫീസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ കംപ്യൂട്ടറൊഴികെ ബാക്കിയെല്ലാം തകരാറിലായിട്ടുണ്ട്.ആന്റി വൈറസ് സോഫ്ട്‍വെയർ സ്ഥാപിക്കാത്ത കംപ്യൂട്ടറുകൾക്കാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്.ഏതെങ്കിലും ഒരു കംപ്യൂട്ടറിൽ നിന്നോ വൈറസ് ബാധയുള്ള പെൻ ഡ്രൈവോ സി.ഡി യോ ഉപയോഗിച്ചത് മൂലമോ ആവാം വൈറസ് ബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.സുരക്ഷയെ ബാധിക്കുന്ന ഫയലുകളൊന്നും നഷ്ട്ടമായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.പ്രശ്‌നം പരിഹരിച്ചു വരികയാണെന്ന് പോലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു.

കണ്ണൂരില്‍ വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പനയെന്ന് പരാതി

keralanews land sale using false documents

കണ്ണൂർ:കണ്ണൂര്‍ കുറുമാത്തൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട 439 ഏക്കര്‍ ഭൂമി വ്യാജരേഖ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായി പരാതി. 1993ല്‍  ലാന്‍ഡ് ബോര്‍ഡ് റവന്യൂവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ഭൂമിയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുന്നത്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.തളിപ്പറമ്പ് താലൂക്ക് കുറുമാത്തൂര്‍ വില്ലേജില്‍-1,44,46,76 സര്‍വ്വെ നമ്പറുകളില്‍പെട്ട 439.74 ഏക്കര്‍ഭൂമിയാണ് വ്യാജ രേഖകള്‍ ചമച്ച് ഭൂമാഫിയ കയ്യേറി വില്‍പ്പന നടത്തുന്നത്.മുപ്പത് ഏക്കറോളം ഭൂമി ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായാണ് ആക്ഷേപം. ഭൂമി വില്‍പ്പന തടയണമെന്നും ഇത് മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂമി മറിച്ച് വില്‍ക്കുന്നതില്‍ നിയമപരമായി തടസമില്ലന്നാണ് സ്ഥലം ഉടമകളുടെ നിലപാട്

ഈദുല്‍ ഫിത്തര്‍: തിങ്കളാഴ്ച പൊതുഅവധി

keralanews monday holiday
തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റ്  അവധി പ്രഖ്യാപിച്ചു.

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

keralanews student died in accident

തിരുവനന്തപുരം:തിരുവനന്തപുരം വെമ്പായത് വാഹനാപകടത്തിൽ സ്കൂൾ വിദ്യാർത്ഥി മരിച്ചു.വെണ്മണി സ്വദേശിയായ ജെറിൻ(13) ആണ് മരിച്ചത്.കെ.എസ്.ആർ.ടി.സി ബസും ജെറിനടക്കമുള്ളവർ സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.കാർ ഡ്രൈവറായ ബിനു(34),ഏലിയാമ്മ(70),സുജ(45) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവർ തിരുവനന്തപുരം medical കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുവായൂരിൽ അമ്മമാർക്ക് താമസിക്കാൻ വീടൊരുങ്ങി

keralanews free accommodation in guruvayoor
ഗുരുവായൂർ:പലരും പ്രായമാകുന്ന അമ്മമാരെ ഗുരുവായൂരിലെത്തിച്ചു നടതള്ളാറുണ്ട്.ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന അമ്മമാർക്ക് ഇനി രാപ്പകൽ നടപന്തലിൽ കഴിഞ്ഞുകൂടേണ്ട അവസ്ഥ മാറുന്നു.ഇവർക്കായി ഗുരുവായൂരിൽ സൗജന്യമായി താമസിക്കാൻ വീടൊരുങ്ങി ‘കുറൂരമ്മ ഭവനം’.താമസം മാത്രമല്ല ക്ഷേത്ര ദർശനം നടത്താനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം ഇവിടെയുണ്ട്.ദേവസ്വം ഒരുക്കിയ ഈ ഭവനം ദേവസ്വം മന്ത്രി ഭക്തർക്ക് സമർപ്പിച്ചു.ഇപ്പോൾ ഇരുപത് പേർക്ക് താമസിക്കാനാണ് സൗകര്യം.ഒരാൾക്ക് മൂന്ന് ദിവസം വരെ കഴിയാം. ഇവിടെ നിന്ന് ക്ഷേത്ര ദർശനത്തിന് പോകാൻ വാഹനം എർപ്പെടുത്തും. ഭക്ഷണവും തയാറാക്കി നൽകും.നൂറ് പേർക്ക് താമസിക്കാവുന്ന വീടായി ഇത് വിപുലപ്പെടുത്താനുള്ള നിർമാണവും ആരംഭിച്ചു. …

