സംസ്ഥാനത്തു നാലു ദിവസം കൂടി കനത്ത മഴ;ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്

keralanews continuous rainfall for next 4days

തിരുവനന്തപുരം:സംസ്ഥാനത്തു കനത്ത മഴ തുടരുന്നു.ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.ഹൈറേഞ്ചിലേക്കു പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളുടെയും സമീപത്തു പോകരുതെന്നും മുന്നറിയിപ്പുണ്ട്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയർന്നു.കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന നിർദേശിച്ചു.

നിരോധിച്ച നോട്ടുകളുമായി നാലംഗസംഘം പിടിയിൽ;പിടിച്ചെടുത്തത് കോടികൾ

keralanews four arrested with banned currency

മലപ്പുറം:നിരോധിച്ച നോട്ടുകളുമായി നാലംഗസംഘത്തെ മലപ്പുറം തലപ്പാറയിൽ വെച്ച്  പോലീസ് പിടികൂടി.വാഹന പരിശോധനയ്ക്കിടെയാണ് അസാധു നോട്ടുകളുമായി കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ പോലീസ് പിടികൂടിയത്.കോഴിക്കോട് ഫാറൂഖ് സ്വദേശി ഫിൻസിർ,ബാലുശ്ശേരി സ്വദേശി ഷിജിത്,മലപ്പുറം  സ്വദേശി ഷഹാദ്,താനൂർ സ്വദേശി സലാഹുദ്ധീൻ എന്നിവരാണ് പിടിയിലായത്.ഇരുപത്തിരണ്ടു ലക്ഷം രൂപ നൽകി ചെന്നൈയിൽ നിന്നാണ് നിരോധിച്ച നോട്ടുകൾ വാങ്ങിയതെന്ന് പിടിയിലായവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.പ്രവാസികൾക്കുള്ള ഇളവ് പ്രയോജനപ്പെടുത്തി നോട്ടുകൾ മാറ്റിയെടുക്കാനാണ് സംഘം പണം കൊണ്ടുവന്നത്.

അപകീര്‍ത്തി പരാമര്‍ശം: നടി ദിലീപിനെതിരെ പരാതി നല്‍കിയേക്കും

keralanews actress-may-give-petition-against-dileep

തൃശൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി പോലീസിന് വീണ്ടും മൊഴി നല്‍കി. വിശദമായ മൊഴിയില്‍ സിനിമയില്‍ താന്‍ ഇതുവരെ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.ഒരു ടെലിവിഷൻ ചാനലില്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പരാതി നല്‍കുമെന്നും സൂചനയുണ്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി നടിക്ക് അടുത്ത സൗഹൃദമുണ്ടെന്നായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. ‘അവര്‍ ഭയങ്കര അടുപ്പത്തിലായിരുന്നു. ഗോവയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതാണ് അപകടത്തിലേക്ക് വഴിവെച്ചത്’- ഇതായിരുന്നു ദിലീപിന്റെ പരാമര്‍ശം.

സംസ്ഥാനത്ത് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

keralanews three days cleaning program

കണ്ണൂർ:പനിയെയും പകർച്ചവ്യാധികളെയും പ്രതിരോധിക്കാനുള്ള പരിസര ശുചീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തു തുടക്കമായി.മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉൽഘാടനം കണ്ണൂർ കോർപറേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.മന്ത്രിമാർ,എം.പി മാർ ,എം.എൽ.എ മാർ,മറ്റു ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി നേതാക്കൾ,വിവിധ സാമൂഹ്യ,സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവരെല്ലാം വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ അണിചേർന്നു.ആശുപത്രികൾ,ബസ്‌സ്റ്റാന്റുകൾ,സ്കൂൾ-കോളേജ് പരിസരങ്ങൾ,റോഡിന്റെ ഇരുവശങ്ങൾ,സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് മുതൽ ശുചീകരണം നടക്കും.സ്കൂൾ-കോളേജ് വിദ്യാർഥികൾ ,കുടുംബശ്രീ പ്രവർത്തകർ,എൻ.സി.സി കേഡറ്റുകൾ,സ്റ്റുഡന്റ് പോലീസ്,സ്‌കൗട്ട്,പോലീസ് അസോസിയേഷൻ തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്.പകർച്ചപ്പനി തടയാൻ ശുചീകരണവും ദുരിതാശ്വാസവുമടക്കമുള്ള പ്രവർത്തനങ്ങളിൽ സർക്കാരുമായി സഹകരിച്ചു രംഗത്തിറങ്ങാൻ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഇടുക്കിയിൽ ഇന്ന് ഹർത്താൽ

