കാസർകോഡ്:ഫിസിയോതെറാപ്പിക്കിടെ എൻഡോസൾഫാൻ ഇരയായ കുഞ്ഞിന്റെ കൈയും കാലും ഒടിഞ്ഞു.കാസർകോഡ് ജില്ലയിലെ ജനറൽ ആശുപത്രിയിലാണ് സംഭവം.ആദൂർ സ്വദേശി അബ്ദുൽ റസാക്കിനാണ്(12) ഈ ദുരവസ്ഥ ഉണ്ടായത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സന്ധി വേദനയെ തുടർന്ന് അബ്ദുൽ റസാക്കിനെ ആശുപത്രിയിൽ എത്തിച്ചത്.തുടർന്ന് കുട്ടിയെ ഫിസിയോതെറാപ്പിക്ക് വിധേയനാക്കി.ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി കൈക്കും കാലിനും വേദനയുണ്ടെന്നു വീട്ടുകാരെ അറിയിച്ചു.ഇതേതുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തി എക്സ്റേ എടുത്തു.അപ്പോഴാണ് കൈക്കും കാലിനും പൊട്ടലുണ്ടെന്നു തെളിഞ്ഞത്.നീർക്കെട്ട് ഉണ്ടായതിനെ തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ബുധനാഴ്ചയാണ് പ്ലാസ്റ്റർ ഇട്ടത്.അശ്രദ്ധമായ ഫിസിയോതെറാപ്പിയാണ് കുട്ടിയുടെ കൈയും കാലും ഒടിയാൻ കാരണമെന്നു രക്ഷിതാക്കൾ ആരോപിക്കുന്നു.എന്നാൽ ചികിത്സയ്‌ക്കിടെയല്ല അസ്ഥി ഒടിഞ്ഞതെന്നും നേരത്തെ തന്നെ ആസ്തി ഒടിഞ്ഞിരിക്കാം എന്നും ആശുപത്രി അധികൃതർ പറയുന്നു.എൻഡോസൾഫാൻ ബാധിതരുടെ അസ്ഥിക്ക് ബലക്ഷയം ഉണ്ടാകാമെന്നും അതിനാൽ വളരെ ശ്രദ്ധയോടെയാണ് ഫിസിയോതെറാപ്പി ചെയ്തതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
നഴുമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നഴ്‌സുമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു.സെക്രെട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരത്തിൽ ഇന്നും നൂറു കണക്കിന് നഴ്‌സുമാർ അണി നിരന്നു.സർക്കാർ നടപ്പാക്കിയ ശമ്പള വർദ്ധനവ് പര്യാപ്തമല്ലെന്നും 20,000 രൂപ അടിസ്ഥാന ശമ്പളം നല്കാൻ തയ്യാറാകുന്നില്ലെങ്കിൽ തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനുമാണ് യു.എൻ.എ,ഐ.എൻ.എ എന്നീ സംഘടനകളുടെ തീരുമാനം.തിങ്കളാഴ്ച മുതൽ സമരം ശക്തമായാൽ സംസ്ഥാനത്തെ 360 ഓളം സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും.അത്യാഹിത വിഭാഗത്തിലെ ജോലിയിൽ നിന്ന് പോലും മാറിനിന്നു പ്രതിഷേധം ശക്തമാക്കാനാണ് നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.അങ്ങനെ വന്നാൽ സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് മാറും.ആരോഗ്യ മേഖലയിലെ സ്തംഭനം ഒഴിവാക്കാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ സേവനം നല്കാൻ തയ്യാറാണെന്നും തുച്ഛമായ ശമ്പളത്തിൽ ഇനി സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യില്ല എന്നും നഴ്‌സുമാർ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയവര്‍ക്ക് 10 ലക്ഷം പാരിതോഷികം

ഐ.എസ് ബന്ധമുള്ള കണ്ണൂർ സ്വദേശി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ .
