തിരുവനന്തപുരം:ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു വീണ് കണ്ണൂർ സ്വദേശി മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.കണ്ണൂർ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്.തകർന്നു വീണ ചിമ്മിനിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു ഇവർ.കൂടുതൽ പേർ തകർന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.ഇന്ന് രാവിലെ 8.30 ഓടെ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ വേളി പ്ലാന്റിലാണ് അപകടമുണ്ടായത്.ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.രാവിലെയായതിനാൽ പ്ലാന്റിൽ ജീവനക്കാർ കുറവായിരുന്നു.അതിനാൽ കൂടുതൽപേർ അപകടത്തിൽപെടാൻ സാധ്യതയില്ലെന്നാണ് മറ്റു ജീവനക്കാർ പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയുണ്ടായിരുന്നു.ഇതാകാം ചിമ്മിനിക്ക് തകരാർ സംഭവിക്കാൻ കാരണമെന്നാണ് സൂചന.സംഭവമറിഞ്ഞ ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വേളിയിലെത്തിയിട്ടുണ്ട്.
പഴയങ്ങാടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നൂറോളം പേർക്ക് പരിക്ക്

മെഡിക്കല്‍ കോഴ; ആരോപണങ്ങള്‍ ഊഹാപോഹം മാത്രമാണെന്ന് കുമ്മനം

കോഴവിവാദം,ആർ.എസ് വിനോദിനെ ബിജെപി യിൽ നിന്നും പുറത്താക്കി
തിരുവനന്തപുരം:അഴിമതി ആരോപണങ്ങളെ തുടർന്ന് സഹകരണ സെൽ സംസ്ഥാന കൺവീനർ ആർ.എസ് വിനോദിനെ ബിജെപി യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി.വിനോദ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നു ബിജെപി നേതൃത്വം അറിയിച്ചു.ആരോപണം കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.അഴിമതിയുടെ ഭാഗമായി 5.60 കോടി രൂപ വിനോദ് കൈപ്പറ്റിയതായി പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിനെതിരെയും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശ്ശങ്ങളുണ്ട്.
നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പായി;അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തി വന്ന സമരം ഒത്തുതീർപ്പായി.ശമ്പളക്കാര്യത്തിൽ സുപ്രീംകോടതി നിർദേശം നടപ്പിലാക്കാൻ ധാരണയായി.മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.50 കിടക്കകൾ ഉള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 20000 രൂപ നൽകണം.50 നു മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച് റിപ്പോർട് നൽകാൻ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തി.തൊഴിൽ-ആരോഗ്യം-നിയമ വകുപ്പുകളുടെ സെക്രെട്ടറിമാരാണ് സമിതി അംഗങ്ങൾ.സമിതി ഒരുമാസത്തിനകം റിപ്പോർട് സമർപ്പിക്കണം.നഴ്‌സുമാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും സമിതി പരിഗണിക്കും.
ഇരിട്ടി-മൈസൂർ പാതയിലെ പെരുമ്പാടി ലേക് വ്യൂ പാലം ഒലിച്ചുപോയി
കണ്ണൂർ: ഇരിട്ടി-മൈസൂർ പാതയിലെ പെരുമ്പാടി ലേക് വ്യൂ പോയിന്റിലെ പാലം മലവെള്ള പാച്ചിലിൽ ഒലിച്ചുപോയി.റോഡ് തകർന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.മാക്കൂട്ടം ചുരം റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. അതിനാൽ വീരാജ്പേട്ട വഴി പോകേണ്ട വാഹനങ്ങൾ മാനന്തവാടി വഴി തിരിച്ചുവിടുകയാണ്. കനത്തമഴയിൽ പെരുമ്പാടി തടാകത്തിലെ ജലനിരപ്പ് ഉയർന്നതാണ് റോഡ് തകരാൻ കാരണം.പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കാലതാമസം നേരിടുമെന്ന് അധികൃതർ വ്യക്തമാക്കി.
നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു
തിരുവനന്തപുരം:നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നഴ്‌സുമാരുടെ സംഘടനകളും മാനേജ്‌മന്റ് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.സുപ്രീം കോടതി നിശ്ചയിച്ച വേതന വ്യവസ്ഥ നടപ്പിലാക്കണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം.ഇന്നലെ ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റി മാനേജ്മെന്റുമായും നഴ്സസ് അസ്സോസിയേഷനുമായും നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ചക്ക് പ്രാധാന്യം ഏറെയാണ്.ഇതിനിടെ ഇന്ന് രാവിലെ നടന്ന മിനിമം വേജസ് ബോർഡിന്റെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു.നഴ്‌സുമാരും മാനേജ്മെന്റും ഒരടിപോലും പിന്നോട്ട്പോകാൻ തയ്യാറാകാതിരുന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
തെരുവിലുറങ്ങുന്നവരുടെ കണക്കെടുപ്പു തുടങ്ങി

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി,വിധി പറയുന്നത് ഹൈക്കോടതി മാറ്റി വെച്ചു
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി.എന്നാൽ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.അതേസമയം ദിലീപിന് ജാമ്യം നൽകുന്നതിനെ കോടതി ശക്തമായി എതിർത്തു.ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ കൊട്ടെഷനാണിതെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചത്.എന്നാൽ തെളിവെടുപ്പ് പൂർത്തിയായാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ രാംകുമാറിന്റെ വാദം.കേസിലെ നിർണായക തെളിവുകളടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് കോഴ വിവാദം;ബിജെപി കേന്ദ്ര നേതൃത്വം വിശദീകരണം തേടി
കൊച്ചി:മെഡിക്കൽ കോളേജിന് അംഗീകാരം നേടിക്കൊടുക്കാൻ കോടിക്കണക്കിനു രൂപ കോഴ വാങ്ങിയ സംഭവത്തിൽ സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടി.ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു.റിപ്പോർട്ടിൽ കോഴയെ കുറിച്ച് വിശദമായ പരാമർശമുണ്ട്.റിപ്പോർട്ട് എങ്ങനെ ചോർന്നു എന്ന കാര്യവും ബിജെപി അന്വേഷിക്കും.പണം വാങ്ങിയെന്നു സമ്മതിച്ച ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ് വിനോദിനെതിരെ നടപടിയുണ്ടാകും.ആരോപണ വിധേയനായ എം.ടി രമേശിനെ മാറ്റി നിർത്തണമെന്നും ആവശ്യമുണ്ട്.ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഓഫീസിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്നാണ് ആരോപണം.നാളെ ബിജെപി യുടെ നേതൃയോഗം ആലപ്പുഴയിൽ ചേരാനിരിക്കെയാണ് വിഷയം ശക്തമായി ഉയർന്നുവന്നിരിക്കുന്നത്.