keralanews sndp hartal in idukki

കട്ടപ്പന:ഇടുക്കിയിൽ ഇന്ന് എസ്.എൻ.ഡി.പി ഹർത്താൽ.രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.ഞായറാഴ്ച നെടുങ്കണ്ടം ശാഖാ യോഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ വിജയിച്ചതിന്റെ തുടർന്ന് ആയിരുന്നു സംഘർഷം.പുറത്തുനിന്നെത്തിയ സി.പി.എം പ്രവർത്തകർ ഓഫീസിനു നേരെ അക്രമം നടത്തുകയും ക്ഷേത്രത്തിനു നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു,തുടർന്നാണ് ഹർത്താൽ ആഹ്വാനം ഉണ്ടായത്

കർഷകന്റെ ആത്മഹത്യ;പ്രതിയായ വില്ലജ് അസിസ്റ്റന്റ് സലീഷ് കീഴടങ്ങി

keralanews village assistant surrendered to the police

കോഴിക്കോട്:കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ  വില്ലജ് അസിസ്റ്റന്റ് സലീഷ് പോലീസിൽ കീഴടങ്ങി.ഒളിവിലായിരുന്ന സലീഷ് ഇന്നലെ രാത്രി വൈകിയാണ് പേരാമ്പ്ര സി.ഐ ക്കു മുൻപിൽ കീഴടങ്ങിയത്.ആത്മഹത്യ പ്രേരണ കുറ്റം അടക്കമുള്ളവ സലീഷിനെതിരെ ചുമത്തിയിട്ടുണ്ട്.ഇയാൾ വയനാട്ടിൽ തന്നെ ഉണ്ടെന്നുള്ള വിവരത്തെ തുടർന്ന് പോലീസ് അവിടെ എത്തിയെങ്കിലും നിമിഷങ്ങൾക്ക് മുൻപ് ഇയാൾ രക്ഷപ്പെട്ടു. പിടിയിലാകുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ഇയാൾ കീഴടങ്ങിയതെന്നാണ് സൂചന.സലീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വൈക്കം കൂട്ട ആത്മഹത്യ;പൊള്ളലേറ്റ ഇളയ മകനും മരിച്ചു

keralanews vaikkom suicide case

വൈക്കം:ദമ്പതിമാരും ഒരു മകനും വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീഹരി(11) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.വീട്ടിനുള്ളിൽ നിന്നും കൂട്ടനിലവിളി കേട്ട നാട്ടുകാരാണ് സംഭവമറിയുന്നത്.നാട്ടുകാർ വാതിൽ തകർത്തു വീട്ടിനുള്ളിൽ കടക്കുകയും വെള്ളമൊഴിച്ചു തീയണയ്ക്കുകയും ചെയ്യുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛനും അമ്മയും മൂത്ത മകനും ഇന്നലെ തന്നെ മരിച്ചിരുന്നു.

പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിക്കുന്നു: ഏതാനും മണിക്കൂറുകൾക്കുള്ളിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. മൂന്ന് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ അമേരിക്കയിലാണ് അദ്ദേഹം. 1 മണിക്ക് ശേഷം കൂടിക്കാഴ്ച നടത്തും. വൈറ്റ്ഹൌസിൽ ആദ്യം പ്രധാനമന്ത്രിയായി മോഡി ഒരു ‘ജോലി അത്താഴത്തിന്’ ആതിഥ്യമരുളും. സിഇഒമാരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ മോദി ഇന്ത്യയിലേക്ക് നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടു. ‘ബിസിനസ്സ്-ഫ്രണ്ട്ലി ഡെസ്റ്റിനേഷൻ ആണ്, ഗെയിം മാറുന്ന നികുതി പരിഷ്കരണം പ്രാവർത്തികമാക്കിയാൽ കാര്യങ്ങൾ മെച്ചപ്പെടും.’ വെർജീനിയയിലെ ടൈസൺസ് കോർണറിലുള്ള റിറ്റ്സ് കാൾട്ടണിൽ ഇന്ത്യൻ ദേശാടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. കഴിഞ്ഞ വർഷം ഉറി ഭീകര ആക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെ കുറിച്ച് സംസാരിച്ചു. ആവശ്യമുള്ളപ്പോൾ ഇന്ത്യക്ക് സ്വന്തം പ്രതിരോധത്തിൽ നിൽക്കാൻ കഴിയുമെന്ന് സ്ട്രൈക്കുകൾ തെളിയിച്ചു. അമേരിക്കയിൽ ഇറങ്ങിയതിന് ശേഷം പ്രധാനമന്ത്രി മോഡി ട്വിറ്ററിൽ ഇങ്ങനെ പറഞ്ഞു: “ഐക്യനാടുകളിലെ പ്രസിഡന്റിന് നന്ദി (പൊറ്റസ്) അങ്ങേയറ്റം സ്വാഗതം. ഡൊണാൾഡ് ട്രംപും നിങ്ങൾക്കൊപ്പം എന്റെ മീറ്റിംഗും ചർച്ചകളും പ്രതീക്ഷയോടെ കാത്തിരിക്കുക.