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

keralanews vigilance raid in all village offices

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.ചെമ്പനോടായിലെ കർഷകന്റെ ആത്മഹത്യയെ തുടർന്നാണ് നടപടി.വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ചന്ദ്രഗിരി സംസ്ഥാന പാതയിൽ അപകടം പെരുകുന്നു

IMG-20170623-WA0016

കാസറഗോഡ്: മേൽപ്പറമ്പിൽ ഇന്ന് രാവിലെ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ  യാത്രക്കാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.കഴിഞ്ഞ ഒരാഴചകുളളിൽ സംസ്ഥാന പാതയിൽ നിരവധി അപകടങ്ങൾ ഉണ്ടായി. റോഡ് നിർമ്മാണം പൂർത്തികരിക്കാത്തതും റോഡിന് ഇരുവശങ്ങളിലും നല്ല രീതിയിലുള്ള ഓട നിർമ്മാണം നടത്താത്തതും ആണ് പലപ്പോഴും അപകടകാരണമാകുന്നത്.

IMG-20170623-WA0013

Photography by siraj paravanadukkam

ഏതാനും ദിവസങ്ങളിൽ തുടർന്നു വരുന്ന അപകട പരമ്പരകളിൽ ഏറ്റവും അവസാനത്തേതാണ് ഇന്ന് രാവിലെ ഉണ്ടായ കാറപടകം. രണ്ടു ദിവസം മുൻപ് ഉദുമ ഓവർ ബ്രിഡ്ജിന് സമീപം ജീപ്പ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് നൽകുകയായിരുന്നു. പാലക്കുന്ന് ടെലിഫോൺ എക്സചേഞ്ചിന് മുന്നിൽ ലോറി അപകടത്തിൽ പെട്ടതും നാളുകൾക്ക് മുൻപ് മാത്രം. വേഗത നിയന്ത്രണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായി.

 

ചെമ്പനോട് വില്ലജ് ഓഫീസിൽ റെയ്‌ഡ്‌

keralanews vigilance raid

പേരാമ്പ്ര:കർഷകൻ ആത്മഹത്യാ ചെയ്ത കോഴിക്കോട് ചെമ്പനോടെ വില്ലജ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌.വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് റെയ്‌ഡ്‌.ഓഫീസിലെ ഫയലുകൾ സീൽ ചെയ്തു.ക്രമക്കേട് കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം.

സംസ്ഥാനത്ത് ഇന്ന് നാല് പനി മരണം

keralanews fever death again

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം തുടരുന്നു. ഇന്ന് നാല് പേര്‍ കുടി പനി ബാധിച്ച് മരിച്ചു. ഇതോടെ ഈ മാസം മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. .സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം പനി മരണങ്ങളും കൂടുകയാണ്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ കുര്യച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനിത, ചേലക്കര പങ്ങാരപ്പിള്ളി കല്ലിടന്പില്‍ സുജാത, ഒല്ലൂര്‍ ചക്കാലമറ്റം വത്സ എന്നിവരാണ് മരിച്ചത്.പാലക്കാട് ആലത്തൂരില്‍ സഫറലി-സജില ദന്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മുഹമ്മദ് സല്‍മാനാണ് മരിച്ചത്.ഈ വര്‍ഷം ഡെങ്കിപനി ബാധിച്ച് മരിച്ചത് 70 പേര്‍. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഈ വര്‍ഷം മരിച്ചത് 60 പേര്‍. 13 ലക്ഷത്തോളം പേരാണ് ഈ വര്‍ഷം ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയത്.അതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെ കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്യും. പ്രതിരോധനടപടികള്‍ വിപുലമാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തയ്യാറാക്കിയ കര്‍മപരിപാടികളുടെ നടത്തിപ്പിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ ഹൈക്കോടതി അനുമതി

keralanews high court give permission for serving alcohol in private parties

കൊച്ചി:സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് അനുമതി വേണ്ടന്നു ഹൈക്കോടതി.വീടുകളിലും മറ്റും നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പിയാൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്ന് ഹൈക്കോടതി നിർദ്ദേശം.അനുവദനീയമായ അളവിൽ മദ്യം സൂക്ഷിക്കാമെന്നും വില്പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.നിലവിൽ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് ലൈസൻസ് വേണം.ഇതിനെതിരായി സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് ഹൈകോടതി ഇടപെടൽ.