ന്യൂഡൽഹി:ഐ.എസ് ബന്ധമുള്ള കണ്ണൂർ സ്വദേശിയെ ഡൽഹി വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.തുർക്കിയിൽ നിന്നും നാടുകടത്തിയ ഇയാളിൽ നിന്നും വ്യാജ പാസ്സ്പോർട്ടും പിടിച്ചെടുത്തു.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ നൽകിയ വിവരത്തെ തുടർന്നാണ് ഡൽഹി പൊലീസിലെ പ്രത്യേക വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്. വഞ്ചന,വ്യാജരേഖ ചമയ്ക്കൽ,ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാൾക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.വ്യാജ പാസ്സ്പോർട്ടുമായി തുർക്കിയിൽ നിന്നും സിറിയയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ നാടുകടത്തുകയായിരുന്നു എന്നാണ് ഇന്റലിജൻസ് നൽകിയ വിവരം.കേരളത്തിൽ നിന്നും ഐ.എസ്സിൽ ചേർന്ന ആളുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കോഴി വില കുറഞ്ഞില്ല, ചിക്കന് വില 115 മുതല്‍ 130 വരെ
തിരുവനന്തപുരം:കോഴി വില കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം വീണ്ടും പരാജയം.ചിക്കന് കിലോ 87 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി 115 മുതല്‍ 130 രൂപ വരെയാണ് ഇന്നത്തെ വിപണി വില. ഇറച്ചിക്കും 2 രൂപ കൂട്ടിയാണ് വില്‍ക്കുന്നത്.87 രൂപയ്ക്കു കോഴി നല്കാൻ കഴിയില്ലെന്ന് കാണിച്ച് നേരത്തെ കോഴി വ്യാപാരികൾ സമരത്തിലായിരുന്നു.തുടർന്ന് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിലൂടെ സമരം അവസാനിപ്പിക്കുകയും ബുധനാഴ്ച മുതൽ 87 രൂപയ്ക്ക് കോഴി വിൽക്കാൻ തയ്യാറാകുകയുമായിരുന്നു.എന്നാല്‍ തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ ഇന്ന് ചിക്കന്റെ വില 130 രൂപ. ഇറച്ചിക്ക് 160 രൂപയും. വടക്കന്‍ കേരളത്തില്‍ ചിക്കന്‍ വില്‍ക്കുന്നില്ല, ഇറച്ചിക്ക് 160 രൂപയാണ്.സംസ്ഥാനത്താകെ 115 മുതല്‍ 130 രൂപ വരെയാണ് വില നിലവാരം. കഴിഞ്ഞ ദിവസം വരെ 143 ആയിരുന്നു കോഴിക്ക് വില.
മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് ഇടിച്ചു ലോറി മറിഞ്ഞു

നാദിര്‍ഷയെ പ്രതി ചേര്‍ത്തേക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയേയും ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയേയും പ്രതി ചേര്‍ത്തേക്കും. തെളിവ് നശിപ്പിക്കല്‍, കുറ്റകൃത്യം മറച്ചുവെക്കല്‍ എന്നീ വകുപ്പുകളാകും ചുമത്തുക.എന്നും ഒപ്പം നിന്ന സുഹൃത്തിനെ തള്ളിപറയാനാകില്ല എന്നാണ് നാദിർഷായുടെ നിലപാട്.അതിനിടെ നാദിർഷായെ ഗൂഢാലോചന കേസിൽ നിന്നും ഒഴിവാക്കാനുള്ള നീക്കം സജീവമാണ്.ഗൂഢാലോചനയിൽ നാദിർഷയ്ക്കു പങ്കില്ലെന്നാണ് പോലീസിന്റെ നിലപാട്.അതിനിടെ കേസ് അന്വേഷണത്തിന്റെ പ്രധാന ചുമതല പെരുമ്പാവൂർ സി.ഐ ബിജു പൗലോസിന് തിരിച്ചു നൽകി.
നടിയെ അക്രമിച്ചകേസിൽ നടൻ മുകേഷിനെ പോലീസ് ചോദ്യം ചെയ്യും
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടനും എം.എൽ.എ യുമായ മുകേഷിനെ പോലീസ് ചോദ്യം ചെയ്യും.പള്‍സര്‍ സുനി നേരത്തെ മുകേഷിന്‍റെ ഡ്രൈവറായിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്‍റെ മൊഴിയെടുക്കുന്നത്.ദിലീപ് നായകനായ സൗണ്ട് തോമ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പൾസർ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു.ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഈ കാലത്താണ്.ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം മുകേഷിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ദിലീപിന് ജാമ്യമില്ല
ആലുവ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് കോടതി ജാമ്യം നിഷേധിച്ചു.ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നൽകിയത്.എന്നാൽ രണ്ടു ദിവസത്തിന് ശേഷം കോടതിയിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.മജിട്രേട്ടിന്റെ ചേമ്പറിലാണ് ദിലീപിനെ ഹാജരാക്കിയത്.
വ്യാജ പാസ്സ്പോർട്ടുമായി മലയാളി അറസ്റ്റിൽ
ന്യൂഡൽഹി:ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പാസ്സ്പോർട്ടുമായി മലയാളി അറസ്റ്റിൽ.കണ്ണൂർ സ്വദേശി ഷാജഹാനാണ് പോലീസ് പിടിയിലായത്.തുർക്കിയിൽ നിന്നാണ് ഇയാൾ വ്യാജപാസ്സ്പോർട്ടുമായി ഡൽഹിയിലെത്തിയത്.