ശബരിമലയിലെ സ്വർണ്ണക്കൊടിമരത്തിന്റെ കേടുവരുത്തിയ ഭാഗം പൂർവ്വസ്ഥിതിയിലാക്കി

keralanews sabarimala temples damaged gold mast restored

ശബരിമല:ശബരിമല സന്നിധാനത്ത് പുനഃപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയ ഭാഗം പഴയ നിലയിലാക്കി. കൊടിമരത്തിന്റെ പ്രധാന ശില്പിയായ പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാവിലെയാണ് കേടുപാടുകള്‍ പരിഹരിച്ചത്.നിറം മങ്ങിയ ഭാഗം പ്രത്യേക ഊഷ്മാവില്‍ ചൂടാക്കി മെര്‍ക്കുറി അവിടെ നിന്നു മാറ്റിയാണ് കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയിലെ കേടുവന്ന ഭാഗം പൂര്‍വസ്ഥിതിയിലാക്കിയത്. മൂന്നുമണിക്കൂറോളം നീണ്ട പ്രയത്‌നത്തിലാണ് മങ്ങിപ്പോയ സ്വര്‍ണനിറം വീണ്ടെടുത്തത്.ഇതിനിടെ, ശബരിമല സന്നിധാനത്തെ കൊടിമരത്തിനു കേടു വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു.കസ്റ്റഡിയിലുള്ള സത്യനാരായണ റെഡ്ഡിയേയും സംഘത്തേയും പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശവും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ആചാരപരമായാണ് നവധാന്യങ്ങള്‍ക്കൊപ്പം രസം കൊടിമരത്തില്‍ തളിച്ചതാണെന്ന മൊഴിയാണ് സത്യനാരായണ റെഡ്ഡി നല്കിയിരിക്കുന്നത്.

കൂട്ട ആത്മഹത്യ ശ്രമം;ഭാര്യയും ഭർത്താവും മരിച്ചു; മക്കൾ ഗുരുതരാവസ്ഥയിൽ

keralanews suicide attempt husband and wife died

വൈക്കം:തീ കൊളുത്തി കൂട്ട ആത്മഹത്യക്കു ശ്രമിച്ച ഭർത്താവും ഭാര്യയും മരിച്ചു.മക്കളെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയാഴം ചില്ലക്കൽ സുരേഷ്,ഭാര്യ സോജാ എന്നിവരാണ് മരിച്ചത്.മക്കളായ സൂരജ്,ശ്രീഹരി എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഇന്ന് പുലർച്ചെ സുരേഷിന്റെ വീട്ടിൽ നിന്നും കൂട്ട നിലവിളി കേട്ടാണ് പരിസരവാസികൾ ഓടിയെത്തുന്നത്.അടച്ചിട്ട വാതിൽ ചവിട്ടി തുറന്നു അകത്തു കടന്ന ഇവർ വെള്ളമൊഴിച്ചു തീ കെടുത്തുകയും നാലുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.വീടിനു സമീപം ചായക്കട നടത്തിയിരുന്ന സുരേഷ് പലരോടായി പണം ബ്ലേഡ് പലിശക്ക് വാങ്ങിയിരുന്നെന്നും ഇയാൾ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നെന്നും നാട്ടുകാർ പറയുന്നു.സംഭവത്തിൽ  വൈക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.