ന്യൂ ഡൽഹി:പിയു ചിത്രയെ അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിപ്പിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. അത്‌ലറ്റിക്ക് ഫെഡറേഷന്‍ പ്രസിഡന്റിനോട് മന്ത്രി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ ബഹുമാനിക്കണമെന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും ചിത്രയെ മീറ്റിന് അയക്കാത്ത ദേശീയ അത് ലറ്റിക് ഫെഡറേഷന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു.ഓഗസ്റ്റ് നാലിനാണ് ലണ്ടനിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്.ഇതിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു.ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിയും അവസാനിച്ചിരുന്നു.അത്ലറ്റിക് ഫെഡറേഷന്റെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ചിത്രയ്ക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളൂ.എന്നാൽ അതിനു വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ.
ഷാഹിദ് ഖഖൻ അബ്ബാസി പാക്കിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഷാഹിദ് ഖഖൻ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാകും. നവാസ് ഷരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദത്തിൽ തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുക. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കു. അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവിൽ പാർലമെന്‍റ് അംഗമല്ലാത്തതിനാലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചത്. നിലവിൽ പെട്രോളിയം വകുപ്പ് മന്ത്രിയാണ് അബ്ബാസി.അഴിമതിയാരോപണക്കേസിൽ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതോടെയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞത്. പാനമ ഗേറ്റ് അഴിമ തിക്കേസിൽ ഷരീഫും മക്കളും കുറ്റക്കാരാണെന്നും ഷരീഫ് രാജിവയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഇത്.ഭരണഘടനയിലെ 62, 63 അനുച്ഛേദപ്രകാരം പാർലമെന്‍റ് അംഗങ്ങൾ സത്യസന്ധരും വിശ്വസ്തരുമായിരിക്കണമെന്നു നിരീക്ഷിച്ച സുപ്രീംകോടതി, ജനങ്ങളെ വഞ്ചിച്ച ഷരീഫ് പ്രധാനമന്ത്രിപദത്തിൽ തുടരാൻ യോഗ്യനല്ലെന്നും പ്രസ്താവിച്ചു.
നടിയെ ആക്രമിച്ച കേസ്;ഇടവേള ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടനും അമ്മയുടെ വൈസ് പ്രെസിഡന്റുമായ ഇടവേള ബാബയുവിന്റെ മൊഴിയെടുക്കൽ പൂർത്തിയായി.ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ഒന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പാണ് പോലീസ് നടത്തിയത്.അമ്മയുടെ താരനിശയുടെ റിഹേഴ്‌സൽ സമയത്തെ കാര്യങ്ങൾ ചോദിച്ചു.ഇതിന്റെ ചില രേഖകൾ പൊലീസിന് കൈമാറിയതായും എല്ലാ കാര്യങ്ങളും പോലീസ് ചോദിച്ചറിഞ്ഞതായും മൊഴി നൽകി പുറത്തു വന്ന ശേഷം ഇടവേള ബാബു മാധ്യമങ്ങളെ അറിയിച്ചു.2013 ഇൽ അമ്മയുടെ താരനിശയുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ഹോട്ടൽ മുറിയിൽ വെച്ച് ദിലീപ് കേസിലെ മുഖ്യപ്രതിയായ സുനിയുമായി കൂടിക്കാഴ്ച നടത്തി എന്ന പോലീസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇടവേള ബാബുവിനെ വിളിപ്പിച്ചത്.ഹോട്ടലിൽ വെച്ച് നടിയും ദിലീപുമായി ഉണ്ടായ തർക്കത്തെ കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞു എന്നാണ് സൂചന.
ആർ.എസ്.എസ്-സിപിഎം സംഘർഷം;പന്തളത്ത് നിരോധനാജ്ഞ
പന്തളം:ആർ.എസ്.എസ്-സിപിഎം സംഘർഷം നിലനിൽക്കുന്ന പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.വെള്ളിയാഴ്ച അർധരാത്രി മുതൽ പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം നടക്കുകയാണ്.കുറുമ്പാലയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണമുണ്ടായിരുന്നു.നാലിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.ലോക്കൽ കമ്മിറ്റി ഓഫീസായ ടി.എസ് രാഘവൻ പിള്ള സ്മാരക മന്ദിരത്തിനു നേരെ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.തൊട്ടു പിന്നാലെ സിപിഎം പ്രവർത്തകൻ കടക്കാട് ഉലമയിൽ ഷംനാദിനെ ഒരു സംഘം വെട്ടിപ്പരിക്കേൽപിച്ചു.ഇതിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു.
രമ്യ വധക്കേസ്;ഭർത്താവിന് ജീവപര്യന്തം,ഭർത്തൃമാതാവിന് രണ്ടു വർഷം കഠിന തടവ്
കണ്ണൂർ:രമ്യ വധക്കേസിൽ ഭർത്താവിന് ജീവപര്യന്തം,ഭർത്തൃമാതാവിന് രണ്ടു വർഷം കഠിന തടവും കോടതി വിധിച്ചു.കാട്ടാമ്പള്ളി സ്വദേശി രമ്യയെ പയ്യന്നൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് രമ്യയുടെ ഭർത്താവു ഷമ്മികുമാറിന് ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും ഭർത്തൃമാതാവ് പാർവതിക്ക് രണ്ടു വർഷം കഠിന തടവും തലശ്ശേരി കോടതി വിധിച്ചത്.ഭർതൃ സഹോദരൻ ലതീഷ് കുമാറിനെ പ്രതിയല്ലെന്നു കണ്ട് വിട്ടയച്ചു.
ജിഷ വധക്കേസ്:പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചയാൾ മരിച്ച നിലയിൽ
പെരുമ്പാവൂർ:കോളിളക്കം സൃഷ്ട്ടിച്ച ജിഷ വധക്കേസിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചയാളെ മരിച്ചനിലയിൽ കണ്ടെത്തി.ജിഷയുടെ അയൽവാസിയായിരുന്ന സാബു എന്നയാളെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ജിഷ മരിച്ചതിനു പിന്നാലെ സാബു ജിഷയെ ശല്യം ചെയ്തിരുന്നു എന്ന് ജിഷയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.ഇയാളുടെ മരണ കാരണം വ്യക്തമായിട്ടില്ല.പല്ലുകളിൽ വിടവുള്ളയാളാണ് ജിഷയുടെ കൊലപാതകി എന്ന നിഗമനത്തിലായിരുന്നു പോലീസ്.ജിഷയുടെ അമ്മയുടെ മൊഴിയും സാബുവിന്റെ പല്ലുകളിലുണ്ടായിരുന്ന വിടവും ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനു കാരണമായി.പിന്നീട് പ്രതി അമീറുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതിനു മുന്നോടിയായി പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.
പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന
കൊച്ചി:പള്‍സര്‍ സുനി കാവ്യ മാധവന്‍റെ ഡ്രൈവറായിരുന്നു എന്ന് സൂചന. രണ്ട് മാസം കാവ്യയുടെ ഡ്രൈവറായിരുന്നു എന്ന് പള്‍സർ സുനി മൊഴി നൽകിയിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യയുടെ മൊഴി. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു .നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം സുനിയും വിജേഷും കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്.വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും കാവ്യയിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.കാവ്യയുടെ അമ്മ ശ്യാമളയെയും ചോദ്യം ചെയ്തിരുന്നു.ആവശ്യമെങ്കിൽ ഇവരെ രണ്ടുപേരെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന സൂചന.അതേസമയം ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിക്ക് ഹാജരാവാന്‍ പൊലീസ് നോട്ടീസ് നല്‍കും. നടിയെ ക്രമിച്ച കേസിൽ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയല്ലാതെ മറ്റ് പോംവഴികളില്ലാതായി. എന്നാൽ കേസിൽ ഇതുവരെയും പ്രതിചേർത്തിട്ടില്ലാത്തതിനാൽ നോട്ടീസ് ലഭിക്കാതെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് നോട്ടീസ് ഇന്നു തന്നെ കൈമാറ്റാൻ പൊലീസ് തീരുമാനിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടനും അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസ് ഇടവേള ബാബുവിന് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.ദീർഘകാലമായി അമ്മയുടെ ഭാരവാഹി കൂടിയായ ഇടവേള ബാബു ദിലീപിന്റെ അടുത്ത സുഹൃത്തുമാണ്.കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയിലെ കൂടുതൽപേർ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍
തിരുവനന്തപുരം:പി യു ചിത്രക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍. ഹൈക്കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണ്. ലോക അത്‌ലറ്റിക് മീറ്റ് എന്‍ട്രിക്കുള്ള സമയപരിധി കഴിഞ്ഞു. ഇക്കാര്യങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി.ലണ്ടനില്‍ നടക്കുന്ന ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി യു ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
ദിലീപിന്റെ ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലൻസിന്
തൃശൂർ:ദിലീപിന്റെ ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലൻസിന് കൈമാറി.തൃശൂർ വിജിലൻസ് കോടതിയാണു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.സെപ്റ്റംബർ 13 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.അതേസമയം ദിലീപ് ഭൂമി കയ്യറിയതായി ആരോപണമുള്ള തൊടുപുഴയിലെ ഭൂമിയിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.